‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എൻഐടിയിൽ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ

കോ​ഴി​ക്കോ​ട്: ഗോ​ഡ്സെ​യെ പ്ര​കീ​ർ​ത്തി​ച്ച കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി അ​ധ്യാ​പി​ക ഷൈ​ജ ആ​ണ്ട​വ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ശ​ക്തം. ഇ​തി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കോ​ള​ജി​ൽ ‘ഗോ​ഡ്‌​സെ ഇ​ന്ത്യ​യി​ലെ ആ​ദ്യ തീ​വ്ര​വാ​ദി​യെ​ന്ന ബാ​ന​ർ തൂ​ക്കി. എ​സ്എ​ഫ്ഐ കോ​ഴി​ക്കോ​ട് എ​ന്ന പേ​രി​ലാ​ണ് എ​ൻ​ഐ​ടി​യി​ൽ ബാ​ന​ർ സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു ഷൈ​ജ ആ​ണ്ട​വ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം. ഗോ​ഡ്‌​സെ ഒ​രു​പാ​ട് പേ​രു​ടെ ഹീ​റോ ആ​ണെ​ന്ന കൃ​ഷ്ണ​രാ​ജ് എ​ന്ന​യാ​ളു​ടെ ഫേ​സ്ബു​ക്ക് പ​രാ​മ​ര്‍​ശ​ത്തെ പി​ന്തു​ണ​ച്ച് ഗോ​ഡ്‌​സെ ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നാ​യി​രു​ന്നു ഷൈ​ജ ആ​ണ്ട​വ​ന്‍ ക​മ​ന്‍റി​ട്ട​ത്. സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ൽ കു​ന്ദ​മം​ഗ​ലം പോ​ലീ​സ് ​അധ്യാപികയ്‌ക്കെതിരേ കേ​സെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം ഷൈ​ജ ആ​ണ്ട​വ​ന്‍റെ ചാ​ത്ത​മം​ഗ​ല​ത്തെ വീ​ടി​ന് മു​മ്പി​ൽ ഡി​വൈ​എ​ഫ്ഐ ചാ​ത്ത​മം​ഗ​ലം മേ​ഖ​ല ക​മ്മ​റ്റി ഫ്ള​ക്സ് സ്ഥാ​പി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ‘ഇ​ന്ത്യ ഗോ​ഡ്സെ​യു​ടേ​ത​ല്ല മാ​ഡം, ഗാ​ന്ധി​യു​ടെ​താ​ണ്’ എ​ന്നാ​ണ് ഫ്ല​ക്സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

Read More

വ​ലി​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​കും; ഉപഭോക്താക്കൾ സ്വ​യം നി​യ​ന്ത്രി​ക്കണം; കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഉ​പ​ഭോ​ക്താ​ക്ക​ൾ സ്വ​യം നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് വ​ലി​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു വൈ​ദ്യു​തി മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി. വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ച്ചാ​ൽ മാ​ത്ര​മേ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യൂ. ഇ​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ സ്വ​യം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ഴ​ക്കു​റ​വും ജ​ല​ല​ഭ്യ​ത​ക്കു​റ​വും വൈ​ദ്യു​തി മേ​ഖ​ല​യി​ൽ നിലവിൽത്തന്നെ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 30 ശതമാനം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ബാ​ക്കി പു​റ​ത്തു​നി​ന്നു വാ​ങ്ങു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്രോ​ജ​ക്ടു​ക​ൾ ആ​രം​ഭി​ക്കാ​ൻ താ​ല്പ​ര്യം ഉ​ണ്ടെ​ങ്കി​ലും എ​തി​ർ​പ്പു​ക​ളാ​ണ് വി​ല​ങ്ങു​ത​ടി​യാ​കു​ന്ന​ത് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

