സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. തന്റെ മകന് കേന്ദ്ര അന്വേഷണ ഏജൻസിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ഒരു ടാക്സി ഡ്രൈവറെ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. സി.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ഡ്രൈവറെ തെറ്റ് ധരിപ്പിച്ചാണ് പ്രതി ടാക്സിയിൽ സഞ്ചരിച്ചത് . റെയ്ഡ് നടത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ഇയാൾ വീമ്പിളക്കുന്നത് ഡ്രൈവർ കേട്ടു. ഇയാളുടെ സംസാരത്തിൽ ആകൃഷ്ടനായ ഡ്രൈവർ സിബിഐയിലെ ജോലികളെക്കുറിച്ച് അന്വേഷിച്ചു. സംഭാഷണത്തിനിടെ ഡ്രൈവറുടെ മകന് ഒരു ലക്ഷം രൂപയ്ക്ക് സിബിഐയിൽ ജോലി നൽകാമെന്ന് പ്രതി പറഞ്ഞു. ശേഷം ഇയാൾക്ക് 15,000 രൂപ നൽകുകയും ബാക്കി തുക പിന്നീട് നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ ആളെ ഇറക്കിവിട്ടതോടെ സംശയം തോന്നിയ ഡ്രൈവർ മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് ബാക്കി തുക വാങ്ങാൻ എത്തിയപ്പോൾ…
Read MoreCategory: Loud Speaker
ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുത്ത് ഐഎസ്ആർഒ; സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഇന്ത്യ
ഗഗൻയാൻ പദ്ധതിയുടെ നിർണായക പരീക്ഷണം 21 നു നടക്കുന്നതിനു മുന്നോടിയായി അവലോകന യോഗം നടന്നു. ഇന്ത്യൻ ബഹിരാകാശ പദ്ധതിക്കു വേണ്ടി വലിയ സ്വപ്നങ്ങളാണ് ഐഎസ്ആർഒ ക്ക് മുൻപിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചത്. ഗഗൻയാൻ പദ്ധതി അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ. 2035 നുള്ളിൽ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 ൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കണമെന്നും ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങൾ നടത്തണമെന്നും നരേന്ദ്ര മോദി നിർദ്ദേശിച്ചു. 2025 ഓടെ ഗഗൻയാൻ പദ്ധതിയിലെ ആദ്യ മനുഷ്യ ദൗത്യം നടത്തണമെന്നു പറഞ്ഞു. അതിനു മുന്നോടിയായി മൂന്ന് ആളില്ലാ ദൗത്യങ്ങൾ നടക്കും. ഈ സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെങ്കിൽ ഒരുപാട് അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കണം. പുതുതലമുറ വിക്ഷേപണ വാഹനം, ശ്രീഹരിക്കോട്ടയിലെ ലോഞ്ചിങ് പാഡ് ഉൾപ്പെടെയുള്ളവയിൽ മാറ്റങ്ങൾ,ലബോറട്ടറികൾ,ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കണം. എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ച സ്വപ്നങ്ങൾ.
Read Moreചോദ്യം ചോദിക്കാൻ കോഴ; തൃണമൂൽ എംപിക്കെതിരേ അദാനി ഗ്രൂപ്പും
ന്യൂഡൽഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്ക്കെതിരേ ബിജെപിക്ക് പിന്നാലെ അദാനി ഗ്രൂപ്പും രംഗത്തെത്തി. കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽനിന്ന് രണ്ടു കോടിയോളം രൂപ മഹുവ കൈപ്പറ്റിയെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവയ്ക്ക് നൽകിയെന്നും ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നല്‍കിയിരുന്നു. ഈ വാർത്ത ഞെട്ടിക്കുന്നതാണെന്നും ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ എംപിക്കെതിരേ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്. കോഴ ആരോപണ പരാതിയിൽ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം…
Read Moreമഴ സാധ്യതയ്ക്കൊപ്പം ഇനി ആഘാത സാധ്യതാ മുന്നറിയിപ്പും നൽകാനൊരുങ്ങി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: ഇനി മുതൽ കാലാവസ്ഥ അറിയിപ്പുകളിൽ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി നൽകാൻ ദുരന്തനിവാരണ അതോറിറ്റി. തിരുവനന്തപുരത്ത് ശനിയാഴ്ച പെരുമഴ ഉണ്ടാകുന്നതിനു മുന്‍പ് കാലാസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും നൽകിയ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാധ്യത അറിയിച്ചിരുന്നില്ല. ശനിയാഴ്ച യെല്ലാ അലർട്ടും ഞായറാഴ്ച ഗ്രീൻ അലർട്ടുമായിരുന്നു തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഘാത സാധ്യത മുന്നറിയിപ്പ് കൂടി നൽകാൻ തീരുമാനം. അതായത്, മഴ സാധ്യതയ്ക്ക് ഒപ്പം, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ തുടങ്ങിയ അപകടങ്ങൾക്കുള്ള സാധ്യതയും മുന്നറിയിപ്പിൽ നൽകും. ആറ് മണിക്കൂറിടവിട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പാണ് ദുരന്ത നിവാരണ അതോറിറ്റി നൽകുന്നത്.
