ന്യൂഡൽഹി: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് അറസ്റ്റിലായി. ചണ്ഡിഗഡിൽ ഹൈവേയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹണിപ്രീതിനൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 36 ദിവസമായി ഒളിവിലായിരുന്ന ഹണിപ്രീത് ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖം സംപ്രേക്ഷണം ചെയ്ത് മണിക്കൂറുകൾക്കകമാണ് പോലീസ് പിടിയിലാകുന്നത്. തനിക്കെതിരെയും ഗുർമീതിനെതിരെയുമുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് ഗുർമിത് ഇന്ത്യാ ടുഡേയിൽ ലൈവായി പ്രത്യക്ഷപ്പെട്ടത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് തനിക്ക് ഗുർമീതുമായുള്ളതെന്ന് ഹണിപ്രീത് അഭിമുഖത്തിൽ പറഞ്ഞു. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. സിർസയിലെ ആശ്രമത്തിൽ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവർ പറഞ്ഞു. ഗുർമീത് റാം റഹീമിന്റെ അറസ്റ്റിനു ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു. ഹണിപ്രീതിനെ, ഹരിയാന സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Read MoreCategory: Loud Speaker
വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ; 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽനിന്നു വായ്പ എടുത്ത ശേഷം നാടുവിടുകയായിരുന്നു മല്യ
ലണ്ടൻ: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് മല്യയെ അറസ്റ്റ് ചെയ്തത്. നിരവധി തവണ ഇന്ത്യയിലെ കോടതിയിൽ ഹാജരാകാൻ മല്യയോടു കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും മല്യ ഇതിനു തയാറായിരുന്നില്ല. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽനിന്നു വായ്പ എടുത്ത ശേഷം ഇതു തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു മുങ്ങുകയായിരുന്നു മല്യ. വൻതുക തിരികെ ലഭിക്കാതെ വന്നതോടെയാണ് 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ചത്. യുകെയിലുള്ള മല്യയെ 2018 ജനുവരിയിൽ ഇന്ത്യയിൽ ഉറപ്പായും എത്തിക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. മല്യയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി കേന്ദ്രസർക്കാരിനു കർശന നിർദേശവും നൽകി. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മല്യയെ ഇന്ത്യക്കു കൈമാറാനുള്ള നടപടിയെടുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ…
Read Moreഎനിക്കെന്റെ ചേട്ടനെ ഒന്നു കണ്ടാല്‍ മതി, ആലുവ ജയിലിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ധര്മജന്
നടന് ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിന് മുന്നിലെത്തിയ നടന് ധര്മ്മജന് പൊട്ടിക്കരഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന് വികാര വിക്ഷോഭനാവുകയായിരുന്നു. ‘എന്റെ ചേട്ടനാണ്.. സന്തോഷമുണ്ട്…എനിക്കൊന്ന് കണ്ടാല്‍ മതി’ ഇത്രയും പറഞ്ഞ് ധര്മ്മജന് പൊട്ടിക്കരയുകയായിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് താരത്തിന്റെ ആരാധകരടക്കം വന്‍ ജനക്കൂട്ടമാണ് അലുവ സബ്ജയിലിന് മുന്നിലെത്തിയിരിക്കുന്നത്. വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ ദിലീപ് ആരാധകര്‍ ജയിലിന് മുന്നില്‍ ലഡു വിതരണം നടത്തിയിരുന്നു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ പോലീസ് ധര്‍മജനില്‍ നിന്നും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നാദിര്‍ഷയുടെ രണ്ടാംചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ധര്മ്മജന് പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ചിത്രം തിയറ്ററിലെത്തിയത്. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. അടുത്തിടെ…
Read Moreനടി ആക്രമിക്കപ്പെട്ടതും, ജനപ്രിയ നായകന്റെ അറസ്റ്റും; നാൾവഴികൾ
റോബിൻ ജോർജ് ഏറെ വാർത്താ പ്രധാന്യം നേടിയ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജനപ്രിയ നായകൻ ദിലീപിന്റെ അറസ്റ്റ് ആശ്ചര്യത്തോടെയാണു സാക്ഷര കേരളം കണ്ടത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനു പങ്കുണ്ടെന്നു തുടക്കം മുതൽ ആക്ഷേപങ്ങൾ ഉയർന്നിട്ടും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടും ഒരു വലിയ ജനവിഭാഗം താരം കുറ്റക്കാരനല്ലെന്നു വിശ്വസിച്ചിരുന്നു. ജനപ്രിയ നടന്റെ ജനപ്രീതിയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ, ഹൈക്കോടതിയും വിചാരണ കോടതിയായ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ വീതം നടന്റെ ജാമ്യാപേക്ഷ തള്ളിയതോടെ ഇവരിൽ ഭൂരിഭാഗംപേരും തങ്ങളുടെ വിശ്വാസത്തിൽനിന്നും വ്യതിചലിക്കുന്ന കാഴ്ചയാണു കാണാൻ സാധിച്ചത്. ഇതിനിടെ കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ മാഡത്തെ സംബന്ധിച്ച വെളുപ്പെടുത്തലുകളും പുറത്തുവന്നു. ദിലീപ് അഞ്ചാമത് നൽകിയ ജാമ്യഹർജിയിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിട്ടുള്ളത്. കേസ് അന്വേഷണത്തിൽ ഇതുവരെയുണ്ടായ പ്രധാന സംഭവങ്ങളിലൂടെ ഒരെത്തിനോട്ടം. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടു 2017…
Read Moreമറുകണ്ടം ചാടിത്തുടങ്ങി..! “ദിലീപിന് ലഭിച്ചത് അർഹിച്ച ജാമ്യം’; പറഞ്ഞ കാര്യങ്ങളെല്ലാം വിഴുങ്ങി ലിബർട്ടി ബഷീർ ഇപ്പോൾ പറയുന്നതിങ്ങനെയൊക്കെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ നടനെ എതിർത്തിരുന്നവർ പോലും മുൻ നിലപാടുകളിൽ നിന്ന് മറുകണ്ടം ചാടിത്തുടങ്ങി. ദിലീപിന് അർഹിച്ച ജാമ്യമാണ് ലഭിച്ചതെന്ന് തീയറ്റർ ഉടമ ലിബർട്ടി ബഷീർ. കേസിന്റെ അവസാന ഘട്ടത്തിൽ പോലീസും പ്രോസിക്യൂഷനുമെല്ലാം ദിലീപിനെതിരായ തെളിവുകൾ കണ്ടെത്താനാകാതെ കുഴങ്ങിയിരുന്നുവെന്നും എങ്ങനെയങ്കിലും കേസ് അവസാനിപ്പിച്ചാൽ മതിയെന്ന നിലയിലായിരുന്നു പ്രോസിക്യൂഷനെന്നും ബഷീർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ട ശിക്ഷയുടെ പരമാവധി ദിലീപ് ഇതിനോടകം അനുഭവിച്ചെന്നും ഇനി അദ്ദേഹം കാരാഗൃഹവാസം അനുഭവിക്കേണ്ടതില്ലെന്നും ബഷീർ കൂട്ടിച്ചേർത്തു. കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത്, തന്റെയടക്കം നിരവധിപേരുടെ ചലച്ചിത്ര ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചയാളാണ് ദിലീപ് എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ നടനെതിരെ ലിബർട്ടി ബഷീർ ഉന്നയിച്ചിരുന്നു.
