ഐശ്വര്യ റായ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിനെ പറ്റിയുള്ള പുതിയ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ ഇതിന് മുമ്പ് മറ്റു പല പ്രമുഖരുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നുവത്രെ. ഐശ്വര്യയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ആന്ധ്രപ്രദേശ് സ്വദേശിയായ സംഗീത് കുമാര്‍ എന്ന 29 കാരന് ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയത്. യുവാവിന്റെ രംഗപ്രവേശമുണ്ടായ ഉടനെ പോലീസ് ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കൃത്യമയ നിരീക്ഷണവും നടത്തി. അപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ യുവാവിനെ സംബന്ധിച്ച് അറിയുന്നത്. ഇനി ഐശ്വര്യയുടെ കൈയ്യിലാണ് കാര്യങ്ങള്‍. സംഗീത് കുമാറിനെതിരേ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായി ഇയാളെ പോലീസ് നിരീക്ഷിച്ചു. മുമ്പും വലിയ ബന്ധങ്ങള്‍ പറഞ്ഞ് സംഗീത് കുമാര്‍ രംഗത്തെത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. എആര്‍ റഹ്മാന്റെ ശിഷ്യനാണെന്നായിരുന്നു ഇയാള്‍ നേരത്തെ പറഞ്ഞിരുന്നത്. പഠനത്തില്‍ മിടുക്കനായ സംഗീത് മദ്യപാനിയാണത്രെ.
Read MoreCategory: Loud Speaker
കഴുത്തില്‍ പാടുകളും ശരീരത്തില്‍ മുറിവുകളും! മൂന്നാറില്‍ കാണാതായ ആറു വയസുകാരന്റെ ദുരൂഹമരണം കൊലപാതകം? പിതാവും ഒരു വനിതയുമടക്കം 14 പേര് കസ്റ്റഡിയില്‍
മൂന്നാർ. കഴിഞ്ഞ 31 ന് മൂന്നാറിലെ കടലാർ എസ്റ്റേറ്റിൽ നിന്നു കാണാതായ കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. എസ്റ്റേറ്റിലുള്ള തേയിലത്തോട്ടത്തിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴുത്തിൽ കുരുക്ക് കൊണ്ട് മുറുക്കിയതിന്റെ പാടുകളും ശരീരത്തിൽ മുറിവേറ്റതിന്റെ അടയാളങ്ങളുമുണ്ട്. സംശയത്തിന്റെ പേരിൽ കുട്ടിയുടെ പിതാവിനെയും ഒരു സ്ത്രീയെയുമടക്കം പതിനാലുപേരെ കസ്റ്റഡിയിലെടുത്തുണ്ട്. എന്നാൽ ഇത് കൊലപാതകമാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളുവെന്നുമാണ് പോലീസ് പറയുന്നത്. ആസാം സ്വദേശികളായ നൂർമുഹമ്മദ് റസിതൻനിസ ദന്പതികളുടെ മൂത്തമകൻ നവറുദ്ദീൻ (6) ആണ് മരണമടഞ്ഞത്. എസ്റ്റേറ്റിലെ കാലികൾക്ക് പുല്ലുവെട്ടാൻ ചെന്ന തൊഴിലാളിയായിരുന്നു മൃതദേഹം ആദ്യം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നാർ സി.ഐ സാം ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തി വരികയാണ്. മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഷർട്ടും നിക്കറുമാണ് ധരിച്ചിരുന്നത്. ഷർട്ടിനുള്ളിൽ ബനിയനും…
Read Moreജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കും; തങ്ങളുടെ തനിനിറം സൽമാൻ അറിയും ! സൽമാൻ ഖാന് അധോലോക നായകന്റെ വധഭീഷണി
ജയ്പുർ: ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാന് അധോലോക നായകന്റെ വധഭീഷണി. അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്നോയിയാണ്കൊ ല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് ബിഷ്നോയിയെ ജോധ്പുർ കോടതിയിൽ എത്തിപ്പോഴായിരുന്നു വധഭീഷണി. ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കും. തങ്ങളുടെ തനിനിറം സൽമാൻ അറിയും എന്നായിരുന്നു ബിഷ്നോയിയുടെ ഭീഷണി. ഇതേത്തുടർന്ന് സല്‍മാന്റെ സുരക്ഷ ശക്തമാക്കി. 1998ലെ മാൻ വേട്ടക്കേസുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്നാണ് സൂചന. കൊലപാതകം, മോഷണം തുടങ്ങി ഇരുപതിലധികം കേസുകൾ ബിഷ്നോയിക്കെതിരെ നിലവിലുണ്ട്.
