യു​ട്യൂ​ബ​റു​ടെ വീ​ട്ടി​ലെ സി​സി​ടി​വി ഹാ​ക്ക് ചെ​യ്തു; പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചത് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ

മും​ബൈ: പ്ര​മു​ഖ യൂ​ട്യൂ​ബ​റു​ടെ വീ​ട്ടി​ലെ സി​സി​ടി​വി ഹാ​ക്ക് ചെ​യ്ത് ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ​യാ​ണ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്. സു​ഹൃ​ത്ത് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് യു​വാ​വ് വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് യു​വാ​വ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കാ​മ​റ​ക​ൾ ഹാ​ക്ക് ചെ​യ്ത​ത് ന​വം​ബ​ർ 17നാ​ണ് എ​ന്നാ​ൽ ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം അ​റി​ഞ്ഞ​തെ​ന്ന് യു​വാ​വ് പ​രാ​തി​യി​ൽ പ​റ​ഞ്ഞു. സു​ഹൃ​ത്ത് വി​ളി​ച്ച് താ​ൻ വ​സ്ത്രം മാ​റു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​താ​യി യു​വാ​വി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.  വീ​ഡി​യോ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​റി​യി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. പെ​ട്ടെ​ന്ന് ത​ന്നെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വൈ​റ​ലാ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യു​വാ​വു​മാ​യി പ​രി​ച​യ​മു​ള്ള ആ​രെ​ങ്കി​ലു​മാ​യി​രി​ക്കും സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക…

Read More

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം: വി​ള​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്ക​രു​ത്; സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വി​ള​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തു നി​ർ​ത്തി​യാ​ൽ ഡ​ൽ​ഹി‌​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. ക​ത്തി​ക്ക​ൽ ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, സു​ധാ​ൻ​ഷു ധൂ​ലി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ച് പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി പ​ഞ്ചാ​ബും ഹ​രി​യാ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച ക​ർ​മ​പ​ദ്ധ​തി​ക​ൾ ര​ണ്ട് മാ​സ​ത്തി​ന​കം ന​ട​പ്പാ​ക്കാ​നും റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ളോ​ട് ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വ​ലി​യ ​ശ​ബ്ദ​ത്തി​ല്‍ ഉ​ച്ച​ഭാ​ഷി​ണി വേ​ണ്ട; ഉ​ത്ത​ര​വി‌​റ​ക്കി മ​ധ്യ​പ്ര​ദേ​ശ്

ഭോ​പ്പാ​ല്‍: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വ​ലി​യ ശ​ബ്ദ​ത്തി​ല്‍ ഉ​ച്ച​ഭാ​ഷി​ണി പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ ന‌​പ​ടി‌​യു​ണ്ടാ​കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ന്‍ യാ​ദ​വ്. മ​ധ്യ​പ്ര​ദേ​ശി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും അ​നി​യ​ന്ത്രി​ത​മാ​യി ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു നി​രോ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം പു​റ​ത്തി​റ​ക്കു​ന്ന ആ​ദ്യ ഉ​ത്ത​ര​വി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി സു​പ്രീം​കോ​ട​തി​യും ദേ​ശീ​യ​ഹ​രി​ത ട്രി​ബ്യൂ​ണ​ലും നി​ര്‍​ദേ​ശി​ച്ച പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തു ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും ഉ​ച്ച​ഭാ​ഷി​ണി​ക​ളു​ടെ ശ​ബ്ദ​തീ​വ്ര​ത പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും അ​ഡീ​ഷ്ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് രാ​ജോ​റ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മോ​ഹ​ന്‍ യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

