ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്; ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു

കൊച്ചി: ഐപിഎൽ കോഴ വിവാദത്തെ തുടർന്ന് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ബിസിസിഐ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വിധി റദ്ദാക്കപ്പെട്ടത്. വിധി ശ്രീശാന്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Read More

അന്ന് നടി ആക്രമിക്കപ്പെട്ട സമയത്ത് നിശബ്ദനായിരുന്നു, ഇപ്പോള്‍ എവിടെ നിന്നു പൊട്ടിവീണു, സോഷ്യല്‍മീഡിയയില്‍ ആളാകാനുള്ള നാടകം, കണ്ണുമൂടി കെട്ടി പ്രതിഷേധവുമായെത്തിയ അലന്‍സിയര്‍ക്ക് വിമര്‍ശന പെരുമഴ

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിനെതിരേ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണുമൂടി കെട്ടി പോലീസ് സ്‌റ്റേഷനിലെത്തിയ നടന്‍ അലന്‍സിയര്‍ക്ക് പരിഹാസവുമായി സോഷ്യല്‍മീഡിയ. ചൊവ്വാഴ്ച്ച ഉച്ചയ്ക്കായിരുന്നു അലന്‍സിയറുടെ കണ്ണുകെട്ടി പ്രതിഷേധം. കൊല്ലം ചവറ പോലീസ് സ്‌റ്റേഷനിലാണ് അദേഹം പരാതിയുമായെത്തിയത്. അതേസമയം, വാര്‍ത്തയും ചിത്രവും പുറത്തുവന്നതിനു പിന്നാലെ അലന്‍സിയറെ തേടിയെത്തിയത് വന്‍ വിമര്‍ശനമാണ്. കൊച്ചിയില്‍ സഹപ്രവര്‍ത്തകയെ ഓടുന്ന വാഹനത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയപ്പോള്‍ ഒരുവാക്കു പോലും പറയാത്ത താരമായിരുന്നു അലന്‍സിയര്‍. അന്നൊന്നും കാണാത്ത അലന്‍സിയര്‍ ഇപ്പോള്‍ എവിടെനിന്നു പൊട്ടിവീണെന്ന് പലരും ചോദിക്കുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം അമ്മ സംഘടന കൊച്ചിയില്‍ പ്രതിഷേധ സമ്മേളനം നടത്തിയെങ്കിലും അലന്‍സിയര്‍ എത്തിയിരുന്നില്ല.

Read More

ച​ട്ടീം ക​ല​വും കൊ​ണ്ട് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മൊ​രു​ക്കി ഡാ​വി​ഞ്ചി സു​രേ​ഷ്; മോ​ഹ​ൻ​ലാ​ൽ ഡാ​വി​ഞ്ചി സു​രേ​ഷി​നെ നേ​രി​ട്ട് വി​ളി​ച്ചു അ​ഭി​ന​ന്ദ​നം അ​റി​യിച്ചു

 ശ്രീ​രാ​യ​ണ​പു​രം : അ​ടു​ക്ക​ള​യി​ലെ ച​ട്ടീം ക​ല​വും പാ​ത്ര​ങ്ങ​ളും പാ​ച​ക​ത്തി​ന് മാ​ത്ര​മ​ല്ല ചി​ത്ര​ങ്ങ​ളൊ​രു​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ക​ലാ രം​ഗ​ത്തു ഏ​റെ ശ്ര​ദ്ധേ​യ​നാ​യ ഡാ​വി​ഞ്ചി സു​രേ​ഷ്. വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ച​ട്ടീം ക​ല​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ ഉ​പ​യോ​ഗി​ച്ച് മോ​ഹ​ൻ​ലാ​ലി​ന്‍റെ ബി​നാ​ലെ ചി​ത്ര​മൊ​രു​ക്കി​യാ​ണ് സു​രേ​ഷ് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. ത്രി​മാ​ന ചി​ന്ത​ര​ങ്ങ​ളും വെ​ള്ള​ത്തി​ന് മു​ക​ളി​ലെ ചി​ത്ര​ങ്ങ​ളും വി​ര​ലു​ക​ളി​ൽ വ​ര​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ​യൊ​ക്കെ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ല​ഭി​ച്ച പ്ര​ചോ​ദ​നം കൊ​ണ്ടാ​ണ് ഡാ​വി​ഞ്ചി സു​രേ​ഷ് അ​ടു​ക്ക​ള​യി​ലെ ച​ട്ടീം ക​ല​വും പാ​ത്ര​ങ്ങ​ളു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ച് മോ​ഹ​ൻ​ലാ​ലി​ന്‍റെ എ​ട്ട​ടി നീ​ള​വും ആ​റ​ടി വീ​തി​യി​ലും മു​ഖ​ചി​ത്രം ത​യ്യാ​റാ​ക്കി​യ​ത്. ഉ​രു​ളി​യും വ​ലി​യ കാ​ല​ങ്ങ​ളും ക​മ​ഴ്ത്തി വെ​ച്ചും, വ​ലി​യ വ​ട്ട​ക​ക​ൾ, ഗ്ലാ​സ് ട്രെ, ​ക​റു​ത്ത തു​ണി, ച​പ്പാ​ത്തി കോ​ൽ, ക​ത്തി​ക​ൾ, ചെ​റി​യ​തും വ​ലി​യ​തു​മാ​യ സ്പൂ​ണു​ക​ൾ തു​ട​ങ്ങി​യ​വ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍റെ ചി​ത്രം ഒ​രു​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു മ​ണി​ക്കൂ​ർ വി​നി​യോ​ഗി​ച്ചാ​ണ് സു​രേ​ഷ് മ​ല​യാ​ള​ത്തി​ന്‍റെ താ​ര​രാ​ജാ​വി​ന്‍റെ ചി​ത്രം ഒ​രു​ക്കി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​വും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ…

