വി​ദേ​ശ​സ​ർ​വ​ക​ലാ​ശാ​ല; വി​വാ​ദം തു​ട​രേ​ണ്ട​തി​ല്ലെ​ന്ന്  മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം; ബജറ്റ് പ്രഖ്യാപനത്തിനെതിരെ ആർ.ബിന്ദുവും രാജൻ ഗുരുക്കളും രംഗത്തെത്തിയിരുന്നു

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കാ​മ്പസ് കേ​ര​ള​ത്തി​ൽ സ്ഥാ​പി​ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​വാ​ദ​പ്ര​സ്താ​വ​ന​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശം. ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ളും രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ലകാ​മ്പ​സു​ക​ൾ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​മെ​ന്ന ബ​ജ​റ്റ് നി​ർ​ദേ​ശം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ​യ​ല്ലെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യു​ള്ള വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പസ് പ്ര​ഖ്യാ​പ​നം സി​പി​എ​മ്മി​ലും എ​ൽ​ഡി​എ​ഫി​ലും ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​ന​ത്തെ ത​ള്ളി​പ്പ​റ​യു​ന്ന ത​ര​ത്തി​ലു​ള്ള മ​ന്ത്രി ബി​ന്ദു​വി​ന്‍റെ പ്ര​സ്താ​വ​ന​യെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ കൂ​ടി പ​ര​സ്യ പ്ര​സ്താ​വ​ന​യു​മാ​യി എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട​തെ​ന്നാ​ണ്…

Read More

കൊ​ട​ക​ര​യി​ൽ ലോ​റി​യി​ലി​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യി​ടി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് വേ​ളാ​ങ്ക​ണ്ണി- ച​ങ്ങ​നാ​ശേ​രി ബ​സ്

കൊ​ട​ക​ര: കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യിൽ കെഎ​സ്ആ​ർ​ടി​സി എ​ക്പ്ര​സ് ബ​സ് ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ എ​ട്ടു​പേ​ർ​ക്കു പ​രി​ക്ക്. അപകടത്തിൽ പ​രി​ക്കേ​റ്റ​ ബ​സ് ക​ണ്ട​ക്ട​ർ കോ​ട്ട​യം സ്വ​ദേ​ശി പ്ര​താ​പ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ബ​സ് ഡ്രൈ​വ​ർ കോ​ട്ട​യം സ്വ​ദേ​ശി മ​നോ​ജ്, യാ​ത്ര​ക്കാ​രാ​യ പെ​രു​മ്പാവൂ​ർ സ്വ​ദേ​ശി വ​ർ​ക്കി, ആ​ലു​വ സ്വ​ദേ​ശി ജോ​യി, വ​യ​നാ​ട് സ്വ​ദേ​ശി​നി സ​ജീ​ഷ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ പെ​രു​മാ​ൾ, മാ​രി​മു​ത്തു, ര​ത്നം എ​ന്നി​വ​രെ കൊ​ട​ക​ര​യി​ലും ക​റു​കു​റ്റി​യി​ലു​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു​പു​ല​ർ​ച്ചെ നാ​ലി​ന് കൊടകര ഉ​ളു​മ്പ​ത്തു​കു​ന്നി​നു സ​മീ​പമാണ് അ​പ​ക​ടം നടന്നത്. വേ​ളാ​ങ്ക​ണ്ണി​യി​ൽ​നി​ന്നു ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു​പോകുകയായിരുന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ്, മു​ന്നി​ൽ​പോ​യ ച​ര​ക്കു​ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോ​റി​ക്കു പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പി​ന്നി​ൽ​നിന്നുവ​ന്ന മ​റ്റൊ​ര ച​ര​ക്കു​ലോ​റി ബ​സി​നു പി​ന്നി​ലി​ടി​ച്ചു. അപകടത്തിൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​വും പി​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു. മു​ൻ സീ​റ്റി​ലും പി​ൻ​സീ​റ്റി​ലും ഇ​രു​ന്ന​വ​ർ​ക്കാ​ണു പ​രി​ക്ക്. ബ​സി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു.അ​രി​ ക​യ​റ്റി​പ്പോ​യ ച​ര​ക്കു​ലോ​റി​ക്കു പി​ന്നി​ലാ​ണു ബ​സി​ടി​ച്ച​ത്. കോ​യ​മ്പ​ത്തൂ​രി​ൽ​ന്നു ഭ​ക്ഷ്യ​വ​സ്തു​ക്കളു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്കു…