Read More

തെ​ലു​ങ്കു​ ന​ട​നെ​ക്കു​റി​ച്ച് അ​പ​വാ​ദം; യു​ട്യൂ​ബ​ർ പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: ത​നി​ക്കെ​തി​രേ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന തെ​ലു​ങ്കു​ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ പ​രാ​തി​യി​ൽ യുട്യൂ​ബ​റെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ന​ന്ത്പു​ർ സ്വ​ദേ​ശി​യാ​യ യു​ട്യൂ​ബ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു ന​ടി​യെ​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യെ​യും ചേ​ർ​ത്ത് യു ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വാ​സ്ത​വ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു എ​ന്ന​താ​ണ് ന​ട​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​നം. പി​ടി​യി​ലാ​യ യുട്യൂ​ബ​റെ പി​ന്നീ​ട് കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​നാ​ക്കി​യ​ശേ​ഷം വീ​ഡി​യോ​ക​ൾ ഡി​ലീ​റ്റ് ചെ​യ്യി​പ്പി​ക്കു​ക​യും വി​ട്ട​യ​യ്ക്കു​ക​യും​ചെ​യ്തു​വെ​ന്നു വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ശി​വ നി​ർ​വാ​ണ സം​വി​ധാ​നം​ചെ​യ്ത കു​ഷി​യാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

Read More

പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്‌ ന​ബി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന കാ​ർ​ട്ടൂ​ൺ; മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ്; പ്ര​തി റി​മാ​ൻ​ഡി​ൽ

മാ​ന്നാ​ർ: മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്‌ ന​ബി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള കാ​ർ​ട്ടൂ​ൺ ചി​ത്ര​ങ്ങ​ളും ആ​ക്ഷേ​പി​ക്കു​ന്ന അ​ടി​ക്കു​റി​പ്പു​ക​ളും ചേ​ർ​ത്ത് ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നു മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി ക​ട​മ്പാ​ട്ട് കി​ഴ​ക്കെ​തി​ൽ പ്ര​സ​ന്ന​കു​മാ​റി​നെ (56) യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സം​ബ​ർ 10നാ​ണ് പ്ര​തി ത​ന്‍റെ ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ്‌ ഇ​ട്ട​ത്. ഇ​തി​നെ​തി​രേ മാ​ന്നാ​ർ പു​ത്ത​ൻ പ​ള്ളി മു​സ് ലിം ​ജ​മാ അ​ത്ത് ക​മ്മി​റ്റി, മാ​ന്നാ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ്‌ എ​ന്നി​വ​ർ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​സ് മാ​ത്യു​വി​ന് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. നി​ല​വി​ൽ അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ മാ​ന്നാ​ർ സ്റ്റേ​ഷ​നി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഗവർണറെ വഴിയിൽ തടഞ്ഞ സംഭവം; ജാമ്യ ഹർജിയിൽ ഇന്ന് വിധി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ കേ​സി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യ ഹ​ർ​ജി​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി പ​റ​യും. തി​രു​വ​ന​ന്ത​പു​രം ജെ​എ​ഫ്എം കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. സി​ആ​ർ​പി​സി 124 വ​കു​പ്പ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം. ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഏ​ഴു പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്ക​വേ​ പ്രോ​സി​ക്യൂ​ഷ​നും ക​ട​ക​വി​രു​ദ്ധ​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ചി​രു​ന്നു. ഐ​പി​സി 124 നി​യ​മ​പ​ര​മാ​യി വ്യാ​ഖ്യാ​നി​ച്ചാ​ൽ ഭാ​വി​യി​ൽ ചെ​യ്യാ​നി​രി​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ നി​യ​മ പ​ര​മാ​യ ക​ർ​ത്ത​വ്യ​ങ്ങ​ൾ ത​ട​യാ​നാ​യു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ത​ട​ഞ്ഞാ​ലേ കു​റ്റം നി​ല​നി​ൽ​ക്കൂ​വെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. ഇ​വി​ടെ ഗ​വ​ർ​ണ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നോ​മി​നേ​ഷ​ൻ ന​ട​ത്തി​യ​ത് ക​ഴി​ഞ്ഞു പോ​യ ന​ട​പ​ടി ആ​ണ്. ചെ​യ്യാ​നി​രി​ക്കു​ന്ന ന​ട​പ​ടി​യി​ൽ ത​ട​സം വ​രു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​റ്റം ചെ​യ്താ​ലേ ഐ​പി​സി 124 നി​ല​നി​ൽ​ക്കു​ക​യു​ള്ളു​വെ​ന്ന സം​ശ​യം അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ക​ല്ലം​ന്പ​ള്ളി മ​നു കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ചു…

