തമിഴ് സീരിയലുകളില്‍ സജീവമാണ് നടി പ്രിയ രാമന്. സിനിമയേക്കാള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സീരിയലുകളില്‍ നിന്നാണെന്ന് താരം പറയുന്നു. എന്നാല്‍ ഒരു 10-12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായിരുന്നില്ല അവസ്ഥ അന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സീരിയല്‍ നിഷിദ്ധമായ ഒരിടമായിരുന്നു. സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് വരുമാനത്തിന് ആശ്രയിക്കാവുന്ന ഇടം. ഇന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. സിനിമയ്ക്കൊപ്പം നില്ക്കുന്ന മേഖലയാണ് ഇന്ന് ടെലിവിഷന്‍ രംഗവുമെന്ന് പ്രിയാ രാമന് വ്യക്തമാക്കുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരങ്ങള്‍ക്കൊപ്പം നായികയായി തിളങ്ങിയ പ്രിയങ്ക രാമന് 1999ലാണ് സിനിമയില്‍ നിന്ന് പിന്മാറിയത്. ടെലിവിഷന്‍ പരിപാടികളില്‍ ഒതുങ്ങിയിരിക്കുകയാണ് താരം. മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു. നിലവില്‍ സീ ടിവി തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പുരത്തി എന്ന സീരിയലില്‍ പ്രധാന വേഷം ചെയ്യുകയാണ് പ്രിയ രാമനിപ്പോള്.
Read MoreCategory: Loud Speaker
ബസില്‍ കുരുങ്ങിയ മൃതദേഹവുമായി വാഹമോടിച്ചത് 70 കിലോമീറ്റര്‍!
ബസിന് അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ഡ്രൈവര്‍ വാഹനമോടിച്ചത് 70 കിലോമീറ്റര്‍. കര്‍ണാടക ആര്‍ടിസിയുടെ ബസാണ് മൃതദേഹവും കുരുക്കി കുതിച്ചുപാഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍നിന്നു ബംഗളുരുവിലേക്കു സര്‍വീസ് നടത്തിയ ബസിനടിയിലാണ് അപകടത്തില്‍പ്പെട്ടയാള്‍ കുരുങ്ങിയത്. മരിച്ചയാളെ ശനിയാഴ്ച രാത്രിയും തിരിച്ചറിഞ്ഞിട്ടില്ല. 30-40 വയസിനിടെ പ്രായമുള്ളയാളുടെയാണ് മൃതദേഹം. മൈസൂരില്‍നിന്നു ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെ ചന്നപടന്നയില് എത്തിയപ്പോള്‍ ബസില്‍ ചെറുതായി ഇടിക്കുന്ന ശബ്ദം കേട്ടിരുന്നതായും കല്ലില്‍ തട്ടിയതാണെന്നാണു താന്‍ വിചാരിച്ചതെന്നും അറസ്റ്റിലായ ഡ്രൈവര്‍ മൊഹിനുദീന്‍ പോലീസിനോടു പറഞ്ഞു. ബംഗളുരുവില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയായിരുന്നു ഈ സംഭവം നടന്നത്. ഇതിനുശേഷം രാത്രി രണ്ടരയോടെയാണ് ബംഗളുരുവിലെത്തിയത്. പിന്നീട് രാവിലെ എട്ടോടെ വാഹനം കഴുകാനായി എടുത്തപ്പോള്‍ ബസിനടിയില്‍ മൃതദേഹം കുടുങ്ങിയതു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. അപകടകരമായി വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍, എന്നീ കുറ്റങ്ങള്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് ചുമത്തി.
