അഴിഞ്ഞാട്ടം തുടരുന്നു..! ത്രിപുരയിൽ കേന്ദ്ര ഇടപെടലുകൾ ഫലംകണ്ടില്ല; സിപിഎം പ്രവർത്തകർ വീടുകൾ ഉപേക്ഷിക്കുന്നു

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കു നേ​രേ​യു​ള്ള ആ​ക്ര​മ​ണം തു​ട​രു​ന്നു. ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​രോ​ധനാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പ​ടി​ഞ്ഞാ​റ​ൻ ത്രി​പു​ര​യി​ലെ ശ്രീ​ന​ഗ​ർ, ലി​ഫും​ഗ, മാ​ൻ​ഡാ​യി, അം​ത​ലി, രാ​ധേ​പു​ർ, അ​രു​ന്ധ​തി​ന​ഗ​ർ, ജി​റാ​നി, മോ​ഹ​ൻ​പു​ർ തു​ട​ങ്ങി പ​ല​യി​ട​ത്തും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സി​പി​എം ഓ​ഫീ​സു​ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ക​മാ​ൽ​പൂ​രി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ഫീ​സ് ബി​ജെ​പി ബ​ല​മാ​യി പി​ടി​ച്ചെ​ടു​ത്ത് കൊ​ടി നാ​ട്ടി​യെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത്രി​പു​ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൂ​ജ​ൻ ബി​ശ്വാ​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. സി​പി​എ​മ്മി​ന്‍റെ നി​ര​വ​ധി ഒാ​ഫീ​സു​ക​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചെ​ടു​ക്കു​ക​യോ ത​ക​ർ​ക്കു​ക​യോ ചെ​യ്തു. തെ​ക്ക​ൻ ത്രി​പു​ര​യി​ൽ ര​ണ്ടു ലെ​നി​ൻ​പ്ര​തി​മ​ക​ൾ നീ​ക്കം ചെ​യ്തു.​ഞാ​യ​റാ​ഴ്ച സ​ബ്രൂ​മി​ൽ ഒ​രു ലെ​നി​ൻ​പ്ര​തി​മ നീ​ക്കം ചെ​യ്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​ശേ​ഷം 514 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. 1,539 വീ​ടു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. 196 വീ​ടു​ക​ൾ​ക്കു തീ​വ​ച്ചു. 134 ഓ​ഫീ​സു​ക​ളാ​ണു ബി​ജെ​പി​ക്കാ​ർ…

Read More

ഹേമാമാലിനിയുടെ ആഭരണം മോഷ്ടിച്ചതും ഇവര്‍ തന്നെ! ചാലക്കുടി ജ്വല്ലറിയില്‍ നിന്നും കവര്‍ച്ച ചെയ്ത 100 പവന്‍ കണ്ടെടുത്തു; കവര്‍ച്ച നടത്തിയത് രണ്ടു ദിവസങ്ങളിലായി

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി നോ​ർ​ത്ത് ജം​ഗ്ഷ​നി​ലെ ഇ​ട​ശേ​രി ജ്വ​ല്ല​റി​യി​ൽ​നി​ന്നു കൊ​ള്ള​യ​ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ളി​ലെ 100 പ​വ​ൻ സ്വ​ർ​ണം ബി​ഹാ​റി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ക​ത്തി​ഹാ​ർ ജി​ല്ല​യി​ലു​ള്ള ശി​വാ​മ​ന്ദി​ർ ചൗ​ക്കി​ലെ ജ്വ​ല്ല​റി​യി​ൽ വി​ൽ​ക്കാ​ൻ ഏ​ല്പി​ച്ചി​രു​ന്ന​താ​ണ് ഈ ​സ്വ​ർ​ണം. ഒ​പ്പം ര​ണ്ടു ല​ക്ഷം രൂ​പ​യും കി​ല്ല​ർ അ​മീ​റി​ന്‍റെ പി​യാ​ർ പു​രി​ലു​ള്ള വീ​ട്ടി​ൽനി​ന്ന് ഒ​രു മാ​ല​യും ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​എ​സ്.​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ള്ള​സം​ഘ​മാ​യ ഉ​ദു​വ ഹോ​ളി​ഡേ റോ​ബേ​ഴ്സു​മാ​യി ജാ​ർ​ഖ​ണ്ഡ്, ബീ​ഹാ​ർ, ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 27ന് ​രാ​ത്രി​യി​ലാ​ണ് ചാ​ല​ക്കു​ടി ടൗ​ണി​ലെ ഇ.​ടി.​ദേ​വ​സി ആ​ൻ​ഡ് സ​ണ്‍​സ് ഇ​ട​ശേ​രി ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. 13 കി​ലോ സ്വ​ർ​ണ​വും അ​ഞ്ചു ല​ക്ഷം രൂ​പ​യും ഇ​വ​ർ കൊ​ള്ള​യ​ടി​ച്ചി​രു​ന്നു. ജാ​ർ​ഖ​ണ്ഡി​ലെ സാ​ഹി​ബ് ഗ​ഞ്ച് ജി​ല്ല​യി​ലെ പി​യാ​ർ​പൂ​ർ നി​വാ​സി​ക​ളാ​യ ഉ​ദു​വ ഹോ​ളി​ഡേ റോ​ബേ​ഴ്സ് കൊ​ള്ള സം​ഘ​മാ​ണ് ഈ ​ക​വ​ർ​ച്ച​ക്ക് പി​ന്നി​ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.…

