ഭാര്യ മരിച്ച് മൂന്നാംനാൾ പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​യം വെ​ടി​വെ​ച്ചു മ​രി​ച്ചു. 55 കാ​ര​നാ​യ അ​നി​ൽ സി​സോ​ദി​യ​യാ​ണ് ഡ​ൽ​ഹി​യി​ൽ വീ​ട്ടി​ൽ​വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.  തെ​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ജം​ഗ്പു​ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​നി​ൽ സി​സോ​ദി​യ​യെ ഡ​ൽ​ഹി​യി​ലെ സൗ​ത്ത്-​വെ​സ്റ്റ് സോ​ണി​ൽ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി (എ​സി​പി) നി​യ​മി​ച്ചി​രു​ന്നു. അ​നി​ൽ സി​സോ​ദി​യു​ടെ ഭാ​ര്യ മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് മ​രി​ച്ച​തെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു. ​സംഭവത്തിൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

പ്രളയക്കെടുതിയിൽ സിക്കിം; വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് മലയാളികളുൾപ്പെടെ മൂവായിരത്തിലധികം വിനോദസഞ്ചാരികൾ

വ​ട​ക്ക​ൻ സി​ക്കി​മി​ലെ  മേ​ഘ വി​സ്‌​ഫോ​ട​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ സം​സ്ഥാ​ന​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും  നാ​ശനഷ്ടം. വ​ട​ക്ക​ൻ സി​ക്കി​മി​ലെ ലൊ​നാ​ക് ത​ടാ​ക​ത്തി​ന് മു​ക​ളി​ലു​ള്ള മേ​ഘ ​വി​സ്ഫോ​ട​നം ടീ​സ്റ്റ ന​ദീ​ത​ട​ത്തി​ൽ പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. 14 പേ​ർ മ​രി​ക്കു​ക​യും 22 സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ 80 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ മൂ​വാ​യി​ര​ത്തി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി. ചു​ങ്‌​താ​ങ് അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ട്ട​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ടീ​സ്റ്റ സ്റ്റേ​ജ് III ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് അ​ണ​ക്കെ​ട്ട്. അ​വി​ടെ ചി​ല തൊ​ഴി​ലാ​ളി​ക​ൾ തു​ര​ങ്ക​ങ്ങ​ളി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു. വെ​ള്ള​പ്പൊ​ക്കം റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. 14 പാ​ല​ങ്ങ​ൾ ത​ക​രു​ക​യും സി​ക്കി​മി​നെ​യും രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളെ​യും ത​മ്മി​ലു​ള്ള പ്ര​ധാ​ന ലി​ങ്കാ​യ നാ​ഷ​ണ​ൽ ഹൈ​വേ -10 ന്‍റെ ഭാ​ഗ​ങ്ങ​ൾ ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്തു. ടീ​സ്റ്റ ഒ​ഴു​കു​ന്ന വ​ട​ക്ക​ൻ ബം​ഗാ​ളി​ലും…

Read More

പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പെ​ട്രോ​ൾ പ​മ്പി​ൽ സം​ഘ​ർ​ഷം. ന​വി മും​ബൈ​യി​ലെ പ​ൻ​വേ​ൽ ജി​ല്ല​യി​ലെ ക​ലു​ന്ദ്രെ പ​ട്ട​ണ​ത്തി​ലെ പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം‍​ഭ​വം. ര​ണ്ട് പേ​ർ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പ​മ്പി​ൽ പെ​ട്രോ​ൾ നി​റ​യ്ക്കാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ജീ​വ​ന​ക്കാ​ര​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ര​ണ്ട് പേ​ർ ചേ​ർ​ന്ന് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ച​വി​ട്ടു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം പെ​ട്രോ​ൾ പ​മ്പി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ർ ത​ടി​ച്ചു​കൂ​ടി. ഇ​ത് വാ​ക്കേ​റ്റ​മാ​യി മാ​റി. സം​ഭ​വ​ത്തി​ൽ പ​ന​വേ​ൽ സി​റ്റി പോ​ലീ​സ് ആ​ക്ര​മി​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.   