മെഡിസെപ്: ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ ജീവനക്കാർക്കു പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള മെ​ഡി​സെ​പ് പ​രി​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ സ​ർ​ക്കാ​ർ. പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ 2022 മു​ത​ലു​ള്ള പ്രീ​മി​യം അ​ട​യ്ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പു​ന​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​ത് ജീ​വ​ന​ക്കാ​രു​ടെ രോ​ഷ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 2022 ജൂ​ലൈ​യി​ലാ​ണ് പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് മാ​സം തോ​റും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ നി​ന്നും 500 രൂ​പ വീ​തം 18000 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ പ്രീ​മി​യ​മാ​യി പി​ടി​യ്ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മെ​ഡി​സെ​പ്പ് ക​രാ​ർ അ​വ​സാ​നി​ക്കും. പ്ര​തി​വ​ർ​ഷം 550 കോ​ടി രൂ​പ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​യ്ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​രും 2022 മു​ത​ലു​ള്ള പ്രീ​മി​യം അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ധ​ന​കാ​ര്യ​വ​കു​പ്പ് ക​ഴി​ഞ്ഞ മാ​സം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​ഉ​ത്ത​ര​വ്…

Read More

എന്നെ ഒന്നും ചെയ്യല്ലേ… അയാൾ ഞാനല്ല; പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് ആ​ള്‍​മാ​റാ​ട്ട ശ്ര​മം; പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങി ഓടി

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര ചി​ന്ന​മ്മ മെ​മ്മോ​റി​യ​ല്‍ ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് ആ​ള്‍​മാ​റാ​ട്ട ശ്ര​മം. ഇ​ന്‍​വി​ജി​ലേ​റ്റ​റെ​ത്തി ഹാ​ള്‍​ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ ആ​ള്‍ ഇ​റ​ങ്ങി​യോ​ടി. ഇ​ന്ന് രാ​വി​ലെ ന​ട​ന്ന യൂ​ണി​വേ​ഴ്‌​സി​റ്റി എ​ല്‍​ജി​എ​സ് പ​രീ​ക്ഷ​യി​ലാ​ണ് ആ​ള്‍​മാ​ട്ട​ത്തി​ന് ശ്ര​മ​മു​ണ്ടാ​യ​ത്. പ​രീ​ക്ഷാ​ഹാ​ളി​ല്‍ എ​ല്ലാ​വ​രു​ടേ​യും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ഹാ​ൾ​ടി​ക്ക​റ്റും ത​മ്മി​ൽ ഒ​ത്തു​നോ​ക്കി​യു​ള്ള വേരി​ഫി​ക്കേ​ഷ​നി​ടെ ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍​ക്ക് സം​ശ​യം തോ​ന്നി. ഇ​ദ്ദേ​ഹം സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ടെ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ ആ​ള്‍ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​തി​കൃ​ധ​ർ ആ​ള്‍​മാ​റാ​ട്ട​ത്തി​നു​ള്ള ശ്ര​മം ന​ട​ന്ന​താ​യി പൂ​ജ​പ്പു​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് സു​ഹൃ​ത്തി​ന്‍റെ ഭീ​ഷ​ണി: ഒ​ടു​വി​ൽ സൗ​ഹൃ​ദം കൊ​ല​യി​ൽ അ​വ​സാ​നി​ച്ചു; യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ

ഗു​വാ​ഹ​ത്തി: പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ. കൃത്യം ന​ട​ത്തി​യ ശേ​ഷം കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് വി​മാ​ന​ത്തി​ൽ പോ​കു​ന്ന​തി​ന് മു​ൻ​പാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഗു​വാ​ഹ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലാ​ണ് സ​ന്ദീ​പ് കു​മാ​ർ കാം​ബ്ലെ(44) എ​ന്ന​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ജ​ലി ഷാ (25), ​കാ​മു​ക​ൻ ബി​കാ​ഷ് കു​മാ​ർ ഷാ (23) ​എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ഇ​രു​വ​രെ​യും പോലീസ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു റെ​സ്റ്റോ​റ​ൻ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ഞ്ജ​ലി​യും പൂ​നെ സ്വ​ദേ​ശി​യാ​യ കാം​ബ്ലെ​യും ക​ഴി​ഞ്ഞ വ​ർ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​ത്. എ​ന്നാ​ൽ അ​ഞ്ജ​ലി​ക്ക് ബി​കാ​ഷു​മാ​യി നേ​ര​ത്തെ ത​ന്നെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ബി​കാ​ഷ് അ​ഞ്ജ​ലി​യെ വി​വാ​ഹ​ത്തി​നാ​യി നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ജ​ലി​യു​മൊ​ത്തു​ള്ള സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ കാം​ബ്ലെ​യു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഈ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കാം​ബ്ലെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​മോ എ​ന്ന ഭ​യ​മാ​ണ് കൊ​ല​ക്ക് കാ​ര​ണം.…