Read More

മെട്രോമാനും സുല്ലിട്ടു! കേരളത്തില്‍ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാവുമെന്ന് തോന്നുന്നില്ല; ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറി

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് കണ്‍സല്‍റ്റന്റുമാരായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) പിന്മാറി. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഡിഎംആര്‍സി ഓഫിസുകളിലെ ജീവനക്കാരെ പിന്‍വലിച്ചു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയിരുന്നു. ഈ കത്തിനോടും സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നതോടെയാണു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചത്. ജനുവരി അവസാന വാരമാണ് ഇ.ശ്രീധരന്‍ സര്‍ക്കാരിനു കത്തു നല്‍കിയത്. പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശ്രീധരന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഫെബ്രുവരി അവസാനം വരെ കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെയാണു പദ്ധതിയില്‍നിന്നു പിന്മാറാന്‍ ശ്രീധരന്‍ ഡിഎംആര്‍സി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയത്.  

Read More

പണി പാളി…എന്നാ തോന്നുന്നത് ! മക്കള്‍ നീതി മയ്യത്തിലേക്ക് പ്രതീക്ഷിച്ച രീതിയില്‍ ആളുകളുടെ തള്ളിക്കയറ്റമുണ്ടായില്ല;പുതിയ വഴികള്‍ തേടി കമല്‍ഹാസന്‍

  ചെന്നൈ: വലിയ പ്രതീക്ഷകളോടെയാണ് ചലച്ചിത്രതാരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് കമല്‍ പാര്‍ട്ടിക്ക് പേരിട്ടത്. എന്നാല്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ കമലിന്റെ പാര്‍ട്ടിയില്‍ അംഗമായിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഓണ്‍ലൈനിലൂടെയുള്ള അംഗത്വ വിതരണത്തിനു സ്വീകാര്യത ലഭിക്കാത്തതിനാല്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് വെബ്‌സൈറ്റ് വഴി നടത്തുന്ന പ്രചാരണത്തിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്. കഴിഞ്ഞ മാസം 21നു മധുരയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതിനു ശേഷമുള്ള മൂന്നു ദിവസത്തില്‍ മൂന്നു ലക്ഷത്തിലധികം പേരാണ് ‘മക്കള്‍ നീതി മയ്യ’ത്തില്‍ അംഗത്വമെടുത്തത്. വിദേശരാജ്യങ്ങളില്‍നിന്ന് അര ലക്ഷത്തോളം പേരും അംഗങ്ങളായി. എന്നാല്‍ തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ലെന്നാണ് പാര്‍ട്ടിയും കമല്‍ഹാസനും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് എത്താനുള്ള വഴി തേടുകയാണ് സംഘം. പാര്‍ട്ടി ഭാരവാഹികളുമായും…

Read More

ശു​ഹൈ​ബ് വ​ധം; കൊ​ല​യാ​ളി സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രും അ​റ​സ്റ്റി​ൽ; കൊ​ല്ലാ​ൻ നി​ർ​ദേ​ശം ന​ല്കി​യ​വ​രെ തേ​ടി പോ​ലീ​സ്

മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത് നി​ർ​ദേ​ശം ന​ല്കി​യ​വ​രെ.കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രെ​യും അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ശു​ഹൈ​ബി​നെ കൊ​ല്ലാ​ൻ നി​ർ​ദേ​ശം ന​ല്കി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. വെ​ട്ടാ​നാ​ണ് നി​ർ​ദേ​ശം ന​ല്കി​യ​തെ​ന്ന് സം​ഭ​വ​ത്തി​ൽ ആ​ദ്യം അ​റ​സ്റ്റി​ലാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്കി​യി​രു​ന്നു. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഇ​ന്നു മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​നും ചാ​ലോ​ട് ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യ തെ​രൂ​ർ പാ​ല​യോ​ട്ടെ സാ​ജ് നി​വാ​സി​ൽ കെ.​ബൈ​ജു (36), കാ​ക്ക​യ​ങ്ങാ​ട് ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി മു​ഴ​ക്കു​ന്ന് പാ​ല​യി​ലെ കൃ​ഷ്ണ നി​വാ​സി​ൽ സി.​എ​സ്. ദീ​പ്ച​ന്ദ് (25) എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ട്ട​ന്നൂ​ർ സി​ഐ എ.​വി. ജോ​ണും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​ണ് ദീ​പ്ച​ന്ദ് എ​ന്നും ആ​യു​ധം സൂ​ക്ഷി​ക്കാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More

ഭരണത്തണലിൽ സുഖിച്ച് മന്ത്രിമാർ; ആഡംബര വാഹനങ്ങൾക്ക് ചിലവിട്ടത് കോടികൾ; യാത്രബത്തയ്ക്ക് നൽകുന്നത് ലക്ഷങ്ങളും