Read More

കു​ഴ​ൽ​പ്പ​ണം ക​ട​ത്താ​ൻ “കാ​ഷ് ബ​നി​യ​ൻ’ വി​ദ്യ; 26.65 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

വാ​ള​യാ​ർ: കു​ഴ​ൽപ്പണ​ക്ക​ട​ത്തി​നു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ “കാ​ഷ് ബ​നി​യ​ൻ’ വി​ദ്യ ഒ​ടു​വി​ൽ പൊളിഞ്ഞു. പ്ര​ത്യേ​ക ബ​നി​യ​നു​ണ്ടാ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 26.65 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽപ്പ​ണ​വു​മാ​യി മ​ഹാ​രാ​ഷ്ട്ര താ​നെ സ്വ​ദേ​ശി താ​നാ​ജി ഷി​ൻ​ഡ​യെ (20) വാ​ള​യാ​റി​ൽ പി​ടി​കൂടി. എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽനി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ള ബ​നി​യ​നി​ൽ ര​ഹ​സ്യ അ​റ​ക​ൾ തു​ന്നി​പ്പി​ടി​പ്പി​ച്ചു ഇ​തി​ന​ക​ത്താ​ണ് 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഷ​ർ​ട്ടി​നു​ള്ളി​ലാ​യ​തി​നാ​ൽ എ​ളു​പ്പം ക​ണ്ടെ​ത്തി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഈ ​രീ​തി ഉ​പ​യോ​ഗി​ച്ച​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടു സീ​റ്റി​ൽനി​ന്നു മാ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടി പ​രി​ശോ​ധിച്ചപ്പോഴാണ് കാ​ഷ് ബ​നി​യ​നി​ലെ നോ​ട്ടു​കെ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നു പ​ട്ടാ​ന്പി​യി​ലേ​ക്കാ​ണു പ​ണം കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ഈ ​വി​ദ്യ ഉ​പ​യോ​ഗി​ച്ചു മു​ന്പും ഇ​യാ​ൾ കു​ഴ​ൽ​പ്പ​ണം ക​ട​ത്തി​യി​രു​ന്നെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക്രി​സ്മ​സ് പു​തു​വ​ർ​ഷ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ എം.​രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു…

Read More

സ്കൂ​ൾ കാ​മ്പ​സി​ലെ അ​ശ്ലീ​ല​ വീ​ഡി​യോ പു​റ​ത്ത്; നാ​ല് അ​ധ്യാ​പ​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

