ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ട് നി​രാ​ശാ​ജ​നകമെന്ന് കെ.​സി.​ വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​സ്ര​യേ​ൽ-​പാ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും പാ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​സി വേ​ണു​ഗോ​പാ​ൽ എം ​പി. നി​ത്യേ​ന​യെ​ന്നോ​ണം നൂ​റു​ക​ണ​ക്കി​നു പേ​ർ കൊ​ല്ല​പ്പെ​ടു​മ്പോ​ഴും അ​തി​നെ​തി​രെ വ​ഴി​പാ​ടെ​ന്നോ​ണം അ​നു​ശോ​ചി​ച്ചു കൈ ​ക​ഴു​കു​ക​യാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല ഇ​ന്ത്യ​യു​ടെ ശൈ​ലി​യും നി​ല​പാ​ടും. പ​ണ്ടു മു​ത​ലേ ഇ​ന്ത്യ പ​ല​സ്തീ​നൊ​പ്പ​മാ​ണ്. ആ ​ജ​ന​ത​യു​ടെ അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ത്യ പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ഇ​സ്ര​യേ​ലോ, പ​ല​സ്തീ​നോ ഏ​തു ഭാ​ഗ​ത്തു നി​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ലും ഇ​ന്ത്യ അ​തി​നെ അ​തി​ശ​ക്ത​മാ​യ അ​പ​ല​പി​ച്ചി​രു​ന്നു- കെ.​സി.​വേ​ണു​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും നി​രാ​ലം​ബ​രാ​യ വ​യോ​ധി​ക​രു​മൊ​ക്കെ പി​ട​ഞ്ഞു വീ​ഴു​മ്പോ​ൾ ഇ​ന്ത്യ​യ്ക്ക് എ​ങ്ങ​നെ ശ​ക്ത​മാ​യ നി​ല​പാ​ടി​ല്ലാ​തെ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ചോ​ദി​ക്കു​ന്ന വേ​ണു​ഗോ​പാ​ൽ യു​ദ്ധം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ടി​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന​തി​ന് ഇ​ന്ത്യ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​ രാ​ജ്യാ​ന്ത​ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നു​ള്ള ബാ​ധ്യ​ത…

Read More

വിവാഹിതരായിട്ട് എട്ടുമാസം;  ഭാ​ര്യ​യു​ടെ മ​ര​ണ​വാ​ര്‍​ത്ത അ​റി​ഞ്ഞ് ബി​എ​സ്എ​ഫ് ജ​വാ​ന്‍ ജീ​വ​നൊ​ടു​ക്കി

ശ്രീ​ന​ഗ​ര്‍: ഭാ​ര്യ​യു​ടെ മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ് ബി​എ​സ്എ​ഫ് ജ​വാ​ന്‍ ജീ​വ​നൊ​ടു​ക്കി. ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര യാ​ദ​വ്(28) ആ​ണ് സ്വ​ന്തം സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. രാ​ജേ​ന്ദ്ര യാ​ദ​വും ഭാ​ര്യ​യാ​യ അ​ൻ​ഷു യാ​ദ​വും(24) ത​മ്മി​ൽ മു​ന്പ് ഫോ​ണി​ലൂ​ടെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ​നി​ന്ന് സ്വ​ന്തം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വ​തി അ​വി​ടെവ​ച്ച് ആ​ത്മ​ഹ​ത്യ​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട്ട്പു​ത്‌​ലി-​ബെ​ഹ്‌​റോ​ര്‍ ജി​ല്ല​യി​ലെ ധീ​ര്‍​പു​ര്‍ ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ചൊ​വ്വാ​ഴ്ച ഫാ​നി​ൽ തൂ​ങ്ങി​യാ​ണു യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്. എ​ട്ടു മാ​സം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

Read More

ആ​ലു​വ​യി​ലെ ബാ​ലി​ക​യു​ടെ കൊ​ല​പാ​ത​കം;43 സാ​ക്ഷി​ക​ള്‍, 95 രേ​ഖ​ക​ള്‍, 10 തൊ​ണ്ടി​മു​ത​ല്‍

