ന്യൂഡൽഹി: ധാരാളം തൊഴിലവസരങ്ങളാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. ഫേസ്ബുക്കിലും എക്സിലും വാട്സ്ആപ്പിലുമുൾപ്പെടെ നിരവധി മെസേജുകൾ തൊഴിലവസരങ്ങളെ സംബന്ധിച്ച് വരാറുമുണ്ട്. ചിലർ അവസരത്തിന്റെ ‘അ’ എന്നു കണ്ടാൽത്തന്നെ ചാടി വീഴുന്നവരാണ്. ഇത്തരത്തിലൊരു സന്ദേശമാണ് റെയില്‍വേ സുരക്ഷാ സേനയിലെ ജോലി സംബന്ധിച്ചുള്ളത്. റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയതെന്ന് പറഞ്ഞുള്ളൊരു നോട്ടീസാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിക്കുന്നത്. റെയില്‍വേ സുരക്ഷാ സേനയില്‍ സബ്-ഇന്‍സ്പെക്ടര്‍മാരുടെയും കോണ്‍സ്റ്റബിള്‍മാരുടേയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു എന്നാണ് നോട്ടീസിലുളളത്. ഒഴിവുകളുടെ എണ്ണവും അപേക്ഷിക്കേണ്ട തിയതിയും ശമ്പളവും പ്രായപരിധിയുമെല്ലാം നോട്ടീസിൽ നല്‍കിയിട്ടുണ്ട്. https://twitter.com/DrGauravGarg4/status/1762013700074991630?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1762013700074991630%7Ctwgr%5Ec91c856bcf951310d6929232a7998530e84feb48%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDrGauravGarg4%2Fstatus%2F1762013700074991630%3Fref_src%3Dtwsrc5Etfw എന്നാൽ ഇതിനു പിന്നിലുളള സത്യാവസ്ഥയെ കുറിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. റെയില്‍വേ സുരക്ഷാ സേനയിലെ ഒഴിവുകള്‍ എന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസ് വ്യാജമാണ് എന്നതാണ് വസ്തുത. ഈ സര്‍ക്കുലര്‍ റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയത് അല്ല. റെയില്‍വേ സുരക്ഷാ സേനയില്‍ സബ്-ഇന്‍സ്പെക്ടര്‍മാരുടെയും കോണ്‍സ്റ്റബിള്‍മാരുടേയും ഒഴിവിലേക്ക് റിക്രൂട്ട്മെന്റ്…
Read MoreCategory: Loud Speaker
ഇടതുമുന്നണി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാർഥികൾ ഒരു മൂലക്കിരുത്തപ്പെട്ടവർ; പിണറായി മുഖ്യമന്ത്രി കസേരയിലിരിക്കുന്നത് യുഡിഎഫിന്റെ പിടിപ്പുകേടുകൊണ്ടെന്ന് കെ സുരേന്ദ്രൻ
തൃശൂർ: എൽഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പിനു വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാർഥികളെല്ലാം പല്ലുകൊഴിഞ്ഞ സിംഹങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ഒരു മൂലക്കിരുത്തപ്പെട്ടവർക്കാണ് ഇടതുമുന്നണി ഇത്തവണ സീറ്റുകൊടുത്തിരിക്കുന്നതെന്നും ഇവരെക്കൊണ്ട് കേരളത്തിന് യാതൊരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ തൃശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ജി.സുധാകരനുകൂടി സീറ്റു കൊടുക്കേണ്ടതായിരുന്നുവെന്നും സുരേന്ദ്രൻ പരിഹസിച്ചു. യുഡിഎഫ് നേതാക്കളുടെ കഴിവുകേടിലാണ് പിണറായി വിജയന്റെയും എൽഡിഎഫിന്റെയും കണ്ണ്. യുഡിഎഫിന്റെ പിടിപ്പുകേടുകൊണ്ടാണ് പിണറായി മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്. ഉമ്മൻചാണ്ടിയെ ഒരു കൂട്ടരും ചെന്നിത്തലയെ മറുവിഭാഗവും മുഖ്യമന്ത്രി സ്ഥനാർഥിയായി ഉയർത്തിക്കാട്ടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം. മൈ ഡിയർ എ്ന് സുധാകരൻ പറയുന്പോൾ മൈ ഡിയർ ഡിയർ എന്ന് സതീശൻ പറയുന്നു. മുന്നണിയും കേരളത്തിലെ ജനങ്ങളും എങ്ങിനെ ഇവരെ സഹിക്കുമെന്ന് സുരേന്ദ്രൻ ചോദിച്ചു. എൽഡിഎഫിനെ പ്രതിരോധിക്കാനോ പിണറായിയുടെ അഴിമതിയെ എതിർക്കാനോ കെൽപ്പുള്ളവരല്ല യുഡിഎഫ്. സാന്പത്തികമായി വൻ കൊള്ള നടത്തിയ രാക്ഷസക്കൂട്ടമാണ് അധികാരത്തിലിരിക്കുന്നവരാണ്…
Read Moreവോട്ടിനുവേണ്ടി ഇടത്-വലത് മുന്നണികള്‍ തീവ്രവാദം വളര്‍ത്തുന്നു: കെ.പി. ശശികല
