പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്‌ദരേഖ ചോര്‍ത്തിയ സംഭവം; രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ വ​ഞ്ച​ന ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​രെ വെ​റു​തെ വി​ടി​ല്ല; വി. ​ശി​വ​ൻ​കു​ട്ടി

തൃ​ശൂ​ര്‍: പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ശ​ബ്ദ​രേ​ഖ ചോ​ർ​ന്ന സം​ഭ​വ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വ​ള​രെ ര​ഹ​സ്യ​മാ​യി കൂ​ടി​യ യോ​ഗ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ ഒ​രു അ​ധ്യാ​പ​ക​ൻ റെ​ക്കാ​ർ​ഡ് ചെ​യ്ത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി. ഇ​ങ്ങ​നെ​യു​ള്ള അ​ധ്യാ​പ​ക​രെ എ​ങ്ങ​നെ വി​ശ്വ​സി​ക്കു​മെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സി​ലെ പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ആ​രാ​ണ് ഇ​ത് ചെ​യ്ത​ത് എ​ന്ന് ക​ണ്ടു​പി​ടി​ച്ചേ മ​തി​യാ​കൂ. ഏ​ത് ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും. രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ വ​ഞ്ച​ന ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ചോ​ദ്യ​പേ​പ്പ​ർ ത​യ്യാ​റാ​ക്കു​ന്ന​തും ഉ​ത്ത​ര​സൂ​ചി​ക ത​യ്യാ​റാ​ക്കു​ന്ന​തു​മെ​ല്ലാം ഈ ​അ​ധ്യാ​പ​ക​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ത്മാ​ർ​ത്ഥ​ത​യും സ​ത്യ​സ​ന്ധ​ത​യും മ​ന​സാ​ക്ഷി​യും കാ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്…

Read More

തമിഴ്‌നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലാണ് കേരളത്തിന്‍റെ പിന്തുണ; എം. ​കെ സ്റ്റാ​ലി​ൻ

ചെ​ന്നൈ: മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റി​ൽ ത​മി​ഴ്നാ​ട് സം​സ്ഥാ​നം വ​ല​യു​ക​യാ​ണ്. തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യി​ലും വെ​ള്ള​പൊ​ക്ക​ത്തി​ലും ദു​രി​ത​ത്തി​ലാ​യ തമിഴ്‌നാടിന് സ​ഹാ​യ​വു​മാ​യി എ​ത്തി​യ കേ​ര​ള​ത്തി​ന് ന​ന്ദി അ​റി​യി​ച്ച് തമിഴ്‌നാട് മു​ഖ്യ​മ​ന്ത്രി എം. ​കെ സ്റ്റാ​ലി​ൻ. മ​ഴ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന തമിഴ്‌നാടിന് കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ പി​ന്തു​ണ​യെ ത​മി​ഴ്നാ​ടി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട ക​രു​ത​ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. ‘അ​തി​രൂ​ക്ഷ​മാ​യ പ്ര​കൃ​തി ക്ഷോ​ഭ​ത്തെ നേ​രി​ടു​ക​യാ​ണ് ചെ​ന്നൈ ന​ഗ​രം. ജീ​വാ​പാ​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ഈ ​കെ​ടു​തി​യി​ല്‍ ത​മി​ഴ് സ​ഹോ​ദ​ര​ങ്ങ​ളെ ന​മ്മ​ള്‍ ചേ​ര്‍​ത്തു നി​ര്‍​ത്തേ​ണ്ട​തു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​തി​ന​കം 5000-ല്‍ ​അ​ധി​കം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു ക​ഴി​ഞ്ഞു. ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ എ​ല്ലാ​വ​രും മു​ന്‍​കൈ​യെ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്നു. ഈ ​ദു​ര​ന്ത​ത്തെ മ​റി​ക​ട​ന്നു മു​ന്നോ​ട്ടു പോ​കാ​ന്‍ ത​മി​ഴ്‌​നാ​ടി​നൊ​പ്പം നി​ല്‍​ക്കാം. കേ​ര​ള​ത്തി​ന്‍റെ സ​ഹാ​യ സ​ന്ന​ദ്ധ​ത…

Read More

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഫ്രം ​ഓ​യൂ​ർ ടു ​തെ​ങ്കാ​ശി; ചോ​ദ്യാ​വ​ലി റെ​ഡി