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ബാ​ലി​ക​യെ ക്രൂ​ര​മാ​യി ബ​ലാ​ല്‍​സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍ സാ​ക്ഷി​വി​സ്താ​രം പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ ഇ​ന്ന് പ്ര​തി​യെ കോ​ട​തി നേ​രി​ട്ട് ചോ​ദ്യം ചെ​യ്യും. സി​ആ​ര്‍​പി​സി 313 പ്ര​കാ​രം വി​ധി​ക്കു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പ്ര​തി അ​സ്ഫാ​ക് ആ​ല​ത്തി​നെ കോ​ട​തി നേ​രി​ട്ട് ചോ​ദ്യം ചെ​യ്യു​ന്ന​ത്. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​പ​ത്രം ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ലും പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് ര​ണ്ടു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ഇ​ത് പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല. എ​ന്നാ​ല്‍ ഇ​ത് കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ഈ ​കേ​സ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. കു​റ്റ​കൃ​ത്യം ന​ട​ന്ന് മു​പ്പ​ത്തി​യ​ഞ്ച് ദി​വ​സ​ത്തി​ന​കം പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കു​റ്റ​കൃ​ത്യം ന​ട​ന്ന് 83 ദി​വ​സ​ത്തി​ന​കം പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം പൂ​ര്‍​ത്തി​യാ​ക്കാ​നും ക​ഴി​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം സാ​ക്ഷി​വി​സ്താ​രം എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് കെ.​സോ​മ​ന്‍ മു​മ്പാ​കെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജി.​മോ​ഹ​ന്‍​രാ​ജ് ഹാ​ജ​രാ​യി.…

Read More

ഒളിച്ചോടാൻ വിസമ്മതിച്ച യുവതിയെ കഴുത്തറുത്തു; അപകടനില തരണം ചെയ്ത് യുവതി;ഗുരുതരാവസ്ഥയിൽ യുവാവ്

നേ​മം: യുവാവ് യുവതി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി ക​ഴു​ത്ത​റു​ത്ത ശേ​ഷം സ്വ​ന്തം ക​ഴു​ത്ത​റു​ത്ത് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സംഭവത്തിൽ യുവതി അപകടനില തരണം ചെയ്തു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ അ​റ​സ്റ്റും മ​റ്റു ന​ട​പ​ടി​ക​ളും പി​ന്നാ​ലെ ഉ​ണ്ടാ​കുമെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നേ​മം വെ​ള്ളാ​യ​ണി പ​ഴ​യ​കാ​ര​യ്ക്കാ​മ​ണ്ഡ​പം പ​ത്തു​മു​റി ലൈ​നി​ല്‍ സൗ​ഹൃ​ദ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ര​മ്യ രാ​ജേ​ന്ദ്ര​നും (20) മു​ട്ട​ത്ത​റ സ്വ​ദേ​ശി ദീ​പ​ക്കു (23) മാണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ കഴിയുന്നത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ​യായിരുന്നു സം​ഭ​വം. ര​മ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ദീ​പ​ക്ക് ഇ​റ​ങ്ങി വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ര​മ്യ കൂട്ടാക്കാത്തതിനെ തു​ട​ര്‍​ന്ന് പ്ര​കോ​പി​ത​നാ​യ ദീ​പ​ക്ക് അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് വീ​ടി​നു​ള്ളി​ൽ സോ​ഫ​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ര​മ്യ​യു​ടെ ക​ഴു​ത്ത​റു​ത്ത​ശേ​ഷം സ്വ​ന്തം ക​ഴു​ത്തും അ​തേ​ ക​ത്തി​യു​പ​യോ​ഗി​ച്ചു മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​മ്യ​യു​ടെ ക​ഴു​ത്ത് മു​റി​വേ​ൽ​പ്പി​ക്കു​ന്ന​തു​ക​ണ്ട് അ​മ്മ​ ല​ത ദീ​പ​ക്കി​നെ പി​ടി​ച്ചു​ത​ള്ളി​യ ശേ​ഷം പു​റ​ത്തേ​യ്ക്കി​റ​ങ്ങി ഓ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ടി​ന്‍റെ മ​തി​ല്‍…

Read More

ഇ​ന്ത്യ​യു​ടെ ന​യ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് ദു​ഷി​ച്ച മ​ന​സ്; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ ന്യാ​യീ​ക​രി​ച്ച്ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ലി​നൊ​പ്പ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ ശ​ക്ത​മാ​യി ന്യാ​യീ​ക​രി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ. ഇ​ന്ത്യ നി​ൽ​ക്കു​ന്ന​ത് ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ​യാ​ണെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.ഇ​ന്ത്യ​യു​ടെ ന​യ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് ദു​ഷി​ച്ച മ​ന​സാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദി​ക​ളെ ശ​ര​ദ്പ​വാ​റും ഇ​ട​തു​പാ​ർ​ട്ടി​ക​ളും പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തും എ​ല്ലാ രൂ​പ​ത്തി​ലു​മു​ള്ള ഭീ​ക​ര​ത​യു​ടെ വി​പ​ത്ത് അ​പ​ല​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും ആ​യി​ട്ടു​ള്ള ഒ​രാ​ൾ​ക്ക് ഭീ​ക​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഇ​ത്ത​ര​മൊ​രു വീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ഗോ​യ​ൽ പ​റ​ഞ്ഞു. മോ​ദി​യു​ടെ ന​യ​ത്തെ ന്യാ​യീ​ക​രി​ച്ച് നി​തി​ൻ ഗ​ഡ്ക​രി​യും രം​ഗ​ത്തെ​ത്തി.