Read More

പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം: ദ​യാ​വ​ധ​ത്തി​നു ത​യാ​ര്‍; ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് ദ​മ്പ​തി​ക​ള്‍

അ​ടി​മാ​ലി: പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി ജീ​വി​തം വ​ഴി മു​ട്ടി​യ വ​യോ​ധി​ക ദ​മ്പ​തി​ക​ള്‍ ദ​യാ​വ​ധ​ത്തി​ന് ത​യാ​ര്‍ എ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ല്‍. അ​ടി​മാ​ലി അ​മ്പ​ല​പ്പ​ടി​യി​ല്‍ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന വി​ക​ലാം​ഗ​യാ​യ ഓ​മ​ന(73)​യും ഭ​ര്‍​ത്താ​വ് ശി​വ​ദാ​സു(82)​മാ​ണ് പെ​ട്ടി​ക്ക​ട​യ്ക്ക് മു​ന്നി​ല്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. അ​ഞ്ചു മാ​സ​മാ​യി ക്ഷേ​മ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തോ​ടെ ജീ​വി​തം ദു​രി​ത പൂ​ര്‍​ണ​മാ​യെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് പെ​ട്ടി​ക്ക​ട​യ്ക്കു മു​ന്നി​ല്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് ഇ​വ​ര്‍ പ്ര​തി​ഷേ​ധ​മാ​രം​ഭി​ച്ച​ത്. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ കു​ള​മാം​കു​ഴി​ക്കു​ടി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ശി​വ​ദാ​സ​നും ഭാ​ര്യ ഓ​മ​ന​യ്ക്കും പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പി​ല്‍ നി​ന്നാ​ണ് കാ​ട്ടു വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന പെ​ട്ടി​ക്ക​ട ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ വ​ന​ത്തി​ല്‍ പോ​യി വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് വ​ന്യ​മൃ​ഗ ശ​ല്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മൂ​ലം സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. കൃ​ഷി​സ്ഥ​ലം ഉ​ണ്ടെ​ങ്കി​ലും വി​ല​യി​ട​വും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും കാ​ര​ണം ഇ​തി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ പെ​ന്‍​ഷ​ന്‍ മാ​ത്ര​മാ​യി​രു​ന്നു അ​ടു​ത്ത കാ​ല​ത്തെ ഏ​ക ആ​ശ്ര​യം.…

Read More

ഗു​രു​വാ​യൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ ആ​ന​ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം; വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പാ​പ്പാ​ന്മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ലെ ആ​ന​ക്കോ​ട്ട​യി​ൽ ആ​ന​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പാ​പ്പാ​ന്മാ​ര്‍​ക്ക് സ​സ്പെ​ൻ​ഷ​ൻ. മ​ര്‍​ദ​ന​മേ​റ്റ കൃ​ഷ്ണ, കേ​ശ​വ​ൻ കു​ട്ടി എ​ന്നീ ആ​ന​ക​ളു​ടെ പാ​പ്പാ​ന്മാ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​യ​ല​ളി​ത ന​ട​യ്ക്കി​രു​ത്തി​യ ആ​ന​യാ​ണ് കൃ​ഷ്ണ. ആ​ന​ക​ളെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​രു​വ​രി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഒ​രു മാ​സം മു​മ്പാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. മൂ​ന്നു ദൃ​ശ്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ണ​ക്കി ഒ​റ്റ ആ​ന​യെ ത​ല്ലു​ന്നു എ​ന്ന​പേ​രി​ലാ​ണ് മ​ര്‍​ദ​ന​ത്തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ചത്. വീ​ഡി​യോ​യി​ൽ കൃ​ഷ്ണ, കേ​ശ​വ​ന്‍ കു​ട്ടി എ​ന്നീ ആ​ന​ക​ളെ ശീ​വേ​ലി​പ്പ​റ​മ്പി​ല്‍ കു​ളി​പ്പി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന​തി​ന് പി​ന്നാ​ലെ അ​ടി​ക്കു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്.  കു​ളി​ക്കാ​നാ​യി ആന കി​ട​ക്കാ​ത്ത​തി​നാ​യി​രു​ന്നു മ​ർ​ദ​നം. കേ​ശ​വ​ന്‍ കു​ട്ടി​യെ ത​ല്ലി എ​ഴു​നേ​ല്‍​പ്പി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. മൂ​ന്നാ​മ​ത്തെ ദൃ​ശ്യം കാ​ലി​ന് സ്വാ​ധീ​ന​ക്കു​റ​വു​ള്ള ഗ​ജേ​ന്ദ്ര എ​ന്ന ആ​ന ന​ട​ക്കു​ന്ന​താ​ണ്. സംഭവത്തിൽ ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ന​ക്കോ​ട്ട​യി​ലെ​ത്തി ഡോ​ക്ട​ര്‍​മാ​ര്‍ ആ​ന​ക​ളെ പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ട്…

