കി​ടു​ക്ക​ൻ കു​ടു​ക്ക്; വി​മാ​ന​ത്തി​ലെ ഭ​ക്ഷ​ണ​ത്തി​ൽ​ ബ​ട്ട​ൺ; ജെ​റ്റ് എ​യ​ർ​വെ​യ്സ് യാ​ത്ര​ക്കാ​ര​ന് അ​ര​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം

  ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ​ണ​ത്തി​ൽ വ​സ്ത്ര​ത്തി​ലെ കു​ടു​ക്ക് ല​ഭി​ച്ച യാ​ത്ര​ക്കാ​ര​ന് ജെ​റ്റ് എ​യ​ർ​വെ​യ്സ് ന​ൽ​കേ​ണ്ടി​വ​ന്ന​ത് അ​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം. വി​മാ​ന​ത്തി​ലെ ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നും ബ​ട്ട​ൺ ല​ഭി​ച്ച യാ​ത്ര​ക്കാ​ര​നാ​ണ് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​ത്. 2014 ൽ ​ഡ​ൽ​ഹി-​അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ജെ​റ്റ് എ​യ​ർ​വെ​യ്സി​ലെ ബി​സി​ന​സ് ക്ലാ​സി​ലെ യാ​ത്ര​ക്കാ​ര​ന് വെ​ളു​ത്തു​ള്ളി ബ്രെ​ഡി​ൽ​നി​ന്നാ​ണ് ബ​ട്ട​ൻ ല​ഭി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ൻ ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചു. നേ​ര​ത്തെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ഇ​ന്ത്യ​യു​ടെ വി​ഐ​പി ലോ​ഞ്ചി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ പാ​റ്റ​യെ ക​ണ്ടെ​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഹ​രി​ന്ദ​ർ ബ​വേ​ജ​യാ​ണ് ചി​ത്രം സ​ഹി​തം ട്വി​റ്റ​റി​ലൂ​ടെ പ​രാ​തി​പ്പെ​ട്ട​ത്.

Read More

ഇപ്പോള്‍ വന്നാല്‍ എത്ര ‘ഉമ്മകള്‍’ വേണമെങ്കിലും തരാമെന്ന് കാമുകി ! ഇതു കേട്ടയുടന്‍ ഇറങ്ങിപ്പുറപ്പെട്ട കൗമാരക്കാരന്‍ എത്തിയതാവട്ടെ പൊട്ടക്കിണറ്റിലും; എറണാകുളത്ത് രാത്രി ഒരു മണിക്ക് സംഭവിച്ചത് ഇതൊക്കെ…

കൊച്ചി: പാതിരാത്രിയില്‍ കാമുകി അയച്ച സന്ദേശത്തിന്റെ ആവേശത്തില്‍ ഇറങ്ങിപ്പുറപ്പെട്ട കൗമാരക്കാരന്‍ കിണറ്റില്‍ വീണു. എറണാകുളം പുത്തന്‍കുരിശ്ശിലാണ് സംഭവം. രാത്രിയില്‍ വാട്ട്സ്ആപ്പില്‍ കാമുകി ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം എന്ന് കൗമരക്കാരന് സന്ദേശം അയച്ചു. രാത്രി ഒരുമണിയോട് അടുപ്പിച്ച് സന്ദേശം ലഭിച്ച കൗമരക്കാരന്‍ വീട്ടില്‍ നിന്ന് പിതാവിന്റെ കാറും മോഷ്ടിച്ച് വിജനമായ റോഡില്‍ ഇറങ്ങി. എന്നാല്‍ എത്തിപ്പെട്ടത് പോലീസ് ചെക്കിംഗിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പയ്യന് കയ്യില്‍ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇടറോഡില്‍ കൂടി രക്ഷപ്പെടാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍ ഇത് അവസാനിച്ചത് മറ്റൊരു പോലീസ് സംഘത്തിന്റെ മുന്നില്‍. ഇവിടുന്ന് റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. പിന്നെയും റിവേഴ്സ് എടുക്കാന്‍ നോക്കിയപ്പോള്‍ കാര്‍ ഒരു വീട്ടിന്റെ മതിലില്‍ ഇടിച്ചുനിന്നു. ഇതോടെ പയ്യന്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോട്. മുന്നില്‍ കണ്ട രണ്ട് മതില്‍ ചാടികടന്ന് മൂന്നാമത്തെ…

Read More

ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാന്‍ തയാറല്ല! ഞങ്ങള്‍ കലഹിക്കുന്നത് സ്ത്രീ സമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്ത ആണ്‍കോയ്മയോടാണെന്ന് ഡബ്ല്യുസിസി

