അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ ചിത്രമെടുത്തു; പോലീസുകാരനെ നാട്ടുകാര്‍ കസേരയില്‍ കെട്ടിയിട്ടു; വീഡിയോ വൈറലായതോടെ പോലീസുകാരന് പിന്നെയും കിട്ടി എട്ടിന്റെപണി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​മെ​ടു​ത്ത പോ​ലീ​സു​കാ​ര​നെ നാ​ട്ടു​കാ​ർ തെ​രു​വി​ൽ കെ​ട്ടി​യി​ട്ടു. ക​സേ​ര​യി​ലി​രു​ത്തി​യാ​ണ് കെ​ട്ടി​യി​ട്ട​ത്. ശ​നി​യാ​ഴ്ച ഗ​ണ്ട​ർ​ബാ​ൾ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​നു​മ​തി​യി​ല്ലാ​തെ ചി​ത്രം പ​ക​ർ​ത്തി​യ​തി​നാ​ണ് നാ​ട്ടു​കാ​ർ പോ​ലീ​സു​കാ​ര​നെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വം ഒ​രാ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

Read More

സെല്‍ഫി ചതിച്ചു! ക്ഷേത്രത്തിനു മുകളില്‍ സെല്‍ഫി എടുക്കുന്നതിനിടെ വീണ് വിദേശി മരിച്ചു; ഭാര്യ ഹിലാരിക്കൊപ്പം ഒരു വര്‍ഷത്തെ ലോക സഞ്ചാരത്തിന് ഇറങ്ങിയതായിരുന്നു റോജര്‍

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ക്ഷേ​ത്ര​ത്തി​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ നി​ല​തെ​റ്റി​വീ​ണ് വി​ദേ​ശ സ​ഞ്ചാ​രി മ​രി​ച്ചു. ബ്രി​ട്ടി​ഷ് പൗ​ര​നാ​യ റോ​ജ​ർ എ​സ്. ബ​റി (58) ആ​ണു മ​രി​ച്ച​ത്. ടി​ക്കം​ഗ​ഡ് ജി​ല്ല​യി​ലെ ഓ​ർ​ച്ച ല​ക്ഷ്മി നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. 20 അ​ടി ഉ​യ​ര​ത്തി​ൽ ക​യ​റി സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ കാ​ൽ തെ​റ്റി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ടു മ​രി​ച്ചു. ഭാ​ര്യ ഹി​ലാ​രി​ക്കൊ​പ്പം ഒ​രു വ​ർ​ഷ​ത്തെ ലോ​ക സ​ഞ്ചാ​ര​ത്തി​ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു റോ​ജ​ർ.

Read More

സോളാര്‍ കമ്പനിയുടെ ഉടമ ഗണേഷ്‌കുമാര്‍! ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ർ എം​​​എ​​​ൽ​​​എ​​​യു​​​ടെ പ​​​ങ്ക് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ല്ലം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ന്ദു കൃ​​​ഷ്ണ ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി. സോ​​​ളാ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ ഗ​​​ണേ​​​ഷ്കു​​​മാ​​​റാ​​​ണെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ഗ​​​ണേ​​​ഷി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്നു​​​മു​​​ള്ള ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷി​​​ക്ക​​​ണം. ജ​​​യി​​​ലി​​​ൽ​​നി​​​ന്നു സ​​​രി​​​ത എ​​​ഴു​​​തി​​​യെ​​​ന്നു പ​​​റ​​​യു​​​ന്ന ക​​​ത്ത് പു​​​റ​​​ത്ത് എ​​​ത്തി​​​ച്ച​​​തി​​​നു പി​​​ന്നി​​​ലും ജ​​​യി​​​ൽ മോ​​​ചി​​​ത​​​യാ​​​യ സ​​​രി​​​ത​​​യെ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മാ​​​റി മാ​​​റി പാ​​​ർ​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നി​​​ലും ഗ​​​ണേ​​​ഷി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ര​​​ണ്ടു ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ ആ​​​ദ്യ ഭാ​​​ര്യ ര​​​ശ്മി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​യാ​​​ളെ ര​​​ക്ഷി​​​ക്കാ​​​ൻ കൊ​​​ട്ടാ​​​ര​​​ക്ക​​​ര എം​​​എ​​​ൽ​​​എ​​​യാ​​​യ ഐ​​​ഷാ​​​പോ​​​റ്റി ശ്ര​​​മി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Read More