Read More

ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ തോ​റ്റ​തി​ൽ ദേ​ഷ്യം; ജ​യി​ച്ച ടീ​മി​ലെ 15കാ​ര​നെ ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു

കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ ഝ​ലാ​വ​റി​ല്‍ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ തോ​റ്റ ദേ​ഷ്യ​ത്തി​ല്‍ 15 വ​യ​സു​കാ​ര​നെ ബാ​റ്റു​കൊ​ണ്ട് എ​തി​ര്‍ ടീ​മി​ലെ ക​ളി​ക്കാ​ര​ന്‍ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ പ്ര​കാ​ശ് സാ​ഹു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ 20 വ​യ​സു​കാ​ര​നും ബി​എ വി​ദ്യാ​ര്‍​ഥി​യു​മാ​യ മു​കേ​ഷ് മീ​ന​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രാ​ജ​സ്ഥാ​നി​ലെ ഝ​ലാ​വ​റി​ലു​ള്ള ഭ​ല്‍​വാ​നി മ​ണ്ഡി ടൗ​ണി​ല്‍ ന​ട​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണു ദാ​രു​ണ​സം​ഭ​വം ന​ട​ന്ന​ത്. സ​ഹ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​കാ​ശ് സാ​ഹു​വി​നെ തോ​റ്റ ടീ​മി​ലെ ക​ളി​ക്കാ​ര​നാ​യ മു​കേ​ഷ് മീ​ന പി​ന്നി​ല്‍​നി​ന്ന് ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​കേ​ഷ് മീ​ന​യ്ക്കെ​തി​രേ കൊ​ല​പാ​ത​ക്കു​റ്റം ചു​മ​ത്തി.

Read More

മാ​സ​പ്പ​ടി​ക്കേ​സി​ൽ വീ​ണ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യേ​ക്കും; എ​ക്സാ​ലോ​ജി​കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്‍റെ മ​ക​ൾ വീ​ണ​യ്ക്കെ​തി​രെ​യു​ള്ള മാ​സ​പ്പ​ടിക്കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ (എ​സ്എ​ഫ്ഐ​ഒ) അന്വേഷണസം​ഘം വീ​ണ വി​ജ​യ​ന് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കിയേക്കും. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചശേ​ഷം വീ​ണ​യി​ൽ നി​ന്നും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ (കെ​എ​സ്ഐ​ഡി​സി) ആ​സ്ഥാ​ന​ത്ത് ഇന്നലെ എ​സ്എ​ഫ്ഐ​ഒ പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. ക​രി​മ​ണ​ൽ ക​ന്പ​നി​യാ​യ സി​എം​ആ​ർ​എ​ല്ലി​ന്‍റെ ആ​ലു​വ​യി​ലെ ഓ​ഫീ​സി​ലും ക​ഴി​ഞ്ഞ ദിവസം എ​സ്എ​ഫ്ഐ​ഒ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ജീ​വ​ന​ക്കാ​രി​ൽനി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അടുത്തപടിയായി വീ​ണ​യു​ടെ ക​ന്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​രി​മ​ണ​ൽ ക​ന്പ​നി​യി​ൽനി​ന്നു മാ​സ​പ്പ​ടി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ടി​ക​യി​ലു​ള​ള മു​ഴു​വ​ൻ പേ​രെ​യും എ​സ്എ​ഫ്ഐ​ഒ സം​ഘം വി​ളി​ച്ച് വ​രു​ത്തി മൊ​ഴി​യെ​ടു​ക്കും. അ​തേ…