കൊച്ചി: കസബ എന്ന സിനിമയെ കുറിച്ച് നടി പാർവതിയുടെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ വിമർശകർക്ക് മറുപടിയുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത ആണ്‍കോയ്മയോടാണ് ഞങ്ങൾ കലഹിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

Read More

ഷൂട്ടിംഗ് തിരക്കുകളില്‍! ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായില്ല; അമല പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ നടി അമല പോൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം അമല പോൾ ഹാജരായിരുന്നില്ല. ഷൂട്ടിംഗ് തിരക്കുകളിലായതിനാൽ ഹാജരാവുന്നതിന് കൂടുതൽ സമയം വേണമെന്ന് അമല അഭിഭാഷകൻ മുഖേനെ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. സമാനമായ കേസിൽ നടൻ ഫഹദ് ഫാസിൽ ആലപ്പുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതിനെ തുടർന്ന് വ്യാഴാഴ്ച വിധി പറയാൻ മാറ്റി. നികുതി വെട്ടിക്കാൻ വേണ്ടി ആഡംബര വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത സംഭവത്തിലാണ് ഇരുവർക്കെതിരേയും ക്രൈംബ്രാഞ്ച് കേസെടുത്തത്.

Read More

ദേശസ്‌നേഹമില്ല! വിവാഹം ഇറ്റലിയില്‍ നടത്തി; കോഹ്‌ലി ഇന്ത്യയില്‍നിന്നു പണം സമ്പാദിച്ച് ഇറ്റലിയില്‍ ശതകോടികള്‍ ചെലവഴിക്കുന്നെന്ന് ബിജെപി എംഎല്‍എ

ഗു​ണ: ഇ​റ്റ​ലി​യി​ൽ വി​വാ​ഹ​വേ​ദി തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് ദേ​ശ​സ്നേ​ഹ​മി​ല്ലെ​ന്ന് ബി​ജെ​പി എം​എ​ൽ​എ. മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ പ​ന്നാ​ലാ​ൽ ശാ​ക്യ​യാ​ണ് വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ത്യ​യി​ൽ വി​വാ​ഹം ന​ട​ത്താ​തി​രു​ന്ന​തി​നെ വി​മ​ർ​ശി​ച്ചു രം​ഗ​ത്തെ​ത്തി​യ​ത്.ഗു​ണ​യി​ൽ സ്കി​ൾ ഇ​ന്ത്യ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു അ​ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം വി​രാ​ട് ഇ​ന്ത്യ​യി​ലാ​ണ് പ​ണം സ​ന്പാ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ​യി​ലെ ഒ​രു സ്ഥ​ല​വും വി​വാ​ഹ​ത്തി​നാ​യി ക​ണ്ടെ​ത്താ​നാ​യി​ല്ല. ഹി​ന്ദു​സ്ഥാ​ൻ തൊ​ട്ടു​കൂ​ടാ​ൻ ക​ഴി​യാ​ത്ത രാ​ജ്യ​മാ​ണോ- ബി​ജെ​പി എം​എ​ൽ​എ ചോ​ദി​ക്കു​ന്നു. രാ​മ​ൻ, കൃ​ഷ്ണ​ൻ, വി​ക്ര​മാ​ദി​ത്യ​ൻ, യു​ധി​ഷ്ഠി​ര​ൻ എ​ന്നി​വ​രൊ​ക്കെ ഈ ​മ​ണ്ണി​ലാ​ണ് വി​വാ​ഹം ചെ​യ്ത​ത്. നി​ങ്ങ​ളും ഈ ​മ​ണ്ണി​ലാ​യി​രി​ക്കും വി​വാ​ഹം ന​ട​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ക്കാ​നാ​യി ആ​രും വി​ദേ​ശ​ത്തേ​ക്കു പോ​കാ​റി​ല്ല. കോ​ഹ്‌ല‌‌‌ി ഇ​ന്ത്യ​യി​ൽ​നി​ന്നു പ​ണം സ​ന്പാ​ദി​ച്ച് ഇ​റ്റ​ലി​യി​ൽ ശ​ത​കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്നു. അ​യാ​ൾ​ക്ക് ഇ​ന്ത്യ​യോ​ടു ത​രി​ന്പും ബ​ഹു​മാ​ന​മി​ല്ല. ഒ​രു ദേ​ശ​സ്നേ​ഹി​യ​ല്ലെ​ന്ന് കോ​ഹ്‌​ലി തെ​ളി​യി​ച്ചി​രി​ക്കു​ന്നു- പ​ന്നാ​ലാ​ൽ പ​റ​യു​ന്നു. ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള നൃ​ത്ത​ക്കാ​രി​ക​ൾ​വ​രെ ഇ​ന്ത്യ​യി​ൽ…

Read More

നിയമവാഴ്ച തകരാറില്ലെന്ന് ഇപ്പം മനസിലായില്ലേ..! ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ; സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് നടപടി

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ് . തലസ്ഥാനത്തെ പ്രസ്ക്ലബിൽ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. ഇതുൾപ്പടെ നിശിത വിമർശനങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചിരുന്നത്. അഴിമതിക്കാർ തമ്മിൽ സംസ്ഥാനത്ത് ഐക്യത്തിലാണെന്നും അവർക്ക് അധികാരമുള്ളതിനാൽ അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണെന്നും പറഞ്ഞ ജേക്കബ് തോമസ്, 51 വെട്ടു വെട്ടിയില്ലെങ്കിലും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഭരണം എന്നാൽ ഗുണനിലവാരമില്ലാത്ത സേവനം നൽകുന്ന സംഭവമാണോ എന്നു ചോദിച്ച ജേക്കബ് തോമസ് ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണങ്ങൾ വേണ്ടിവരുന്നതെന്നും വലിയ പരസ്യം കാണുമ്പോൾ ഭരണത്തിനു ഗുണനിലവാരമില്ലെന്ന് ഓർക്കണമെന്നും പറഞ്ഞിരുന്നു.…

Read More

പ്രിയപത്‌നിക്ക് വിവാഹവാര്‍ഷിക സമ്മാനവുമായി ഷെഫിന്‍ ജഹാനെത്തി! സേലത്തെ കോളജില്‍ ഹാദിയയെ കാണാന്‍ ഷെഫിനെത്തുന്നത് രണ്ടാം തവണ; ചിത്രങ്ങള്‍ വൈറല്‍

പരസ്പരമുള്ള സ്‌നേഹത്തിനു മുമ്പില്‍ വിലങ്ങുതടിയാവാന്‍ യാതൊന്നിനും സാധിക്കുകയില്ലെന്ന് വ്യക്തമാക്കികൊണ്ട് ഹാദിയക്ക് വിവാഹ വാര്‍ഷിക സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജില്‍. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം തുടരുന്ന ഹാദിയയെ കാണാന്‍ ഇത് രണ്ടാം തവണയാണ് ഷെഫിന്‍ സേലത്തെത്തുന്നത്. നേരത്തെ കോടതി വിധിയ്ക്ക് പിന്നാലെ ഹാദിയയെ സന്ദര്‍ശിക്കാനാണ് എത്തിയിരുന്നതെങ്കില്‍ ഇത്തവണ പ്രിയ പത്‌നിക്ക് വിവാഹ സമ്മാനവുമായാണ് ഷെഫിന്‍ എത്തിയത്. വിവാഹ വാര്‍ഷിക ദിനത്തിന് മുമ്പാണ് ഷെഫിന്‍ ഹാദിയയെ സന്ദര്‍ശിച്ച് സമ്മാനം കൈമാറിയത്. നേരത്തെ ഡിസംബര്‍ എട്ടിനായിരുന്നു ഷെഫിന്‍ കോളേജിലെത്തി ഹാദിയയെ സന്ദര്‍ശിച്ചത്. 45 മിനിട്ടോളം നീണ്ടുനിന്നതായിരുന്നു അന്നത്തെ കൂടിക്കാഴ്ച. ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു അന്ന ഷെഫിന്‍ ഹാദിയയെ കണ്ടത്. നേരത്തെ സേലത്തെ കോളജിലെത്തി ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹൗസ്…

Read More

ചന്നംപിന്നം ട്രോളി, ഒടുവില്‍ ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ ഗ്രൂപ്പിന് പൂട്ട് വീണു