ആലപ്പുഴ: മറ്റാര്‍ക്കോ സ്വര്‍ഗത്തിലേക്ക് കയറിപ്പോകാനുള്ള ചവിട്ടുപടിയായി മനുഷ്യര്‍ മാറ്റപ്പെടുന്നതിന്റെ ഭയം ഇന്ന് ലോകമെമ്പാടുമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. വയലാറില്‍ ഇസ്ലാമിക ഭീകരവാദികളാല്‍ കൊല്ലപ്പെട്ട നന്ദു ആര്. കൃഷ്ണയുടെ അനുസ്മരണത്തിലും ഭീകരവിരുദ്ധ സദസിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികല. നാല് വോട്ടിന് വേണ്ടി ഇടതു-വലതു മുന്നണികള്‍ കേരളത്തില്‍ മതതീവ്രവാദത്തിന് ചൂട്ടുപിടിക്കുകയാണ്. എല്ലാ മതങ്ങളും കാലാകാലങ്ങളില്‍ പരിഷ്കരണത്തിന് വിധേയമായിട്ടുണ്ട്. സ്വന്തം മതത്തിലെ തെറ്റുകള്‍ മനസിലായപ്പോള്‍ സ്വമേധയാ അഗ്നിശുദ്ധി വരുത്തിയ മതമാണ് ഹിന്ദുമതം. ക്രിസ്തുമതവും ഇതേപോലെ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദികള്‍ വിലയ്ക്കെടുത്ത നാവുകളും വോട്ടും കണ്ട് ഭ്രമിച്ചുപോയ രാഷ്ട്രീയക്കാരും കേരളത്തെ കുരുതിക്കളമാക്കിയെന്നും ശശികല പറഞ്ഞു. വടക്കേ അങ്ങാടി കവലക്ക് സമീപമുള്ള മുനിസിപ്പല്‍ മൈതാനത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സുബ്രഹ്മണ്യന് മൂസത് അധ്യക്ഷനായി. രക്ഷാധികാരി അഡ്വ.വി. പത്മനാഭന്, ജില്ലാ പ്രസിഡന്റ് സി.എന്‍ ജിനു, താലൂക്ക് സെക്രട്ടറി…
Read Moreഉപേക്ഷിച്ച് പോകുമെന്ന് സംശയം; ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി
തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പോലീസ്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പുലർച്ചെ കുടുംബ വീട്ടിലെത്തിയ ഇയാൾ ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലീലയ്ക്ക് എഴുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് നിഗമനം. മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അശോകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, അശോകനെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
Read More‘കെ. കരുണാകരന്റെ മകന് ലീഗുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനല്ലാതെ ശ്രമിക്കില്ല’; ലീഗിനായി എൽഡിഎഫ് കൺവീനര്‍ ഒരുപാടങ്ങ് കണ്ണീരൊഴുക്കേണ്ട; കെ. മുരളീധരൻ
കോഴിക്കോട്: യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് കെ. മുരളീധരൻ എംപി. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. അന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് പഴിയും കല്ലേറും നേരിടേണ്ടി വന്നിരുന്നു. ആ കെ. കരുണാകരന്റെ മകന് ഒരിക്കലും ലീഗുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനല്ലാതെ ശ്രമിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കത്തിൽ പ്രതികരിച്ച ഇ. പി. ജയരാജനെയും മുരളീധരൻ പരിഹസിച്ചു. മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ കണ്ണീരൊഴുക്കണ്ട. ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ.അതിന് ശേഷം കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ പദപ്രയോഗത്തിലും മുരളീധരൻ പ്രതികരിച്ചു. കെ. സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം…
Read Moreസിംഹങ്ങളുടെ പേരിലെ വിവാദം; സീത, അക്ബർ എന്ന് പേര് നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുര
അഗർത്തല: മൃഗശാലയിലെ സിംഹങ്ങൾക്ക് സീത, അക്ബർ എന്ന പേരിട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ. സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്. സീത, അക്ബർ എന്നീ പേരുകൾ സിംഹങ്ങൾക്കിട്ടത് വലിയ വിവാദമായിരുന്നു. തുടർന്ന് ഈ പേരുമാറ്റാൻ കൽക്കട്ട ഹൈക്കോടതി നിർദേശിച്ചിരുന്നു. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ മാസം 12ന് ആണ് സിംഹങ്ങളെ ഇണ ചേർക്കുന്നതിനായി ബംഗാളിൽ എത്തിച്ചത്. സീതയ്ക്ക് 5 വയസും അക്ബറിന് 7 വയസുമാണ് പ്രായം. ത്രിപുരയുടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രബിൻ ലാൽ അഗർവാളാണ് കൈമാറ്റ രജിസ്റ്ററിൽ സിംഹങ്ങളുടെ പേര് രേഖപ്പെടുത്തിയത്. പിന്നീട് കോടതി ഇടപെടലിനെ തുടർന്ന് ത്രിപുര സർക്കാർ പ്രബിൻ ലാലിനോട് വിശദീകരണം തേടിയിരുന്നു. ത്രിപുരയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങളിലെ പെൺസിംഹത്തിന് സീത എന്നു പേര് നൽകിയത് മതവികാരങ്ങളെ…