Read Moreപതിനഞ്ചുകാരന് കാമുകനൊപ്പം നാടുവിട്ട ടീച്ചര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ഗര്‍ഭിണിയായതോടെ അധ്യാപികയെ ഉപേക്ഷിച്ച് കുട്ടിക്കാമുകന് മാതാപിതാക്കള്‍ക്കൊപ്പം സ്ഥലം കാലിയാക്കി
സ്കൂള്‍ അധ്യാപികയ്ക്കൊപ്പം നാടുവിട്ട പതിനഞ്ചുകാരന് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ മദ്രാസ് കോടതിയുടെ അനുമതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച അധ്യാപികയെ അറസ്റ്റു ചെയ്യാനും കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ് 23 കാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്ത് ജയിലേക്കയച്ചു. 2016 മാര്‍ച്ചിലാണ് തിരുച്ചിറപ്പള്ളി സ്വദേശിയും പത്താം ക്ലാസുകാരനുമായ പതിനഞ്ചുകാരന് സ്കൂളിലെ അധ്യാപികക്കൊപ്പം നാടു വിട്ടത്. വീട്ടിലുണ്ടായിരുന്ന പതിനായിരം രൂപയും അറുപത് പവന് സ്വര്‍ണാഭരണങ്ങളും എടുത്തായിരുന്നു ഒളിച്ചോടല്‍. മാതാപിതാക്കളും ബന്ധുക്കളും ഏറെ നാള് തിരഞ്ഞെങ്കിലും യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അടുത്തിടെ വീണ്ടും നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തിരുപ്പൂരില്‍ നിന്നും കണ്ടത്തുകയായിരുന്നു. തിരുപ്പൂരില്‍ ഒരു മില്ലില്‍ ജോലി നോക്കവെയാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്. ഇരുവരെയും പൊലീസ് കൈയോടെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കോടതിയിലെത്തിയതോടെ കുട്ടിക്കാമുകന്റെ വിധംമാറി. ഗര്‍ഭിണിയായ അധ്യാപികയെ തള്ളിപറഞ്ഞ പതിനഞ്ചുകാരന് മാതാപിതാക്കളോടൊപ്പം പോകാനാണ് താല്പര്യമെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവനെ മാതാപിതാക്കളോടൊപ്പം അയക്കാന്‍…
Read Moreജാമ്യം ലഭിച്ച വാർത്ത ദിലീപിനെ ആദ്യം അറിയിച്ചത് ആലുവ ജയിൽ സൂപ്രണ്ട്; വലിയ ആശ്വാസമെന്ന് ദിലീപ്
ആലുവ: ജാമ്യം ലഭിച്ച വാർത്ത ദിലീപിനെ ആദ്യം അറിയിച്ചത് ആലുവ ജയിൽ സൂപ്രണ്ട്. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം സെല്ലിലെത്തി ദിലീപിനെ വാർത്ത അറിയിച്ചു. വലിയ ആശ്വാസമുണ്ടെന്നാണ് ദിലീപ് പ്രതികരിച്ചതെന്ന് ജയിൽ അധികൃതരും വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ പകർപ്പ് ജയിലിൽ എത്തിക്കഴിഞ്ഞാൽ താരം സ്വതന്ത്രനാകും. വൈകിട്ട് അഞ്ചോടെ ദിലീപിനെ പുറത്തിറക്കാൻ കഴിയുമെന്നാണ് അഭിഭാഷകർ പ്രതീക്ഷിക്കുന്നത്. ജാമ്യവാർത്ത വന്നതിന് പിന്നാലെ വൻ ആരാധക കൂട്ടവും ജയിലിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.
Read Moreകൊച്ചിയിൽ ലഡു വിതരണം! ജയിലിനു പുറത്തെത്തുന്ന ദിലീപിനെയും കൊണ്ട് നഗരത്തിൽ റോഡ് ഷോ; ദിലീപിന്റെ ജാമ്യം ആഘോഷമാക്കാൻ ആരാധകർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ 85 ദിവസത്തെ ജയിൽവാസത്തിനു ശേഷം നടൻ ദിലീപിനു ജാമ്യം ലഭിച്ചത് ആഘോഷമാക്കാനൊരുങ്ങി ആരാധകർ. ജാമ്യം ലഭിച്ചെന്ന വിവരം അറിഞ്ഞതിനു പിന്നാലെ കൊച്ചിയിൽ ആരാധകർ ലഡു വിതരണം നടത്തി. ദിലീപ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന് ജാമ്യം ലഭിച്ചത് വൻ ആഘോഷമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ജയിലിനു പുറത്തെത്തുന്ന ദിലീപിനെയും കൊണ്ട് നഗരത്തിൽ റോഡ് ഷോ നടത്താനും ആരാധകർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ജാമ്യവാർത്ത വന്നതിനു പിന്നാലെ ജയിൽ സൂപ്രണ്ട് ദിലീപിനെ ഈ വിവരം അറിയിച്ചു.
