ആരും കേട്ടിട്ടില്ലാത്തതും കൗതുകം നിറഞ്ഞതും അതുകൊണ്ടുതന്നെ ശ്രദ്ധകിട്ടുന്നതുമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിന് പേരുകേട്ടവരാണ് കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് എം. പതിവുപോലെ വ്യത്യസ്തമായ ഒരു പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ഫ്രണ്ട് എം. അതിന് കാരണക്കാരനായതോ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും. കേരളാ കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച കോട്ടയത്ത് നടത്തിയ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പിസി ജോര്‍ജ് നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ യൂത്ത് ഫ്രണ്ട് എമ്മിന്റെ പുതിയ പ്രകടനത്തിന് കാരണമായത്. കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിന് 15,000 പേര് തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്നായിരുന്നു പി.സി. ജോര്‍ജ്ജ് എംഎല്‍എയുടെ പ്രസ്താവന. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജ്ജിന് വേണ്ടി നായക്ക് ചോറുവിളമ്പി പ്രതിഷേധിച്ചു. കോട്ടയം നഗരത്തിലായിരുന്നു യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി. കേരളാ കോണ്‍ഗ്രസ് സമ്മേളനത്തെ…
Read MoreCategory: Loud Speaker
അന്ന് നിവിന്‍ പോളിയെ അറിയില്ലെന്ന് ശാന്തികൃഷ്ണ, ഇന്ന് ആരാണ് ശാന്തികൃഷ്ണയെന്ന് അറിയാന്‍ ഗൂഗിളില്‍ നോക്കി യുവനടി, സംഭവം ഇങ്ങനെ
ഒരിടവേളയ്ക്കുശേഷമാണ് ശാന്തികൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്കുശേഷം എന്ന ചിത്രത്തിലൂടെ. അന്ന് സിനിമയില്‍ അഭിനയിക്കാനെത്തിയ ശാന്തികൃഷ്ണ നിവിന്‍പോളിയെ അറിയില്ലെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതുപോലൊരു സംഭവം വീണ്ടും. ഇവിടെ കഥാപാത്രങ്ങള്‍ക്ക് മാത്രമാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. ശാന്തികൃഷ്ണയുടെ സ്ഥാനത്ത് വന്നത് നടി അപര്‍ണ ഗോപിനാഥ്. തന്നെക്കുറിച്ച് അറിയാന്‍ അപര്‍ണ ഗൂഗിളില്‍ തിരഞ്ഞുവെന്ന് ശാന്തി കൃഷ്ണയോട് തന്നെ നേരിട്ടു പറഞ്ഞ രസകരമായ സംഭവം. സുവീരന് സംവിധാനം ചെയ്യുന്ന ‘മഴയത്ത്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ചെന്നപ്പോള്‍ ആണ് അപര്‍ണയെ കാണുന്നത്. അതിനു മുമ്പ് ഇരുവരും പരസ്പരം കണ്ടിരുന്നില്ല. താങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞു. തന്റെ കൂടെ മാം ആണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ തനിക്ക് സന്തോഷം തോന്നി. പക്ഷെ ഗൂഗിള്‍ ചെയ്തു നോക്കേണ്ടി വന്നു എന്നായിരുന്നു അപര്‍ണയുടെ മറുപടി. പക്ഷെ താന്‍…
Read Moreനാട്ടുകാര്‍ എട്ടിന്റെ പണി കൊടുത്തു ! ചെങ്ങന്നൂരില്‍ റെയ്ഡില്‍ പിടിയിയായത് വന്‍ പെണ്‍വാണിഭ സംഘം; വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ഇരകളായിട്ടുണ്ടെന്ന് സൂചന…
നാട്ടുകാര്‍ നല്കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് വന്‍ പെണ്‍വാണിഭസംഘം. അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിലുള്ളത് കോളജ് വിദ്യാര്‍ഥിനികളും വീട്ടമ്മമാരുമാണ് എന്നാണ് വിവരം. 3000 രൂപ മുതലായിരുന്നു ഇവര്‍ക്ക് കിട്ടിയിരുന്ന പ്രതിഫലം. നാട്ടുകാരില്‍ ചിലര്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ അശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സഹോദരിമാരായ സ്ത്രീകളായിരുന്ന ഈ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാര്‍ എന്നാണ് പോലീസ് പറയുന്നത്. മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുന്നവരെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്റെ രീതി. സമ്പന്ന കുടുംബത്തിലെ യുവതികളെന്ന് തോന്നിക്കുന്നതരത്തില്‍ ഇരുചക്ര വാഹനത്തില്‍ എത്തുന്ന യുവതികള്‍ ഇടപാടുകാരില്‍ നിന്നും രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ വാങ്ങിയിരുന്നു.കോളജ് വിദ്യാര്‍ഥിനികളാണെങ്കില്‍ പണത്തോടൊപ്പം വസ്ത്രങ്ങളും നല്‍കണം എന്നും വിവരമുണ്ട്. സംഘത്തില്‍പ്പെട്ട വീട്ടമ്മമാര്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കുട്ടികളോടൊപ്പമാണ് എത്തിയിരുന്നത്. ലോഡ്ജ്…