Read More

കലാഭവൻ മണി സ്മാരകത്തിനായി ബജറ്റിൽ 3 കോടി; ഇ​ട­​ത് സ​ര്‍­​ക്കാ­​രി­​ന് മണിയോട് അ­​വ­​ഗ­​ണന­​, സ്മാ​ര​കം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങു​ന്ന​തിൽ പ്ര​തി​ഷേ​ധി​ച്ച് കു​ടും​ബം

തൃ​ശൂ‍​ർ: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്മാ​ര​ക​ത്തി​നാ​യി രണ്ട് ബ​ജ​റ്റു​ക​ളി​ലാ​യി മൂ​ന്ന് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടും സ്മാ​ര​കം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണി​യു​ടെ കു​ടും​ബം. മ​ണി­​യോ­​ട് ഇ​ട­​ത്പ​ക്ഷ സ​ര്‍­​ക്കാ­​രി­​ന് അ­​വ­​ഗ­​ണ­​ന­​യാ­​ണെ­​ന്ന് സ­​ഹോ­​ദ­​ര​ന്‍ ഡോ.​ആ​ര്‍​എ​ൽവി രാ­​മ­​കൃ­​ഷ്­​ണ​ന്‍ പ്ര­​തി­​ക­​രി​ച്ചു. നി​ര​ന്ത​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന കു​ടും​ബം എ​ന്ന ചീ​ത്ത​പേ​ര് ഇ​നി​യു​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. സ്മാ​ര​ക​ത്തി​നാ​യി പ്ര​തി​ഷേ​ധ സ​മ​രം വീ​ണ്ടും ന​ട​ത്തും. ച​ല​ചി​ത്ര മേ​ള​ക​ളി​ലും ക​ലാ​ഭ​വ​ൻ മ​ണി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളേ​യും അ​വ​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മ​ണി മ​രി​ച്ചി​ട്ട് വ​രു​ന്ന മാ‍​ർ​ച്ച് മാ​സം എ​ട്ട് വ‍​ർ​ഷ​മാ​വു​ക​യാ​ണ്. എ​ന്നി​ട്ടും സ‍‍​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. സ്­​മാ​ര­​കം പെ­​ട്ടെ­​ന്ന് നി​ര്‍­​മി­​ക്കു­​മെ­​ന്നാ­​ണ് മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍ പ­​റ­​ഞ്ഞി​രു​ന്ന​ത്. ഇ​ത്ത­​രം ഒ­​രു അ­​വ​ഗ­​ണ­​ന സ​ര്‍­​ക്കാ­​രി­​ന്‍റെ ഭാ​ഗ​ത്തു​നി­​ന്ന് പ്ര­​തീ­​ക്ഷി­​ച്ചി​ല്ല. ഇ­​തി­​നെ­​തി­​രേ സ​മ­​രം ചെ­​യ്യു­​മെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ ഒ​രു പൊ​തു സ്വ​ത്താ​ണ് ക​ലാ​ഭ​വ​ൻ മ​ണി, അ​ദ്ദേ​ഹം പോ​യ​പ്പോ​ഴു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ​യും വി​കാ​രം ന​മ്മ​ൾ ക​ണ്ട​താ​ണ്. ആ…