സോഷ്യല്‍മീഡിയയില്‍ എന്തിനെയും വിമര്‍ശിക്കുന്ന ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ ഗ്രൂപ്പ് അടച്ചുപൂട്ടി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഈയിടെയായി നിരവധി പോസ്റ്റുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പേജ് പൂട്ടിക്കാനായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ഒരു അറിയിപ്പുമില്ലാതെ അപ്രത്യക്ഷമായിരിക്കുന്നത്. ഫേസ്ബുക്ക് തന്നെയാണ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ഗ്രൂപ്പ് പൂട്ടിച്ചതെന്നാണ് സൂചന. അടുത്തിടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ വ്യാപകമായ ട്രോളുകള്‍ ഇവരുടെ പേജ് വഴി പുറത്തുവന്നിരുന്നു. ഇത് വ്യാപക വിമര്‍ശനത്തിനും വഴിയൊരുക്കിയിരുന്നു. ഈയടുത്ത് നടി പാര്‍വ്വതി മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പേജ് പാര്‍വ്വതിക്കൊപ്പം നിന്നതും ഹിന്ദു ദൈവങ്ങളെ ട്രോളിയതിന് പിന്തുണ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. ക്രിസ്ത്യന്‍ വിശ്വാസ സംഹിതകളെ അപമാനിക്കുന്ന രീതിയിലുള്ള ട്രോളുകളും ഇടയ്ക്കിടെ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വിശ്വാസികളെ വേദനിപ്പിച്ചിരുന്നു. ഇതൊക്കെയാകാം ഗ്രൂപ്പ് പൂട്ടിയതിന്റെ കാരണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇവരുടെ പേജ് ഇപ്പോഴും ആക്ടീവാണ്. ഈ പേജിനെതിരേയും വലിയതോതില്‍ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്.

Read More

നടി ആക്രമിക്കപ്പെട്ട സംഭവം; പ്ര​തി​ക​ൾ​ക്ക് ഇ​ന്നു കു​റ്റ​പ​ത്രം കൈ​മാ​റും; ന​ട​ൻ ദി​ലീ​പ് നേ​ര​ത്തെ​ത​ന്നെ കു​റ്റ​പ​ത്രം അഭിഭാഷകനോ ടൊപ്പമെത്തി കൈ​പ്പ​റ്റി​യി​രു​ന്നു

‌കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ വി​ചാ​ര​ണ കോ​ട​തി​യാ​യ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​ക​ൾ​ക്ക് ഇ​ന്നു കു​റ്റ​പ​ത്രം കൈ​മാ​റും. അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ 22ന് ​സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണു പ്ര​തി​ക​ൾ​ക്കു കു​റ്റ​പ​ത്രം കൈ​മാ​റു​ന്ന​ത്. മൂ​ന്നു പ്ര​തി​ക​ളൊ​ഴി​കെ ബാ​ക്കി​യെ​ല്ലാ​വ​രും ഇ​ന്നു കു​റ്റ​പ​ത്രം കൈ​പ്പ​റ്റു​മെ​ന്നാ​ണു വി​വ​രം. കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പ് നേ​ര​ത്തെ​ത​ന്നെ കു​റ്റ​പ​ത്രം കൈ​പ്പ​റ്റി​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മെ​ത്തി​യാ​ണു ന​ടൻ കു​റ്റ​പ​ത്രം കൈ​പ്പ​റ്റി​യി​രു​ന്ന​ത്. കേ​സി​ൽ അ​വ​സാ​ന പ്ര​തി​ക​ളും ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ ര​ണ്ട് അ​ഭി​ഭാ​ഷ​ക​രും ഇ​ന്ന് എ​ത്തി​ല്ലെ​ന്നാ​ണു വി​വ​രം. വി​വി​ധ ജ​യി​ലു​ക​ളി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി സു​നി​ൽ കു​മാ​ർ(​പ​ൾ​സ​ർ സു​ണി) അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ കു​റ്റ​പ​ത്രം കൈ​പ്പ​റ്റും. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ സു​നി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്നു​ണ്ട്. ഈ ​സ​മ​യ​മാ​കും കു​റ്റ​പ​ത്രം ന​ൽ​കു​ക. പ്ര​തി​ക​ൾ​ക്കു…

Read More

ആം​ട്രാ​ക് ട്രെ​യി​ൻ അപകടം: യു​എ​സി​ൽ മൂന്നു പേ​ർ മ​രി​ച്ചു; സീ​റ്റി​ലി​ൽ നി​ന്ന് പോ​ർ​ട്ട്ല​ൻ​ഡി​ലേ​ക്കു​ള്ള ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ലാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ വാ​ഷിം​ഗ്ട​ണി​ൽ ആം​ട്രാ​ക് ട്രെ​യി​ൻ പാ​ളം തെ​റ്റി ഹൈ​വേ​യി​ൽ പ​തി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂന്നു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. സീ​റ്റി​ലി​ൽ നി​ന്ന് പോ​ർ​ട്ട്ല​ൻ​ഡി​ലേ​ക്കു​ള്ള ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ലാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പി​യേ​ഴ്സ് കൗ​ണ്ടി​യി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്ന് പാ​ളം തെ​റ്റി ബോ​ഗി​ക​ൾ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലേ​ക്കാ​ണ് ബോ​ഗി​ക​ൾ പ​തി​ച്ച​ത്. പ​രി​ക്കേ​റ്റ നൂറോളം യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More