Read Moreകുടുംബകോടതികളില് പെണ്‍വാണിഭസംഘങ്ങള്‍ ഇരയെ കാത്തിരിക്കുന്നു; ലക്ഷ്യം വിവാഹമോചനം നേടാന്‍ എത്തുന്ന യുവതികളെ വലവീശി പിടിക്കുക
കുടുംബകോടതികളില് വിവാഹമോചനത്തിന് എത്തുന്ന സ്ത്രീകളെ വലവീശാന്‍ പെണ്‍വാണിഭസംഘങ്ങള്‍. എറണാകുളത്തെ കുടുംബ കോടതി പരിസരത്ത് നിന്നാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത് എന്ന് വാര്‍ത്തയില്‍ പറയുന്നു. കോടതി പരിസരത്ത് വച്ച് ഒരു യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ല. വിവാഹ ബന്ധം തകര്‍ന്ന് കുടുംബ കോടതിയെ സമീപിക്കുന്ന സ്ത്രീകളെ ലക്ഷ്യം വച്ചാണ് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഗ്ദാനങ്ങള്‍ നല്കി സ്വാധീനിക്കുകയാണ് ഇവരുടെ രീതി.കൊച്ചിയില്‍ മാത്രമല്ല ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ മറ്റ് പല കുടുംബ കോടതി പരിസരങ്ങളിലും ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്ന് സൂചനകളുണ്ട്. കഴിഞ്ഞ വര്‍ഷം പോലീസ് നടത്തിയ പരിശോധനകളില്‍ പിടിയിലായ വലിയൊരു വിഭാഗവും കുടുംബ കോടതി കേസുകളുമായി ബന്ധമുള്ളവര്‍ ആയിരുന്നു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. പിടിയിലായവരില്‍ ഇരുപതിലധികം യുവതികള്‍ ഇത്തരത്തിലുള്ളതായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പല…
Read Moreഹാദിയ കേസില്‍ വീണ്ടും ട്വിസ്റ്റ്, ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ, കുരുക്കു മുറുകുന്നു
മതംമാറിയ അഖിലയെന്ന ഹാദിയയെ വിവാഹം കഴിച്ച ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിവു ലഭിച്ചതായി എന്‍ഐഎ. കണ്ണൂര്‍ കനകമലയില്‍ യോഗം ചേര്‍ന്ന പ്രതികളെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യും. തിങ്കളാഴ്ച വിയ്യൂര്‍ ജയിലില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കി. മന്‍സീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ഷഫിന്‍ ജഹാന് അംഗമായിരുന്നു. ഷഫ്വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നു എന്നാണ് വിവരം. ഇതാണ് ഷെഫിന് കുരുക്കായിരിക്കുന്നത്. രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവര്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എട്ടു പ്രതികള്‍ക്കെതിരെ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), ചേലക്കര ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാല്‍), കോയമ്പത്തൂര്‍ അബ് ബഷീര്‍ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലന് (ആമു), തിരൂര്‍ സാഫ്വാന്, കുറ്റ്യാടി…
Read Moreആശ്ലീല ആപ്പില്‍ ആശാ ശരത്തിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിക്കുന്നു,
ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നു. ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ കാണിക്കുന്ന ലൈവ് ഡോട്ട് മി എന്ന ആപ്പിന്റെ പരസ്യത്തിലാണ് ആശയുടെ ചിത്രവും ഉള്&്വംഷ;പ്പെടുത്തിയിരിക്കുന്നത്. ഇത് ചിലര്‍ കണ്ടെത്തി കഴിഞ്ഞപ്പോള്‍ പരസ്യം അപ്രത്യക്ഷമായി. ഡേറ്റിങ് ആപ്പുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ നടിമാര്‍ അടക്കമുള്ള സെലിബ്രിറ്റികളുടെ ചിത്രം നലകുന്ന സംഭവം ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല മലയാളി നടിമാരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്.
Read Moreകെട്ടടാ താലി, കൊട്ടടാ മേളം! യുവാവിനെ തോക്കിന്മുനയില് നിര്‍ത്തി അജ്ഞാത യുവതിയെ വിവാഹം ചെയ്യിച്ചു; വിനോദിനെ വിവാഹത്തിന് ക്ഷണിച്ചത് കൂട്ടുകാര്‍
ലക്നോ: ബിഹാറിൽ തോക്കിൻമുനയിൽ വീണ്ടും വിവാഹം. ബലപ്രയോഗത്തിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ തോക്കിൻ മുനയിൽ നിർത്തി അജ്ഞാതയായ യുവതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ജാർഖണ്ഡ് സ്വദേശി വിനോദ് കുമാർ എന്ന യുവ എൻജിനിയറാണ് നിർബന്ധിത വിവാഹത്തിന് വിധേയനായത്. പ്രദേശത്തെ സ്റ്റീൽ പ്ലാന്റിലാണ് വിനോദ് കുമാർ ജോലി ചെയ്യുന്നത്. സുഹൃത്തുക്കൾ ക്ഷണിച്ചതനുസരിച്ച് അവരെ കാണാനെത്തിയ വിനോദിനെ രണ്ടുപേർ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി. പിന്നീട് വിവാഹമണ്ഡപത്തിലെത്തിച്ച് സമീപമിരുന്ന യുവതിയെ വിവാഹം കഴിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവിടെനിന്നു രക്ഷപെടാൻ വഴിയില്ലെന്നു മനസിലാക്കിയ വിനോദ് ജീവൻ ഭയന്ന് യുവതിയെ താലി ചാർത്തുകയായിരുന്നു. തുടർന്ന് പെണ്ണിന്റെ ബന്ധുക്കൾ വിനോദിനെ ഒരു രാത്രി മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തു. പിറ്റേന്ന് വിനോദ് ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടർന്ന് എത്തിയ സഹോദരൻ പോലീസിനെ വിവരമറിയിച്ചു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് ഇവർക്ക് സഹായമൊന്നും ലഭിച്ചില്ല. പ്രശ്നം നിങ്ങൾ തന്നെ പറഞ്ഞു തീർക്കു…