Read More

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്; ന്യൂസ് ക്ലിക്കിനുനേരെയുള്ള പൊലീസ് നടപടി പുന:പരിശോധിക്കണം ;പിണറായി വിജയൻ

മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചു​പോ​ന്ന വി​ഷ​യ​ങ്ങ​ൾ രാ​ജ്യ​ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ബ​ദ​ൽ മാ​ധ്യ​മ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലാ​യ “ന്യൂ​സ് ക്ലി​ക്കി”​നു​നേ​രെ​യു​ള്ള പൊ​ലീ​സ് ന​ട​പ​ടി എ​ന്ന വി​മ​ർ​ശ​നം ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കേ​ണ്ട​തു​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന്യൂ​സ് ക്ലി​ക്കി​നെ​തി​രാ​യ ഡ​ൽ​ഹി പൊ​ലീ​സി​ന്‍റെ ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണം.​എ​തി​ർ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് ഫാ​സി​സ്റ്റ് രീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ‌​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം…മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചു​പോ​ന്ന വി​ഷ​യ​ങ്ങ​ൾ രാ​ജ്യ​ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ബ​ദ​ൽ മാ​ധ്യ​മ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. അ​ത്ത​രം ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലാ​യ “ന്യൂ​സ് ക്ലി​ക്കി”​നു​നേ​രെ​യു​ള്ള പൊ​ലീ​സ് ന​ട​പ​ടി എ​ന്ന വി​മ​ർ​ശ​നം ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കേ​ണ്ട​തു​ണ്ട്. ന്യൂ​സ് ക്ലി​ക്കി​നെ​തി​രാ​യ ഡെ​ൽ​ഹി പൊ​ലീ​സി​ന്‍റെ ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണം. എ​തി​ർ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് ഫാ​സി​സ്റ്റ് രീ​തി​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​ർ​ഭ​യ​മാ​യും സ്വ​ത​ന്ത്ര​മാ​യും സ​ത്യ​സ​ന്ധ​മാ​യും വാ​ർ​ത്താ ശേ​ഖ​ര​ണ​വും പ്ര​കാ​ശ​ന​വും ന​ട​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യം രാ​ജ്യ​ത്തു​ണ്ട്. അ​തു​റ​പ്പു​വ​രു​ത്താ​നു​ള്ള…

Read More

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കും; നെറ്റ്ഫ്ലിക്സ്

പ്ര​മു​ഖ ഒ​ടി​ടി സേ​വ​ന​മാ​യ നെ​റ്റ്ഫ്ലി​ക്സ് അ​വ​രു​ടെ  സ​ബ്സ്ക്രി​പ്ഷ​ൻ പ്ലാ​നു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്.  അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​വും ആ​ദ്യം നി​ര​ക്ക് വ​ർ​ധ​ന​വ് ഉ​ണ്ടാ​വു​ക. എ​ത്ര ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​വ്  ഉ​ണ്ടാ​വു​ന്ന​തി​നെ കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല. നെ​റ്റ്ഫ്ലി​ക്സ് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ്  വീ​ടി​ന് പു​റ​ത്തു​ള്ള ഒ​രാ​ളു​മാ​യി പ​ങ്കി​ടു​ന്ന​തി​ന് പ്ര​തി​മാ​സം $7.99 അ​ധി​ക​മാ​യി ഈ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ഇ​ത് വി​ജ​യി​ച്ചു എ​ന്ന​താ​ണ് നി​ല​വി​ലെ വി​വ​രം. പാ​സ്‌​വേ​ഡ് പ​ങ്കു​വെ​ക്ക​ലി​ന് ത​ട​യി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് നെ​റ്റ്ഫ്ലി​ക്സ് അ​വ​രു‌​ടെ സ​ബ്സ്ക്രി​പ്ഷ​ൻ പ്ലാ​നു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പാ​സ്‌​വേ​ഡ് പ​ങ്കു​വെ​ക്ക​ൽ ത​ട​ഞ്ഞ​തോ​ടെ 6 മി​ല്ല്യ​ൺ പു​തി​യ സ​ബ്സ്ക്രൈ​ബേ​ഴ്സാ​ണ് നെ​റ്റ്ഫ്ലി​ക്സി​ന് ഉ​ണ്ടാ​യ​ത്. 