തിരുവനന്തപുരം: മന്ത്രിമാർക്ക് വാഹനം വാങ്ങുന്നതിനായി ചിലവിട്ടത് കോടികളെന്ന് റിപ്പോർട്ട്. 6.68 കോടി രൂപയാണ് ഇതിനായി ചിലവിട്ടതെന്നാണ് കണക്ക്. ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതിനാണ് ഇത്രയും തുക ചിലവിട്ടത്. ഇതിനു പുറമേ മന്ത്രിമാർക്ക് യാത്രബത്ത നൽകുന്നതിനായും ലക്ഷങ്ങൾ ചിലവാകുന്നുണ്ടെന്നാണ് വിവരം. കിലോമീറ്ററിന് 10 രൂപ എന്നനിലയ്ക്കാണ് യാത്രാബത്ത നൽകുന്നത്. ഒരു വാർ‌ത്താ ചാനലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

Read More

ജസ്റ്റീസ് ലോയയുടെ മരണം: അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ഹർജി

ന്യൂഡൽഹി: ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി. ജസ്റ്റീസ് ലോയ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ ഇസിജി പരിശോധിച്ചപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നു എയിംസ് ഫോറൻസിക് വിഭാഗം തലവനായിരുന്ന ആർ.കെ. ശർമ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ സെന്‍റർ ഫോർ പബ്ലിക് ലിറ്റിഗേഷൻ എന്ന സർക്കാരിതര സംഘടനയാണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ഹർജി എട്ടിനു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.ലോയയുടേത് മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ബന്ധുക്കൾ ഇതു വിശ്വസിക്കാൻ തയാറായിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലാണ് എയിംസ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ആർ.കെ. ശർമ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് സിപിഐഎലിനു വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത്.…

Read More

മഅദനിയുടെ ആരോഗ്യനില മോശമായി തുടരുന്നതിനാൽ ചികിത്സ കേരളത്തിലേക്ക് മാറ്റണം; കർണാടകയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

  തിരുവനന്തപുരം: ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. മഅദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റുന്ന കാര്യത്തിൽ അനുകൂല നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. മഅദനിയുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് പിണറായി വിജയന്‍റെ ഇടപെടല്‍. കേരളത്തിലേക്ക് ചികില്‍സ മാറ്റണമെന്നാവശ്യപ്പെട്ട് മഅദനി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാൽ ഹര്‍ജിയെ എതിര്‍ത്താണ് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  

Read More

കാ​മു​കി​യെ പീ​ഡി​പ്പി​ക്കു​ന്ന​ത് ത​ട​ഞ്ഞ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു; പണം ആവശ്യപ്പെട്ട് തോക്ക് ചൂണ്ടിയായിരുന്നു യുവാവിന്‍റെ അക്രമണം

താ​നെ: കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി താ​നെ​യി​ലെ ന​ലിം​ബി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഗാ​നേ​ഷ് ദി​ന​ക​ര​ൻ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ദി​ന​ക​ര​നേ​യും കാ​മു​കി​യേ​യും സ​മീ​പി​ച്ച അ​ക്ര​മി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ അ​ക്ര​മി ഇ​വ​ർ​ക്കു നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. കാ​മു​കി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​നും ആ​രം​ഭി​ച്ചു. ഇ​തു ത​ട​ഞ്ഞ ദി​ന​ക​ര​നെ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി പ്ര​ദേ​ശ​ത്തു​നി​ന്നും ക​ട​ന്നു.

Read More

മുഖ്യമന്ത്രിയുടെ ഉറപ്പ്! സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നിശ്ചയിച്ചിരുന്ന നഴ്‌സുമാര്‍ പണിമുടക്ക് ഉപേക്ഷിച്ചു.; ശമ്പള വര്‍ധന സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 31നകം ഇറക്കും

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ നി​ശ്ച​യി​ച്ചി​രു​ന്ന പണിമുടക്ക് ഉ​പേ​ക്ഷി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് യു​​ണൈ​​റ്റ​​ഡ് ന​​ഴ്സ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ സ​മ​രം ഉ​പേ​ക്ഷി​ച്ച​ത്. ന​ഴ്സു​മാ​രു​ടെ പ​രി​ഷ്ക​രി​ച്ച ശ​ന്പ​ള വ​ർ​ധ​ന സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് മാ​ർ​ച്ച് 31ന​കം ഇ​റ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം ഉ​പേ​ക്ഷി​ക്കുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ളം സ​ർ​ക്കാ​ർ 20,000 രൂ​പ​യാ​യി നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന ശ​ന്പ​ളം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ന​ഴ്സു​മാ​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​ടി​സ്ഥാ​ന ശ​ന്പ​ളം ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. ചൊ​വ്വാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന​തി​ന് യു​എ​ൻ​എ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​മ​രം സ്റ്റേ ​ചെ​യ്തു​കൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​റു​മു​ത​ൽ ന​ഴ്സു​മാ​ർ ലീ​വെ​ടു​ത്തു പ്ര​തി​ഷേ​ധി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 62,000-ത്തോ​ളം ന​ഴ്സു​മാ​ർ…

Read More