Read Moreദുരഭിമാനക്കൊല! വിവാഹത്തിനു മുമ്പ് പരസ്പരം സംസാരിച്ചു; വധൂവരന്മാരെ വെടിവച്ചു കൊലപ്പെടുത്തി; കൊല നടത്തിയത് പെണ്‍കുട്ടിയുടെ അമ്മാവന്
കറാച്ചി: വിവാഹത്തിനു മുന്‍പ് പരസ്പരം സംസാരിച്ചതിന്റെ പേരിൽ വധൂവരൻമാരെ വെടിവച്ചു കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ദുരഭിമാനക്കൊലയുടെ കണ്ണിയിലെ അവസാന സംഭവം. നസീറൻ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുതവരൻ ഷാഹിദും നഗരത്തിൽവച്ച് സംസാരിക്കുന്നതു കണ്ട ബന്ധു ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെച്ചിടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവനാണ് കൊലപാതകങ്ങൾ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവനായ മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എക്സ്പ്രസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനിൽ കഴിഞ്ഞ പത്തു വർഷമായി ഒരു വർഷം ശരാശരി 650 ദുരഭിമാന കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. ഇവയിൽ മിക്കവയും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. യഥാർഥ കണക്കുകൾ പരിശോധിച്ചാൽ ഇത് ലഭിച്ച കണക്കുകളേക്കാൾ അധികം വരുമെന്നും റിപ്പോർട്ട് പറയുന്നു.
Read Moreവിടില്ല ഞങ്ങള്‍! അമല പോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ചമച്ചാണെന്ന് കണ്ടെത്തി; ചോദ്യം ചെയ്യണമെന്ന നിലപാടില്‍ ഉറച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ ചലച്ചിത്ര നടി അമല പോളിനെ ചോദ്യം ചെയ്യണമെന്ന നിലപാടിൽ ഉറച്ച് ക്രൈംബ്രാഞ്ച് സംഘം. വ്യാജരേഖകൾ ചമച്ചാണ് അമലാപോൾ വാഹനം രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പുതുച്ചേരിയിലെ വീട്ടിൽ അമലാ പോൾ വാടകക്ക് താമസിച്ചിരുന്ന കാര്യങ്ങളിൽ പൊരുത്തകേടുകൾ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. വീട്ടുടമ നൽകിയ മൊഴിയിലും അമല നൽകിയ മൊഴിയിലും പൊരുത്തക്കേടുകൾ നിലവിലുണ്ട്. വീടിന്റെ താഴത്തെ നിലയിലാണ് താൻ വാടകക്ക് താമസിച്ചിരുന്നതെന്നാണ് അമലയുടെ പക്ഷം. എന്നാൽ കെട്ടിട ഉടമ പറഞ്ഞത് മുകളിലത്തെ നിലയിലാണ് അമല താമസിച്ചിരുന്നതെന്നാണ്. അമല ഹാജരാകാത്ത സാഹചര്യവും ചോദ്യം ചെയ്യേണ്ട സാഹചര്യവും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിക്കും. ക്രൈംബ്രാഞ്ച് ഐജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read Moreകൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും അറിയണം! കണ്ണൂരിലെ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി വിളിച്ചുവരുത്തി
ഇരിട്ടി: കണ്ണൂരിലെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും അന്വേഷിക്കാൻ ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ആര്‍എഎസ് നേതാവ് വത്സൻ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് പ്രവർത്തകരായ അണ്ടല്ലൂരിലെ സന്തോഷ്, പയ്യന്നൂരിലെ ബിജു തുടങ്ങിയ തങ്ങളുടെ പ്രവര്‍ത്തകരെ സിപിഎം ഭരണത്തിന്റെ മറവില്‍ ഏകപക്ഷീയമായി കൊലപ്പെടുത്തുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമല്ലെന്നും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലയില്‍ നിന്ന് ഒരു ആര്‍എസ്എസ് പ്രവര്ത്തകന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് ആര്‍എസ്എസ് നേതാക്കളെ വിളിപ്പിച്ചത്. വത്സന് തില്ലങ്കേരിക്ക് പുറമെ നേതാക്കളായ സുരേഷ് ബാബു, അഡ്വ.ജയപ്രകാശ്, അഡ്വ. കെ.കെ ബൽറാം എന്നിവരയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ആര്‍എസ്എസ് നേതാക്കള്‍ പുറത്ത് വിട്ടിട്ടില്ല.
Read More