ബംഗളൂരു: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2022-ൽ രാജ്യത്ത് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആസിഡ് ആക്രമണങ്ങൾ നടന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് ബംഗളൂരു. കണക്കുകൾ പ്രകാരം എൻസിആർബി റിപ്പോർട്ടിൽ ലിസ്റ്റ് ചെയ്ത 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ കഴിഞ്ഞ വർഷം എട്ട് സ്ത്രീകൾ ആസിഡ് ആക്രമണത്തിന് ഇരയായതോടെ മൊത്തത്തിലുള്ള പട്ടികയിൽ ബംഗളൂരു ഒന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ സിറ്റി പോലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. 2022ൽ ഏഴ് സ്ത്രീകൾ ആസിഡ് ആക്രമണത്തിന് ഇരയായ ഡൽഹി രണ്ടാം സ്ഥാനത്താണ്. അഹമ്മദാബാദിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. എൻസിആർബി ഡാറ്റയുടെ വിശകലനത്തിൽ ഡൽഹി പോലീസ് ഏഴ് ആസിഡ് ആക്രമണ ശ്രമ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, ബെംഗളൂരു പോലീസ് 2022-ൽ മൂന്ന് ആസിഡ് ആക്രമണ ശ്രമ കേസുകൾ മാത്രമാണ് രജിസ്റ്റർ…
Read MoreCategory: Loud Speaker
ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; വിദ്യാർഥിക്ക് ഗുരുതര പരിക്ക്
അലഹബാദ്: ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി അലഹബാദ് യൂണിവേഴ്സിറ്റി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. സർവകലാശാലയിലെ എംഎ വിദ്യാർഥി പ്രഭാത് യാദവിനാണ് പരിക്കേറ്റത്. അലഹബാദ് സർവകലാശാലയിലെ പിസിബി ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമ്മിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ പ്രത്യുഷ് എന്ന മറ്റൊരു വിദ്യാർഥിക്കും സാരമായി പരിക്കേറ്റു. ഇരുവരും ഹോസ്റ്റലിലെ മുൻ അന്തേവാസികളാണ്. പ്രഭാതിനെ ഗുരുതര പരിക്കുകളോടെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ വലതുകൈയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എന്തിനാണ് വിദ്യാർഥികൾ ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.
Read Moreഭർത്താവിന്റെ അവിഹിത ബന്ധത്തെ എതിർത്തു; ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് കൊലപ്പെടുത്തി യുവാവ്
ചിക്കമംഗളൂരു: ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കാമുകിയുമായുള്ള ബന്ധത്തെ ഭാര്യ എതിർത്തതിനെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ ദർശൻ എന്നയാളെയാണ് അറസ്റ്റിലായത്. കർണാടകയിലെ ദേവവൃന്ദ ഗ്രാമത്തിലെ ദർശന്റെ വീട്ടിലാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മാതാപിതാക്കൾ എത്തുന്നതിനുമുമ്പ് പ്രതി ശവസംസ്കാരം നടത്താൻ ശ്രമിച്ചു. ഇതിൽ മാതാപിതാക്കൾക്ക് സംശയം തോന്നിയിരുന്നു. ഭാര്യ സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തെന്നാണ് ദർശൻ പറഞ്ഞത്. പിന്നീട്, ശ്വേതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും ഇയാൾ അവകാശപ്പെട്ടു. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതമല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. ശ്വേതയും ദർശനും കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നുവെന്നും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായതെന്നും പോലീസ് പറഞ്ഞു. ദർശന് തന്റെ ജോലിസ്ഥലത്ത് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു. ഈ…
Read Moreപോസ്റ്റ്മോർട്ടത്തിനിടെ യുവതിയുടെ കണ്ണുകൾ നീക്കം ചെയ്തു; ഡോക്ടർമാർ അറസ്റ്റിൽ
ബുഡൗൺ: പോസ്റ്റ്മോർട്ടത്തിനിടെ യുവതിയുടെ മൃതദേഹത്തിൽ നിന്ന് കണ്ണുകൾ നീക്കം ചെയ്ത ഡോക്ടർമാർ അറസ്റ്റിൽ. സംഭവത്തിൽ ഡോ. എം.ഡി. ആരിഫിനെയും ഡോ. എം.ഡി. ഒവൈസിനെയും സിവിൽ ലൈൻ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ മുജാരിയ ഏരിയയിലെ റസൂല ഗ്രാമത്തിലെ ഭർതൃവീട്ടിൽ നിന്നാണ് പൂജയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയെന്നാണ് പൂജയുടെ വീട്ടുകാർ ആരോപിച്ചിരുന്നത്. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് അയച്ചു. തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തപ്പോൾ കണ്ണുകൾ നീക്കം ചെയ്തതായി കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ കണ്ണുകൾ നീക്കം ചെയ്തതായി ഇവർ ആരോപിച്ചു. കുടുംബത്തിന്റെ ആരോപണങ്ങൾ കണക്കിലെടുത്ത് രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടത്തി കണ്ണുകൾ നഷ്ടപ്പെട്ടതായി ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) മനോജ് കുമാർ പറഞ്ഞു. പിന്നാലെ പൂജയുടെ സഹോദരൻ രാജ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആദ്യ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തിനെതിരെ സിവിൽ…
Read Moreഅലറിക്കരയുന്ന കുഞ്ഞയ്യപ്പൻ; പിണറായി വിജയൻ ആയിരം തവണ ഗംഗയിൽ മുങ്ങിയാലും ഈ പാപക്കറയിൽ നിന്നു മോചനമുണ്ടാവില്ല; കെ. സുരേന്ദ്രൻ
ശബരിമലയിലെ തിരക്ക് മൂലം പലരും അയ്യപ്പ ദർശനം നടത്താൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. ഇരുമുടികെട്ടുമേന്തി ധർമശാസ്താവിനെ കാണാൻ വേണ്ടി ശബരിമലയിലേക്ക് എത്തുന്ന ഭക്തരിൽ പലരും ദർശനം നടത്താൻ സാധിക്കാതെ പന്തളം കൊട്ടാരത്തിലെത്തി തൊഴുതു മടങ്ങുന്ന അവസ്ഥയാണ്. നിലയ്ക്കലിലെ നിലയ്ക്കാത്ത തിരക്കിൽപെട്ട് കൂട്ടം തെറ്റി പോയ കുഞ്ഞയ്യപ്പന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. കേരളത്തിലല്ലാതെ വേറെ ഇന്ത്യയിൽ ഒരിടത്തും ഇത്തരം ദൃശ്യങ്ങൾ നമുക്ക് കാണാനാവില്ല. പിണറായി വിജയൻ ആയിരം തവണ ഗംഗയിൽ മുങ്ങിയാലും ഈ പാപക്കറയിൽ നിന്നു മോചനമുണ്ടാവില്ലെന്ന കുറിപ്പുമായി കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചു.
