മകന് പ്രണവ് ആദ്യമായി നായകവേഷത്തിലെത്തിയ ആദി വിജയിച്ചതിന്റെ സന്തോഷത്തിലാണ് അമ്മയും മോഹന്‍ലാലിന്റെ ഭാര്യയുമായ സുചിത്ര. ലാലേട്ടന് സന്തോഷമായാലും സങ്കടമായാലും വല്ലാതെ പുറത്തു കാണിക്കാറില്ല. സ്വന്തം സിനിമയേക്കുറിച്ചു പോലും ഒന്നും പറയാറില്ല. ആദിയുടെ റിലീസ് ദിവസം ലാലേട്ടന് മൂംബൈയിലായിരുന്നു. പതിവില്ലാതെ പലതവണ ഫോണ്‍ വിളിച്ചു. അവന് നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നതായി പറഞ്ഞു. ആന്റണിയും പറഞ്ഞു, ലാല്‍ സാറിനെ ഇതുപോലെ ടെന്ഷനോടെ കണ്ടിട്ടില്ലെന്ന്. പ്രണവ് ഞാന്‍ വളര്‍ത്തിയ കുട്ടിയാണ്. മുന്‍പ് കേട്ടതിനേക്കള്‍ ഏറെ ഞാന്‍ അഭിമാനിക്കുന്നത് പ്രണവിന്റെ അമ്മയെന്നു കേള്‍ക്കുമ്പോഴാണ്. ഞാന്‍ അവനെ എന്റെ കഴിവുകള്ക്കകത്തു നിന്ന് വളര്‍ത്തി എന്ന അഭിമാനമുണ്ട്’ സുചിത്ര പറയുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ഇതു വലിയ ആഘോഷം തന്നെയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് അവരു പോലും അപ്പു അഭിനയിക്കുമെന്ന് കരുതിയിട്ടില്ല. പക്ഷേ പ്രിയദര്ശന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു ഇവനൊരു നല്ല നടനാകുമെന്ന്. മമ്മൂക്ക അവനെ അനുഗ്രഹിക്കുകയും ഫെയ്സ്ബുക്കില്‍…
Read MoreCategory: Loud Speaker
കന്നഡയില്‍ കൈനിറയെ ചിത്രങ്ങളുമായി ഭാവന; വിവാഹത്തിന് ശേഷമുള്ള ആദ്യ ചിത്രത്തില്‍ പ്രജ്വാള്‍ ദേവ്രാജ് ആണ് നായകൻ; ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്ന്
വിവാഹ തിരക്കുകളില്‍ നിന്നും മാറി സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഭാവന. നരംസിഹ സംവിധാനം ചെയ്യുന്ന ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് വിവാഹത്തിനു ശേഷം ഭാവന ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രജ്വാള്‍ ദേവ്രാജ് ആണ് നായകനായി എത്തുന്നത്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അഭിനയിച്ചാണ് വിവാഹശേഷമുള്ള ആദ്യ സിനിമയില്‍ ഭാവന എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 ന് തുടങ്ങി. എന്നാല്‍ ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്നാണ് സൂചന. ഭാവന നായികയായ തഗരു എന്ന കന്നഡ ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തും. പുനിത് രാജ്കുമാറാണ് ചിത്രത്തിലെ നായകന്. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു ഭാവനയുടേയും കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്റേയും വിവാഹം.
Read Moreഅപൂർവ രോഗം പിടിപെട്ട് കിടപ്പിലായ പെണ്‍കുട്ടിയോടൊപ്പം സെൽഫി എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ നിന്ന് സെൽഫി പ്രേമികൾ പിന്മാറണം; സെൽഫി പ്രേമികൾ കുട്ടിയുടെ അന്തസിനെ മാനിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: കണ്ണൂരിൽ അപൂർവ രോഗം പിടിപെട്ട് കിടപ്പിലായ പെണ്‍കുട്ടിയോടൊപ്പം സെൽഫി എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ നിന്ന് സെൽഫി പ്രേമികൾ പിന്മാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇത്തരം പ്രവൃത്തികൾ കുട്ടികളുടെ അവകാശത്തിന്റെ ലംഘനവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. രണ്ടു വർഷമായി അപൂർവ കാൻസർ രോഗം ബാധിച്ചു കഴിയുന്ന കുട്ടിക്ക് മലയാളികളായ മനുഷ്യസ്നേഹികൾ നിർലോഭം സഹായം നൽകുന്നത് ചാരിതാർഥ്യജനകമാണ്. അതോടൊപ്പം കുട്ടിയുടെ സ്വകാര്യതയും അന്തസും ആത്മാഭിമാനവും സംരക്ഷിക്കേണ്ടതുമുണ്ട്. ഇത് ഓരോ പൗരന്റെയും കടമയാണെന്ന് തിരിച്ചറിയണം. ബാലനീതി നിയമങ്ങളുടെയും ഐക്യ രാഷ്ട്രസഭയുടെ ബാലാവകാശ ഉടന്പടിയുടെയും ഒക്കെ അന്തസത്തയും ഇതു തന്നെയാണ്. ഭാവിയിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ കുട്ടികളെ സഹായിക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങളെ മാനിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ഓർമിപ്പിച്ചു.