Read Moreഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ചു
ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്&്വംിഷ;റ്റില്‍. ഡല്‍ഹി തുഗളക്ക്ബാദ് സ്വദേശിയായ 26കാരനാണ് ഭാര്യയായ മരിയയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചത്. ജനുവരി 11ന് കൊല്ലപ്പെട്ട മറിയയുടെ മൃതദേഹം 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു സുരേഷ്. അവരോടൊപ്പം ജീവിക്കുന്നതിനായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Read More55,000 രൂപ ഗോവിന്ദ! ഓണ്‍ലൈനില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്യ്തയാള്ക്ക് ലഭിച്ചത് അലക്കുസോപ്പ്; വഞ്ചനകുറ്റത്തിന് ഫ്ളിപ്പ്കാര്‍ട്ടിനെതിരെ പോലീസ് കേസ്
ഓണ്‍ലൈനിൽ ആപ്പിൾ ഐഫോണ്‍ ഓർഡർ ചെയ്യ്തയാൾക്ക് ലഭിച്ചത് അലക്കു സോപ്പ്. മുംബൈയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി ജോലി ചെയ്യുന്ന താബ്രെജ് മെഹ്ബൂബ് നഗ്രാളി എന്നു പേരുള്ള യുവാവാണ് ഫ്ളിപ്പ്കാർട്ടിലൂടെ ഐഫോണ്‍8 ഓർഡർ ചെയ്യ്തത്. ഫോണിന്റെ വിലയായി അദ്ദേഹം 55,000 രൂപ അടയ്ക്കുകയും ചെയ്യ്തിരുന്നു.എന്നാൽ ലഭിച്ചതാകട്ടെ അലക്കുസോപ്പും. ജനുവരി ഇരുപത്തിരണ്ടിനാണ് ഫ്ളിപ്പ്കാർട്ടിലെ ഡെലിവറി ബോയ് നവി മുംബൈയിലെ പാൻവെലിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ഓർഡർ ചെയ്യ്ത വസ്തുവുമായി എത്തിയത്. എന്നാൽ ലഭിച്ച കവർ പൊട്ടിച്ചു നോക്കിയപ്പോഴാണ് അദ്ദേഹത്തിന് ചതി മനസിലായത്. ഉടൻ തന്നെ അദ്ദേഹം ബൈക്കുള്ള പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. വഞ്ചനകുറ്റത്തിന് ഫ്ളിപ്പ്കാർട്ടിനെതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്യ്തിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് ഫ്ളിപ്പ്കാർട്ടിന്റെ വക്താവ് അറിയിച്ചു.
Read Moreവൈറലായി സന്തോഷ് പണ്ഡിറ്റിന്റെ കിടിലന്‍ ഡയലോഗും പാട്ടും
മലയാള സിനിമയിലെ പുതിയ തരംഗമാണ് സന്തോഷ് പണ്ഡിറ്റ്. കോമാളി സിനിമകളില്‍ നിന്ന് മുഖ്യധാരയിലേക്ക് വളരെ പെട്ടെന്നാണ് ഈ നടന് നടന്നു കയറിയത്. ഇപ്പോള്‍ മമ്മൂട്ടിക്കും മറ്റു പ്രധാന താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കുന്ന പണ്ഡിറ്റ് പൊതുവേദികളില്‍ സ്ഥിര സാന്നിധ്യമാണ്. ടിവിയിലായാലും സ്റ്റേജിലായാലും സോഷ്യല്‍മീഡിയയിലും ഏറെ ആരാധകരാണ് ഈ വ്യത്യസ്ത താരത്തിന്. ഉദ്ഘാടന വേദിയില്‍ മിന്നും പ്രകടനം കാഴ്ച വച്ച സന്തോഷിന്റെ പുതിയ വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്നത്. മലപ്പുറത്ത് ഒരു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനെത്തിയ പണ്ഡിറ്റ് കാണികളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കണ്ടുനോക്കാം വീഡിയോ…
Read Moreരണ്ടായിരം രൂപ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍..! വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: അധ്യാപകനും ക്ലര്‍ക്കും കസ്റ്റഡിയില്‍; മൃതദേഹത്തോടൊപ്പം ആത്മഹത്യാക്കുറിപ്പും