Read More

അമേരിക്കയെ ഉലച്ച് “ഹാർവി പീഡനക്കാറ്റ്’ ഹോളിവുഡ് സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന് പരാതിയുമായി നടിമാരുടെ പട; ഹാർവിക്കെതിരേ ഒബാമയും

ന്യൂ​യോ​ർ​ക്ക്: ഹോ​ളി​വു​ഡി​ലെ നി​ർ​മാ​താ​വാ​യ ഹാ​ർ​വി വെ​യ്ൻ​സ്റ്റെ​യി​ന്‍റെ പീ​ഡ​ന​ക​ഥ​ക​ൾ​ക്കു പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡ​ിയ​യി​ൽ​തു​ട​ങ്ങി​യ ഹാ​ഷ് ടാ​ഗ് കാ​ന്പെ​യി​ൻ ലോ​ക​മെ​ന്പാ​ടും വൈ​റ​ലാ​കു​ന്നു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ ന​ട​ക്കു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ എ​ത്ര​ത്തോ​ളം വ്യാ​പ​ക​മാ​യി​ക്ക​ഴി​ഞ്ഞു എ​ന്ന് വ്യ​ക്ത​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് കാന്പെൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ അ​ഭി​നേ​ത്രി​യാ​യ അ​ലീ​സ മി​ലാ​നോ​യു​ടെ ട്വീ​റ്റാ​ണ് ക്യാന്പെയ്ന് തു​ട​ക്കം ക​റി​ച്ച​ത്. സു​ഹൃ​ത്തി​ൽ നി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​ത്തെ ഉ​ൾ​ക്കൊ​ണ്ടാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​വ​ർ അ​ത് തു​റ​ന്ന് പ​റ​യ​ണ​മെ​​ന്നും ത​ങ്ങ​ളു​ടെ ന​വ​മാ​ധ്യ​മ ഇ​ട​ങ്ങ​ളി​ൽ “​മീ ടു’ ​എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ലീ​സ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ലീ​സ​യു​ടെ നി​ർ​ദേ​ശ​ത്തെ മ​റ്റു​ള്ള​വ​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. 1000ത്തി​ല​ധി​കം പേ​രാ​ണ് മീ​ടു എ​ന്ന ഹാ​ഷ് ടാ​ഗി​ൽ ത​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നും ന​ടി​മാ​രാ​യ റി​മ ക​ല്ലി​ങ്ക​ൽ, സ​ജി​ത മ​ഠ​ത്തി​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രും കാന്പെയിന്‍റെ ഭാ​ഗ​മാ​യി. ഹാ​ർ​വി​ക്കെ​തി​രേ ഇ​തു​വ​രെ 49 പേ​ർ ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം അ​ഞ്ചി​ന് ജോ​ഡി…