Read More

പി​എസ്‌സി ​പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ ആൾമാറാട്ടം മുഖ്യ ആസൂത്രകൻ ഒളിവിൽ; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര​യി​ലെ പി​എസ്‌സി ​പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ ആ​ൾ​മാ​റാ​ട്ട​ത്തി​നു പി​ന്നി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​ൻ നേ​മം സ്വ​ദേ​ശി​യാ​യ അ​മ​ൽ​ജി​ത്താ​ണെ​ന്ന് പൂ​ജ​പ്പു​ര പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് പൂ​ജ​പ്പു​ര​യി​ലെ ചി​ന്ന​മ്മ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ നി​ന്നും പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ത്ഥി ഇ​റ​ങ്ങി​യോ​ടി​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വെ​ന്‍റ്സ് മെ​യി​ൻ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ്യോ​ഗാ​ർഥി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ മ​തി​ൽ ചാ​ടി​ക​ട​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. അ​മ​ൽ​ജി​ത്തി​ന് വേ​ണ്ടി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ യു​വാ​വാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റോ​ഡി​ൽ ബൈ​ക്കി​ൽ കാ​ത്ത് നി​ന്ന​ത് അ​മ​ൽ​ജി​ത്താ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ലാ​ണ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

യാ​ത്ര​ക്കാ​ർ നോ​ക്കി നി​ൽ​ക്കെ ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി യു​വാ​വ്; ട്രെ​യി​ൻ നി​ർ​ത്തി​ക്കാ​തെ സ​ഹ​യാ​ത്ര​ക്കാ​രും പോ​ലീ​സും

കോ​ട്ട​യം: വേ​ണാ​ട് എ​ക്സ്പ്ര​സി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി. ട്രെ​യി​നി​ൽ നി​ന്ന് യു​വാ​വ് ചാ​ടു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നാ​ണ് യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്ലം പ​ന്മ​ന സ്വ​ദേ​ശി​യാ​യ അ​ൻ​സാ​ർ ഖാ​നാ​ണ് സ​ഹ​യാ​ത്രി​ക​ർ നോ​ക്കി നി​ൽ​ക്കേ ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 6.30 ഓ​ടെ വേ​ണാ​ട് എ​ക്സ്പ്ര​സ് പി​റ​വം സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞ് വൈ​ക്ക​ത്ത് എ​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ട്രെ​യി​നി​ൽ നി​ന്ന് യു​വാ​വ് ചാ​ടു​ന്ന​തി​ന്‍റെ ര​ണ്ടു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ൽ ട്രെ​യി​നിന്‍റെ വാ​തി​ലി​ന് താ​ഴെ​യു​ള്ള സ്റ്റെ​പ്പി​ൽ നി​ൽ​ക്കു​ന്ന യു​വാ​വി​നോ​ട് ക​യ​റി നി​ൽ​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്ക​മു​ള്ള​വ​ർ പ​റ​യു​ന്ന​ത് കേ​ൾ​ക്കാം. എ​ന്നാ​ൽ ഇ​ത് കേ​ൾ​ക്കാ​തെ യു​വാ​വ് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടു​ക​യാ​യി​രു​ന്നു. എന്നാൽ യു​വാ​വ് ചാ​ടി​യ​തി​ന് ശേ​ഷം യാ​ത്ര​ക്കാ​രാ​രും ട്രെ​യി​ൻ നി​ർ​ത്താ​നോ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നോ ത​യ്യാ​റാ​യി​ല്ല.…