ഹൈദരാബാദ്: എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനേയും ക്ലർക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരം രൂപ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാതെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്ന സായ് ദീപ്തിയെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. ഹൈദരാബാദിലെ മാൽകജ്ഗിരിയിലുള്ള വീട്ടിൽ വെള്ളിയാഴ്ച കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തോടൊപ്പം ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പരീക്ഷ എഴുതാൻ തന്നെ അനുവദിച്ചില്ലെന്നും, അമ്മ തന്നോട് ക്ഷമിക്കണമെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്ക്ുന്നത് ഫീസ് അടയ്ക്കാത്തതിന് എല്ലാവരുടെയും മുൻപിൽവെച്ച് കുട്ടിയെ പേരുവിളിച്ച് പരീക്ഷാഹാളിൽനിന്ന് പുറത്താക്കുകയായിരുന്നു. ഇതിൽ കുട്ടിക്ക് നല്ല വിഷമമുണ്ടായിരുന്നെന്നും അക്കാര്യം സഹോദരിയോട് പറഞ്ഞിരുന്നെന്നും പോലീസ് വ്യക്തമാക്കി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂളിന്റെ പേരിൽ കേസെടുത്തു. എസ്സി-എസ്ടി ആക്ട്, ആത്മഹത്യാപ്രേരണ കുറ്റം തുടങ്ങിയവയാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
Read Moreഅച്ഛനെ വീട്ടില്‍ പൂട്ടിയിട്ട് പെണ്‍കുട്ടി കാമുകനെ കാണാന്‍ പോയി; യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു; അച്ഛനും അമ്മയും അറസ്റ്റില്‍
ന്യൂഡൽഹി: ഡൽഹിയിൽ 23കാരനായ ഫോട്ടാഗ്രഫറെ വെട്ടിക്കൊന്ന സംഭവത്തിൽ അച്ഛനും അമ്മയും ബന്ധുവും അറസ്റ്റിൽ. ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിരായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അച്ഛനെയും സഹോദരനെയും വീട്ടിൽ പൂട്ടിയിട്ടതിനുശേഷം പെൺകുട്ടി അങ്കിതിനെ കാണാൻ പോയി. ഇതിൽ ക്ഷുഭിതനായ അച്ഛൻ രാത്രി ഒന്‍പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ ആക്രമിക്കുകയായിരുന്നു. അങ്കിതിന്റെ വീടിന് തൊട്ടടുത്തായി ഒളിച്ചു നിന്ന സംഘം മൂർച്ചയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്ത് വന്നപ്പോൾ മകൻ വെട്ടേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുറച്ച് വർഷങ്ങൾക്ക് മുന്‍പ് അങ്കിതിന്റെ അയൽവാസി ആയിരുന്നപ്പോഴാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ യുവതി ഇയാളുമായി…
Read Moreഅമ്മയുടെ സ്നേഹമാണ് ഏറ്റവും വലിയ സമ്പത്ത്! അച്ഛനമ്മമാരില്‍നിന്നും കഥകളും സാരോപദേശങ്ങളും കേട്ടുവളര്‍ന്ന കുട്ടികള്‍ക്ക് ഒരു ദോഷവും വരില്ല.; യേശുദാസ് പറയുന്നു…
തൃശൂർ: ലോകത്തിന്റെ നിലപാടും നിലനില്പും അമ്മ എന്ന സത്യത്തിലും പൊക്കിൾകൊടി ബന്ധത്തിലുമാണെന്നു ഗാനഗന്ധർവൻ കെ.ജെ. യേശുദാസ്. അച്ഛനമ്മമാരിൽനിന്നും കഥകളും സാരോപദേശങ്ങളും കേട്ടുവളർന്ന കുട്ടികൾക്ക് ഒരു ദോഷവും വരില്ല. ആ ക്രമീകരണംതന്നെ നമ്മൾ പൊക്കിൾകൊടിയിൽ നിന്നുതന്നെ മുറിച്ചുകളഞ്ഞു. വേദനിച്ചു പ്രസവിക്കുന്ന അമ്മയിൽനിന്നുള്ള സ്നേഹം ആർക്കും കിട്ടാവുന്ന ഏറ്റവും വലിയ സന്പത്താണ്. അമ്മയുടെ ആ വേദനയാണ് ഏറ്റവും വലിയ ജീവൻ. വേദനയ്ക്കുശേഷം അമ്മ കാണുന്ന കുഞ്ഞിന്റെ പുഞ്ചിരി എല്ലാ വേദനകൾക്കുമുള്ള മറുമരുന്നാണ്. കുഞ്ഞുങ്ങൾക്കു കഥകൾ പറഞ്ഞുതരാൻ അന്ന് അച്ഛനമ്മമാർക്കു സമയമുണ്ടായിരുന്നു. ഇന്ന് അതുണ്ടോയെന്നും യേശുദാസ് ചോദിച്ചു. കർണാട്ടിക് സംഗീതജ്ഞൻ റവ.