Read More

നെ​ഹ്‌​റു-​ഗാ​ന്ധി കു​ടും​ബം കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്തി​യെ​ന്നു ശ​ശി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ നെ​ഹ്‌​റു-​ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ പ​ങ്കി​നെ പ്ര​ശം​സി​ച്ച് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി (സി​ഡ​ബ്ല്യു​സി) അം​ഗം ശ​ശി ത​രൂ​ർ എം​പി. അ​വ​ർ പാ​ർ​ട്ടി​യു​ടെ ശ​ക്തി​യാ​ണെ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ പോ​സ്‌​റ്റ് ചെ​യ്‌​ത പ്ര​സ്‌​താ​വ​ന​യി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സും നെ​ഹ്‌​റു-​ഗാ​ന്ധി കു​ടും​ബ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഴം ശ​ശി ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 2024ലെ ​ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ സ​ഖ്യം വി​ജ​യി​ച്ചാ​ൽ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ​യാ​വാ​മെ​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ത​രൂ​രി​ന്‍റെ ഈ ​പ്ര​സ്‌​താ​വ​ന. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യോ മു​ൻ എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ​യോ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ഇ​തൊ​രു സ്വ​കാ​ര്യ പ​രി​പാ​ടി​ക്കി​ടെ ന​ട​ത്തി​യ പ്ര​സ്‌​താ​വ​ന​യാ​ണി​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ത​രൂ​ർ, അ​വ ഔ​ദ്യോ​ഗി​ക പ​ര​സ്യ പ്ര​സ്‌​താ​വ​ന​യ​ല്ലെ​ന്ന് ഊ​ന്നി​പ്പ​റ​ഞ്ഞി​രു​ന്നു.

Read More

ക​ര്‍​ണാ​ട​ക​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ർ ക​ന്ന​ഡ സം​സാ​രി​ക്കാ​ന്‍ പ​ഠി​ക്ക​ണ​മെ​ന്നു സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ താ​മ​സി​ക്കു​ന്ന എ​ല്ലാ​വ​രും ക​ന്ന​ഡ സം​സാ​രി​ക്കാ​ന്‍ പ​ഠി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. സം​സ്ഥാ​ന​ത്ത് ക​ന്ന​ഡ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കേ​ണ്ട​തു​ണ്ട്. ന​മ്മ​ള്‍ മ​റ്റ് ഭാ​ഷ​ക​ളെ സ്‌​നേ​ഹി​ക്ക​ണം. പ​ക്ഷേ സ്വ​ന്തം ഭാ​ഷ മ​റ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൈ​സൂ​രു സം​സ്ഥാ​നം ക​ര്‍​ണാ​ട​ക എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​തി​ന്‍റെ 50-ാം വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന്ന​ഡ സാം​സ്‌​കാ​രി​ക വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​സ്താ​വ​ന. ക​ര്‍​ണാ​ട​ക​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ന്ന​ട സം​സാ​രി​ക്കാ​ത്ത​വ​രെ ഭാ​ഷ പ​ഠി​ക്കാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ത്ഥി​ച്ചു. “ന​മ്മ​ളെ​ല്ലാം ക​ന്ന​ഡ​ക്കാ​രാ​ണ്. ക​ര്‍​ണാ​ട​ക​യു​ടെ ഏ​കീ​ക​ര​ണ​ത്തി​നു​ശേ​ഷം വി​വി​ധ ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കു​ന്ന ആ​ളു​ക​ള്‍ ഇ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ന്ന​ഡ​ക്കാ​ര്‍ ന​മ്മു​ടെ ഭാ​ഷ മ​റ്റു​ള്ള​വ​രെ പ​ഠി​പ്പി​ക്കു​ന്ന​തി​നു പ​ക​രം അ​വ​രു​ടെ ഭാ​ഷ​യാ​ണ് ന​മ്മ​ള്‍ ആ​ദ്യം പ​ഠി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ ക​ന്ന​ഡ സം​സാ​രി​ക്കാ​റി​ല്ല. ഇ​ത് സം​ഭ​വി​ക്കു​ന്ന​ത് ക​ന്ന​ഡ​ക്കാ​രു​ടെ ഔ​ദാ​ര്യം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പ​ണി​യൊ​ന്നു​മെ​ടു​ക്കാ​തെ ഖ​ജ​നാ​വു​തി​ന്നു​മു​ടി​ക്കു​ന്ന​വ​ർ പ​ണി​യെ​ടു​ത്തു​ജീ​വി​ക്കു​ന്ന​വ​നോ​ടു​ചോ​ദി​ക്കു​ന്നു നി​ന​ക്കൊ​ന്നും വേ​റെ പ​ണി​യി​ല്ലേ​ട​ന്ന്; എം.​സി. ദ​ത്ത​നെ​തി​രെ കെ.​സു​രേ​ന്ദ്ര​ന്‍

