എ​ൽ​പി​ജി ല​ഭ്യ​ത: പ​രി​ഭ്രാ​ന്തി ഒ​ഴി​വാ​ക്കാ​ൻ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​നി​ർ​ദേ​ശം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് എ​ൽ​പി​ജി ല​ഭ്യ​ത​യെ​ക്കു​റി​ച്ച് പ​ട​രു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പാ​ച​ക​വാ​ത​ക ക്ഷാ​മ​മു​ണ്ടെ​ന്ന കിം​വ​ദ​ന്തി​ക​ൾ ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​താ​യും ഇ​ത് അ​നാ​വ​ശ്യ​മാ​യ വാ​ങ്ങ​ലു​ക​ളി​ലേ​ക്കും പൂ​ഴ്ത്തി​വെ​യ്പ്പു​ക​ളി​ലേ​ക്കും ന​യി​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ക​ത്തെ​ഴു​തി.നി​ല​വി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ 17 സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ൽ​പി​ജി ല​ഭ്യ​ത​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​വ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ബാ​ക്കി​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ഇ​ല്ലാ​ത്ത​ത് കിം​വ​ദ​ന്തി​ക​ൾ പ​ട​രാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സേ​ന പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും ഇ​ല​ക്‌‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും…

Read More

അ​മ്പ​ല​പ്പു​ഴ​യി​ല്‍ ആ​ശ​ങ്ക; കു​ട്ട​നാ​ട് കൈ​വി​ട്ടേ​ക്കും; വോ​ട്ട് ചോ​ർ​ന്നെ​ന്ന് സി​പി​എം വി​ല​യി​രു​ത്ത​ൽ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്ന് സി​പി​എം വി​ല​യി​രു​ത്ത​ൽ. അ​മ്പ​ല​പ്പു​ഴ, കാ​യം​കു​ളം, കു​ട്ട​നാ​ട്, ആ​ല​പ്പു​ഴ, അ​രൂ​ർ സീ​റ്റു​ക​ളി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ന്ന​തെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. ജി.​സു​ധാ​ക​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ അ​മ്പ​ല​പ്പു​ഴ​യി​ൽ പ​തി​വാ​യി എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​യി​രു​ന്ന വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ച്ച വോ​ട്ട് പാ​ർ​ട്ടി​ക്ക് ല​ഭി​ച്ചി​ല്ല. ബി​ജെ​പി വോ​ട്ടു​ക​ൾ കു​റ​ച്ച് ജി.​സു​ധാ​ക​ര​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ഷ്പ​ക്ഷ വോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യി കി​ട്ടി​യി​ട്ടി​ല്ല. പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും ര​ണ്ടാ​യി​രം വോ​ട്ടി​നെ​ങ്കി​ലും വി​ജ​യി​ച്ച് ക​യ​റാ​മെ​ന്നും വി​ല​യി​രു​ത്തു​ന്നു. ഹ​രി​പ്പാ​ടും കു​ട്ട​നാ​ടും ന​ഷ്ട​മാ​കും. അ​രൂ​രി​ലും പ്ര​തീ​ക്ഷി​ച്ച വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. ഇ​തും ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണ്. ബൂ​ത്ത് ത​ല ക​ണ​ക്കു​ക​ൾ പ്ര​കാ​രം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് ചോ​ർ​ച്ച സം​ഭ​വി​ച്ച​താ​യി പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ടു​ന്നു. ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തു​ത​ല ക​ണ​ക്കു​ക​ൾ എ​ടു​ത്ത് വി​ല​യി​രു​ത്താ​ണ് പാ​ർ​ട്ടി തീ​രു​മാ​നം.

Read More

ത​ലയ്ക്കേ​റ്റ ആ​ഘാ​തം, അ​സ്ഥി​ക​ൾ ഒ​ടി​ഞ്ഞു നു​റു​ങ്ങി​യ നി​ല​യി​ൽ; മ​ര​ണ​കാ​ര​ണം വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ൾ; ശ്രീ​ന​ന്ദ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ സൂ​ച​ന​ക​ൾ ഇ​ങ്ങ​നെ