Read Moreമഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഫ്ലൈ ഓവർ നിർമാണത്തിനിടെ തകർന്നു
മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും വലിയതെന്ന വിശേഷണവുമായി നിർമാണം തുടങ്ങിയ ഫ്ലൈ ഓവർ തകർന്നുവീണു. സംഭവത്തിൽ ക്രെയിൻ മെഷീനും തകർന്നു. മുംബൈ-ഗോവ ഹൈവേയിലെ രത്നഗിരി ജില്ലയിലെ ചിപ്ലൂൺ നഗരത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ അപകടം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വലിയ ശബ്ദത്തോടെ അപ്രതീക്ഷിതമായി നാലുവരിപ്പാത ഫ്ലൈ ഓവർ തകർന്നുവീഴുകയായിരുന്നു. പാലത്തിനടിയിൽ വാഹനങ്ങളും ആളുകളുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. നടുവിലെ രണ്ട് ഗർഡറുകൾ തകർന്നതോടെയാണ് പാലം താഴേക്കുവീണത്. മൊത്തം 46 പില്ലറുകളുള്ള ഫ്ലൈ ഓവറിന്റെ ആറ് തൂണുകളുടെ നിർമാണം പൂർത്തിയായി. പാലത്തിന്റെ മറ്റുഭാഗങ്ങൾക്ക് കുഴപ്പമില്ലെന്ന് തകർച്ചയുടെ കാരണം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.
Read Moreസ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്; മന്ത്രി ആർ ബിന്ദു
സ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിധിയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നരീക്ഷണങ്ങൾ സ്വാഗതാർഹമെന്ന് മന്ത്രി പറഞ്ഞു. വിവാഹം എന്ന ആശയം കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞ ആശയം വളരെ പ്രസക്തമാണെന്നും മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർ സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന് വിധി പറഞ്ഞെു. പക്ഷേ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനോട് വിയോജിച്ചു. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സ്വവർഗാനുരാഗികൾക്ക് വേണ്ടി പ്രത്യേക വിവാഹ നിയമം മാറ്റാൻ സാധിക്കില്ലെന്നും മാത്രമല്ല ഇവർക്ക് കുട്ടികളെ ദത്തെടുക്കുന്നതിനുള്ള അവകാശം നൽകാൻ സാധിക്കില്ലെന്നുമാണ് ഭൂരിപക്ഷ…
Read Moreസ്കൂളിൽ നട്ടു നനച്ച പച്ചക്കറികൾ കള്ളൻ കൊണ്ടു പോയി; സമ്മാനവുമായി കളക്ടർ മാമൻ
ഉച്ചഭക്ഷണ പദ്ധതിക്കായി ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ നട്ടുനനച്ച് വിളയിച്ച പച്ചക്കകറികൾ കഴിഞ്ഞ ദിവസം കള്ളൻമാർ കൊണ്ടു പോയി. മോഷ്ടാക്കളെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമായില്ലകുഞ്ഞുങ്ങളുടെ മാസങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഒറ്റദിവസം കൊണ്ട് മോഷ്ടാക്കൾ ചാക്കിലാക്കിയത്. വാർത്ത അറിഞ്ഞ കളക്ടർ കൃഷ്ണ തേജ കുട്ടികളെ സ്കൂളിലേക്ക് വിളിപ്പിച്ചു. കുട്ടികൾക്ക് സമ്മാനം നൽകിയാണ് കളക്ടർ തിരിച്ചയച്ചത്. സമ്മാനം കണ്ട് കുഞ്ഞു മുഖങ്ങൾ വിടർന്നു. കുട്ടികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൾ നമ്മൾ കണ്ടും കേട്ടും അനുഭവിച്ചുമൊക്കെ അറിഞ്ഞിട്ടുണ്ടാകും. അത്തരത്തിലൊരു ബന്ധത്തിന്റെ നേർക്കാഴ്ച്ചയാണ് ഇന്നവരെ കണ്ടപ്പോൾ എനിക്ക് മനസിലായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്…ഒത്തിരി സന്തോഷത്തോടു കൂടിയാണ് ഞാനീ കുറിപ്പ് എഴുതുന്നത്. ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികൾ ആരോ മോഷ്ടിച്ചു എന്ന വാർത്ത കഴിഞ്ഞ ആഴ്ച വളരെ സങ്കടത്തോടെയാണ് ഞാൻ…
