ത​ട്ടം കാ​ണു​മ്പോ​ൾ അ​ല​ർ​ജി തോ​ന്നു​ന്ന​ത് സം​ഘി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, കാ​വി ക​മ്മ്യൂ​ണി​സ്റ്റ്ക​ൾ​ക്ക് കൂ​ടി​യാ​ണ്; ഫാ​ത്തി​മ ത​ഹ്ലി​യ

ത​ട്ടം വി​വാ​ദ​ത്തി​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി മു​ൻ ഹ​രി​ത നേ​താ​വ് ഫാ​ത്തി​മ ത​ഹ്ലി​യ. ത​ട്ടം കാ​ണു​മ്പോ​ൾ അ​ല​ർ​ജി തോ​ന്നു​ന്ന​ത് സം​ഘി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, കാ​വി ക​മ്മ്യൂ​ണി​സ്റ്റ്ക​ൾ​ക്ക് കൂ​ടി​യാ​ണ് എ​ന്നാ​ണ് ഫാ​ത്തി​മ ഫേ​സ്ബു​ക്കി​ൽ കു‌​റി​ച്ച​ത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… ഇ​സ്ലാം മ​ത​വി​ശ്വാ​സി​ക​ൾ പ്രാ​കൃ​ത​രാ​ണ്, ആ​റാം നൂ​റ്റാ​ണ്ടി​ലെ ബോ​ധം പേ​റു​ന്ന​വ​രാ​ണ് എ​ന്നും മ​നു​ഷ്യ​ൻ ആ​വ​ണ​മെ​ങ്കി​ൽ മ​തം ഉ​പേ​ക്ഷി​ക്ക​ണം എ​ന്നും സി.​പി.​എം ഇ​ത്ര​യും നാ​ൾ ഒ​ളി​ഞ്ഞു മാ​ത്ര​മാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ത് തെ​ളി​യി​ച്ചു പ​റ​ഞ്ഞി​രി​ക്കു​ന്നു അ​വ​ർ. ത​ട്ടം ഉ​പേ​ക്ഷി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന നേ​ട്ട​മാ​യി ആ​ഘോ​ഷി​ക്കു​ന്ന സി.​പി.​എം എ​ത്ര മാ​ത്രം ഇ​സ്ലാ​മോ​ഫോ​ബി​യ പേ​റു​ന്ന​വ​രാ​ണ്. ത​ട്ടം കാ​ണു​മ്പോ​ൾ അ​ല​ർ​ജി തോ​ന്നു​ന്ന​ത് സം​ഘി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, കാ​വി ക​മ്മ്യൂ​ണി​സ്റ്റ്ക​ൾ​ക്ക് കൂ​ടി​യാ​ണ്. കേ​ര​ള​ത്തി​ലെ ആ​ർ.​എ​സ്.​എ​സി​ന്‍റെ ​ടീം സി.​പി.​എം ആ​ണ്. ബി.​ജെ.​പി കേ​ര​ള​ത്തി​ൽ ആ​ർ.​എ​സ്.​എ​സിന്‍റെ ബി ​ടീം മാ​ത്ര​മാ​ണ്.