കൊ​ല്ലം: ഓ​യൂ​രി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ൽ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​ന് മു​മ്പ് അ​വ​ർ​ക്കാ​യി ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി ക്രൈം​ബ്രാ​ഞ്ച്. ഓ​യൂ​രി​ൽനി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത് മു​ത​ൽ പ്ര​തി​ക​ൾ തെ​ങ്കാ​ശി​യി​ൽ പി​ടി​യി​ലാ​യ​ത് വ​രെ​യു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ണ​മാ​യും റെ​ക്കോ​ർ​ഡ് ചെ​യ്യും. റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ത​ന്നെ​യാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യ​ൽ എ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന സൂ​ച​ന. ഒ​പ്പം വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പു​ക​ളും ന​ട​ത്തേ​ണ്ട​തു​ണ്ട്. പ്ര​തി​ക​ളാ​യ കു​ടും​ബം താ​മ​സി​ക്കു​ന്ന ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്ന​ത്തെ വീ​ട്ടി​ലെ തെ​ളി​വെ​ടു​പ്പ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ സം​ബ​ന്ധി​ച്ച് ഏ​റെ നി​ർ​ണാ​യ​ക​മാ​യി​രി​ക്കും. കു​ട്ടി​യെ താ​മ​സി​പ്പി​ച്ച​ത് ഈ ​വീ​ട്ടി​ലാ​ണെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. ഈ ​വീ​ട്ടി​ൽ ഇ​വ​രെ കൂ​ടാ​തെ വേ​റെ​യും ചി​ല​ർ കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ട്ടി​യും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കു​ട്ടി​ക്ക് ഉ​റ​ങ്ങാ​ൻ ഗു​ളി​ക ന​ൽ​കി​യ​ത് ആ​ര്? കു​ട്ടി​യു​ടെ സ്കൂ​ൾ ബാ​ഗി​ന് എ​ന്ത് സം​ഭ​വി​ച്ചു, കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന് കൈ​മാ​റാ​ൻ സം​ഘം…

Read More

വാരിക്കോരി എല്ലാവർക്കും എ ​പ്ല​സ്; പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു‌ടെ മറുപടി ഇന്ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വാ​രി​ക്കോ​രി മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചുകൊ​ണ്ടു​ള്ള ത​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്.​ ഷാ​ന​വാ​സ് ഇ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യേ​ക്കും. അ​ക്ഷ​രം കൂ​ട്ടി​വാ​യി​ക്കാ​ന​റി​യാ​ത്ത കു​ട്ടി​ക​ൾ​ക്കു പോ​ലും എ ​പ്ല​സ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു എ​സ്. ഷാ​ന​വാ​സ് വി​മ​ർ​ശി​ച്ചി​രു​ന്നു. എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പ്പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കാ​യി ക​ഴി​ഞ്ഞ മാ​സം സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യ്ക്കി​ടെ​യാ​യി​രു​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ വി​മ​ർ​ശ​നം. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം സം​ബ​ന്ധി​ച്ച ശ​ബ്ദ​രേ​ഖ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡി​ജി​ഇ പ​റ​ഞ്ഞ​ത് സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം അ​ല്ലെ​ന്നു​മാ​ണ് മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം എ​സ്.​ ഷാ​ന​വാ​സി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ റി​പ്പോ​ർ​ട്ട് തേ​ടി​യ​തി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ​ക്ക് എ​തി​ർ​പ്പു​ണ്ട്. ഭ​ര​ണ​പ​ക്ഷാ​നു​കൂ​ല അ​ധ്യാ​പ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ഡി​ജി​ഇ ന​ട​ത്തി​യ സം​ഭാ​ഷ​ണം പു​റ​ത്താ​ക്കി​യ​ത് ആ​രാ​ണെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്…

