തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയിൽ കനത്ത നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരിച്ചു. ഇടുക്കിയിൽ രണ്ട് മരണങ്ങളും കോട്ടയത്ത് ഒരു മരണവുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെക്കൂടി കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്. ഇടുക്കി തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിൽ സുമതിയുടെ വീട് പൂർണ്ണമായും ഒലിച്ചുപോവുകയും മണ്ണിനടിയിൽപ്പെടുകയും ചെയ്തു. അപകടസമയത്ത് ഭർത്താവ് രവിയും മകൻ രതീഷും വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ഇടുക്കി വാഗമണ്ണിലുണ്ടായ മണ്ണിടിച്ചിലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വീടിനു മുകളിലേക്ക്മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. പ്രഭാകരൻ നായരുടെ മൃതദേഹം ഇതുവരെ…
Read MoreCategory: Loud Speaker
കൂടത്തായി കേസ് വിസ്താരം; അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ ആർ. ഹരിദാസനാണ് വിസ്താരവേളയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർ. ഹരിദാസന്റെ വിസ്താരം പുരോഗമിക്കുന്നതിനിടയിലെ ഇടവേളയിലാണ് സംഭവം. കൂടത്തായി കേസിൽ ഒന്നാം പ്രതിയായ ജോളി ജോസഫ് തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിന്റെ അവസാനഘട്ട വിചാരണയാണ് നിലവിൽ നടക്കുന്നത്. ഈ കേസിൽ ഇതിനോടകം 130-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചുകഴിഞ്ഞു. ജോളി പ്രതിയായ കേസുകളിൽ ആദ്യത്തെ വിധി റോയ് തോമസ് വധക്കേസിലായിരിക്കും പുറത്തുവരിക. 2011 സെപ്റ്റംബറിലാണ് റോയ് തോമസ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. 2019-ലാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറുപേർ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസായിരുന്നു…
Read Moreമുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസ്; ഗീതാനന്ദൻ ഉൾപ്പടെ 56 പേരെ വെറുതെവിട്ടു
കല്‍പ്പറ്റ: മുത്തങ്ങ സമരത്തിനിടെ പോലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസില്‍ എം.ഗീതാനന്ദൻ ഉൾപ്പടെ 56 പേരും വെറുതെ വിട്ടു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2003 ഫെബ്രുവരി 19ന് നടന്ന സംഭവത്തിൽ 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയുടെ നിർണായക വിധി. പോലീസുകാരനായ വിനോദിനെ വെട്ടിക്കൊന്നത് രണ്ടാം പ്രതിയായ അശോകനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ അശോകൻ നേരത്തെ മരണപ്പെട്ടതിനാൽ ശിക്ഷ വിധിച്ചിട്ടില്ല. വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും, മറ്റ് പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ. അയൂബ്ഖാനാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം മുത്തങ്ങ സംഭവത്തിലെ അബ്ദുൾ സലാം വധശ്രമക്കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരാണ് ഈ കേസിൽ…
Read Moreനീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെവീണു: യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്
തൃശൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിക്ക് റെയിൽവേ പോലീസിന്റേയും ആർപിഎഫിന്റേയും സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായ രക്ഷപ്പെടൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിലാണ് ഈ അപകടം സംഭവിച്ചത്. സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്തുതുടങ്ങിയതിന് പിന്നാലെ ഓടിയെത്തി കയറാൻ ശ്രമിക്കവെ യുവതിയുടെ ബാലൻസ് തെറ്റുകയായിരുന്നു. യുവതി ട്രാക്കിലേക്ക് വീഴുന്നത് കണ്ട് നിമിഷനേരം കൊണ്ട് സ്ഥലത്തോടിയെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് സിപിഒ വിനോദ്, ആർപിഎഫ് ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ ചേർന്ന് ഇവരെ അതിവേഗം സുരക്ഷിതമായി പിടിച്ച് വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സേനാംഗങ്ങളുടെ സമയോജിതമായ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
Read Moreഅങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ഞങ്ങൾക്കും വേണം ഫ്രീ യാത്ര… സർക്കാരിന്റെ വനിതാ സൗജന്യ യാത്രാ പദ്ധതി: പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം
അങ്കമാലി: സർക്കാരിന്റെ വനിതാ സൗജന്യ യാത്രാ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി സ്വകാര്യ ബസ് ഉടമകൾ. അങ്കമാലി – കുരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ എന്ന സ്വകാര്യ ബസിലാണ് വിദ്യാർഥികളും ഇതര സംസ്ഥാന തൊഴിലാളികളുമൊഴികെയുള്ള മുഴുവൻ പുരുഷന്മാർക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് വിചിത്രമായ പ്രതിഷേധം അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായി അങ്കമാലി ടൗൺ ജംഗ്ഷനിൽ സ്വകാര്യ ബസ് ഉടമകളുടെ നേതൃത്വത്തിൽ പ്രത്യേക ധർണയും സംഘടിപ്പിച്ചു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി മൂലം അങ്കമാലി റൂട്ടിലെ സ്വകാര്യ ബസ് സർവീസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ സാഹചര്യത്തിൽ ബസ് ജീവനക്കാർക്ക് കൂലി നൽകാൻ പോലും കഴിയുന്നില്ല. ഡീസൽ അടിക്കാനുള്ള വരുമാനം പോലുമില്ലാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത ദയനീയ അവസ്ഥയാണെന്ന് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. മറ്റ് ബസുകളുടെ കൂടി പ്രതിനിധിയായാണ് ‘ബെസ്റ്റ് വേ’…