Read More

ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​ദ്യം ചേ​ർ​ത്ത് ന​ൽ​കി: അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് കു​ട്ടി​ക​ളെ പീ​ഡിപ്പിച്ചു; ഫാം ​ഉ​ട​മ അ​റ​സ്റ്റി​ൽ

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ​കു​ട്ടി​ക​ളെ മ​ദ്യം ന​ൽ​കി പ്രകൃതിവിരുദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ​ന്നി ഫാം ​ഉ​ട​മ പോ​ലീ​സ് പി​ടി​യി​ൽ. കോ​ട്ട​യം വൈ​ക്കം ടി.​വി പു​രം സ്വ​ദേ​ശി ബൈ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ര​ണ്ട് വ​ർ​ഷ​മാ​യി ഇ​ട​ത്ത​റ പ​ണ​യി​ൽ പ​ന്നി ഫാം ​ന​ട​ത്തു​ക​യാ​ണ്. ഫാ​മി​ൽ ജോ​ലി ചെ​യ്യാ​നെ​ന്ന പേ​രി​ൽ പ​രി​സ​ര​ത്തു​ള്ള കു​ട്ടി​ക​ളെ ഇ​യാ​ൾ വി​ളി​ച്ചു വ​രു​ത്തും. തു​ട​ർ​ന്ന് ആ​ഹാ​ര​ത്തി​നൊ​പ്പം ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​ദ്യം ചേ​ർ​ത്ത് ന​ൽ​കും. രാ​ത്രി​യി​ലും ഫാ​മി​ൽ ത​ങ്ങാ​ൻ നി​ർ​ബ​ന്ധി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. തു​ട​ർ​ന്ന് പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ബൈ​ജു ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ഇ​ത് പു​റ​ത്തു​വി​ടു​മെ​ന്ന് കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. 14 മു​ത​ൽ 16 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്ന​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കൗ​ൺ​സി​ലിം​ഗി​ൽ പീ​ഡ​ന വി​വ​രം…

Read More

കാ​റി​ൽ ദ​മ്പ​തി​ക​ളു​ടെ പൊ​രി​ഞ്ഞ അ​ടി: നി​യ​ന്ത്ര​ണം തെ​റ്റി​യ വാ​ഹ​നം മ​ര​ണ​പ്പാ​ച്ചി​ൽ തു​ട​ർ​ന്നു; ഒ​ടു​വി​ൽ ക്രെ​യി​ൻ കു​റു​കെ​യി​ട്ട് പി​ടി​കൂ​ടി പോ​ലീ​സ്

കോ​ട്ട​യം: ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ കാ​ർ ഓ​ടി​ച്ച് അ​പ​ക​മു​ണ്ടാ​ക്കി​യ ദ​മ്പ​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കാ​യം​കു​ളം സ്വ​ദേ​ശി അ​രു​ൺ ഭാ​ര്യ ധ​നു​ഷ എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ക്രെ​യി​ൻ കു​റു​കെ നി​ർ​ത്തി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് എം​സി റോ​ഡി​ൽ കോ​ട്ട​യം മ​റി​യ​പ്പ​ള്ളി മു​ത​ൽ ചി​ങ്ങ​വ​നം വ​രെ​യു​ള്ള ഭാ​ഗ​ത്ത് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ദ​മ്പ​തി​ക​ൾ വാ​ഹ​ന​മോ​ടി​ച്ച​ത്. അ​ല​ക്ഷ്യ​മാ​യി വ​ന്ന വാ​ഹ​നം റോ​ഡി​ലെ മ​റ്റ് പ​ല വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ചു. നാ​ട്ടു​കാ​ർ ഇ​വ​രു​ടെ വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ദമ്പതികൾ  ​വാഹ​നം നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചി​ങ്ങ​വ​നം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പി​ന്നാ​ലെ ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം ചി​ങ്ങ​വ​നം സെ​മി​നാ​രി​പ​ടി​ക്ക് സ​മീ​പം ക്രെ​യി​ൻ റോ​ഡി​ന് കു​റു​കെ നി​ർ​ത്തി ദ​മ്പ​തി​ക​ളു​ടെ വാ​ഹ​നം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ദ​മ്പ​തി​ക​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് ഇ​വ​രെ…