Read More

പീ​ഡി​പ്പി​ച്ച​താ​ര് ? ത​ല​ശേ​രി​യി​ൽ എ​ട്ടാം കാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ദു​രൂ​ഹ​ത; പെ​ൺ​ കു​ട്ടി​യു​ടെ മൊ​ഴി​യി​ലെ യു​വാ​വ് കോ​ട്ട​യം സ്വ​ദേ​ശി; സം​ഭ​വ​സ​മ​യ​ത്ത് യു​വാ​വ് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി

ത​ല​ശേ​രി: എ​ട്ടാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി​യെ ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന്‌ ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ലേ​ക്ക്‌. ദു​രൂ​ഹ​ത​ക​ള്‍ ഏ​റു​ന്ന ഈ ​കേ​സി​ല്‍ പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ ആ​ദ്യ മൊ​ഴി​യ​നു​സ​രി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന്‌ സം​ശ​യി​ച്ചി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ്‌ ക​ണ്ടെ​ത്തി. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വ്‌ ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട്‌ പ്ല​സ്‌ വ​ണ്ണി​നു‌ പ​ഠി​ക്കു​ക​യാ​ണ്‌. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യ​നു​സ​രി​ച്ച്‌ സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ യു​വാ​വ്‌ ഒ​മ്പ​താം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​ണ്. സം​ഭ​വ​സ​മ​യ​ത്ത്‌ കോ​ട്ട​യ​ത്താ​ണു‌ പ്ര​തി​യെ​ന്ന്‌ സം​ശ​യി​ക്കു​ന്ന പ്ല​സ്‌ വ​ണ്‍ വി​ദ്യാ​ര്‍​ഥി. ഈ ​യു​വാ​വ്‌ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്‌. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്‌ ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന്‌ ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​രാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടു​ക​യാ​ണ്‌ പോ​ലീ​സ്‌. ത​ല​ശേ​രി ടൗ​ണ്‍ സി​ഐ കെ.​ഇ പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ര്‍​ജി​ത ശ്ര​മ​ത്തി​ലാ​ണ്‌ അ​ന്വേ​ഷ​ണ സം​ഘം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വും ഒ​രു ഓ​ട്ടോ​റി​ക്ഷ…

Read More

ശബരിമല നട തുറന്നു..! ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യാ​യി എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി അ​നീ​ഷ് ന​മ്പൂ​തി​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ശ​ബ​രി​മ​ല: വൃ​ശ്ചി​കം ഒ​ന്നു മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യാ​യി മം​ഗ​ല​ത്ത് അ​ഴ​ക​ത്ത് മ​ന എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി വരിക്കം ഇല്ലത്ത് അ​നീ​ഷ് ന​മ്പൂ​തി​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും മാ​ളി​ക​പ്പു​റ​ത്തു​മാ​യി ന​റു​ക്കെ​ടു​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രെ​യും മേ​ൽ​ശാ​ന്തി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശ​ബ​രി​മ​ല ക്ഷേ​ത്ര ശ്രീ​കോ​വി​ലി​നു മു​ന്നി​ൽ നടന്ന നറുക്കെടുപ്പിൽ, ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി സ്‌​ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 പേ​രു​ക​ളി​ൽ​നി​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ക്ക് ന​റു​ക്കു വീ​ണ​ത്. തൃ​ശൂ​ർ കൊ​ട​ക​ര സ്വ​ദേ​ശി​യാ​ണ് എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി. തെരഞ്ഞെടുക്കപ്പെട്ട 12 പേരിൽ നിന്നാണ് കൊല്ലം മൈനാകപ്പ‍ള്ളി സ്വദേശി അനീഷ് നമ്പൂതിരിയ്ക്ക് മാളികപ്പുറം മേൽശാന്തിയാകാനുള്ള നറുക്ക് വീണത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ഷ​പൂ​ജ​യ്ക്കു​ശേ​ഷം ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ ഇ​ള​മു​റ​ക്കാ​രാ​യ സൂ​ര്യ​വ​ർ​മ​യും ഹൃ​ദ്യ വ​ർ​മ​യു​മാ​ണ് മേ​ൽ​ശാ​ന്തി​മാ​രു​ടെ ന​റു​ക്കെ​ടു​ത്ത​ത്.