Read More

സി​പി​എം സ്വ​ന്തം ആ​ത്മ​ഹ​ത്യാകു​റി​പ്പ് ര​ചി​ക്കു​ന്നു; ക​രു​വ​ന്നൂ​ർ മു​ത​ൽ തൃ​ശൂ​ർ വ​രെ ന​ട​ത്തി​യ പ​ദ​യാ​ത്ര പാ​വ​പ്പെ​ട്ട​വ​ന് വേ​ണ്ടിയെന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ സ​ഹ​കാ​രി സം​ര​ക്ഷ​ണ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​രി​നും സിപിഎമ്മിനുമെ​തി​രേ ആഞ്ഞ​ടി​ച്ച് സു​രേ​ഷ് ഗോ​പി. ക​രു​വ​ന്നൂ​ർ മു​ത​ൽ തൃ​ശൂ​ർ വ​രെ ന​ട​ത്തി​യ പ​ദ​യാ​ത്ര പാ​വ​പ്പെ​ട്ട​വ​ന് വേ​ണ്ടി ന​ട​ത്തി​യ​താ​ണ്, അ​തി​ൽ രാ​ഷ്‌​ട്രീ​യ​മി​ല്ല. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽനി​ന്ന് ദു​രി​ത​ങ്ങ​ളേ​റ്റ് വാ​ങ്ങി​യ​വ​രും പ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. ഇ​വ​രു​ടെ ക​ണ്ണീ​രി​ന് സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ വ​ലി​യ തി​രി​ച്ച​ടി വ​രു​മെ​ന്നും തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തിൽ സു​രേ​ഷ് ഗോ​പി പറഞ്ഞു. ക​രു​വ​ന്നൂ​രി​ലെ പ​ദ​യാ​ത്ര ഒ​രു ക​ന​ൽ​ത്ത​രി മാ​ത്ര​മാ​ണെ​ന്നും ക​ണ്ണൂ​രി​ലേ​ക്കും ക​ണ്ട​ല​യി​ലേ​ക്കും മ​ല​പ്പു​റ​ത്തേ​ക്കും മാ​വേ​ലി​ക്ക​ര​യി​ലേ​ക്കും ഈ ​ക​ന​ൽ​ത്ത​രി തീ​പ്പ​ന്ത​മാ​യി ജ്വ​ലി​ച്ച് പ​ട​രു​മെ​ന്നും സു​രേ​ഷ് ഗോ​പി​ മുന്നറിയിപ്പ് നൽകി. ഇതിൽ രാ​ഷ്‌​ട്രീ​യ​മി​ല്ല. തീ​ർ​ത്തും മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ക്രൂ​ര​ന്മാ​രു​ടെ ച​തി​യി​ൽ അ​ക​പ്പെ​ട്ട ജ​ന​ങ്ങ​ളാ​ണ് ത​നി​ക്കൊ​പ്പം ന​ട​ന്ന​ത്. അ​തി​നാ​ൽത​ന്നെ ഇ​ത് സ​ഹ​കാ​രി​ക​ൾ​ക്കു​ വേണ്ടിയുള്ള യാ​ത്ര​യാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ജ​ന​ഹി​ത​ത്തി​ന് അ​നു​സ​രി​ച്ച് ഒ​രു ഭ​ര​ണം…

Read More

ന്യൂ​സ് ക്ലി​ക്ക് വെ​ബ്പോ​ർ​ട്ട​ലി​ന് ചൈ​നീ​സ് ഫ​ണ്ട്;സീ​താ​റാം യെച്ചൂ​രി​യു​ടെ വ​സ​തി​യി​ൽ‌ റെ​യ്ഡ്; ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ ന്യൂ​സ് ക്ലി​ക്കി​ന് ചൈ​നീ​സ് ഫ​ണ്ട് ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​പി​എം സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വ​സ​തി​യി​ൽ ഡ​ൽ​ഹി പോ​ലീ​സ് റെ​യ്ഡ്. യ​ച്ചൂ​രി​ക്കു സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച വ​സ​തി​യി​ലാ​ണ് റെ​യ്ഡ്. നി​ല​വി​ൽ യെ​ച്ചൂ​രി ഇ​വി​ടെ താ​മി​സി​ക്കു​ന്നി​ല്ല. ന്യൂ​സ് ക്ലി​ക്കി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ദേ​ശ ഫ​ണ്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സ​യ​ൻ​സ് ഫോ​റം മേ​ധാ​വി ഡി. ​ര​ഘു​ന​ന്ദ​ൻ, സ​ഞ്ജ​യ് ര​ജൗ​ര എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ന്യൂ​സ് ക്ലി​ക്കി​ന്‍റെ ഡ​ൽ​ഹി ഓ​ഫീ​സു​ക​ളി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലും എ​ഴു​ത്തു​കാ​രു​ടെ വീ​ടു​ക​ളി​ലും റെ​യ്ഡ് ന​ട​ന്നു. ന്യൂ​സ് ക്ലി​ക്കി​നെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ നി​ന്നു മൊ​ബൈ​ൽ​ഫോ​ണു​ക​ളും ലാ​പ്ടോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു. മു​പ്പ​തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. എ​ഴു​ത്തു​കാ​രി ഗീ​ത ഹ​രി​ഹ​ര​ൻ, ച​രി​ത്ര​കാ​ര​ൻ സൊ​ഹൈ​ൽ ഹാ​ഷ്മി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ടീ​സ്ത സെ​ത​ൽ​വാ​ദി​ന്‍റെ മും​ബൈ​യി​ലെ വ​സ​തി​യി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.…