Read Moreഅപകടത്തിൽ ഇരട്ട സഹോദരിമാർ കൊല്ലപ്പെട്ടു, മാതാപിതാക്കൾക്ക് പരിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പെട്രോൾ ടാങ്കർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് മൂന്ന് വയസ്സുള്ള ഇരട്ട സഹോദരിമാർ മരിച്ചു. അപകടത്തിൽ മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പൂനെയിലെ വിശ്രാന്തിവാഡി ചൗക്കിലാണ് സംഭവം. സതീഷ് കുമാർ ഝാ (40) തന്റെ 3 വയസ്സുള്ള ഇരട്ട പെൺമക്കൾക്കും ഭാര്യക്കുമൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ വിശ്രാന്തിവാഡി ചൗക്കിലെ ട്രാഫിക് ലൈറ്റിന് സമീപം നിർത്തി. സിഗ്നൽ മാറി വണ്ടി മുന്നോട്ട് എടുക്കുമ്പോൾ പിന്നിൽ നിന്ന് വന്ന പെട്രോൾ ടാങ്കർ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. നിലത്ത് വീണ രണ്ട് കുട്ടികൾ തൽക്ഷണം മരിക്കുകയും മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് സസൂൺ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന് നിസാര പരിക്കേറ്റു. സംഭവത്തിൽ പെട്രോൾ ടാങ്കർ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreകോട്ടയത്തിനു പുറമേ ഒരു സീറ്റുകൂടി വേണം; നിലപാട് ശക്തമാക്കി കേരള കോണ്‍ഗ്രസ്-എം; ലക്ഷ്യം പത്തനംതിട്ട, ഇടുക്കി, ചാലക്കുടി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ ഒരു സീറ്റുകൂടി ലഭിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ്-എം ശക്തമാക്കി. അടുത്ത മാസം ചേരുന്ന നേതൃയോഗം ആവശ്യം ഇടതുമുന്നണിയെ ഔദ്യോഗികമായി അറിയിക്കും. കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി എന്നീ സീറ്റുകളില്‍ ഒരെണ്ണമെങ്കിലും ലഭിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എല്‍ഡിഎഫിന്റെ ഭാഗമായപ്പോള്‍ അര്‍ഹമായ നിയമസഭാ സീറ്റ് ലഭിച്ചില്ലെന്നും ലോക് സഭയില്‍ ആ പരിഗണന ലഭിക്കണമെന്നും താത്പര്യപ്പെട്ടിരുന്നു. കോട്ടയത്ത് നിലവിലെ എംപി തോമസ് ചാഴികാടന് തന്നെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു സീറ്റു ലഭിച്ചാല്‍ പി.ജെ. ജോസഫ് സ്ഥാനാര്‍ഥിയാകുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫിനെ നേരിടാന്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയോട് മത്സരിക്കാന്‍ സിപിഎമ്മിലെ പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ താന്‍ മത്സരിക്കാനില്ലെന്ന് ജോസ് കെ. മാണി വ്യക്തിമാക്കിയിരുന്നു. ഇടുക്കി സീറ്റ് ലഭിച്ചാല്‍…
Read Moreയുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവുൾപ്പെടെ രണ്ട് പ്രതികൾ പിടിയിൽ
യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. യുവതിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റതായി പോലീസ് അറിയിച്ചു. ഇരയുടെ ഭർത്താവുൾപ്പെടെ രണ്ട് പ്രതികളെ പിടികൂടാൻ കഴിഞ്ഞതായും ഇവർക്കെതിരെ വധശ്രമം ഗൂഢാലോചന എന്നിവയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ജിതേന്ദ്ര കുമാറും അമ്മയും സഹോദരിയും തന്നെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചെന്ന് ഇരയായ കിരൺ ദേവി പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള തർക്കത്തിൽ രാത്രി കിടപ്പുമുറിയിൽ വച്ച് ജീവനോടെ എന്നെ പെട്രോൾ ഒഴിച്ച് കഴുത്തിൽ പിടിച്ച് കത്തിക്കാൻ ശ്രമിച്ചെന്നും യുവതി കൂട്ടിച്ചേർത്തു. ശബ്ദം കേട്ട് അയൽവാസികൾ ഉടൻ വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തി. തുടർന്ന് യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടർമാർ ജിഎംസിഎച്ച് ബെട്ടിയയിലേക്ക് റഫർ ചെയ്തു. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Read More