Read Moreമദ്യം നല്കാന് വൈകി! ഒമ്പതു ജീവനക്കാരെ അഞ്ചംഗസംഘം പഞ്ഞിക്കിട്ടു; മദ്യം അടങ്ങുന്ന ബോക്സുകളും ബില്ലിംഗ് യന്ത്രവും തല്ലി തകര്‍ത്തു; സംഭവം കളമശേരിയില്‍
കളമശേരി: മദ്യം നൽകാൻ വൈകിയതിന്റെ പേരിൽ ബിവറേജസിൽ ഒന്‍പതു ജീവനക്കാരെയും ഒരു യുവാവിനെയും ആക്രമിച്ചശേഷം മദ്യം അടങ്ങുന്ന ബോക്സുകളും ബില്ലിംഗ് യന്ത്രവും അഞ്ചംഗ സംഘം അടിച്ചു തകർത്തു. സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. കളമശേരി ഗ്ലാസ് കോളനി സ്വദേശികളായ ബാബു (24) ശ്രീജിത്ത് (40) വിടാക്കുഴ സ്വദേശി സജി (42) എന്നിവരെ രാത്രി ഒന്‍പതോടെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കളമശേരി സീപോർട്ട്-എയർപോർട്ട് റോഡിലെ ബിവറേജ് ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ അഞ്ചംഗ സംഘമാണ് മദ്യം നൽകാൻ വൈകിയതിന്റെ പേരിൽ അക്രമം നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് 4.20 നാണ് സംഭവം നടന്നത്. ബിവറേജസിന്റെ വില കൂടിയ മദ്യം വിതരണം ചെയ്യുന്ന മുകളിലെ പ്രീമിയം ഷോപ്പിലാണ് ഇവർ ആദ്യം പ്രശ്നമുണ്ടാക്കിയത്. ജീവനക്കാരനായ രാഹുൽ മദ്യം നൽകാൻ വൈകിയെന്ന് പറഞ്ഞ് ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു. മർദനത്തെത്തുടർന്ന് രാഹുൽ പുറത്തേക്കോടി താഴെയുള്ള ഷോപ്പിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.…
Read Moreക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായവര്‍! ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്ന് 41 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; ഇവിടെ ആണ്‍കുട്ടികളെയും പീഡിപ്പിച്ചിരുന്നതായി സംശയം
ലഖ്നൗ: ഉത്തർപ്രദേശിലെ ബസ്തിയിലെ ആൾദൈവം ബാബ സച്ചിദാനന്ദിന്റെ ശാന്ത് കുടീർ ആശ്രമത്തിൽ നിന്ന് 41 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ആശ്രമത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരിൽ പലരും സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. പലരും മൃഗങ്ങൾക്ക് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത മോശമായ ചുറ്റുപാടിലാണ് ജീവിച്ചിരുന്നത്. ബഹുഭൂരിഭാഗവും അതിക്രൂരമായി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. ചെറിയ ചെറിയ കൂടുകളിലാണ് ഇവരിൽ പലരെയും താമസിപ്പിച്ചിരുന്നത്. 25 വർഷത്തോളമായി നരകയാതന അനുഭവിക്കുന്നവരും ഇവരിൽ ഉൾപ്പെടും. എളുപ്പം രക്ഷപ്പെടാൻ കഴിയാത്ത വിധം ഉരുക്കു വാതിലുകളാണ് ഓരോ മുറിയെയും വേർതിരിച്ചിരുന്നത്. പ്രാഥമികാന്വേഷണത്തിൽ ആശ്രമത്തിലെ പല അന്തേവാസികൾക്കു നേരെയും മയക്കുമരുന്ന് പ്രയോഗം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകൾ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു. ആശ്രമത്തിൽ നിന്ന് ആരും പുറത്ത് ചാടാതിരിക്കാൻ മതിൽ…
Read Moreടെലഗ്രാം ഗ്രൂപ്പുകളിലൂടെ ബാല ലൈംഗികത പ്രചരിപ്പിച്ചത് മാനസിക സംതൃപ്തിക്ക്; മലപ്പുറത്ത് അറസ്റ്റിലായ യുവാവ് പറയുന്നത് കേട്ട് അമ്പരന്ന് പോലീസ്…
മലപ്പുറം: മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലഗ്രാമിലൂടെ കുട്ടികളുടേതുള്‍പ്പെടെയുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയിലായി. തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി(25) യെയാണ് സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ ഐജി മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരം അറസ്റ്റു ചെയ്തത്. ടെലഗ്രാമില്‍ നിരവധി പേരുകളില്‍ പല ഗ്രൂപ്പുകളുണ്ടാക്കി ഫോണിലൂടെ അശ്ലീല ദൃശ്യങ്ങളും, ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ പരിപാടി. കേരളത്തിനകത്തും, പുറത്തുമായി നിരവധി പേരാണ് ഇയാള്‍ക്ക് കസ്റ്റമേഴ്സ് ആയിട്ട് ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. സൈബര്‍ഡോം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അശ്ലീലദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പരിശോധന ശക്തമാക്കിയ സൈബര്‍ സേന ഷറഫലിയുടെ പേരിലുള്ള ഐഡിയ സിമ്മില്‍ നിന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഷറഫലിയില്‍ നിന്ന് മൊബൈല്‍ഫോണും, മെമ്മറി കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പല വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ദൃശ്യങ്ങളായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. മാനസിക സംതൃപ്തിക്കു വേണ്ടിയാണ് താന്‍…
