മുംബൈ: ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസ് ചെയ്ത സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് സിനിമ പദ്മാവത് 200 കോടി ക്ലബ്ബിൽ ഇടം നേടി. ജനുവരി 25 നു സിനിമ റിലീസ് ചെയ്ത അന്നുമുതലുള്ള പദ്മാവതിന്റെ കളക്ഷൻ 212.5 കോടിയിലെത്തിയതായാണ് പുതിയ കണക്കുകൾ. റിലീസായി ആദ്യത്തെ നാലു ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ കടന്നിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് സിനിമയുടെ റിലീസിംഗിനുമുന്പ് രജപുത് സംഘടനകൾ പ്രക്ഷോഭം തുടങ്ങിയിരുന്നു. എന്നാൽ, ആരോപണങ്ങൾ ബൻസാലി നിഷേധിച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ കർണിസേനയിലെ ഒരു വിഭാഗം സമരത്തിൽനിന്നു പിന്മാറിയതു പ്രക്ഷോഭർക്കു തിരിച്ചടിയായി. മേവാറിലെ രാജ്ഞിയായ പദ്മാവതിയുടെ കഥ തന്നെയാണ് പത്മാവതിലൂടെ ബന്‍സാലി പറയുന്നത്. സൂഫി കവിയായ മല്ലിക് മുഹമ്മദ് ജായ്സി 1540ല്‍ എഴുതിയ കവിതയെ ആസ്പദമാക്കിയാണ് പദ്മാവത് ഒരുക്കിയിരിക്കുന്നത്.
Read MoreCategory: Loud Speaker
കുരീപ്പുഴയെ ആക്രമിച്ച സംഭവം; പഞ്ചായത്തംഗം ഉൾപ്പെടെ ഏഴ് ആർഎസ്എസ് പ്രവത്തകർ അറസ്റ്റിൽ
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണത്തിൽ ഏഴ് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മനു, ശ്യാം,ലൈജു, ദീപു, കിരൺ, വിഷ്ണു, സുജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദീപു പഞ്ചായത്തംഗമാണ്. നേരത്തെ,സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 ആർഎസ്എസ് പ്രവർത്തകർക്കെതിരേ കടയ്ക്കൽ പോലീസ് കേസെടുത്തിരുന്നു. കുരീപ്പുഴയ്ക്കുനേരെ നടന്ന ആക്രമണത്തിൽ കർശന നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊല്ലം കടയ്ക്കൽ കോട്ടുങ്കലിൽവച്ചാണ് തിങ്കളാഴ്ച രാത്രി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞിരുന്നു. കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെ വടയമ്പാടി ജാതി മതിൽ സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തിനെതിരെ കൈയേറ്റമുണ്ടായത്.
Read Moreസ്വകാര്യ നിമിഷങ്ങള്‍ തന്ത്രപൂര്‍വം കാമുകന് മൊബൈലില്‍ പകര്‍ത്തി, പിന്നീടത് കൂട്ടുകാര്‍ക്ക് നല്കി, ഒരു വര്‍ഷമായി ആ ഒന്‍പത് പേരും ലൈംഗികമായി പീഡിപ്പിക്കുന്നു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 9 പേര് ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ 6 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് 9 പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി തന്റെ സുഹൃത്തുക്കളായ 8 പേര്‍ക്ക് അയച്ചു കൊടുത്തു. ഇവര്‍ ഈ വീഡിയോ ക്ലിപ്പ് കാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നുവെന്നാണ് എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദിവസ വേതനക്കാരാണ്. പ്രതികള്‍ തന്റെ കുടുംബത്തെ ആക്രമിക്കുമെന്ന് ഭയന്നാണ് മാതാപിതാക്കളോട് ഇക്കാര്യം പറയാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. പ്രതികളെല്ലാം പെണ്‍കുട്ടിയുടെ ഗ്രാമത്തിലുളളവരാണ്. പ്രതികളുടെ പീഡനം സഹിക്കാതെ വന്നതോടെയാണ് പെണ്‍കുട്ടി അമ്മയെ വിവരം അറിയിച്ചത്. പരാതിയില്‍ 6 പേരെ പോലീസ്…