Read More

പ​നീ​റി​ല്‍​നി​ന്നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഗ്വാ​ളി​യോ​റി​ല്‍ നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ൽ

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ല്‍ 100ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ഗ്വാ​ളി​യോ​റി​ലെ ല​ക്ഷ്മി​ഭാ​യ് നാ​ഷ​ന​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഗു​രു​ത​ര​മ​ല്ലെ​ന്നും ല​ക്ഷ്മി​ഭാ​യ് നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ര​ജി​സ്ട്രാ​ര്‍ അ​മി​ത് യാ​ദ​വ് പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ടു​ത്ത വ​യ​റു​വേ​ദ​ന​യും ഛര്‍​ദി​യും അ​നു​ഭ​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷ​മാ​ണ് സം​ഭ​വം. പ​ച്ച​ക്ക​റി വി​ഭ​വ​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച പ​നീ​റി​ല്‍​നി​ന്നാ​യി​രി​ക്കം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ സം​ശ​യി​ക്കു​ന്ന​ത്. കാ​യി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ്ര​ശ​സ്ത​മാ​യ സ്ഥാ​പ​ന​മാ​ണ് ല​ക്ഷ്മി​ഭാ​യി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​ശേ​ഷം സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഭ​ക്ഷ​ണ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​യും ര​ജി​സ്ട്രാ​ര്‍ അ​മി​ത് യാ​ദ​വ് പ​റ​ഞ്ഞു.‍

Read More

കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണം

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ലെ കാ​ർ​ഖി​യാ​വി​ൽ ഉണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെയാണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​പ​ക​ട​ത്തി​ൽ ദു​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ശ​രി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​. അ​പ​ക​ട​ത്തി​ൽ മൂന്ന് വ​യ​സു​ള്ള ഒ​രു കു​ട്ടി മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.  കു​ട്ടി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി എ​ല്ലാ മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.  

Read More

മെട്രോയിൽ ഹിജാബ് നിയമങ്ങളുടെ പേരിൽ സംഘർഷം; മർദനമേറ്റ 16 വയസുകാരി ഗുരുതരാവസ്ഥയിൽ

ഹി​ജാ​ബ് നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പെ​ൺ​കു​ട്ടി​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.  ടെ​ഹ്‌​റാ​ൻ സ​ബ്‌​വേ​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് 16 വ​യ​സ്സു​ള്ള ഇ​റാ​നി​യ​ൻ പെ​ൺ​കു​ട്ടി അ​ർ​മി​ത ഗ​രാ​വ​ന്ദ​യെ​യാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.  ഞാ​യ​റാ​ഴ്ച ടെ​ഹ്‌​റാ​നി​ലെ ഷൊ​ഹാ​ദ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സ​ദാ​ചാ​ര പോ​ലീ​സ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഏ​ജ​ന്‍റു​മാ​രു​ടെ പി​ടി​യി​ലാ​യ പെ​ൺ​കു​ട്ടി​യ്ക്ക് ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യ് പ​രി​ക്കേ​റ്റു.  സ്ത്രീ​ക​ളു​ടെ ക​ർ​ശ​ന​മാ​യ വ​സ്ത്ര​ധാ​ര​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ഹ്‌​സ അ​മി​നി​യു​ടെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ന് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷ​വും ഇ​റാ​നി​യ​ൻ അ​ധി​കാ​രി​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. അ​മി​നി​യു​ടെ മ​ര​ണം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. കൂ​ടാ​തെ  ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ അ​റ​സ്റ്റി​ലാ​കു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. ടെ​ഹ്‌​റാ​നി​ലെ ഫ​ജ്‌​ർ ഹോ​സ്പി​റ്റ​ലി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യി​ൽ പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്. അ​ർ​മി​ത​യെ സ​ന്ദ​ർ​ശി​ക്കാ​ൻ നി​ല​വി​ൽ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല.        