Read More

ച​ണ്ഡീ​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വീ​ഡി​യോ പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ച​ണ്ഡീ​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ പു​തി​യ വീ​ഡി​യോ പു​റ​ത്ത്. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​നി​ൽ മ​സി​ഹ് ബാ​ല​റ്റ് പേ​പ്പ​റി​ൽ ഒ​പ്പി​ടു​ന്ന​ത് കാ​ണി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ടി​ക്ക് ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ‌ജ​നു​വ​രി 30ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​നി​ൽ മ​സി​ഹ് ബാ​ല​റ്റ് പേ​പ്പ​റി​ൽ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന് എ​എ​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യം ആ​രോ​പി​ച്ചി​രു​ന്നു. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി​യും രം​ഗ​ത്തെ​ത്തി. വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ബാ​ല​റ്റ് പേ​പ്പ​റു​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ക്കു​ന്ന​തും കൊ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്നു​മാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ഡി ​വൈ ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞ​ത്. ഫെ​ബ്രു​വ​രി ഏ​ഴി​ന് നി​ശ്ച​യി​ച്ചി​രു​ന്ന ച​ണ്ഡീ​ഗ​ഡ് മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന്റെ ആ​ദ്യ​യോ​ഗം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് മാ​റ്റി​വെ​ക്കാ​നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. रंगे…

Read More

സോ​ണി​യ​യെ തെ​ല​ങ്കാ​ന​യി​ൽ മ​ത്സ​രി​ക്കാ​ൻ ക്ഷ​ണി​ച്ച് രേ​വ​ന്ത് റെ​ഡ്ഢി

ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു മ​ത്സ​രി​ക്കാ​ൻ മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി ക്ഷ​ണി​ച്ചു. സോ​ണി​യ ഗാ​ന്ധി​യെ ഡ​ൽ​ഹി​യി​ൽ നേ​രി​ട്ടു ക​ണ്ടാ​ണ് രേ​വ​ന്ത് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ഡെ​പ്യൂ​ട്ടി മ​ല്ലു ഭ​ട്ടി വി​ക്ര​മാ​ർ​ക, സം​സ്ഥാ​ന മ​ന്ത്രി പൊ​ങ്കു​ലേ​ട്ടി ശ്രീ​നി​വാ​സ് റെ​ഡ്ഢി എ​ന്നി​വ​രും രേ​വ​ന്തി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​ണ് അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ഘ​ട​കം ഈ ​നി​ർ​ദ്ദേ​ശ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് തെ​ല​ങ്കാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സോ​ണി​യാ ഗാ​ന്ധി​യോ​ട് പ​റ​ഞ്ഞു. തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ തെ​ല​ങ്കാ​ന​യു​ടെ മാ​താ​വാ​യി സോ​ണി​യ ഗാ​ന്ധി​യെ കാ​ണു​ന്ന​തി​നാ​ലാ​ണ് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​തെ​ന്നും രേ​വ​ന്ത് പ​റ​ഞ്ഞു. ആ​കെ​യു​ള്ള 17 സീ​റ്റു​ക​ളി​ൽ പ​ര​മാ​വ​ധി സീ​റ്റു​ക​ൾ നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് തെ​ല​ങ്കാ​ന കോ​ൺ​ഗ്ര​സ്. അ​തേ​സ​മ​യം ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു സോ​ണി​യ പ്ര​തി​ക​രി​ച്ചു. 2004 മു​ത​ൽ റാ​യ്ബ​റേ​ലി മ​ണ്ഡ​ല​ത്തി​ലാ​ണ് സോ​ണി​യാ മ​ത്സ​രി​ക്കു​ന്ന​ത്.

Read More