Read Moreജോലി നഷ്ടപ്പെട്ടതിന്റെ പ്രതികാരമോ? ഭാര്യയേയും മക്കളെയും യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ജ്യോതിയുടെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
ഹൈദരാബാദ്: ഹൈദരാബാദിൽ ഭാര്യയേയും മക്കളെയും യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മീർപെറ്റ് എന്ന സ്ഥലത്താണ് സംഭവം. ലാബ് ടെക്നീഷ്യനായ ഗോവിന്ദ് ഗൗഡാണ് ഭാര്യയേയും രണ്ട് മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഭാര്യ ജ്യോതിയുമായി വാക്കുതർക്കമുണ്ടാവുകയും അവരെ ഇയാൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വിവരം. ഇതിനു ശേഷമാണ് ഉറങ്ങികിടകുകയായിരുന്ന ആറു വയസുള്ള മകൻ അഭിജിത്തിനെയും നാലുവയസുകാരി സഹസ്രയെയും ഇയാൾ കൊലപ്പെടുത്തിയത്. കുട്ടികളെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒരുവർഷം മുൻപ് ഇയാളുടെ ജോലി നഷ്ടപ്പെട്ടെന്നും അതുമുതൽ ഭാര്യയുമായി നിരന്തരം വാക്കുതർക്കമുണ്ടാകാറുണ്ടെന്നും ജ്യോതിയുടെ ബന്ധുക്കൾ പറഞ്ഞു.
Read Moreഅപ്പോള്‍ അതാണ് കാരണം! പാക് നാടകനടിയെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം; കൊലപാതകികളെ തിരിച്ചറിഞ്ഞെന്ന് പോലീസ്
ഇസ്ലാമാബാദ്: പാക് നാടകനടിയെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. കൊലപാതകികളെ തിരിച്ചറിഞ്ഞെ പോലീസ് വ്യക്തമാക്കി. സ്വകാര്യചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച പാക് നാടകനടിയെ മൂന്നംഗ അക്രമിസംഘം വെടിവച്ചുകൊല്ലുകയായിരുന്നു. സുംബുൾ ഖാൻ(25) എന്ന പത്താൻ നടിയാണ് ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നടിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന മൂന്നംഗ സംഘം തങ്ങളുടെ പരിപാടിക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. നടി ഇത് നിരസിച്ചതിനെ തുടർന്ന് അക്രമികൾ വെടിയുർത്തശേഷം കടന്നുകളഞ്ഞു. നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴ്പ്പെട്ടു. പത്താൻ ഗായിക ഗസാല ജാവേദിനെയും പിതാവിനെയും കൊലപ്പെടുത്തിയ കുറ്റത്തിനു വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച ജഹാംഗീർ ആണ് അക്രമികളിൽ ഒരാളെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഗസാലയുടെ മുൻ ഭർത്താവാണ് ജഹാംഗീർ. ഗസാലയുടെ കുടുംബവുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയതിനെത്തുടർന്ന് ഇയാളെ ലാഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
Read Moreഎനിക്ക് നീതി തരൂ..! ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ സഹായം അഭ്യര്‍ഥിച്ച് യുവതി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