ഡോ. പോൾ പൂവത്തിങ്കലിന്റെ അമ്മ മേരി പൈലോത് രചിച്ച “അമ്മ പറഞ്ഞ കഥകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും, അമ്മയുടെ ശതാഭിഷേക ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. തനിക്കു പകർന്നുകിട്ടിയ കഥകളും നന്മകളും പുതുതലമുറയ്ക്കായി അമ്മ ഓർത്തും എഴുതിയും വച്ചു. ഓർമകളുടെ…
Read Moreജിയ ഖാന്റെ മരണം; തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം ഈ കേസുമായി ബന്ധപ്പെട്ടു എനിക്കു നഷ്ടപ്പെടുകയാണെന്നു സൂരജ് പഞ്ചോളി
ബോളിവുഡ് നടി ജിയ ഖാന് മരിച്ച സംഭവത്തില്‍ തനിക്കെതിരെ പ്രേരണ കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി നടനും മുന്‍ കാമുകനുമായ സൂരജ് പഞ്ചോളി. ഒരു ദേശിയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണു സൂരജ് ഇതു പറഞ്ഞത്. എന്നെ വിട്ടു പോയ ഒരാളെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ കോട്ടം തട്ടാതെ എന്നില്‍ ഉണ്ട്. പക്ഷേ ജീവിതം മുന്നോട്ട് പോയേ പറ്റൂ. എനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. പക്ഷേ ഞാന്‍ എന്ത് നേരിടാനും തയ്യാറായി കഴിഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം ഈ കേസുമായി ബന്ധപ്പെട്ട് എനിക്കു നഷ്ടപ്പെടുകയാണ്. പക്ഷേ എനിക്ക് ആരുടെയും സഹതാപം വേണ്ട. വിചാരണ നടക്കട്ടെ. ഈ കേസ് എത്രയും പെട്ടന്ന് അവസാനിക്കണം എന്ന്സൂരജ് പറഞ്ഞു. ജിയയുടെ അമ്മ റാബിയ ഖാന് ആണ് സൂരജിനെതിരെ കേസ് കൊടുത്തത്. സൂരജ് ജിയയോടു പ്രണയം നടിക്കുകയായിരുന്നു എന്നും എന്നാല്‍ ജിയയുടെ ഇഷ്ടം ആത്മാര്‍ത്ഥമായിരുന്നു എന്നും റാബിയ…
Read Moreപെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍
പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. മാഹി സ്വദേശി മുഹമ്മദ് റിയാസിനെയാണ് അ കസ്റ്റഡിയിലെടുത്തത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.സൗദി അറേബ്യയില്‍ നിന്ന് ചെന്നൈയില്‍ എത്തിയപ്പോഴാണ് റിയാസിനെ കസ്റ്റഡിയില്‍ എടുത്തത്. ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റി വിവാഹം ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് മാഹി സ്വദേശി മുഹമ്മദ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കട ബന്ധം സംശയിക്കുന്നതിനാല്‍ കേസന്വേഷണം ഏറ്റെടുത്തിരുന്നു. 2014 ല്‍ ഗുജറാത്തില്‍ നിന്നും പഠനത്തിനായി ബംഗലുരുവിലെത്തിയ പെണ്‍കുട്ടിയുമായി മുഹമ്മദ് റിയാസ് അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ റിയാസ് ഇതുവെച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു. ദിവസങ്ങള്‍ക്കകം സന്ദര്‍ശന വിസയില്‍ ഇരുവരും സൗദിഅറേബ്യയിലേക്ക് പോയി. വിവാഹം ചെയ്തതായി വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് വിദേശത്തേക്ക് പോയത്.
Read More