Read Moreപിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാം: കേരളത്തിന്റെ വാദങ്ങൾ പൊളിച്ച് കേന്ദ്രം
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്രസർക്കാർ. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഏതു സമയത്തും പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കി. പാർലമെന്റിൽ എംപിമാരായ അബ്ദുൾ വഹാബ്, വി. ശിവദാസൻ എന്നിവരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ ഈ നിർണായക വെളിപ്പെടുത്തൽ. പദ്ധതിയിൽ ഒപ്പുവച്ചാൽ പിന്നീട് പിന്മാറാൻ കഴിയില്ലെന്നും ഫണ്ട് നഷ്ടപ്പെടുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള ന്യായീകരണം. എന്നാൽ ഫണ്ട് ഇതുവരെ കേരളത്തിന് അനുവദിച്ചിട്ടില്ലെന്നും എംഒയു ഒപ്പിട്ടിട്ടും സ്കൂളുകളുടെ പട്ടിക നൽകാത്തതിനാൽ കേരളത്തിന്റെ പേര് ഫണ്ട് ലഭിച്ച 35 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാന പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്ന കേരളത്തിന്റെ വാദവും കേന്ദ്രം തള്ളി. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം കേന്ദ്ര സർക്കാർ നിർണയിക്കുന്ന ഘടന…
Read Moreപയ്യന്നൂരില്‍ തെരഞ്ഞെടുപ്പ് യുദ്ധത്തിന് ശേഷം ഇനി നിയമയുദ്ധം? വി. കിഞ്ഞികൃഷ്ണന്റെ വിജയം റദ്ദാക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് സ്ഥാനാർഥി
പയ്യന്നൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു പയ്യന്നൂരിലേത്. വാശിയേറിയ തെരഞ്ഞെടുപ്പ് യുദ്ധത്തിന്ശേഷം നിയമയുദ്ധത്തിലൂടെ പയ്യന്നൂര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. യുഡിഎഫ് പിന്തുണയോടെ വിജയിച്ച വി. കുഞ്ഞികൃഷ്ണന് എംഎല്‍എയുടെ വിജയം റദ്ദാക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി.ഐ. മധുസൂദനന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പയ്യന്നൂര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ 49,780 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച ടി.ഐ. മധുസൂദനനെ ആ ഭൂരിപക്ഷത്തേയും തകര്‍ത്ത് 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2026ലെ തെരഞ്ഞെടുപ്പില്‍ വി. കുഞ്ഞികൃഷ്ണന് വിജയിച്ചത്. പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിനേറ്റ കനത്ത തോല്‍വിയായിരുന്നു ഇത്. ഒന്നാം നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ വിജയത്തിലെ ഭൂരിപക്ഷ വര്‍ധനവ് മാത്രം ലക്ഷമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പ് വിജയം തനിക്കെതിരെ “രക്ഷസാക്ഷി ഫണ്ട് കള്ളന്’ എന്ന് വ്യാജ പ്രചരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നേടിയ…
Read Moreതെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ കേരളം
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയാറാക്കാനാണ് തീരുമാനം.
Read Moreഓപ്പറേഷൻ തൂഫാൻ: പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന നടന്നു. തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ അവസാനിച്ചു. പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും, മൊബൈൽ ചാർജറും കണ്ടെത്തി. ആറാം ബ്ലോക്കിൽ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി.
Read Moreദേശീയ ബ്രോഡ്ബാൻഡ് മിഷൻ 2.0; ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് ഉപയോഗം 48.31 ശതമാനമായി ഉയർന്നു
പരവൂർ: ദേശീയ ബ്രോഡ്ബാൻഡ് മിഷൻ (എൻബിഎം 2.0) പദ്ധതി നടപ്പിലാക്കിയതോടെ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് ഉപയോഗത്തിലും വേഗത്തിലും വൻ വർധന രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം 100 പേരിൽ 45.03 ആയിരുന്നത് 48.31 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിജിറ്റൽ ആശയവിനിമയ ശൃംഖല വിപുലീകരിക്കാനും ഗ്രാമീണ-നഗര പ്രദേശങ്ങൾ തമ്മിലുള്ള സാങ്കേതിക വിടവ് നികത്താനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ വലിയ മുന്നേറ്റമാണ് കൈവരിക്കാനായത്. ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ശരാശരി ഫിക്സഡ് ബ്രോഡ്ബാൻഡ് ഡൗൺലോഡ് വേഗം 60.85 എംബിപിഎസ് ആയി ഉയർന്നു. സ്കൂളുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ, പഞ്ചായത്ത് ഓഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ 21.82 ലക്ഷത്തിലധികം ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.പുതിയ ഭാരത്നെറ്റ് പദ്ധതിയിലൂടെ രാജ്യത്തെ 2.65 ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളിലും 3.8 ലക്ഷത്തോളം…
Read More