മുംബൈ: ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്കാൻ കഴിയാതെ സഹായം അഭ്യർഥിച്ചുള്ള സ്ത്രീയുടെ വീഡിയോ ട്വിറ്ററിൽ. ചലച്ചിത്ര സംവിധായകൻ അശോക് പണ്ഡിറ്റാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പോലീസിൽ പരാതി നൽകിയിട്ടും കേവലം എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ തുടർനടപടികളൊന്നും സ്വീകരിച്ചില്ല. എന്നെ സഹായിക്കൂ, ഈ മനുഷ്യൻ എന്നെ പീഡിപ്പിച്ച് കൊല്ലും. എനിക്ക് നീതികിട്ടിയില്ലെങ്കിൽ ഖാറിലെ തെരുവിൽ ഞാൻ ജീവിതം അവസാനിപ്പിക്കും. വർഷങ്ങളായി എന്നെ പീഡിപ്പിക്കുന്നു. കുട്ടികളുടെ ഭാവി ഓർത്താണ് ഞാൻ ബന്ധം തുടർന്നത്. എനിക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം ഈ മനുഷ്യൻ നിഷേധിക്കുകയാണ്. എനിക്ക് നീതി തരൂ- സ്ത്രീ വീഡിയോയിൽ പറയുന്നു. ദന്പതികൾക്ക് മൂന്നു കുട്ടികളുണ്ടെന്നും ഭർത്താവും രണ്ട് കുട്ടികളും 11-ാമത്തെ നിലയിലെ ഫ്ളാറ്റിലും ഭാര്യയും മകളും 12-ാം നിലയിലെ ഫ്ളാറ്റിലുമാണ് താമസമെന്ന് പോലീസ് ഓഫീസർ അറിയിച്ചു.
Read Moreനാട്ടില്‍ വന്നിട്ട് കാര്യമൊന്നുമില്ല, അവന് അവിടെ നില്ക്കട്ടെ! ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് സ്ഥിരീകരിച്ച് സഹോദരന് ബിനീഷ് കോടിയേരി
തിരുവനന്തപുരം: പണതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് സ്ഥിരീകരിച്ച് സഹോദരൻ ബിനീഷ് കോടിയേരി. യാത്രാവിലക്ക് ഉണ്ടെന്നുള്ളത് വാസ്തവമാണെന്നു പറഞ്ഞ ബിനീഷ് 13 കോടി രൂപയുടേതാണ് തട്ടിപ്പു കേസെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. ആകെ 1.72 കോടി രൂപയുടെ കേസ് മാത്രമാണ് നിലവിലുള്ളതെന്നു പറഞ്ഞ ബിനീഷ് യാത്രാവിലക്ക് നീക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പറഞ്ഞു. മക്കൾക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളുടെയും ചൂണ്ടുവിരൽ അച്ഛനെതിരെ നീളുന്നതിനു പിന്നലെ ഗൂഢലക്ഷ്യമെന്താണെന്ന് തങ്ങൾക്കറിയാമെന്നും ബിനീഷ് പറഞ്ഞു. ഇത്തരം ആരോപണങ്ങൾക്കൊണ്ടൊന്നും തങ്ങളെ തളർത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
Read Moreകൂട്ടം തെറ്റിപ്പോകാതിരിക്കാന്‍ ! രാജ്യത്തെ പശുക്കള്‍ക്ക് ആധാറിന് 50 കോടി; കാര്‍ഡ് ഒന്നിന് പത്തു രൂപ കര്‍ഷകരില്‍നിന്ന് ഈടാക്കാനും സര്‍ക്കാര്‍ തീരുമാനം
ന്യൂഡൽഹി: കൂട്ടം തെറ്റിപ്പോകാതിരിക്കാൻ രാജ്യത്തെ പശുക്കൾക്കും ആധാർ കാർഡ് പോലെ തിരിച്ചറിയൽ രേഖ തയാറാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി. ഇതിനായി ഈ വർഷത്തെ ബജറ്റിൽ 50 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പശു സഞ്ജീവനി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നാലു കോടി പശുക്കൾക്കു തിരിച്ചറിയിൽ കാർഡ് നൽകാനാണുകാലിവളർത്തൽ, കൃഷി, ഫിഷറീസ് വകുപ്പുകളുടെ നീക്കം. പശുക്കളുടെ ഇനം, ഉയരം, ലിംഗം, വയസ്, തിരിച്ചറിയുന്നതിനുള്ള അടയാളങ്ങൾ എന്നിവ രേഖപ്പെടുത്തിയ കാർഡ് പശുവിന്റെ ചെവിയിൽ ഘടിപ്പിക്കാനാണു പദ്ധതി. ഇതിനായി കൃത്രിമത്വം നടത്താൻ കഴിയാത്ത പോളിയൂറിത്തേൻ ടാഗിനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുണ്ട്. കാർഡ് ഒന്നിന് പത്തു രൂപ കർഷകരിൽനിന്ന് ഈടാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സഞ്ജീവനിക്കൊപ്പം ഫിഷറീസ് ആൻഡ് അക്വാകൾച്ചർ, ആനിമൽ ഹസ്ബൻഡറി എന്നീ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിൽ 10,000 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. അതേസമയം, കടക്കെണിയിലായ കർഷകരെ സംരക്ഷിക്കുന്നതിനായി പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത…
Read Moreപീഡിപ്പിക്കാന്‍ ഓരോരോ തന്ത്രങ്ങള്‍! പോലീസ് ചമഞ്ഞ് പാര്‍ക്കില്‍ കാമുകന്മാര്ക്കൊപ്പം ഇരിക്കുന്ന പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയി പീഡനം; യുവാവ് അറസ്റ്റില്‍
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ പോലീസ് ചമഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയിലെ മനക്വാൾ സ്വദേശി ബൽവീന്ദർ സിംഗ് (23) ആണ് അറസ്റ്റിലായത്. രാഖ് ബാഗിലെ പാർക്കിൽനിന്നാണ് ഇയാൾ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്. പാർക്കിൽ കാമുകൻമാർക്കൊപ്പം ഇരിക്കുന്ന പെൺകുട്ടികളായിരുന്നു ഇയാളുടെ ഇര. പാർക്കിൽ പുരുഷൻമാരുമൊന്നിച്ച് ഇരുന്നാൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ബൽവീന്ദർ പെൺകുട്ടികളോട് തനിക്കൊപ്പം സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടും. പിന്നീട് പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തി മാനഭംഗത്തിനിരയാക്കുകയായിരുന്നു രീതി. രണ്ടു പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.
Read Moreഅന്ന് സീരിയലില്‍ അഭിനയിക്കുന്നത് ചിന്തിക്കാനെ കഴിയില്ലായിരുന്നു; നടി പ്രിയാ രാമന്
തമിഴ് സീരിയലുകളില്‍ സജീവമാണ് നടി പ്രിയ രാമന്. സിനിമയേക്കാള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സീരിയലുകളില്‍ നിന്നാണെന്ന് താരം പറയുന്നു. എന്നാല്‍ ഒരു 10-12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായിരുന്നില്ല അവസ്ഥ അന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സീരിയല്‍ നിഷിദ്ധമായ ഒരിടമായിരുന്നു. സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് വരുമാനത്തിന് ആശ്രയിക്കാവുന്ന ഇടം. ഇന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. സിനിമയ്ക്കൊപ്പം നില്ക്കുന്ന മേഖലയാണ് ഇന്ന് ടെലിവിഷന്‍ രംഗവുമെന്ന് പ്രിയാ രാമന് വ്യക്തമാക്കുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരങ്ങള്‍ക്കൊപ്പം നായികയായി തിളങ്ങിയ പ്രിയങ്ക രാമന് 1999ലാണ് സിനിമയില്‍ നിന്ന് പിന്മാറിയത്. ടെലിവിഷന്‍ പരിപാടികളില്‍ ഒതുങ്ങിയിരിക്കുകയാണ് താരം. മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു. നിലവില്‍ സീ ടിവി തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പുരത്തി എന്ന സീരിയലില്‍ പ്രധാന വേഷം ചെയ്യുകയാണ് പ്രിയ രാമനിപ്പോള്.
Read More