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂരു ബാ​ബാ ബു​ധ​ൻ​ഗി​രി മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ളെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ത​ല​യു​ടെ വ​ല​തു​ഭാ​ഗ​ത്തേ​റ്റ ശ​ക്ത​മാ​യ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കു​ക​ളു​ണ്ട്. അ​സ്ഥി​ക​ൾ മി​ക്ക​തും ഒ​ടി​ഞ്ഞു​നു​റു​ങ്ങി​യ നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി ധ​രി​ച്ചി​രു​ന്ന ജീ​ൻ​സും ടോ​പ്പും അ​തേ​പ​ടി​യു​ണ്ടാ​യി​രു​ന്നു. വീ​ഴ്ച​യ്ക്കി​ടെ സം​ഭ​വി​ച്ച ചെ​റി​യ കീ​റ​ലു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​മു​ക​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ശ്രീ​ന​ന്ദ അ​വ​സാ​ന​മാ​യി ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​വും മ​ല​യി​ടു​ക്കി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​വും പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​വ​സാ​നം ക​ണ്ട സ്ഥ​ല​ത്തു​നി​ന്ന് ശ്രീ​ന​ന്ദ ന​ട​ന്നു​ക​യ​റി​യ​ത് മൃ​ത​ദേ​ഹം ക​ണ്ട സ്ഥ​ല​ത്തി​നു മു​ക​ളി​ലേ​ക്കാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ​തി​ൽ​നി​ന്നു സൂ​ച​ന ല​ഭി​ച്ച​ത്. ശ്രീ​ന​ന്ദ​യെ മ​റ്റാ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്ന​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ബ​ദ്ധ​ത്തി​ലോ കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​നു വേ​ണ്ടി​യോ പെ​ൺ​കു​ട്ടി ഈ ​ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു​നീ​ങ്ങി കാ​ൽ​തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മ​ല​മു​ക​ളി​ലെ…

Read More

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം

മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു സം​ഭ​വം. ഇ​ല​ക്ട്രി​ക് പ​വ​ർ ഹൗ​സി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത്. ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ക്കാ​നാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. എ​മ​ർ​ജ​ന​സി റെ​സ്പോ​ൺ​സ് ടീ​മും മും​ബൈ ഫ​യ​ർ ബ്രി​ഗേ​ഡും ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. മൂ​ന്നു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ മാ​ത്ര​മാ​യി തീ ​നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. വി​മാ​ന​ങ്ങ​ൾ വൈ​കി​യ​താ​യി ചി​ല യാ​ത്ര​ക്കാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രാ​തി​പ്പെ​ട്ടു​വെ​ങ്കി​ലും വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടി​ല്ല: മ​ന്ത്രി​സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ല്‍ ലീ​ഗ് മു​ന്ന​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന് നൂ​റി​നു മു​ക​ളി​ല്‍ സീ​റ്റ് ഉ​റ​പ്പാ​യും ല​ഭി​ക്കു​മെ​ന്ന് മു​സ്‌ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടി​ല്ല. മ​ന്ത്രി​സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ല്‍ ലീ​ഗ് മു​ന്ന​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന് എ​ല്ലാ പി​ന്തു​ണ​യും ലീ​ഗ് ന​ല്‍​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ആ​രാ​ണെ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ണ്‍​ഗ്ര​സാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​യാ​ലും ലീ​ഗ് പി​ന്തു​ണ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട്-മു​ന​വ​റ​ലി ത​ങ്ങ​ള്‍മു​സ്‌ലിം ലീ​ഗി​ന് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് മു​ന​വ​റ​ലി ത​ങ്ങ​ള്‍. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്നും പി​ന്നീ​ട് സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടു​മൊ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലീ​ഗി​ന് നേ​ര​ത്തെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കേ​ര​ള​ത്തി​ല്‍ ഇ​നി ത്രി​കോ​ണ മ​ത്സ​ര​മി​ല്ല: കേ​ര​ള​ത്തി​ൽ പ്ര​ബ​ല​ശ​ക്തി​യാ​യി എ​ൻ​ഡി​എ ഉ​ണ്ടാ​കു​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​നി ത്രി​കോ​ണ മ​ത്സ​ര​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. എ​ന്‍​ഡി​എ പ്ര​ബ​ല ശ​ക്തി​യാ​യി ഒ​രു വ​ശ​ത്തു​ണ്ടാ​കും. കേ​ര​ള​ത്തി​ല്‍ വ​ലി​യ മാ​റ്റം വ​രി​ക​യാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ള്‍ മ​ത്സ​രി​ച്ച അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ക​ഴി​ഞ്ഞ​ത്. ഇ​നി ഇ​ട​തും വ​ല​തും ഒ​ന്നി​ച്ച് സ​ഖ്യ​മാ​യി മ​ത്സ​രി​ക്കും. മ​റു വ​ശ​ത്ത് എ​ന്‍​ഡി​എ പ്ര​ബ​ല​ശ​ക്തി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു മു​ന്ന​ണി​യെ​യും പൂ​ട്ടും താ​ക്കോ​ലും എ​ടു​ത്ത് പൂ​ട്ടു​മെ​ന്നു​ള്ള അ​ഹ​ങ്കാ​രം പ​റ​യാ​നി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ വി​ക​സി​ത കേ​ര​ള​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രെ​യു​ള്ള മാ​റ്റ​ത്തി​ന് വേ​ണ്ടി വോ​ട്ട് ചെ​യ്‌​തെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. നേ​മ​ത്തെ ജ​ന​ങ്ങ​ള്‍ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നുവേ​ണ്ടി വോ​ട്ട് ചെ​യ്‌​തെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. ജ​ന​വി​ധി എ​ന്താ​ണെ​ന്ന് മെ​യ് നാ​ലി​ന് അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​ശി​വ​ന്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ന്നി​ല്ല. നേ​മ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി പോ​സീ​റ്റീ​വാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ആ​രെ​യും അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം…