Read More

ബൈ​ക്ക് യാ​ത്ര​ക്കി​ടെ ദ​മ്പ​തി​ക​ൾ​ക്ക് മു​ന്നി​ൽ പാ​ഞ്ഞെ​ത്തി കാ​ട്ടാ​ന; ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ തു​മ്പി​കൈ കൊ​ണ്ട് അ​ടി​യേ​റ്റ് യു​വ​തി​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: അ​തി​ര​പ്പ​ള്ളി​യി​ലേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ ദ​മ്പ​തി​മാ​ർ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. കോ​യ​മ്പ​ത്തൂ​രി​ല്‍ ക​ണ്ണി​മാ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ സു​രേ​ഷ് (45), ഭാ​ര്യ സെ​ല്‍​വി (40)എ​ന്നി​വ​ർ​ക്കാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​തി​ര​പ്പ​ള്ളി​യി​ൽ നി​ന്ന് പോ​കു​ന്ന​വ​ഴി​യാ​ണ് ഷോ​ള​യാ​ർ വ്യൂ ​പോ​യി​ന്‍റി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ​വ​ച്ച് ബൈ​ക്ക് യാ​ത്രി​ക​രെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ന്ന​ത്. ഇ​വ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ട്ടാ​ന പാ​ഞ്ഞെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഭ​യ​പ്പെ​ട്ട ദ​മ്പ​തി​ക​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സെ​ൽ​വി നി​ല​ത്തു​വീ​ണു. പി​ന്നാ​ലെ​യെ​ത്തി​യ ആ​ന സെ​ൽ​വി​യെ തു​മ്പി​കൈ കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ട്രാ​വ​റി​ലെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സം​ഘം ഒ​ച്ച​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന കാ​ട്ടി​ലേ​ക്ക് ക​യ​റി പോ​യ​ത്.  

Read More

അ​യോ​ധ്യ, കാ​ശി, മ​ഥു​ര എ​ന്നീ മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തെ ഹി​ന്ദു​സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്; യോഗി ആദിത്യ നാഥ്

ല​ക്നോ: അ​യോ​ധ്യ​ക്ക് പി​ന്നാ​ലെ കാ​ശി​യും മ​ഥു​ര​യു​മാ​ണ് ബി​ജെ​പി​യു​ടെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. അ​യോ​ധ്യ, കാ​ശി, മ​ഥു​ര എ​ന്നി​ങ്ങ​നെ മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തെ ഹി​ന്ദു​സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് യു​പി നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. അ​യോ​ധ്യ​യി​ല്‍ രാ​മ​നെ പ്ര​തി​ഷ്ഠി​ച്ച​പ്പോ​ൾ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​ല്ലാ​വ​രും സ​ന്തോ​ഷി​ച്ചു. വെ​റും വാ​ഗ്ദാ​നം മാ​ത്ര​മാ​യി​രു​ന്നി​ല്ല ബി​ജെ​പി​യു​ടേ​ത്. അ​ത് ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു. രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ നേ​ര​ത്തേ ത​ന്നെ ന​ട​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ അ​യോ​ധ്യ, മ​ഥു​ര, കാ​ശി എ​ന്ന​വി​ട​ങ്ങ​ളി​ലെ വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് മു​ൻ​സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ച്ച​തെന്നും അദ്ദേഹം പ​റ​ഞ്ഞു. അ​വ​ർ അ​യോ​ധ്യ​യെ നി​രോ​ധ​ന​ങ്ങ​ളു​ടെ​യും ക​ർ​ഫ്യൂ​വി​ന്‍റേ​യും പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ന്നു. നൂ​റ്റാ​ണ്ടു​ക​ളോ​ളം അ​യോ​ധ്യ ഇ​ത്ത​രം അ​നീ​തി​ക​ൾ നേ​രി​ട്ടു. വി​ശ​ദ​മാ​യി പ​റ​ഞ്ഞാ​ൽ 5000 വ​ർ​ഷം നീ​ണ്ടു​നി​ന്ന അ​നീ​തി​യെ​ക്കു​റി​ച്ചും പ​റ​യേ​ണ്ടി വ​രു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More