Read Moreപിഞ്ചുകുഞ്ഞിന്റെ മുറിച്ചുമാറ്റപ്പെട്ട ശിരസ് വീടിന്റെ ടെറസിൽ; രണ്ടോ മൂന്നോ വയസ് പ്രായം തോന്നിക്കുന്ന കുട്ടിയുടെതാവും ശിരസെന്ന് പോലീസ്; കുട്ടി ആരുടെയാണെന്നതു സംബന്ധിച്ച് വിവരമൊന്നുമില്ല
ഹൈദരാബാദ്: ഹൈദരാബാദിൽ കുട്ടിയുടെ മുറിച്ചുമാറ്റപ്പെട്ട തല വീടിന്റെ ടെറസിൽനിന്നും കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലെ ചിലുക നഗറിലായിരുന്നു സംഭവം. സ്ത്രീ താമസിക്കുന്ന വാടക വീടിന്റെ ടെറസിലാണ് കുട്ടിയുടെ ശിരസ് കണ്ടെടുത്തത്. സ്ത്രീ വിവരം അറിയിച്ചതിനെ പോലീസ് എത്തി പരിശോധിച്ചു. കുട്ടി ആരുടെയാണെന്നതു സംബന്ധിച്ച് വിവരമൊന്നുമില്ല. ആൺകുട്ടിയാണോ പെൺകുട്ടിയാണോയെന്നതു സംബന്ധിച്ചും അറവില്ല. രണ്ടോ മൂന്നോ വയസ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ ശിരസാണ് ലഭിച്ചിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരണത്തിൽ തീരദേശത്തിന് 2,000 കോടിയുടെ പാക്കേജ്; ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ നിന്ന് അനർഹരെ ഒഴിവാക്കും; നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനവും
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. ഇന്ത്യയാകെ വീശിയടിക്കുന്ന വർഗീയതയ്ക്കെതിരെ കോട്ടതീർക്കാൻ കേരളത്തിന് ആകുന്നുവെന്നു പറഞ്ഞ ധനമന്ത്രി വികസന രംഗത്ത് കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അതിനിടയിലും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സംസ്ഥാനത്തിന് സാധിക്കുന്നുണ്ടെന്നും പറഞ്ഞു. ഓഖി ദുരന്ത നിവാരണത്തിന് പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശ പദ്ധതിക്കായി 2,000 കോടി രൂപ അനുവദിച്ചു. 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 150കോടിയുടെ പദ്ധതിയും ഇതിനു പുറമേ മത്സ്യമേഖയയ്ക്ക് 600 കോടി രൂപയും പ്രഖ്യാപിച്ചു. തുറമുഖ വികസനത്തിന് 584 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടെന്നും അത്തരക്കാരെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. രണ്ട് ഏക്കർ സ്ഥലം, 1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ…
Read Moreസൗമ്യനും ശാന്ത പ്രകൃതക്കാരനുമായിരുന്നു സുജിത്ത്! സുജിത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മിഥുനുവേണ്ടി പോലീസിന്റെ ഊര്‍ജിത തിരച്ചില്‍; കൊരുമ്പിശേരി തേങ്ങി, വ്യാപക പ്രതിഷേധം
ഇരിങ്ങാലക്കുട: സഹോദരിയെ ശല്യപ്പെടുത്തിയതു ചോദ്യം ചെയ്തതിന് ബന്ധുവായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഓട്ടോഡ്രൈവർ പടിയൂർ പത്താഴക്കാട്ടിൽ ഫൽഗുണന്റെ മകൻ മിഥുനുവേണ്ടി പോലീസ് ഊർജിത തിരച്ചിൽ ആരംഭിച്ചു. ഇരിങ്ങാലക്കുട കൊരുന്പിശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാൽ മകൻ സുജിത്ത് (26) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു മരണം. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോറിക്ഷാ പേട്ടയിൽവെച്ച് സുജിത്തിന് മർദ്ദനമേറ്റത്. സംഭവശേഷം മിഥുൻ ഒളിവിൽ പോകുകയായിരുന്നു. പോലീസ് മിഥുനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മിഥുനിനെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇരിങ്ങാലക്കുട സിഐ എം.കെ സുരേഷ് കുമാർ, എസ്ഐമാരായ കെ.എസ്. സുശാന്ത്, തോമസ് വടക്കൻ, ആറോളം ഷാഡോ പോലീസ് അംഗങ്ങളും ഉൾപ്പെട്ട അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്. പ്രതി മുന്‍പ് ഗൾഫിൽ ജോലി ചെയ്ത്…