Read More

ഊഞ്ഞാലിൽ കളിക്കവെ കയർ കഴുത്തിൽ കുടുങ്ങി; പത്ത് വയസുകാരന് ദാരുണാന്ത്യം

ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഊ​ഞ്ഞാ​ലി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ജ​സ്ഥാ​നി​ലെ ബാ​ര​ൻ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.  ചെ​റി​യ കു​ട്ടി​യ്ക്കാ​യ് ച​ബ്ര ടൗ​ണി​ലെ വീ​ട്ടി​ൽ ഊ​ഞ്ഞാ​ൽ കെ​ട്ടി​യ​താ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ൽ മ​റ്റ് കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്ക​വെ ആ​ദി​ലി​ന്‍റെ ക​ഴു​ത്തി​ൽ ഊ​ഞ്ഞാ​ലി​ന്‍റെ ക​യ​ർ  കു​രു​ങ്ങി. തു​ട​ർ​ന്ന് ആ​ദി​ൽ ഛർ​ദ്ദി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ച​ബ്ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ചു​ട്ട​ൻ ലാ​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ആ​ദി​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.  

Read More

രക്ഷിക്കണേയെന്ന നിലവിളി നാട്ടുകാർ കേട്ടു; റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍കാ​ര്‍ മു​ങ്ങി;അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് യാ​ത്രിക​ര്‍

തി​രു​വ​ല്ല: റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യു​ടെ വെ​ള്ള​ക്കെ​ട്ടി​ല്‍ അ​ക​പ്പെ​ട്ട കാ​ര്‍ യാ​ത്രി​ക​രാ​യ കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന്‍റെ പി​ന്‍​സീ​റ്റി​ലി​രു​ന്ന യു​വ​തി​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. എം​സി റോ​ഡി​നെ​യും ടി​കെ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തി​രു​മൂ​ല​പു​രം – ക​റ്റോ​ട് റോ​ഡി​ല്‍ ഇ​രു​വ​ള്ളി​പ്ര റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് കാ​ര്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ അ​ക​പ്പെ​ട്ട​ത്. കാ​ര്‍ യാ​ത്ര​ക്കാ​രാ​യ തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ മ​ര​ങ്ങാ​ട്ടു​മ​ഠം കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, മ​ക​ന്‍ ശ്രീ​കു​മാ​ര്‍, ഭാ​ര്യ സൂ​ര്യ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും മു​ങ്ങു​ന്ന​തി​നി​ട​യി​ല്‍ പി​ന്ന​ലെ സീ​റ്റി​ല്‍ ഇ​രു​ന്ന സൂ​ര്യ ഡോ​ര്‍ തു​റ​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങി. തു​ട​ര്‍​ന്ന് ഇ​തേ വാ​തി​ലി​ലൂ​ടെ ത​ന്നെ മു​മ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രും കാ​റി​ല്‍ നി​ന്നും വെ​ളി​യി​ലേ​ക്ക് ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ല്‍ അ​ക​പ്പെ​ട്ട ഇ​വ​ര്‍ വി​ളി​ച്ചു കൂ​വി​യ​തി​നേ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. റെ​യി​ല്‍​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നേ​തു​ട​ര്‍​ന്ന് ക്രോ​സിം​ഗു​ക​ള്‍ ഒ​ഴി​വാ​ക്കി അ​ടി​പ്പാ​ത നി​ര്‍​മി​ച്ച​തി​നു പി​ന്നാ​ലെ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് സ്ഥി​രം…

Read More