Read More

സ​പ്ലൈ​കോ സമ്പൂർണ കാ​ലി; ക്രി​സ്മ​സിന് പ്ര​തീ​ക്ഷ വേ​ണ്ട

കോ​ട്ട​യം: ന​വ​കേ​ര​ള സ​ദ​സ് കെ​ങ്കേ​മ​മാ​യി മു​ന്നേ​റു​മ്പോ​ഴും ക്രി​സ്മ​സി​ന് കി​റ്റും കേ​ക്കു​മൊ​ന്നും സ​ര്‍​ക്കാ​രി​ല്‍​നി​ന്നു പ്ര​തീ​ക്ഷി​ക്കേ​ണ്ട. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു നേ​രി​യ വി​ല​ക്കു​റ​വി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്ന സ​പ്ലൈ​കോ​യി​ല്‍ ക്രി​സ്മ​സി​ന് ഒ​രു വ​ക​യു​മു​ണ്ടാ​കി​ല്ല. ഇ​നി​യും ക​ടം​ത​രാ​ന്‍ ത​യാ​റ​ല്ലെ​ന്ന് നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്നു. ഇ​പ്പോ​ള്‍​ത്ത​ന്നെ കാ​ലി​യാ​ണ് സ​പ്ലൈ​കോ ഔ​ട്ട്‌​ല​റ്റു​ക​ള്‍. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചി​ട്ട് സ​പ്ലൈ​കോ​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ഒ​രു ക​മ്പ​നി പോ​ലും ത​യാ​റ​ല്ല. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പ​ത്തു ദി​വ​സം മു​ന്പ് നോ​ട്ടി​സ് ന​ല്‍​കു​ക​യും ടെ​ന്‍​ഡ​റി​നു ശേ​ഷം ആ​ദ്യ​ഗ​ഡു വി​ത​ര​ണ​ത്തി​ന് 15 ദി​വ​സം സ​മ​യം ന​ല്‍​കു​ക​യും വേ​ണം. ഈ ​നി​ല​യ്ക്ക് ക്രി​സ്മ​സി​നു മു​ന്പ് സ​പ്ലൈ​കോ​യി​ല്‍ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ വേ​ണ്ട. അ​രി, പ​ഞ്ച​സാ​ര, വ​റ്റ​ല്‍​മു​ള​ക് എ​ന്നി​വ​യ്ക്കാ​ണ് സ​ബ്‌​സി​ഡി​യു​ള്ള 13 ഇ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. വി​പ​ണി​വി​ല അ​ധി​ക​മാ​യ​തി​നാ​ല്‍ മു​ള​ക് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​വും സ​പ്ലൈ​കോ ടെ​ന്‍​ഡ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. വെ​ള്ള​ക്ക​ട​ല, ഗ്രീ​ന്‍​പീ​സ് തു​ട​ങ്ങി​യ സ​ബ്‌​സി​ഡി ഇ​ത​ര സാ​ധ​ന​ങ്ങ​ള്‍…

Read More

‘ഡൽഹി ഖാലിസ്ഥാൻ ആകും’; ഇന്ത്യൻ പാർലമെന്‍റ് ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ നേതാവ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശ​വു​മാ​യി ഖാ​ലി​സ്ഥാ​ൻ നേ​താ​വ് ഗു​ർ​പ​ത്വ​ന്ത് സിം​ഗ് പ​ന്നൂ. ഡി​സം​ബ​ർ 13നോ ​അ​തി​നു​മു​ന്പോ പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ​ന്നൂ​ൻ ഭീ​ഷ​ണി​ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​ത്. ഡ​ൽ​ഹി ഖാ​ലി​സ്ഥാ​ൻ ആ​കും എ​ന്ന പേ​രി​ലാ​ണ് വീ​ഡി​യോ സ​ന്ദേ​ശം. നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​ക​ൾ പ​ന്നൂ​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്. 2001ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ 22-ാം വാ​ർ​ഷി​ക​മാ​ണ് ഡി​സം​ബ​ർ 13ന്. ​ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ അ​ഫ്സ​ൽ ഗു​രു​വി​ന്‍റെ “ഡ​ൽ​ഹി ബ​നേ​ഗാ ഖ​ലി​സ്ഥാ​ൻ’ (ഡ​ൽ​ഹി ഖാ​ലി​സ്ഥാ​നാ​യി മാ​റും) എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യു​ള്ള പോ​സ്റ്റ​റോ​ടു കൂ​ടി​യ വീ​ഡി​യോ​യി​ൽ ത​ന്നെ വ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും പ​ന്നൂ​ൻ പ​റ​യു​ന്നു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ന്നൂ​ന്‍റെ ഭീ​ഷ​ണി. ഡി​സം​ബ​ർ 22 വ​രെ​യാ​ണു സ​മ്മേ​ള​നം. ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