Read More

സരിതയെ വിമര്‍ശിച്ച പെണ്‍കുട്ടികളുടെ പേരില്‍ അശ്ലീല പ്രൊഫൈല്‍

  സരിതയ്‌ക്കെതിരേ സോഷ്യല്‍മീഡിയയില്‍ വാക്ശരം തൊടുത്തുവിട്ട് താരമായ യുവതിയുടെ പേരില്‍ ഓണ്‍ലൈന്‍ സെക്സ് പ്രൊഫൈലല്‍. മലയാളികള്‍ അധികം ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഇല്ലാത്ത ഈ ഐ.ഡിയില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവരാണു കൂടുതലായും സുഹൃത്തുക്കളായുള്ളത്. ഫോട്ടോകള്‍ക്ക് ഒപ്പം പേ ടി എം വഴി പണം നിക്ഷേപിച്ചാല്‍ സെക്‌സ് ചാറ്റിനു തയ്യാറാണെന്നുള്ള അടിക്കുറുപ്പുകളും ഉണ്ട്.ഫോട്ടോകള്‍ കൂടുതലും ഈ വര്‍ഷം ആഗസ്റ്റ്,സെപ്തംബര്‍ മാസങ്ങളില്‍. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യപെടുന്നുണ്ട്. വ്യാജമാണെന്നും മറ്റാരുടെയെങ്കിലും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപെടുന്നു എന്നും കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്ത് ആ അക്കൗണ്ട് പൂട്ടിക്കാനുള്ള സംവിധാനങ്ങളും നിലവില്‍ ഫേസ് ബുക്ക് നടപ്പില്‍ വരുത്തിയിട്ടുണ്ട്.

Read More

ഇടുക്കിയില്‍ വാഹനപകടം, നിരവധിപേര്‍ക്ക് പരിക്ക്

അടിമാലി: ഇടുക്കിയില്‍ അടിമാലി-കുമളി ദേശീയ പാതയില്‍ കത്തിപ്പാറയ്ക്ക് സമീപം വാഹനാപകടം. ട്രാവലറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദേശ സഞ്ചാരികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ഇരു വാഹനങ്ങളുടേയും മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നു. ട്രാവലര്‍ തെറ്റായ ദിശയില്‍ വന്നതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഇരു വാഹനത്തിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളുമായി എത്തിയ സ്വകാര്യ കമ്പനിയുടെ ട്രാവലറാണ് അപകടത്തിനിടയാക്കിയത്. അടിമാലി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.  

Read More

ബിജെപി കോട്ടയില്‍ താമരയ്ക്കുവാട്ടം; ഗുരുദാസ്പുരില്‍ വന്‍ വിജയം നേടി കോണ്‍ഗ്രസ്

പഞ്ചാബിലെ ഗുരുദാസ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ അട്ടിമറി വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖര്‍ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ചു. രണ്ടുലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടിയത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 4,99,752 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സ്വരണ്‍ സലാറിക്ക് 3,06,533 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടനുമായ വിനോദ് ഖന്നയ്ക്ക് 1,36,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ടതകര്‍ത്ത പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. വിനോദ് ഖന്ന ഈ മണ്ഡലത്തില്‍നിന്നും നാലു തവണയാണ് ജയിച്ചത്. ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ കോടീശ്വരനായ സ്വരണ്‍ സലേറിയെയാണ് ബിജെപി ചുമതലപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് തേരോട്ടത്തില്‍ സലേറിക്കു കാലിടറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ആം ആദ്മി…

Read More

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഞെട്ടിക്കുന്ന ക്രൂരകൃത്യം നമ്മുടെ നാട്ടില്‍ തന്നെ

ഞെട്ടിക്കുന്നൊരു കൊലപാതകത്തിന്റെ വാര്‍ത്തയാണ് ഇന്ന് ദേശീയ മാധ്യമങ്ങളില്‍ പോലും വലിയ പ്രാധാന്യത്തോടെ വന്നിരിക്കുന്നത്. തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബില്‍ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് (26) കൊല്ലപ്പെട്ടത്. സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിന്‍ ജോഷിയെ കാണാനില്ലായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനൊപ്പം കുടുംബാംഗങ്ങളും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരം വിപിനെ അന്വേഷിച്ച് കുടുംബം ബാദലിന്റെ വീട്ടിലെത്തി. എന്നാല്‍ അടഞ്ഞുകിടന്ന വീട്ടില്‍നിന്നു മണം വന്നതില്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തിപ്പൊളിച്ചാണു മൃതദേഹം കണ്ടെത്തിയത്. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാദലിനായി തിരച്ചില്‍ തുടങ്ങി.

Read More