Read More

ക​ണ്ണീ​രി​ലാ​ഴ്ത്തി വി​നോ​ദ​യാ​ത്ര: ചി​രി​ച്ചു​ല്ല​സി​ച്ച് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി, സോ​ഷ്യ​ൽ മീ​ഡി​യ‍​യി​ൽ പോ​സ്റ്റ് ചെ​യ്യാ​ൻ ഫോ​ട്ടോ എ​ടു​ത്തു തീ​രും മു​ൻ​പ് വെ​ള്ള​ച്ചാ​ട്ടം ക​വ​ർ​ന്നെ​ടു​ത്തു; കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണു മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അമരാവതി: വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കെ നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ല്ലൂ​രി സീ​താ​രാ​മ​രാ​ജു ജി​ല്ല​യി​ലെ മു​ള​ഗ​മ്മി വെ​ള്ള​ച്ചാ​ട്ട​മാ​ണ് മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​ത്. ഹു​ക്കും​പേ​ട്ട മ​ണ്ഡ​ലി​ലെ ജം​ബു​ല​വ​ല​സ ഗ്രാ​മ​ത്തി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു നാ​ൽ​വ​ർ സം​ഘം. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ വ​ഴു​ക്കു​ള്ള പാ​റ​ക​ളി​ൽ നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ തെ​റ്റി നാ​ലു​പേ​രും വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും നീ​ന്ത​ൽ അ​റി​യി​ല്ലാ​തി​രു​ന്ന​തും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഒ​രു പെ​ൺ​കു​ട്ടി​യെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ തൃ​ഷ (17), ര​ത്‌​ന​കു​മാ​രി (16), പ​വി​ത്ര (16) എ​ന്നി​വ​ർ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് സം​ഘ​മെ​ത്തി​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​റ​മെ നി​ന്ന് നോ​ക്കു​മ്പോ​ൾ അ​പ​ക​ട​കാ​രി​യ​ല്ലെ​ന്ന് തോ​ന്നു​മെ​ങ്കി​ലും, മു​ള​ഗ​മ്മി വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ പാ​റ​ക​ൾ അ​തി​ഭ​യ​ങ്ക​ര​മാ​യ വ​ഴു​ക്കു​ള്ള​താ​ണെ​ന്നും അ​ടി​യൊ​ഴു​ക്ക് പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ…

Read More

ചൂടിനൽപം ആശ്വാസം… സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വരുംമണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.