മും​ബൈ: സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ധ്യാ​പി​ക​മാ​ര്‍​ക്കൊ​പ്പം ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡി​ലെ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ൻ ആ​മേ​ര്‍ ഖ്വാ​സി​ക്കെ​തി​രെ​യാ​ണ് ഐ​ടി ആ​ക്ട് അ​ട​ക്കം വി​വ​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്‌​കൂ​ളി​ലെ മൂ​ന്ന് അ​ധ്യാ​പി​ക​മാ​രാ​ണ് അ​ധ്യാ​പ​ക​നൊ​പ്പം ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും നാ​ല് പേ​രെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്‌​കൂ​ൾ കാ​മ്പ​സി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​വ​ച്ച് അ​ധ്യാ​പ​ക​ൻ ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ‍​ർ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്ത​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം, ഇ​വ നേ​ര​ത്തെ ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നും വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വീ​ഡി​യോ​ക​ള്‍ പു​റ​ത്തു​വി​ട്ട​താ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. അ​ധ്യാ​പ​ക​നെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ട്ടും ആ​ദാ​യനി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്; 50 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ​മ്പാ​ദ്യം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ട്ടും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. പ​ണ​വും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു. കെ​ട്ടി​ട നി​ര്‍​മാ​ണ ക​മ്പ​നി​ക​ളു​ടെ​യും ആ​ര്‍​ക്കി​ടെ​ക്ടു​മാ​രു​ടെ​യും എ​ന്‍​ജി​നീ​യ​ര്‍​മാ​രു​ടെ​യും ഓ​ഫീ​സു​ക​ളി​ലും വ​സ​തി​ക​ളി​ലു​മാ​ണ് റെ​യ​ഡ് ന​ട​ക്കു​ന്ന​ത്. അ​മ്പ​തു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ​മ്പാ​ദ്യ​ത്തി​ന്‍റെ രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് വി​വ​രം. മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ലെ കെട്ടിടനിർമാതാവിന്‍റെ വ​സ​തി​യി​ല്‍​നി​ന്ന് 18 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഷെ​ല്‍​ഫി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണ​മെ​ന്ന് ആ​ദാ​യ നി​കു​തി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ടെ കെ​ട്ടി​ട നി​ര്‍​മാ​താ​വാ​യ ഗ​ണേ​ശ​നി​ല്‍ നി​ന്ന് അ​ഞ്ചു​കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ പി​ടി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട്ടെ ഒ​രു സ​ഹ​ക​ര​ണ ബാ​ങ്കി​ലു​ള്ള അ​ന​ധി​കൃ​ത നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട്ടെ ഒ​രു നി​ര്‍​മാ​ണ ഗ്രൂ​പ്പി​ല്‍ നി​ന്ന് 17 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. നി​ര്‍​മാ​ണ ക​മ്പ​നി​ക​ളു​ടെ​യും ആ​ര്‍​ക്കി​ടെ​ക്ടു​മാ​രു​ടെ​യും ക​ണ​ക്ക് ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്ന കോ​ഴി​ക്കോ​ട്ടെ​യും ബം​ഗ​ളൂരു​വി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. കെ​ട്ടി​ട നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍ വ​രു​മാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി ആ​ദാ​യ നി​കു​തി അ​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വ​ന്‍​തു​ക…

Read More

സ്ത്രീ​ക​ൾ​ക്കെ​തി​രുള്ള ആ​സി​ഡ് ആ​ക്ര​മ​ണം, ഒ​ന്നാ​മ​ത് ഈ ​ന​ഗ​രം; എ​ൻ​സി​ആ​ർ​ബി റി​പ്പോ​ർ​ട്ട് പു​റ​ത്ത്

ബം​ഗ​ളൂ​രു: നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ (NCRB) ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2022-ൽ ​രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത് ബം​ഗ​ളൂ​രു. ക​ണ​ക്കു​ക​ൾ പ്ര​കാ​രം എ​ൻ​സി​ആ​ർ​ബി റി​പ്പോ​ർ​ട്ടി​ൽ ലി​സ്റ്റ് ചെ​യ്ത 19 മെ​ട്രോ​പൊ​ളി​റ്റ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം എ​ട്ട് സ്ത്രീ​ക​ൾ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​തോ​ടെ മൊ​ത്ത​ത്തി​ലു​ള്ള പ​ട്ടി​ക​യി​ൽ ബം​ഗ​ളൂ​രു ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഈ ​കാ​ല​യ​ള​വി​ൽ സി​റ്റി പോ​ലീ​സ് ആ​റ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 2022ൽ ​ഏ​ഴ് സ്ത്രീ​ക​ൾ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഡ​ൽ​ഹി ര​ണ്ടാം സ്ഥാ​ന​ത്താണ്. അ​ഹ​മ്മ​ദാ​ബാ​ദി​ൽ അ​ഞ്ച് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ൻ​സി​ആ​ർ​ബി ഡാ​റ്റ​യു​ടെ വി​ശ​ക​ല​നത്തിൽ ഡ​ൽ​ഹി പോ​ലീ​സ് ഏ​ഴ് ആ​സി​ഡ് ആ​ക്ര​മ​ണ ശ്ര​മ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ, ബെം​ഗ​ളൂ​രു പോ​ലീ​സ് 2022-ൽ ​മൂ​ന്ന് ആ​സി​ഡ് ആ​ക്ര​മ​ണ ശ്ര​മ കേ​സു​ക​ൾ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ…

Read More