Read Moreസുബൈദ കൊലക്കേസ് പ്രതി പിടിയില്‍; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; പിടിയിലായ ആള് പറയുന്നത് ഞെട്ടിക്കുന്ന കാര്യം…
ഹോസ്ദുര്‍ഗ്:പെരിയ ആയമ്പാറയില്‍ താഴത്ത് പള്ളം വീട്ടില്‍ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി. മോഷണ ശ്രമമായിരുന്നു കൊലപാതകത്തിന്റെ പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ബദിയടുക്ക സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതിക്കായി വലവിരിച്ചതായി പോലീസ് പറയുന്നു. ജനുവരി 19 നാണ് പെരിയ ആയമ്പാറയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുബൈദയെ കൈകാലുകള്‍ ബന്ധിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സുബദയുമായി പരിചയമുളളവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന സംശയമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. ഇവിടെ മേശപ്പുറത്ത് രണ്ട് ഗ്ലാസുകളിലായി നാരങ്ങാവെളളം കലക്കി വച്ചതിന്റെ ഡിഎന്‍എ പരിശോധനയാണ് പ്രതികളെ കുടുക്കിയത്. വീട്ടിനകത്ത് നിന്ന് ലഭിച്ച അടിവസ്ത്രം സുബൈദയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 65കാരിയായ സുബൈദയ്ക്ക് പ്രതികളെ നേരിട്ട് പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇവര്‍ വീട്ടിലെത്തിയത്. സുബൈദയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും പണവും അപഹരിച്ചതിനാല്‍ മോഷണം തന്നെയായിരുന്നു ലക്ഷ്യമെന്ന് ഹോസ്ദുര്‍ഗ് ഡിവൈഎസ്പി കെ. ദാമോദരന്‍ പറയുന്നു. എന്നാല്‍ പ്രതിയുടെ…
Read Moreവാർഡിലേക്ക് പോകുന്നതിനിടെ യുവതി പ്രസവിച്ചു; തലയടിച്ച് നവജാത ശിശുമരിച്ചു; ഇത് ഞങ്ങളുടെ ആദ്യത്തെ കുട്ടിയായിരുന്നെന്ന് ഭര്‍ത്താവ്
ഭോപ്പാൽ: പ്രസവവാർഡിൽ ഗർഭിണിയായ യുവതിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ പ്രസവിച്ചു. തലയടിച്ച് തറയിൽവീണ കുട്ടിമരിച്ചു. മധ്യപ്രദേശിലെ ബൈതുൽ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. ഗ്വാളിയാറിൽ ആരോഗ്യവകുപ്പിൽ നഴ്സായി ജോലി ചെയ്യുന്ന നീലു എന്ന യുവതിക്കാണ് ദാരുണ അവസ്ഥയുണ്ടായത്. വിൽ ചെയർ ലഭ്യമല്ലാത്തതിനെത്തുടർന്ന് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഡ്യൂട്ടി നഴ്സ് പ്രസവ വാർഡിലേക്ക് നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പ്രസവം നടക്കുകയും കുട്ടിയുടെ തല തറയിലിടിക്കുകയുമായിരുന്നു. തങ്ങളുടെ ആദ്യത്തെ കുട്ടിയായിരുന്നു ഇതെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. വീൽചെയർ അനുവദിച്ചിരുന്നെങ്കിൽ കുട്ടിയെ നഷ്ടപ്പെടുകയില്ലായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ ഒരേസമയം രണ്ട് ആംബുലൻസുകൾ ആശുപത്രിയിലെത്തിയെന്നും അതിനാലാണ് വീൽചെയർ ലഭ്യമാകാതിരുന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