Read More

ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ല്‍; മുറിയെടുത്തത് കോടിയേരിയുടെ അളിയൻ

തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ല്‍. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാസഹോദരൻ അടക്കം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒന്പതു പേ​രെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 5.6 ല​ക്ഷം രൂ​പ ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. കോടിയേരിയുടെ ഭാര്യാസഹോദരനും ​യുണൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്ക​ല്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് എം​ഡി​യു​മായ എ​സ്.​ആ​ര്‍.​വി​ന​യ​കു​മാ​റിന്‍റെ പേരി​ലാ​ണ് ചീട്ടുകളി സം​ഘം ക്ല​ബി​ല്‍ മു​റി​യെ​ടു​ത്ത​ത്. ഈ മുറിയിലിരുന്നായിരുന്നു ചീട്ടുകളി.

Read More

ട്രാക്കിൽ റീൽ ചിത്രീകരണം; ട്രെയിൻ തട്ടി പതിനാറുകാരൻ മരിച്ചു

ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ഫ​ർ​ഹാ​ന്‍റെ സു​ഹൃ​ത്ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. അ​തി​വേ​ഗ ട്രെ​യി​നി​നെ പി​ടി​ക്കു​ന്ന​താ​യി​രു​ന്നു റീ​ൽ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, ട്രെ​യി​ൻ കു​ട്ടി​യെ ഇ​ടി​ക്കു​ക​യും എ​റി​യു​ക​യും ചെ​യ്യു​ന്ന​ത് കാ​ണാം.  ജ​ഹാം​ഗി​രാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം. പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​വ​ർ​ഷ​മാ​ദ്യം ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പൂ​ർ ജി​ല്ല​യി​ലെ ഒ​രു കോ​ളേ​ജി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ 20 വ​യ​സു​കാ​ര​ൻ വീ​ണു മ​രി​ച്ചി​രു​ന്നു.  

Read More

ടേക്ക്ഓഫിന് മുമ്പ് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ടേ​ക്ക് ഓ​ഫി​ന് മു​മ്പ് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്‌​സി​റ്റ് വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ​നാ​ഗ്പൂ​രി​ൽ നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. രാ​ത്രി 10 മ​ണി​യോ​ടെ നാ​ഗ്പൂ​രി​ൽ നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കേ​ണ്ട ഇ​ൻ​ഡി​ഗോ 6E 6803 വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ലാ​ണ് സ്വ​പ്നി​ൽ ഹോ​ളി എ​ന്ന​യാ​ൾ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ത്. വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്‌​സി​റ്റ് വാ​തി​ലി​നോ​ട് ചേ​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ ഇ​രു​ന്ന​ത്. ടേ​ക്ക് ഓ​ഫി​ന് മു​മ്പ് ക്രൂ ​അം​ഗ​ങ്ങ​ൾ യാ​ത്ര​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. രാ​ത്രി 11.55ന് ​കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ശേ​ഷം ഹോ​ളി​യെ എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.  