Read Moreപണം സമ്പാദിക്കാനായിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ വരില്ലായിരുന്നു; പാർട്ടിയെ ശക്തിപ്പെടുത്താൻ തന്നാൽ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് കനിമൊഴി
ചെന്നൈ: പണം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലായിരുന്നെന്നു ഡിഎംകെ നേതാവ് കനിമൊഴി. ടുജി അഴിമതിക്കേസിൽ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. താൻ ഒരു മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമാണ്. ധാരാളം പണം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ ഇരുപതാം വയസിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലായിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്താൻ തന്നാൽ കഴിയാവുന്നതെല്ലാം ചെയ്യും. തമിഴ്നാട്ടിലെ ജനങ്ങൾക്കായി പ്രവർത്തിക്കും. ഇന്ന് എല്ലാ പാർട്ടി പ്രവർത്തകരുടേയും സുദിനമാണെന്നും കനിമൊഴി പറഞ്ഞു.
Read Moreവ്യാജവാഹന രജിസ്ട്രേഷൻ: സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; തിരവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ
തിരുവനന്തപുരം: വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തിരവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത്. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അതേസമയം കേസിൽ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരേഷ് ഗോപി സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. മൂന്നാഴ്ചത്തേക്കാണു സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്റെ ഒൗഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
Read Moreയുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജിയിൽ വിധി ഇന്ന്; രാജയ്ക്കും കനിമൊഴിക്കും നിര്‍ണായകം
ന്യൂഡൽഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസിന്റെ വിധി ഇന്ന്. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ എംപി കനിമൊഴി തുടങ്ങിയവരും റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളുമാണ് പ്രതിപട്ടികയില്‍. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി രാവിലെ പത്തരയ്ക്കാണ് വിധി പറയുന്നത്.. 2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രില്‍ 19നാണ് അവസാനിച്ചത്. 1,76,000,00 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. എന്നാല്‍, 122 ടുജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.
Read Moreഇന്ദിരാ ഗാന്ധിയുടെ ഭരണത്തിൻ കീഴിൽ കോൺഗ്രസ് നേടിയതിനേക്കാൾ ഒരു സംസ്ഥാനം കൂടുതലായി നേടാൻ കഴിഞ്ഞെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിൻ കീഴിൽ കോൺഗ്രസ് നേടിയതിനേക്കാൾ ഒരു സംസ്ഥാനം കൂടുതലായി നേടാൻ ബിജെപിക്കു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരയുടെ കീഴിൽ കോൺഗ്രസ് 18 സംസ്ഥാനങ്ങളിലാണ് ഭരണം സ്വന്തമാക്കിയത്. എന്നാൽ ബിജെപിക്കും അതിന്റെ സഖ്യകക്ഷികൾക്കും 19 സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്ററി പാർട്ടി യോഗത്തൽ ബിജെപി എംപി മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി പ്രവർത്തകരുടെ ത്യാഗമാണ് പാർട്ടിയെ വളർത്തിയത്. വരുന്ന വർഷങ്ങളിൽ ബിജെപി മറ്റു സംസ്ഥാനങ്ങളിലും ഭരണം നേടും. കഴിഞ്ഞ മൂന്നു വർഷത്തിനിടെയാണ് ബിജെപി 19 സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയത്. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും പുതുമുഖങ്ങളെ കണ്ടെത്തി മുൻനിരയി ലേക്കെത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രതിപക്ഷങ്ങളുടെ ആക്രമണങ്ങളിൽ തളരരുതെന്നും കുപ്രചാരണങ്ങൾക്ക് ചെവി കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Read More