Read Moreഹണിട്രാപ്പ്! ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തിന് വാട്സ്ആപ്പിലൂടെ സുരക്ഷയെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കൈമാറി; ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് കസ്റ്റഡിയില്‍
ന്യൂഡൽഹി: ചാരവൃത്തിയിൽ ഏർപ്പെട്ടെന്നു സംശയിക്കുന്ന ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹിയിൽ കസ്റ്റഡിയിലെടുത്തെന്നു റിപ്പോർട്ട്. സംഭവത്തിൽ വ്യോമസേന ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് കസ്റ്റഡിയിലെന്നാണ് സൂചന. വ്യോമസേനയുടെ നിയമങ്ങളും ഉത്തരവുകളും മറികടന്ന് ചില സാങ്കേതികവൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തതെന്നാണു റിപ്പോർട്ടുകൾ. അതേസമയം, ഫേസ്ബുക്കിൽ പരിചയപ്പെട്ട പെണ്‍സുഹൃത്തിന് സമൂഹമാധ്യമമായ വാട്സ് ആപ്പിലൂടെ സുരക്ഷയെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ കൈമാറിയെന്നാണ് റിപ്പോർട്ട്. സാധാരണയായി നടക്കാറുള്ള കൗണ്ടർ നിരീക്ഷണത്തിലാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവൃർത്തികൾ സംബന്ധിച്ചു സൂചന ലഭിക്കുന്നത്. വിവരങ്ങൾ ചോർത്തിയത് പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. രണ്ടു ദിവസം മുന്‍പാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇപ്പോൾ വ്യോമസേനാ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം തുടരുന്നതിനാൽ കസ്റ്റഡിയിലായ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച നിർണായക വിവരങ്ങൾ ഇയാൾ ആർക്കെങ്കിലും…
Read Moreചുംബനരംഗം ചിത്രീകരിച്ചത് 55 റീടേക്കില്‍! ടെന്‍ഷന്‍ കൂടിയപ്പോള്‍ മദ്യം കുടിച്ചു ഇതിനെല്ലാം കാരണക്കാരന്‍ അവാണെന്ന് രാഖി സാവന്ത്
വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് വിവാദ നായിക രാഖി സാവന്ത്. ചിത്രത്തിലെ ചുംബനരംഗം കൊണ്ടാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. ചിത്രത്തിലെ ചുംബനരംഗത്തിനായി 55 റീടേക്കുകളാണ് നടിക്ക് വേണ്ടി വന്നത്. കൂടാതെ ടെന്‍ഷന്‍ കൂടിയപ്പോള്‍ ധൈര്യത്തിനായി മദ്യവും കുടിച്ചു. അതിന് ശേഷമാണ് ചുംബനരംഗം പൂര്‍ത്തിയാക്കിയത്. ഇതിനൊക്കെ കാരണം മിഖ സിങ് ആണെന്നും രാഖി പറയുന്നു. ഒരു പാര്‍ട്ടിക്കിടെ അപ്രതീക്ഷിതമായി മിഖ സിങ് രാഖി സാവന്തിനെ ലിപ്ലോക്ക് ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. ആ ദുരനുഭവം തന്നെ ഇപ്പോഴും പിന്തുടരുന്നെന്ന് രാഖി പറയുന്നു. ‘ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിഖ സിങിനെയാണ് എനിക്ക് ഓര്മ വരുന്നത്. ആ സംഭവം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. എനിക്ക് പേടിയാണ്. ആരോ എന്നെ ഉപദ്രവിക്കാന്‍ വരുന്നപോലെ. സിനിമയ്ക്കായി ക്യാമറയുടെ മുന്നില്‍ നിന്ന് ഇതുചെയ്യുന്നതായി തോന്നുന്നേ ഇല്ല. ഷൂട്ടിനുടനീളം ടെന്ഷനില് ആയിരുന്നു. ചുംബനരംഗം…
Read More