Read More

കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ ട്രങ്കിനുള്ളിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

കാ​ണാ​താ​യ സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ലെ ട്ര​ങ്ക് പെ​ട്ടി​യ്ക്കു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ർ ജി​ല്ല​യി​ലെ കാ​ൺ​പൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.  പെ​ൺ​കു​ട്ടി​ക​ളെ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.  കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ സ​ഹോ​ദ​രി​മാ​രാ​യ കാ​ഞ്ച​ൻ (4), ശ​ക്തി (7), അ​മൃ​ത (9) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വ് തി​ങ്ക​ളാ​ഴ്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  മ​ദ്യ​പാ​ന ശീ​ല​ത്തി​ന്‍റെ പേ​രി​ൽ വീ​ടൊ​ഴി​യാ​ൻ പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വി​ന് അ​ടു​ത്തി​ടെ വീ​ട്ടു​ട​മ​യു​ടെ അ​ന്ത്യ​ശാ​സ​നം ല​ഭി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.    

Read More

നയൻതാരയുടെ 9സ്കി​ൻ ബ്രാൻഡിനെതിരെ രൂക്ഷ വിമർശനം

സെ​പ്റ്റം​ബ​ർ 29നാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ന​യ​ൻ​താ​ര​യു​ടെ സൗ​ന്ദ​ര്യ സം​ര​ക്ഷ​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ബ്രാ​ൻ​ഡാ​യ 9സ്കി​ൻ  ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ  9സ്കി​ൻ പു​റ​ത്തി​റ​ക്കി​യ ശേ​ഷം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. ല​ക്ഷ്വ​റി ബ്രാ​ൻ​ഡാ​യ​തു​കൊ​ണ്ട് ത​ന്നെ സാ​ധാ​ര​ണ​ക്കാ​ർ വ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ഇ​തി​ന്‍റെ വി​ല. സെ​ലി​ബ്രി​റ്റി​ക​ളെ​യും സ​മ്പ​ന്ന​രെ​യും  ല​ക്ഷ്യം വെ​ച്ചാ​ണ് 9സ്കി​ൻ പു​റ​ത്തി​റ​ക്കി​യ​തെ​ന്നാ​ണ് വി​മ​ർ​ശ​നം. ഡേ ​ക്രീം, നൈ​റ്റ് ക്രീം, ​ആ​ന്‍റി-​ഏ​ജി​ങ് സി​റം, ഗ്ലോ ​സി​റം, സ്കി​ന്റി​ല്ലേ​റ്റ് ബൂ​സ്റ്റ​ർ ഓ​യി​ൽ എ​ന്നി​ങ്ങ​നെ അ​ഞ്ച് ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് 9 സ്കി​ന്നി​ന്‍റെ ബ്രാ​ന്‍റി​ൽ ലോ‍​ഞ്ച് ചെ​യ്തി​രി​ക്കു​ന്ന​ത്. 50 ഗ്രാം ​ഡേ ക്രീ​മി​ന് 1,799 രൂ​പ​യാ​ണ് വി​ല. 50 ഗ്രാം ​നൈ​റ്റ് ക്രീ​മി​ന് 1,899 രൂ​പ, ആ​ന്‍റി-​ഏ​ജി​ങ് സി​റ​ത്തി​ന് 1,499 രൂ​പ, ഗ്ലോ ​സി​റ​ത്തി​ന് 1,199 രൂ​പ​യാ​ണ് വി​ല. പ്ര​കൃ​തി​യും ആ​ധു​നി​ക ശാ​സ്ത്ര​വും പി​ന്തു​ണ​യു​ള്ള സ​മ​വാ​ക്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​റ് വ​ർ​ഷ​മെ​ടു​ത്താ​ണ് പ്രൊ​ഡ​ക്ട് വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.​നി​ങ്ങ​ളു​ടെ നി​ത്യേ​ന​യു​ള്ള ച​ർ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി…

Read More

ഷാ​രൂ​ഖി​നെ​തി​രെ വി​വേ​ക് അ​ഗ്നി​ഹോ​ത്രി; ജ​വാ​ൻ വി​ജ​യം നേ​ടി​യ​ത് സ​ഹ​താ​പ​ത്തി​ലൂ​ടെ