പുരുഷ വേശ്യാവൃത്തി കേരളത്തില്‍ വ്യാപിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; കേരളത്തില്‍ അറിയപ്പെടുന്നത് ‘കൂത്താടികള്‍’ എന്ന ഓമനപ്പേരില്‍

കോവളം, കൊച്ചിയിലും കോഴിക്കോടുമുള്ള നക്ഷത്ര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് കേരളത്തില്‍ പുരുഷ ശരീര വ്യാപാരം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ടൂറിസത്തിന്റെ പേരിലാണ് ഇത്തരം പരിപാടികള്‍ അരങ്ങേറുന്നത്. പുരുഷ്യവേശ്യകളെ ജിഗോളോ എന്നാണ് വിളിക്കുന്നതെങ്കിലും ‘കൂത്താടികള്‍” എന്ന ഓമനപ്പേരിലാണ് ഇവര്‍ കേരളത്തില്‍ അറിയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പ്രവര്‍ത്തനം. വിനോദ സഞ്ചാരികളാണ് പ്രധാന ഇരകള്‍. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ഇടപാടുകാര്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവുമൊരുക്കുന്നത് ഹോട്ടലുകാരാണ്. സ്വന്തമായി എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴി ബിസിനസുകള്‍ പിടിക്കുന്ന യുവാക്കളും ഉണ്ട് . വിദേശ വനിതള്‍ക്കായി കൂത്താടികളായി വരുന്ന ആണ്‍കുട്ടികളുടെ എച്ച്‌ഐവി ടെസ്റ്റ് വരെ ഏജന്റുമാര്‍ നടത്തി റിസള്‍ട്ട് ഇത്തരക്കാര്‍ക്ക് കൈമാറുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരു ദിവസം പൂര്‍ണ്ണമായി ഇവര്‍ക്കൊപ്പം ചിലവഴിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപവരെയാണ് റേറ്റ്. നാല് മണിക്കൂര്‍ മുതല്‍ ആറ്…