Read Moreസമരാഗ്നിയില്‍ സംയുക്ത വാര്‍ത്താസമ്മേളനം ഇല്ല; സുധാകരന്റെ അസഭ്യ പരാമര്‍ശത്തിലെ അതൃപ്തിയെന്ന് സൂചന
പത്തനംതിട്ട: സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും സംയുക്തമായി പങ്കെടുക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തീരുമാനിച്ച സമയത്ത് എത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്താസമ്മേളനം ഇല്ലെന്ന് ഡിസിസി നേതൃത്വം ഇന്ന് രാവിലെ അറിയിക്കുകയായിരുന്നു. തൊണ്ട വേദനയുള്‍പ്പെടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ എറണാകുളത്ത് നിന്നും പത്തനംതിട്ടയിലേക്ക് എത്താന്‍ വൈകുമെന്നും അതുകൊണ്ട് സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കുകയാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്. എന്നാൽ ആലപ്പുഴയിൽ സുധാകരൻ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിലെ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കിയതെന്നതും കൗതുകകരമാണ്. സമരാഗ്നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി…
Read Moreകേരള പദയാത്ര സമാപനസമ്മേളനം ഉദ്ഘാടനം; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാനത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി തിരുവന്തപുരത്ത് എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പി. സി. ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന മോദി വിഎസ്എസ്സിയിലേക്കു പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം അദ്ദേഹം പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
Read Moreകാലാതീതമായ ഭക്തി; കടലിനടിയിലെ ദ്വാരകയിൽ മയിൽപീലി സമർപ്പിച്ച് മുങ്ങി നിവർന്ന് മോദി
അഹമ്മദാബാദ്: ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീര്‍ത്ഥാടനകേന്ദ്രമാണ് ദ്വാരക. കൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലിൽ മുങ്ങി പ്രാര്‍ഥന നടത്തുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. കടലിനടിയിൽ നിന്നുളള ചിത്രങ്ങൾ മോദി എക്സിൽ പങ്കുവച്ചു. കടലിൽ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്നും, പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോദി എക്സിൽ കുറിച്ചു. കൃഷ്ണന് സമര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായാണ് പ്രധാനമന്ത്രി കടലില്‍ മുങ്ങിയത്. ഹിന്ദു മതവിശ്വാസ പ്രകാരം ദ്വാരക ശ്രീകൃഷ്ണന്റെ രാജ്യമായും, ഗാന്ധാരിയുടെ ശാപത്താൽ പിന്നീട് ആ പ്രദേശം അറബിക്കടലിൽ മുങ്ങിപോയതായും കരുതുന്നു. ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്ശന് സേതു ഉദ്ഘാടനമടക്കമുളള ചടങ്ങുകൾക്കായി ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ് സുദര്ശന് സേതു. ദ്വാരകാധീശ്വര ക്ഷേത്രത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഓഖയില്‍ നിന്ന്…
Read Moreനെഗറ്റീവായി ഒന്നും നടക്കില്ല, ചര്‍ച്ചയില്‍ യുഡിഎഫ് സന്തുഷ്ടരാണ്: വി.ഡി. സതീശന്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ യുഡിഎഫ് സംതൃപ്തരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. ഇരുകൂട്ടരും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം ചൊവ്വാഴ്ചയോടെ അന്തിമ തീരുമാനമെടുക്കും. നെഗറ്റീവായി ഒന്നും സംഭവിക്കില്ല. ചര്‍ച്ച പോസീറ്റീവ് ആയിരുന്നെന്ന് ലീഗ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളുടെ ബന്ധമുള്ള സഹോദരപാര്‍ട്ടികളാണ് കോണ്‍ഗ്രസും ലീഗും. യുഡിഎഫില്‍ തുടരാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടെന്നും എല്‍ഡിഎഫില്‍ പോകാന്‍ ഒരു കാരണവും ഇല്ലെന്നും സാദിഖലി തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇടത് നേതാക്കള്‍ ലീഗിന്റെ പിന്നാലെ നടക്കുകയാണെന്നും സതീശന് വ്യക്തമാക്കി.
Read More