അ​ടു​ത്ത കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ൻ വി​വേ​ക് അ​ഗ്നി​ഹോ​ത്രി.  അ​ടു​ത്ത കാ​ല​ത്ത് ഇ​റ​ങ്ങി​യ ഷാ​രൂ​ഖ് ചി​ത്ര​ങ്ങ​ൾ അ​തി​ഭാ​വു​ക​ത്വം നി​റ​ഞ്ഞ​താ​ണെ​ന്നും ഇ​തി​ലും ഭം​ഗി​യാ​യി അ​ഭി​ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്  ക​ഴി​യു​മെ​ന്ന് വി​വേ​ക് അ​ഗ്നി​ഹോ​ത്രി പ​റ​ഞ്ഞു. ജ​വാ​ൻ ഒ​രു ആ​ക്ഷ​ൻ സി​നി​മ​യാ​യി നോ​ക്കു​മ്പോ​ൾ കു​ഴ​പ്പ​മി​ല്ല, എ​ന്നാ​ൽ അ​വ​യെ ഒ​രു മി​ക​ച്ച സി​നി​മ എ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നോ​ടും ഏ​റ്റ​വും മി​ക​ച്ച ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലൊ​ന്ന്  എ​ന്നു പ​റ​യു​ന്ന​തി​നോ​ടും ഞാ​ൻ യോ​ജി​ക്കു​ന്നി​ല്ല. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ  സ​ഹ​താ​പ​ത്തി​ലൂ​ടെ വി​ജ​യം നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നു പ​റ​യാം. എ​ന്ന് വി​വേ​ക് അ​ഗ്നി​ഹോ​ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ  ജ​വാ​ൻ സി​നി​മ തി​യേ​റ്റ​റി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വാ​ക്സി​ൻ വാ​റും റി​ലീ​സി​നെ​ത്തു​ന്ന​ത്.  ത​ന്‍റെ ചി​ത്രം ഒ​രി​ക്ക​ലും ജ​വാ​നു മു​ക​ളി​ൽ പോ​കി​ല്ലെ​ന്നും ഒ​രു മ​ത്സ​ര​ത്തി​ന്  താ​ൻ ത​യാ​റ​ല്ലെ​ന്നും വി​വേ​ക് ത​ന്നെ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Read More

മൂന്ന് മണിക്കൂറോളം ബന്ദിയാക്കി, പീഡിപ്പിക്കാൻ ശ്രമം, പണം ആവശ്യപ്പെട്ട് നിരന്തരമായ ഭീഷണി; പോലീസിനെതിരെ പരാതിയുമായ് യുവതി

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ലൈം​ഗി​ക​മാ​യ് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി യു​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ നി​ന്നു​ള്ള 22 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് ഗാ​സി​യാ​ബാ​ദി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് പരാതി നൽകിയത്.  ബു​ല​ന്ദ്ഷ​ഹ​ർ നി​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യും അ​വ​ളു​ടെ പ്ര​തി​ശ്രു​ത​വ​ര​നും ഗാ​സി​യാ​ബാ​ദി​ലെ സാ​യ് ഉ​പ​വ​ൻ വ​ന​ത്തി​ൽ ഇരിക്കുമ്പോഴാണ് സംഭവം. രാ​കേ​ഷ് കു​മാ​റും ദി​ഗം​ബ​ർ കു​മാ​റും എ​ന്ന് പേ​രു​ള്ള ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യൂ​ണി​ഫോ​മി​ൽ  മ​റ്റൊ​രാ​ളു​മാ​യി ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി.  പ്ര​തി​ശ്രു​ത വ​ര​നെ ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​ർ ഇ​വ​രോ​ട് 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ പോ​ലീ​സു​കാ​രോ​ട് അ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് യു​വാ​വി​നോ​ട് പേ​ടി​എം വ​ഴി 1000 രൂ​പ ന​ൽ​കാ​ൻ അവർ നി​ർ​ബ​ന്ധി​ച്ചു. 5.5 ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പ​റ​ഞ്ഞു.  പോ​ലീ​സു​കാ​ർ ത​ന്നെ ത​ല്ലി​യെ​ന്നും യു​വ​തി ത​ന്‍റെ പ​രാ​തി​യി​ൽ പറഞ്ഞു. വി​ട്ട​യ​ക്കു​ന്ന​തി​ന്…

Read More