Read More

ആ​രാ​ണ് സ​രി​ത​യെ പ​ത്ത​നാ​പു​ര​ത്ത് താമസിപ്പിച്ചത്; കത്ത് പുറത്തെത്തിക്കാൻ ജയിലിൽ വേഷം മാറിയെത്തിയതാര്?; ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മു​ൻ ഡ്രൈ​വ​ർ​മാ​രുടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൊ​ട്ടാ​ര​ക്ക​ര: പ​ത്ത​നാ​പു​രം എംഎ​ൽഎ ​കെ.ബി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മു​ൻ ഡ്രൈ​വ​ർ​മാ​രാ​യ ഷാ​ജി, റി​ജോ എ​ന്നി​വ​രു​ടെ മ​ര​ണ​ത്തി​ന്‍റെ ദു​രൂ​ഹ​ത​യെ കു​റി​ച്ചും സ​രി​ത ന​ട​ത്തി​യ ക​ള്ള പ്ര​സ്താവ​ന​ക​ളെ​കു​റി​ച്ചും സ​മ​ഗ്ര​മാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത​നാ​പു​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​രി​ത. എ​സ്. നാ​യ​ർ ര​ണ്ട് മാ​സ​ത്തോ​ളം താ​മ​സി​ച്ച​തെ​ന്തി​നാ​ണെ​ന്നും ആ​രാ​ണ് സ​രി​ത​യെ അ​വി​ടെ താ​മ​സി​പ്പി​ച്ച​തെ​ന്നും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം. പ​ത്ത​നം​തി​ട്ട ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് സ​രി​ത എ​ഴു​തി​യ​തെ​ന്ന് പ​റ​യു​ന്ന ക​ത്ത് ആ​രാ​ണ് വേ​ഷം മാ​റി ജ​യി​ലി​ലെ​ത്തി പു​റ​ത്ത് കൊ​ണ്ട് വ​ന്ന​ത്. ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് അ​ന്ന് യു​ഡിഎ​ഫി​ൽ നി​ൽ​ക്കു​ക​യും പി​ന്നീ​ട് എ​ൽഡിഎ​ഫി ലേ​ക്ക് ചേ​ക്കേ​റു​ക​യും ചെ​യ്ത പാ​ർ​ട്ടി​യി​ലെ പ​ത്ത​നാ​പു​ര​ത്തെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ലെ​യും ചി​ല നേ​താ​ക്ക​ന്മാ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. പ്ര​മു​ഖ​ന്മാ​രു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ വ്യാ​ജ ക​ത്ത് കി​ട്ടി​യ ഉ​ട​ൻ ത​ന്നെ ക​ത്തി​ന്‍റെ വി​ശ്വ​സ്ത​ത പ​രി​ശോ​ധി​ക്കാ​തെ സോ​ളാ​ർ ക​മ്മീ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി…

Read More

നഗ്‌ന ഫോട്ടോകള്‍ എടുത്തു ഭീഷണിപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന 20 കാരിയോട് മധ്യവയസ്‌കാന്‍ ചെയ്തത്

സീതാംഗോളി: ഗള്‍ഫുകാരന്റെ ഭാര്യയുടെ നഗ്‌നഫോട്ടോയെടുത്ത ശേഷം ഇതു കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. സീതാംകോളി മുഖാരിക്കണ്ടത്തെ പന്തല്‍ വ്യാപാരി അബ്ദുള്‍ ഹക്കീ(43)മാണ് അറസ്റ്റിലായത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിതിയില്‍ വരുന്ന 20 കാരിയുടെ പരാതിയിലാണ് കേസ്. താനറിയാതെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തുകയും ഇതു കാട്ടി ഭീഷണിപ്പെടുത്തി മംഗളുരുവിലെ ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ആറുമാസം മുമ്പാണു സംഭവം എന്നു യുവതി പറയുന്നു. പിന്നീടു പല പ്രാവശ്യം ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും ഇവര്‍ പറയുന്നു.

Read More

ഉമ്മൻ ചാണ്ടിയോട് നിയമമന്ത്രിയുടെ ചോദ്യം ഇങ്ങനെ; ആരോപണ വിധേയർക്ക് അന്വേഷണ റിപ്പോർട്ട് കൊണ്ടുക്കേണ്ടതുണ്ടോ; കമ്മീഷനെ നിയോഗിച്ചത് ഉമ്മൻ ചാണ്ടിയല്ലേയെന്നും മന്ത്രി

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ പകർപ്പ് പ്രതിപക്ഷത്തിന് നൽകിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വിമർശനത്തിന് മറുപടിയുമായി നിയമമന്ത്രി എ.കെ.ബാലൻ രംഗത്ത്. ആരോപണ വിധേയനായ ഒരാൾക്ക് അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നൽകണമെന്ന് ഏതെങ്കിലും നിയമത്തിൽ പറയുന്നുണ്ടോ എന്ന് മന്ത്രി ചോദിച്ചു. റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ മാത്രമേ സർക്കാരിന് ബാധ്യതയുള്ളൂവെന്നും വ്യക്തികൾക്ക് കൊടുക്കേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ഉമ്മൻ ചാണ്ടിയല്ലേ എന്നും മന്ത്രി ചോദിച്ചു.