Read Moreപ്രശ്നങ്ങള്‍ക്ക് കാരണം നോട്ടുനിരോധനം! ചക്കര ജോണിയുടെ 20 കോടി മാറ്റിത്തരാമെന്ന് പറഞ്ഞ് രാജീവ് വാങ്ങി; തിരിച്ചുകിട്ടാന്‍ ഉന്നത പോലീസ് ഉദ്യോസ്ഥരും രാഷ്ട്രീയനേതാക്കളും ഇടപെട്ടു
ചാലക്കുടി: ചക്കര ജോണിയും കൊല്ലപ്പെട്ട രാജീവും തമ്മിൽ നിരോധിച്ച നോട്ട് മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് 20 കോടിയുടെ ഇടപാട് നടന്നതായി സൂചന. നോട്ടുകൾ നിരോധിച്ച സമയത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെതുമായി കണക്കിൽ പെടാത്ത 20 കോടി രൂപ ചക്കര ജോണിയുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇത് താൻ മാറ്റിത്തരാമെന്ന് പറഞ്ഞ് രാജീവ് വാങ്ങിച്ചുവെന്നും എന്നാൽ ഇത് തിരികെ നൽകാൻ രാജീവ് കൂട്ടാക്കാതിരുന്നത് ഇവരെ തമ്മിൽ തെറ്റിച്ചുവെന്നും പറയപ്പെടുന്നു. 20 കോടി രൂപ ജോണിയെ സംബന്ധിച്ച് ചെറിയ തുകയായിരുന്നുവെങ്കിലും രാജീവിൽ നിന്നും പണം തിരിച്ചുപിടിക്കാൻ ജോണി ശ്രമിച്ചിരുന്നുവത്രെ. ഇവർ തമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ സർവീസിലുള്ള ഉന്നത പോലീസ് ഉദ്യോസ്ഥരും രാഷ്ട്രീയനേതാക്കളും ഇടപെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പായിരുന്നില്ല. ഈ പണം തിരിച്ചുകിട്ടാൻ ജോണി പല തവണ ശ്രമിച്ചെങ്കിലും രാജീവിൽ നിന്നും ഇത് കിട്ടിയിരുന്നില്ലത്രെ.
Read Moreകാമറ കള്ളം പറയില്ല! പ്രമുഖ അഭിഭാഷകന് അഡ്വ. സി.പി. ഉദയഭാനു പലതവണ വീട്ടിലെത്തി; രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്; ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
തൃശൂർ: ചാലക്കുടിയിലെ വസ്തുബ്രോക്കറും കൃഷിക്കാരനുമായ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പ്രമുഖ അഭിഭാഷകൻ അഡ്വ.സി.പി. ഉദയഭാനുവിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിൽ പലതവണ ഉദയഭാനു എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് രാജീവിന്റെ വീട്ടിൽ നിന്നും പോലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രാജീവും ഉദയഭാനുവും തമ്മിൽ ആദ്യകാലത്തുണ്ടായിരുന്ന നല്ല ബന്ധങ്ങൾ സംബന്ധിച്ച ദൃശ്യങ്ങളും പിന്നീട് ഇവർ തമ്മിൽ തെറ്റിയപ്പോഴുള്ള ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും. തനിക്ക് ഉദയഭാനുവിൽ നിന്നും ഭീഷണിയുണ്ടായിരുന്നതായി രാജീവ് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖ അഭിഭാഷകനായതുകൊണ്ടുതന്നെ എടുത്തുചാടി ഉദയഭാനുവിനെതിരെ പോലീസ് നടപടിയെടുക്കില്ല. പകരം വ്യക്തവും കൃത്യവുമായ തെളിവുകൾ പരമാവധി ശേഖരിച്ചതിനു ശേഷമേ ഉദയഭാനുവിനെതിരെ എന്തെങ്കിലും നടപടിയുണ്ടാവുകയുള്ളു. ഉദയഭാനു മുൻകൂർ ജാമ്യത്തിന് തൃശൂർ: ചാലക്കുടി രാജീവ് കൊലക്കേസിൽ ആരോപണവിധേനയായ…
Read More