Read More

മു​സ്ലിം പെ​ൺ​കു​ട്ടി​ക​ളെ എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി മി​ശ്ര വി​വാ​ഹം ന​ട​ത്തു​ന്നു; നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി

കോ​ഴി​ക്കോ​ട്: സി​പി​ഐ​യും ഡി​വൈ​എ​ഫ്ഐ​യും കേ​ര​ള​ത്തി​ൽ മി​ശ്ര​വി​വാ​ഹ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന് സ​മ​സ്ത യു​വ​ജ​ന നേ​താ​വ് നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി. മു​സ്ലിം പെ​ൺ​കു​ട്ടി​ക​ളെ എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മി​ശ്ര വി​വാ​ഹം ന​ട​ത്തു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.  ഒ​രു ഹി​ന്ദു ഒ​രു മു​സ്ലിം സ​മു​ദാ​യ​ക്കാ​ര​നെ​യോ സ​മു​ദാ​യ​ക്കാ​രി​യെ​യോ വി​വാ​ഹം ചെ​യ്താ​ൽ മ​തേ​ത​ര​ത്വ​മാ​യെ​ന്നാ​ണ് ചി​ല​ർ ധ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കൂ​ട​ത്താ​യി ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്എം​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ സാ​ര​ഥി സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട​ത്താ​യി​യു​ടെ പ​രാ​മ​ർ​ശം. എ​സ്എ​ഫ്ഐ​ക്കും ഡി​വൈ​എ​ഫ്ഐ​യ്ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് നാ​സ​ർ​ഫൈ​സി ഉ​യ​ർ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ലാ​ണ് ജി​ല്ലാ സാ​ര​ഥി സം​ഗ​മം ന​ട​ന്ന​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴാ​ണ് നാ​സ​ർ​ഫൈ​സി​യു​ടെ…

Read More

കാഷ്മീ​രി​ലെ വാഹനാപകടം; മ​രി​ച്ച​ പാലക്കാട് സ്വദേശികളുടെ പോസ്റ്റ്മോർട്ടം ഇന്ന്

പാ​ല​ക്കാ​ട്: ജ​മ്മു കാഷ്മീ​രി​ൽ വാഹനാ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ശ്രീ​ന​ഗ​റി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ൾ സോ​നാ​മാ​ർ​ഗ​യി​ലെ ആ​ശു​പ​ത്രി​യി​ൽനി​ന്ന് ശ്രീ​ന​ഗ​റി​ൽ എ​ത്തി​ക്കും. വി​മാ​ന​മാ​ർ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ നോ​ർ​ക്ക ഓ​ഫീസ​റും കേ​ര​ള ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘം ശ്രീ​ന​ഗ​റി​ലേ​ക്ക് തി​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചിട്ടുണ്ട്. ഇ​ന്ന​ലെ വൈ​കി​ട്ടു നാ​ല​ര​യോ​ടെ​ സോ​ജി​ല ചു​ര​ത്തി​ലായിരുന്നു അപകടം. സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​ക്കാ​രു​മാ​യ ചി​റ്റൂ​ർ നെ​ടു​ങ്ങോ​ട് രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ അ​നി​ൽ (34), സു​ന്ദ​ര​ന്‍റെ മ​ക​ൻ സു​ധീ​ഷ് (33), കൃ​ഷ്ണ​ന്‍റെ മ​ക​ൻ രാ​ഹു​ൽ (28), ശി​വ​ന്‍റെ മ​ക​ൻ വി​ഘ്നേ​ഷ് (22) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കാ​ർ ഡ്രൈ​വ​ർ ശ്രീ​ന​ഗ​ർ സ​ത്റി​ന ക​ൻ​ഗ​ൻ സ്വ​ദേ​ശി ഐ​ജാ​സ് അ​ഹ​മ്മ​ദ് ഐ​വാ​നും (25) മ​രി​ച്ചു. പ​രിക്കേ​റ്റ മൂന്നു പേ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വി​നോ​ദ​യാ​ത്ര​യ്ക്കുപോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സോ​നാ​മാ​ർ​ഗി​ൽനി​ന്ന് മൈ​ന​സ്…

Read More

തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്; തമിഴ്നാടിന് കേരളത്തിന്‍റെ സഹായ സഹകരണം അറിയിച്ച് മുഖ്യമന്ത്രി

മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് അ​തീ​വ ദു​രി​ത​ത്തി​ലാ​ണ്. പ്ര​ള​യ​ത്തെ നേ​രി​ടു​ന്ന ത​മി​ഴ്നാ​ടി​ന് കേ​ര​ള​ത്തി​ന്‍റെ സ​ഹാ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​അ​വ​സ​ര​ത്തി​ൽ ത​മി​ഴ് സ​ഹോ​ദ​ര​ങ്ങ​ളെ ന​മ്മ​ൾ ചേ​ർ​ത്തു നി​ർ​ത്തേ​ണ്ട​തു​ണ്ട്. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കാ​ൻ എ​ല്ലാ​വ​രും മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…അ​തി​രൂ​ക്ഷ​മാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ നേ​രി​ടു​ക​യാ​ണ് ചെ​ന്നൈ ന​ഗ​രം. ജീ​വാ​പാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ഈ ​കെ​ടു​തി​യി​ൽ ത​മി​ഴ് സ​ഹോ​ദ​ര​ങ്ങ​ളെ ന​മ്മ​ൾ ചേ​ർ​ത്തു നി​ർ​ത്തേ​ണ്ട​തു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ഇ​തി​ന​കം 5000-ൽ ​അ​ധി​കം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു ക​ഴി​ഞ്ഞു. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കാ​ൻ എ​ല്ലാ​വ​രും മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ഈ ​ദു​ര​ന്ത​ത്തെ മ​റി​ക​ട​ന്നു മു​ന്നോ​ട്ടു പോ​കാ​ൻ ത​മി​ഴ്നാ​ടി​നൊ​പ്പം നി​ൽ​ക്കാം. കേ​ര​ള​ത്തി​ന്‍റെ സ​ഹാ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. പോസ്റ്റ് കാണാൻ…

Read More

ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി​മാ​ർ ആ​യി​ല്ല; അ​പ്ര​തീ​ക്ഷി​ത നീ​ക്ക​വു​മാ​യി വ​സു​ന്ധ​ര

ന്യൂ​ഡ​ൽ​ഹി: ‌‌നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ച​ത്തീ​സ്ഗ​ഢി​ലും മു​ഖ്യ​മ​ന്ത്രി​മാ​രെ ക​ണ്ടെ​ത്താ​നു​ള്ള ച​ർ​ച്ച​ക​ൾ ബി​ജെ​പി​യി​ൽ തു​ട​രു​ന്നു. ഒ​രി​ട​ത്തും മു​ഖ്യ​മ​ന്ത്രി​മാ​രെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​തെ​യാ​യി​രു​ന്നു ബി​ജെ​പി പ്ര​ചാ​ര​ണം. അ​തു​കൊ​ണ്ടു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​മാ​രെ ഇ​നി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. മൂ​ന്നി​ട​ത്തും മു​ഖ്യ​മ​ന്ത്രി​മാ​രാ​കാ​ൻ പ​ല​രു​ള്ള​തി​നാ​ൽ അ​ത് വെ​ല്ലു​വി​ളി​യു​മാ​ണ്. രാ​ജ​സ്ഥാ​നി​ലാ​ണു വ​ലി​യ വെ​ല്ലു​വി​ളി. അ​വി​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു നി​ര​വ​ധി പേ​രു​ക​ൾ ഉ​യ​ർ​ന്നു​വ​ന്നു ക​ഴി​ഞ്ഞു. ബി​ജെ​പി നേ​തൃ​ത്വം ബാ​ല​ക്‌​നാ​ഥി​ന്‍റെ പേ​ര് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യ ചി​ല നീ​ക്ക​ങ്ങ​ളു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ രം​ഗ​ത്തെ​ത്തി. വി​ജ​യി​ച്ച ബി​ജെ​പി എം​എ​ൽ​എ​മാ​രെ ക്ഷ​ണി​ച്ചു​വ​രു​ത്തി വി​രു​ന്നു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് അ​വ​ർ. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​ള്ള സ​ന്ദേ​ശ​മാ​ണ് അ​തെ​ന്നാ​ണു സൂ​ച​ന. ബാ​ബ ബാ​ല​ക്‌​നാ​ഥ് ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ജ​യ്പു​രി​ൽ വ​സു​ന്ധ​ര രാ​ജെ എം​എ​ൽ​എ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

Read More