മംഗളൂരു: മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളജ് വിദ്യാർഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആതിര(19)യെയാണ് കാണാതായത്. പെൺകുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. വെള്ളിയാഴ്ചയാണ് ആതിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി വിദ്യാഥിനിയാണ് ആതിര. കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് പെൺകുട്ടി പഠിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്ക് സമീപത്ത് ബസില്‍ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുമ്പോള്‍ ആതിര കോളജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാർഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പോലീസ് അറിയിച്ചു.
Read MoreCategory: Loud Speaker
ഗാന്ധിക്കും അംബേദ്കറിനുമൊപ്പം സരസ്വതി ദേവിയുടെ ചിത്രം വയ്ക്കാൻ അനുവദിച്ചില്ല; അധ്യാപികയ്ക്ക് സസ്പെൻഷൻ
കോട്ട: സരസ്വതി ദേവിയെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് സർക്കാർ സ്കൂള്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ കൃഷ്ണഗഞ്ചിലുള്ള ലക്ഡായി ഗ്രാമത്തിൽ പ്രൈമറി അധ്യാപിക ഹേമലത ബൈരവയാണ് സസ്പെന്‍ഡ് ചെയ്തത്. അധ്യാപികയ്ക്കെതിരേ നടപടി എടുത്ത വിവരം വിദ്യാഭ്യാസ മന്ത്രി പൊതുചടങ്ങിൽ വച്ച് അറിയിച്ചു. സ്കൂളിൽ സരസ്വതി ദേവിയുടെ പങ്ക് എന്താണെന്ന് ചോദിക്കുന്ന തരത്തിൽ ചിലരുടെ സ്വഭാവം മാറിയിട്ടുണ്ടെന്നും അവരെ താൻ സസ്പെന്‍ഡ് ചെയ്തെന്നും മന്ത്രി മദൻ ദിലവാർ പറഞ്ഞു. അധ്യാപികയ്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിന്മേൽ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സരസ്വതി ദേവിയുടെ ചിത്രം വയ്ക്കാൻ അനുവദിച്ചില്ലെന്നതാണ് അധ്യാപികയ്ക്കെതിരായ പരാതി. ഗാന്ധിയുടെയും അംബേദ്കറിന്റേയും ചിത്രത്തോടൊപ്പം റിപ്പബ്ലിക് ദിനാഘോഷത്തിൽ സരസ്വതി ദേവിയുടെയും ചിത്രം കൂടി വയ്ക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. എന്നാൽ സ്കൂളിനും വിദ്യാഭ്യാസത്തിനും സരസ്വതി ദേവി…
Read Moreകോൺഗ്രസ് സർക്കാരിനു തിരിച്ചടി; കർണാടകയിൽ ക്ഷേത്രനികുതി ബിൽ തള്ളി
ബംഗളൂരു: കർണാടകയിലെ ക്ഷേത്ര നികുതി ബിൽ ലെജിസ്ലേറ്റീവ് കൗൺസിൽ തള്ളി. ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന് 10 ശതമാനം നികുതി നിർബന്ധമാക്കിയ ബില്ലാണു ശബ്ദവോട്ടെടുപ്പിൽ തള്ളിയത്. ബില്ലിനെ അനുകൂലിച്ച് ഏഴ് വോട്ടുകളും എതിർത്ത് 18 വോട്ടുകളും രേഖപ്പെടുത്തി. രണ്ടു ദിവസം മുൻപ് സംസ്ഥാന നിയമസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിൽ ബിൽ തള്ളിയത് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനു തിരിച്ചടിയായി. നിയമസഭ ബിൽ പാസാക്കിയതിനു പിന്നാലെ ബില്ലിനെതിരേ സംസ്ഥാന വ്യാപകമായി വിമർശനം ഉയർന്നിരുന്നു. വെള്ളിയാഴ്ച നിയമസഭാ കൗൺസിലിൽ മുസ്രയ് മന്ത്രി രാമലിംഗ റെഡ്ഡി ബിൽ അവതരിപ്പിച്ചത് ബിജെപി-കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായി. കോൺഗ്രസ് ഹിന്ദു വിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.ഒരു കോടിയിൽ അധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും, 10 ലക്ഷം മുതൽ ഒരു കോടി…
Read Moreഏകവ്യക്തി നിയമം നടപ്പാക്കും; അസമിൽ മുസ്ലിം വിവാഹനിയമം റദ്ദാക്കി