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വി​നെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്  കെ.​സു​രേ​ന്ദ്ര​ന്‍. പ​ണി​യു​ണ്ടാ​യി​രു​ന്ന കാ​ല​ത്തൊ​രു​പ​ണി​യു​മെ​ടു​ക്കാ​തെ  കൊ​ടി​യു​മെ​ടു​ത്തു​ന​ട​ന്ന​വ​രെ​യൊ​ക്കെ ഉ​പ​ദേ​ഷ്ടാ​ക്ക​ളാ​ക്കി​വെ​ച്ച് അ​തി​ന്‍റെ  പേ​രി​ൽ വീ​ണ്ടും പ​ണി​യൊ​ന്നു​മെ​ടു​ക്കാ​തെ ഖ​ജ​നാ​വു​തി​ന്നു​മു​ടി​ക്കു​ന്ന​വ​ർ ,പ​ണി​യെ​ടു​ത്തു​ജീ​വി​ക്കു​ന്ന​വ​നോ​ടു​ചോ​ദി​ക്കു​ന്നു നി​ന​ക്കൊ​ന്നും വേ​റെ പ​ണി​യി​ല്ലേ​യെ​ന്ന്. സെ​ക്ര​ട്ട​റി​യേ​റ്റു ന​ട​യി​ൽ ക​ണ്ട​ത് കേ​ര​ളം തി​ന്നു​തീ​ർ​ക്കാ​ൻ ദ​ത്തെ​ടു​ത്ത​വ​രു​ടെ ദു​ർ​ന്ന​ട​പ്പെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍  കു​റി​ച്ചു. യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധ സ​മ​ര​ത്തി​നി​ടെ സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ എ​ത്തി​യ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വ് എം.​സി ദ​ത്ത​നെ പോ​ലീ​സ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.  മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ​യാ​ണ് എം.​സി ദ​ത്ത​നെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ പി​ന്നീ​ട് മ​ന​സി​ലാ​യ​തോ​ടെ അ​ക​ത്തേ​ക്ക് ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം മോ​ശ​മാ​യി സം​സാ​രി​ച്ചു. ഇ​തി​നെ​തി​രെ​യാ​ണ് കെ.​സു​രേ​ന്ദ്ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ച​ക്ര​വാ​ത​ചു​ഴി​ക​ൾ ഇ​ന്ന് ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി പ്രാ​പിക്കും; മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് . അ​റ​ബി​ക്ക​ട​ലി​നും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ച​ക്ര​വാ​ത​ചു​ഴി​ക​ൾ ഇ​ന്ന് ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി പ്രാ​പി​ച്ചേ​ക്കും. അ​തേ സ​മ​യം ഇ​ന്ന് ഒ​രു ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും വെ​ള്ളി​യാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ അ​റി​യി​പ്പ്. ഇ​തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് മ​ഴ പ്ര​തീ​ക്ഷി​ക്കാം.

Read More

 ‘സ​ർ​ക്കാ​ര​ല്ലി​ത് കൊ​ള്ള​ക്കാ​ർ’..! എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ ‘സ​ർ​ക്കാ​ര​ല്ലി​ത് കൊ​ള്ള​ക്കാ​ർ’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സെ​ക്ര​ട്ടേറി​യറ്റ് ഉ​പ​രോ​ധം ആ​രം​ഭി​ച്ചു. ക​ന്‍റോണ്‍​മെ​ന്‍റ് ഗേ​റ്റ് ഒ​ഴി​കെ​യു​ള്ള മ​റ്റ് മൂ​ന്ന് ഗേ​റ്റു​ക​ളും കോ​ണ്‍​ഗ്ര​സ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രാ​വി​ലെ ആ​റ​ര​യോ​ടെ ത​ന്നെ ഉ​പ​രോ​ധി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ ഏ​ജീ​സ്‌ ഓ​ഫീസ്‌ മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ആ​സാ​ദ്‌ ഗേ​റ്റ് വ​രെ അ​ണി​നി​ര​ന്നി​രി​ക്കു​ക​യാ​ണ്. മ​ന്ത്രി​മാ​രും സെ​ക്ര​ട്ടേറി​യ​റ്റ് ജീ​വ​ന​ക്കാ​രും അ​ക​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ക​ന്‍റോണ്‍​മെ​ന്‍റ് ഗേ​റ്റി​ലൂ​ടെ​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി, സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്, വി​ല​ക്ക​യ​റ്റം ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ സ​മ​രം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ രാ​വി​ലെ ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നു​ള്ളി​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സെ​ക്ര​ട്ടേറി​യ​റ്റ് ഉ​പ​രോ​ധ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം​എം ഹ​സ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ, യു​ഡി​എ​ഫ് ഘ​ട​ക ക​ക്ഷി…

Read More