Read Moreകോടഞ്ചേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; കൂടുതല്‍ പ്രതികളില്ലെന്നു പോലീസ്
കോടഞ്ചേരി: ഭാര്യയുമായുള്ള വഴിവിട്ട ബന്ധം ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലംഗസംഘത്തിന് പുറമേ കൂടുതല്‍ പേരിലെന്ന് പോലീസ്. സംഭവത്തില്‍ പ്രതികളുമായുള്ള തെളിവെടുപ്പും ഫോറന്‍സിക് പരിശോധനയും കാലതാമസമില്ലാതെ നടത്തുമെന്ന് കോടഞ്ചേരിപോലീസ് അറിയിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധനയും ഇതിനൊപ്പം നടക്കും. ക്വട്ടേഷന്‍സംഘത്തില്‍ ഉണ്ടായുന്ന പ്രായപൂര്‍ത്തിയാകാത്തയാളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. കേസിലെ എല്ലാ പ്രതികളെയും 12 മണിക്കൂറിനുള്ളിൽ കണ്ണോത്ത്, വയനാട് വൈത്തിരി എന്നിവിടങ്ങളിൽനിന്നായി കോഴിക്കോട് റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിധിൻ തങ്കച്ചനെ (25) യാണ് കൊലപ്പെടുത്തിയത്. കോടഞ്ചേരി കൈപ്പുറം വേളങ്ങാട്ട് അഭിജിത് (27), മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ് റാഫി (19), തിരുവന്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്സൽ (21), പ്രായപൂർത്തിയാകാത്ത തിരുവന്പാടി സ്വദേശിയായ പതിനേഴുകാരൻ എന്നിവരെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.…
Read More33 തദ്ദേശ സ്ഥാപനങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; കരിങ്കുന്നത്ത് ആംആദ്മിക്ക് അട്ടിമറി വിജയം തലനാട് പിടിച്ചെടുത്ത് എൽഡിഎഫ്
തിരുവനന്തപുരം: 33 തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡിൽ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് അട്ടിമറി വിജയം. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ പിന്തള്ളിയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ബീനാ കുര്യന് നാലു വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. യുഡിഎഫിന്റെ സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാര്‍ഥി സോണിയ ജോസിന് 198 വോട്ടു ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതി ശിശുപാലന് 27 വോട്ടുകള്‍ മാത്രമാണു നേടാനായത്. ബിജെപി സ്ഥാനാര്‍ഥി അശ്വതി കെ. തങ്കപ്പന് രണ്ട് വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 127 വോട്ടു നേടിയ സ്ഥാനത്താണ് ഇത്തവണ 27 വോട്ടിലേക്ക് എല്‍ഡിഎഫ് ചുരുങ്ങിയത്. കോണ്‍ഗ്രസ് അംഗമായിരുന്ന ഷൈബി ജോണ്‍ വിദേശത്ത് ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. 13 അംഗ പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് 9. എല്‍ഡിഎഫ് 2. ബിജെപി 1 എന്നിങ്ങനെയാണ്…
Read Moreരാത്രിയിലും പെൺകുട്ടികൾക്ക് ഇനി കോച്ചിംഗ് ക്ലാസുകളിൽ പോകാം; നിയന്ത്രണം പിൻവലിച്ച് യുപി സർക്കാർ
ലക്നോ: കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രാത്രി 8 മണിക്ക് ശേഷം പെൺകുട്ടികൾക്ക് ക്ലാസുകൾ നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള മുൻ നിർദേശം പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ. നോയിഡയിലെ ‘സേഫ് സിറ്റി’ പദ്ധതിക്കുള്ളിലെ പ്രാരംഭ മാർഗനിർദേശത്തിനെതിരായ വ്യാപകമായ വിമർശനത്തെ തുടർന്നാണ് ഡിസംബർ 4 ന് സ്പെഷ്യൽ സെക്രട്ടറി അഖിലേഷ് കുമാർ മിശ്ര ഒപ്പിട്ട പുതുക്കിയ ഉത്തരവ്. “മുമ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ റദ്ദാക്കിക്കൊണ്ട് ഇനിപ്പറയുന്ന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു. സേഫ് സിറ്റി പദ്ധതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 100 ശതമാനം സിസിടിവി ക്യാമറകൾ ഉറപ്പാക്കണം,” ഉത്തരവിൽ പറയുന്നു. ‘സേഫ് സിറ്റി’ സംരംഭത്തിന് കീഴിലുള്ള ഉയർന്ന സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് പുതുക്കിയ നിർദേശം പുതിയ മാർഗനിർദേശങ്ങളുടെ രൂപരേഖ നൽകുന്നു. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവേശന കവാടങ്ങളിലും പുറത്തുകടക്കുന്നതിനുള്ള ഗേറ്റുകളിലും കാമ്പസ് പരിസരങ്ങളിലും അദ്ധ്യാപന മേഖലകളിലും (ഇൻഡോർ, ഔട്ട്ഡോർ ഇടങ്ങൾ), ഗാലറികൾ,…
Read Moreഅറസ്റ്റിലായ ഹെല്‍ത്ത് ഓഫീസറുടെ വീട്ടില്‍നിന്നു കണ്ടെടുത്തത് 8 ലക്ഷം
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോഴിക്കോട് കോർപറേഷൻ കാരപ്പറമ്പ് ഹെൽത്ത് സർക്കിൾ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തത് എട്ട് ലക്ഷം രൂപ. ഇതുമായി ബന്ധപ്പെട്ടും വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പെരുമ്പൊയില്‍ കമലം ഹൗസില്‍ പി.എം. ഷാജിയെയാണ് വിജിലന്‍സ് പിടികൂടിയത്. മലപ്പുറം മൂന്നിയൂര്‍ കൈതകത്ത് വീട്ടില്‍ ആഫില്‍ അഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. ആഫില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഹോള്‍സെയില്‍ സ്ഥാപനത്തിന് ഡി ആന്‍ഡ് ഒ ലൈസന്‍സ് അനുവദിച്ചു കിട്ടുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 11വരെയുള്ള കാലയളവിനുള്ളില്‍ പല തവണകളിലായി ഇയാള്‍ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരാതിക്കാരന് പ്രയാസങ്ങള്‍ അറിയിച്ചപ്പോള്‍ കൈക്കൂലി തുക 2,500 രൂപയായി കുറവ് ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സമ്മതിച്ചു. അതില്‍ 1,000 രൂപ പരാതിക്കാരനില്‍ നിന്ന് ആദ്യം കൈപ്പറ്റുകയും ചെയ്തു. ബാക്കി തുക…
Read Moreമാറ്റങ്ങൾ അനിവാര്യം; രാജസ്ഥാനിൽ വസുന്ധര യുഗത്തിന് അന്ത്യം
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രാജസ്ഥാനിലെ ബിജെപി എന്നാൽ വസുന്ധര രാജെ സിന്ധ്യയായിരുന്നു. എന്നാൽ പുതിയ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ തെരഞ്ഞെടുക്കപ്പെട്ടതോടെ വസുന്ധര യുഗത്തിന് അന്ത്യമാകുകയാണ്.കേഡർപാർട്ടിയെന്ന് അഭിമാനിക്കുന്ന ബിജെപിയെ അവസാനനിമിഷം വരെ വട്ടംകറക്കിയശേഷമായിരുന്നു വസുന്ധരയുടെ പിന്മാറ്റം. ലോക്സഭാംഗത്വം രാജിവയ്പിച്ച് മുഖ്യമന്ത്രിയാക്കാൻ പാർട്ടി നേതൃത്വം കളത്തിലിറക്കിയ ബാബ ബാലക്നാഥിനെ മാറ്റിനിർ ത്താനും വസുന്ധരയ്ക്കായി. വസുന്ധരയുടെ നിർദേശപ്രകാരമാണ് ആദ്യ തവണ എംഎൽഎ ആയ ഭജൻ ലാൽ ശർമയെ ബിജെപി മുഖ്യമന്ത്രിയാക്കിയതെന്നാണു റിപ്പോർട്ട്. അടുത്ത തവണ കേന്ദ്രത്തിൽ ബിജെപി മന്ത്രിസഭയുണ്ടായാൽ മകൻ ദുഷ്യന്ത് സിംഗിനെ കേന്ദ്രമന്ത്രിയാക്കാമെന്ന ഉറപ്പും അവർ വാങ്ങിയിട്ടുണ്ടെന്നു സൂചനയുണ്ട്. പകുതിയിലധികം എംഎൽഎമാരുടെ വ്യക്തമായ പിന്തുണയുള്ള വസുന്ധരയെ പിണക്കിയാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടുമെന്നറിയാവുന്ന ബിജെപി വളരെ കരുതലോടെയാണ് സംസ്ഥാനത്ത് കരുക്കൾ നീക്കിയത്. മുൻ ബിജെപി അധ്യക്ഷനും കേന്ദ്ര പ്രതിരോധ മന്ത്രിയും വസുന്ധരയുമായി അടുപ്പമുള്ളയാളുമായ രാജ്നാഥ് സിംഗിനെയാണ് കേന്ദ്ര…
Read More