ഗുവാഹത്തി: ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി മുസ്ലിം വിവാഹം, വിവാഹമോചന രജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഏകവ്യക്തി നിയമം കൊണ്ടവരുന്നതിന് മുന്നോടിയായാണ് ഈ തീരുമാനമെന്നു മന്ത്രി ജയന്ത മല്ലബറുവ വ്യക്തമാക്കി. അസം നിയമസഭയിൽ ഇതിന്റെ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണു സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്. “വളരെ പ്രധാനപ്പെട്ട തീരുമാനമാണ് എടുത്തിരിക്കുന്നത്. 1935ലെ മുസ്ലിം വിവാഹം, വിവാഹമോചന രജിസ്ട്രേഷൻ എന്നിവയെല്ലാം സ്പെഷൻ മാര്യേജ് ആക്ടിന്റെ കീഴിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.’’- മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിനും തീരുമാനം സഹായിക്കുമെന്നു മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡിൽ ബിൽ പാസാക്കിയതിനുശേഷം, അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പദ്ധതിയിടുന്നതായി…
Read More‘ഇയാള്‍ എവിടെ പോയി കിടക്കുകയാണ്’; വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷനേതാവിനെ തെറിവിളിച്ച് കെപിസിസി പ്രസിഡന്റ്
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് വാര്‍ത്താ സമ്മേളനത്തിലെത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ആലപ്പുഴയിലെ സമരാഗ്നിപരിപാടിക്കിടെയാണ് കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ അപമാനിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് 20 മിനിറ്റ് വൈകിയാണ് എത്തിയത്. ഇതോടെ സുധാകരന് അസ്വസ്ഥനാകുകയായിരുന്നു. സതീശൻ വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദിനോട് സുധാകരന് ദേഷ്യം പ്രകടിപ്പിച്ചു. അതോടൊപ്പം അസഭ്യവാക്കും അദ്ദേഹം ഉപയോഗിച്ചു. ഷാനിമോള്‍ ഉസ്മാന് ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓണ്‍ ആണെന്ന് സുധാകരനെ ഓര്‍മിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും മൈക്കിന് വഴക്കുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.
Read Moreപൂഞ്ഞാര്‍ പള്ളിയില്‍ വൈദികനെ കാറിടിച്ചുവീഴ്ത്തിയ സംഭവത്തിൽ 11 പേര് പോലീസ് കസ്റ്റഡിയില്‍; ആസൂത്രിത അക്രമമെന്ന് ആശങ്ക
പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ 11 പേര് പോലീസ് കസ്റ്റഡിയില്‍. ഇതില്‍ അഞ്ചു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇന്നു വൈകുന്നേരത്തോടെ കുറ്റക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നു പാലാ ഡിവൈഎസ്പി കെ. സദന് രാഷ്ട്രദീപികയോടു പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ് പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന വൈദികന് ഫാ. ജോസഫ് ആറ്റുചാലിലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാ. ജോസഫ് ആറ്റുചാലില്‍ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു വൈദികനും പള്ളി അധികാരികള്ക്കുംനേരേ സംഘം അസഭ്യവര്‍ഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്യുകയായിരുന്നു. പള്ളിയുടെ ഗേറ്റ്…
Read Moreദീര്‍ഘ കാലം ധനമന്ത്രിയായിട്ടും ഒന്നും ചെയ്തില്ല; തോമസ് ഐസകിനെതിരേ ആന്റോ ആന്റണി
പത്തനംതിട്ട: തോമസ് ഐസകിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആന്റോ ആന്റണി എംപി. വളരേക്കാലം ധനമന്ത്രിയായിരുന്നിട്ടും ഗൗരവമായ യാതൊരു കാര്യവും തോമസ് ഐസക് ചെയ്തില്ലന്ന് ആന്റോ ആന്റണി പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് തോമസ് ഐസക്കിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, മൂന്നുതവണ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും എടുത്തു പറയത്തക്ക ഒരു വികസന പ്രവര്‍ത്തനവും ആന്റോ ആന്റണി എംപിക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന് എല്‍ഡിഎഫ് വിമര്‍ശിച്ചു. എന്നാൽ, തന്റെ വികസന പ്രവര്‍ത്തനം ജനങ്ങള്‍ക്കറിയാം. ഇക്കുറിയും പത്തനംതിട്ടയില്‍ യുഡിഎഫിന് വിജയം ഉറപ്പാണ്. ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ടെന്നാണ് ആന്റോ ആന്റണിയുടെ മറുപടി.