Read More

‘ക​ഴി​വും പ്രാ​പ്തി​യും ഉ​ള്ള​വ​ർ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹം, രാ​ഷ്‌​ട്രീ​യ​ത്തി​ൽ ശോ​ഭി​ക്കു​ന്ന​ത് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്’: ടൊ​വി​നോ തോ​മ​സ്

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ന​ട​ൻ ടൊ​വി​നോ തോ​മ​സ്. ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ൾ​സ് സ്കൂ​ളി​ൽ 113 ബൂ​ത്തി​ലാ​ണ് താ​രം വോ​ട്ട് ചെ​യ്ത​ത്. ക​ഴി​വും പ്രാ​പ്തി​യും ഉ​ള്ള​വ​ർ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും രാ​ഷ്‌​ട്രീ​യ​ത്തി​ൽ ശോ​ഭി​ക്കു​ന്ന​ത് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കു​മെ​ന്നും ന​ട​ൻ ടൊ​വി​നോ തോ​മ​സ് പ​റ​ഞ്ഞു. സി​നി​മാ​ക്കാ​രു​ടെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​പ്പോ​ൾ ഇ​ല്ലെ​ന്നും ഇ​റ​ങ്ങി​യേ പ​റ്റൂ​വെ​ന്ന ത​ര​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നാ​ൽ ഇ​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തു മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും കേ​ര​ള​ത്തി​നു​വേ​ണ്ടി ന​ല്ല​തു ചെ​യ്യാ​ൻ ക​ഴി​യ​ണം. വോ​ട്ട് ചെ​യ്യു​ന്ന​ത് ന​മ്മു​ടെ അ​വ​കാ​ശ​വും ക​ട​മ​യു​മാ​ണെ​ന്നും ടോ​വി​നോ പ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ൾ​സ് സ്കൂ​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് വോ​ട്ടു​ചെ​യ്യാ​ൻ ടൊ​വി​നോ എ​ത്തി​യ​ത്.

Read More

‘എ​ൽ​ഡി​എ​ഫ് ഇ​ല്ലാ​തെ ഒ​രു പ​ണി​യും ന​ട​ക്കി​ല്ല, അ​ല്ലെ​ങ്കി​ൽ ഈ ​നാ​ട് പ​ല ആ​ളു​ക​ളും ചേ​ർ​ന്ന് ക​ത്തി​ച്ചു ക​ള​യും’: വി​നാ​യ​ക​ൻ

കൊ​ച്ചി: വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ന​ട​ൻ വി​നാ​യ​ക​ൻ. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ർ മാ​താ​ന​ഗ​ർ സ്കൂ​ളി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ൽ​ഡി​എ​ഫ് ഇ​ല്ലാ​തെ ഈ ​ലോ​കം ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്നും നാ​ട് ന​ശി​ച്ചു പോ​കു​മെ​ന്നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വി​നാ​യ​ക​ൻ പ​റ​ഞ്ഞു. ‘ദൈ​വ​ത്തെ ഓ​ർ​ത്ത് എ​ന്നെ ന​ശി​പ്പി​ക്ക​ല്ലേ’ എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ് വി​നാ​യ​ക​ൻ ത​ന്റെ പ്ര​തി​ക​ര​ണം അ​റി​യി​ച്ച​ത്. “ഇ​താ​ണ് ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ദി​നം. സം​സ്ഥാ​ന​ത്തെ സി​റ്റു​വേ​ഷ​ൻ ഭ​യ​ങ്ക​ര പ്ര​ശ്ന​മാ​ണ്. എ​ൽ​ഡി​എ​ഫ് ഇ​ല്ലാ​തെ ഒ​രു പ​ണി​യും ന​ട​ക്കൂ​ല്ല. അ​ല്ലെ​ങ്കി​ൽ നാ​ട് ന​ശി​ച്ചു പോ​കും. എ​ൽ​ഡി​എ​ഫ് ഇ​ല്ലാ​തെ ഈ ​ലോ​കം ഉ​ണ്ടാ​വൂ​ല്ല. ഈ ​നാ​ട് ഉ​ണ്ടാ​വൂ​ല്ല. ഞാ​ൻ ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു. എ​ൽ​ഡി​എ​ഫ് ഇ​ല്ലാ​തെ കേ​ര​ള​ത്തി​ന് പ​റ്റി​ല്ല. അ​ല്ലെ​ങ്കി​ൽ ഈ ​നാ​ട് പ​ല ആ​ൾ​ക്കാ​രും ചേ​ർ​ന്ന് ക​ത്തി​ച്ച് ക​ള​യും. അ​ത്ര​യേ പ​റ​യാ​നു​ള്ളൂ”.- വി​നാ​യ​ക​ൻ പ​റ​ഞ്ഞു.

Read More