Read More

മുഖ്യമന്ത്രിയിൽ വിശ്വാസമുള്ളതുകൊണ്ട്..! സോ​ളാ​ർ കേസിലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ഗ​ണേ​ഷ് കു​മാ​റാണെന്ന വെളിപ്പെടുത്തലുമായി ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ

വ​ട​ക​ര: സോ​ളാ​ർ കേ​സി​ൽ സു​പ്ര​ധാ​ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ. കേ​സി​ന്‍റെ മു​ഖ്യ​സു​ത്ര​ധാ​ര​ൻ മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ആ​ണെ​ന്ന് ബി​ജു രാ​ധാ​കൃ​ഷ്ണ്‍ വ​ട​ക​ര ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ അ​റി​യി​ച്ചു. സോ​ളാ​ർ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​രി​താ എ​സ്. നാ​യ​ർ​ക്കു രാ​ഷ്ട്രീ​യ​ക്കാ​രെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തി ന​ൽ​കി​യ​ത് ഗ​ണേ​ഷ് കു​മാ​ർ ആ​ണെ​ന്നു ബി​ജു ആ​രോ​പി​ച്ചു. സോ​ളാ​ർ ഇ​ട​പാ​ടി​ൽ വ​ട​ക​ര​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ബി​ജു രാ​ധാ​കൃ​ഷ്ണ​നെ വി​ചാ​ര​ണ​യ്ക്കു വേ​ണ്ടി വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മു​ഖ്യ​മ​ന്ത്രി​യി​ലും സോ​ളാ​ർ കേ​സി​ന്‍റെ പോ​ക്കി​ലും വി​ശ്വാ​സ​മു​ള്ള​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ഇ​ക്കാ​ര്യം പ​രാ​തി​യാ​യി ന​ൽ​കാ​ൻ ത​യാ​റാ​യ​തെ​ന്നു ബി​ജു അ​റി​യി​ച്ചു. എ​ഴു​തി​ത്തയാറാ​ക്കി​യ പ​രാ​തി​യി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ടിപി വധക്കേസ് ഒത്തുതീർത്തെന്ന പരാമർശം; വി​.ടി ബ​ല്‍​റാമിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ പരാതി

പാ​ല​ക്കാ​ട്: ആ​ര്‍​എം​പി നേ​താ​വ് ടി​.പി ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ന്ന​ണി​ക​ള്‍ ഒ​ത്തു​ക​ളി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നേ​ത്തു​ട​ര്‍​ന്ന് വി​.ടി ബ​ല്‍​റാം എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ പ​രാ​തി. പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് പ​രാ​തി ലഭിച്ചിരിക്കുന്നത്. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി പി ​രാ​ജീ​വാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ബ​ല്‍​റാ​മി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ് പരാതി. ടി​.പി ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കി കൊ​ടു​ത്തെ​ന്ന് വി.​ടി ബ​ല്‍​റാം ഫേസ്ബു​ക്കി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു.

Read More

സെൽഫി പ്രേമത്തിന് ഒരു രക്തസാക്ഷികൂടി..! ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിനിന്ന് സെൽഫി എടുക്കുന്നതിനിടെ ലണ്ടൻ സ്വദേശി വീണ് മരിച്ചു

ഭോപ്പാൽ: സെൽഫി പ്രേമം കവരുന്ന ജീവനുകളുടെ എണ്ണത്തിലേക്ക് ഒരാൾ കൂടി. ലണ്ടനിൽ നിന്നെത്തിയ വിനോദ സഞ്ചാരിയാണ് സെൽഫി എടുക്കുന്നതിനിടെ വീണ് മരിച്ചത്.മധ്യപ്രദേശിലെ ഒർച്ഹയിലാണ് സംഭവം. ‌ ഇവിടുത്തെ ഒരു ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിനിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് റോജർ.എസ്.ബറി എന്നയാൾ കാൽ വഴുതി താഴേക്ക് വീണത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More