Read Moreആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; നാടും നഗരവും ആഘോഷത്തിൽ; നിർദേശങ്ങളുമായി പോലീസും വൈദ്യുതബോർഡും
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ലക്ഷക്കണക്കിന് വനിതാ ഭക്തജനങ്ങൾ അണിനിരക്കുന്ന ആറ്റുകാൽ പൊങ്കാല ഞായറാഴ്ച നടക്കും. ദിവസങ്ങൾക്ക് മുമ്പേയെത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ഞായർ രാത്രി 8 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഈ സമയം ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ നഗരത്തിൽ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചു. ട്രാൻസ്ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നു വൈദ്യുതി ബോർഡ് അറിയിച്ചു.
Read Moreപാക് യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജ; ‘പുതിയ പേര് സൈനബ’
ലാഹോർ: ഇന്ത്യന്‍ വംശജയായ യുവതിയും പാകിസ്ഥാന് സ്വദേശിയായ യുവാവും വിവാഹിതരായി. ജര്‍മ്മനിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ സിഖ് യുവതി ജസ്പ്രീത് കൗറും പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ അലി അര്‍സലാനും തമ്മിലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് യുവതി ഇസ്ലാം മതം സ്വീകരിച്ച് സൈനബ എന്ന പേര് സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം ജര്‍മ്മനിയില്‍ താമസിക്കുമ്പോഴാണ് ജസ്പ്രീതും അര്‍സലാനും തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലായതോടെ വിവാഹം ചെയ്യാന്‍ പരസ്പരം തീരുമാനിക്കുകയായിരുന്നു. അര്‍സലാന്റെ ക്ഷണത്തെത്തുടർന്ന് ജസ്പ്രീത് പാകിസ്ഥാന് സന്ദര്‍ശിക്കുന്നതിനായി പോയി. മതപരമായ സന്ദര്‍ശനത്തിനായി ജസ്പ്രീതിന് ഏപ്രില്‍ 15 വരെ സാധുതയുള്ള വിസയും പാകിസ്ഥാന് അനുവദിച്ചു. തുടര്‍ന്ന് ജനുവരി 16ന് ജസ്പ്രീതും അര്‍സലാനും പാകിസ്ഥാനില്‍ വച്ച് കൂടിക്കാഴ്ച നടന്നു. അതിനുശേഷം സിയാല്‍കോട്ട് ജാമിയ ഹനഫിയയില് വച്ച് ജസ്പ്രീത് ഇസ്ലാം മതം സ്വീകരിച്ച് ഇരുവരും വിവാഹം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തങ്ങളുടെ സ്ഥാപനത്തില്‍…
Read Moreവിവാഹം കഴിക്കാന്‍ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവസംരംഭക അറസ്റ്റില്‍
ഹൈദരാബാദ്: ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരൻ പ്രണവിനെയാണ് ഇവർ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പോലീസിൽ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ തനിക്ക് ഇഷമാണെന്നും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചു. അതിനാലാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒരു മാട്രിമാണിയൽ സൈറ്റിൽ രണ്ടുവർഷം മുമ്പ് പ്രണവിന്റെ ഐഡി യുവതി കണ്ടിരുന്നു. എന്നാൽ അത് വ്യാജ ഐഡി ആയിരുന്നു എന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിച്ചു. അതേതുടർന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാൻ് ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കി. താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തുന്നത്…
Read More