റെ​യി​ൽ​വേ​യി​ൽ 1.53 ല​ക്ഷം കോ​ടി​യു​ടെ 100 വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ മു​ഖഛാ​യ മാ​റ്റു​ന്ന വി​പു​ല​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1.53 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ൽ 100 വ​ൻ​കി​ട പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. റെ​യി​ൽ​വേ ശൃം​ഖ​ല​യി​ൽ 6,000 കി​ലോ​മീ​റ്റ​റി​ല​ധി​കം പു​തി​യ പാ​ത​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന ഈ ​സം​രം​ഭം റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ലെ ച​രി​ത്ര നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് റെ​യി​ൽ​വേ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പ​ദ്ധ​തി​ക​ൾ​ക്ക് ന​ൽ​കി​യ അം​ഗീ​കാ​ര​ത്തി​ൽ 56 ശ​ത​മാ​ന​വും, പു​തി​യ പാ​ത​ക​ളു​ടെ ദൈ​ർ​ഘ്യ​ത്തി​ൽ 114 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി. സാ​മ്പ​ത്തി​ക നി​ക്ഷേ​പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ 110 ശ​ത​മാ​ന​ത്തി​ന്‍റെ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലെ തി​ര​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ട്രെ​യി​നു​ക​ളു​ടെ സ​മ​യ​നി​ഷ്ഠ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പു​തി​യ റെ​യി​ൽ​വേ ലൈ​നു​ക​ൾ​ക്ക് പു​റ​മെ നി​ല​വി​ലു​ള്ള…

Read More

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ത​ര​ണം സു​ഗ​മം; അ​ഞ്ചു കി​ലോ സി​ലി​ണ്ട​റു​ക​ളു​ടെ വി​ൽ​പ​ന ഇ​ര​ട്ടി​യാ​ക്കാ​ൻ കേ​ന്ദ്ര നി​ർ​ദേ​ശം

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​യി​ലെ ക​ലു​ഷി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ തു​ട​രു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. പാ​ച​ക വാ​ത​ക ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് കി​ലോ​ഗ്രാം എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ൽ​പ​ന ഇ​ര​ട്ടി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​ന്ത​ർ മ​ന്ത്രാ​ല​യ സ​മ്മേ​ള​ന​ത്തി​ലാ​ണ് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ അ​ഞ്ച് കി​ലോ സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ പ്ര​തി​ദി​നം 77,000 സി​ലി​ണ്ട​റു​ക​ൾ വി​റ്റി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ അ​ത് ഒ​രു ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. മാ​ർ​ച്ച് 23 മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 7.8 ല​ക്ഷം സി​ലി​ണ്ട​റു​ക​ൾ വി​റ്റ​ഴി​ച്ചു ക​ഴി​ഞ്ഞു. ഇ​വ​യു​ടെ ല​ഭ്യ​ത ഇ​നി​യും വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​ർ​ദ്ദേ​ശം. കൂ​ടാ​തെ, രാ​ജ്യ​ത്തെ ഓ​ൺ​ലൈ​ൻ ഗ്യാ​സ് ബു​ക്കിം​ഗ് 96 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​താ​യും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത…

Read More

അഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; അ​ധ്യാ​പ​ക​ന്‍റെ പീ​ഡ​ന​ത്തി​നു പു​റ​മെ ലോ​ൺ കു​രു​ക്കും

ത​ല​ശേ​രി: അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര ന​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ ആ​ർ.​എ​ൽ. നി​തി​ൻ രാ​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്നു ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ അ​ധ്യാ​പ​ക​രു​ടെ പീ​ഡ​ന​ത്തി​നു പു​റ​മെ ലോ​ൺ ആ​പ്പ് കു​രു​ക്കും. സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റ​ത്തി​ൽ പ്ര​തിസ്ഥാ​ന​ത്ത് എ​ത്തി​യി​ട്ടു​ള്ള അ​ധ്യാ​പ​ക​ൻ ഡോ. ​എം.​കെ. റാം ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും പ​രാ​തി. നി​തി​നോ​ട് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നു. നി​തി​ൻ ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ്പി​ലൂ​ടെ വാ​യ്പ എ​ടു​ത്ത തു​ക​യു​ടെ ഒ​രു ഗ​ഡു​വാ​യ 18,000 രൂ​പ അ​ട​യ്ക്കാ​ത്ത​തി​നെത്തുട​ർ​ന്ന് ലോ​ൺ ന​ൽ​കി​യ​വ​രു​മാ​യി നി​തി​ൻ ന​ട​ത്തി​യ ചാ​റ്റു​ക​ൾ രാ​ഷ്‌​ട്ര​ദീ​പി​ക​യ്ക്ക് ല​ഭി​ച്ചു. താ​ൻ പാ​വ​പ്പെ​ട്ട​വ​നാ​ണെ​ന്നും വാ​യ്പ ഗ​ഡു തി​രി​ച്ച​ട​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും ഉ​ൾ​പ്പെ​ടെ നി​തി​ൻ ഫി​നാ​ൻ​സ് ക​മ്പ​നി​ക്ക​യ​ച്ച സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. നി​തി​ൻ വാ​യ്പ തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഫി​നാ​ൻ​സ് ക​മ്പ​നി​യി​ൽ…

Read More

നി​ധി​ൻ കേ​ര​ള​ത്തി​ലെ ജാ​തി സ​മൂ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ഇ​ര​യെ​ന്ന് റാ​പ്പ​ർ വേ​ട​ൻ

കൊ​ച്ചി: ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​ധി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് റാ​പ്പ​ർ വേ​ട​ൻ. നി​ധി​ൻ കേ​ര​ള​ത്തി​ലെ ജാ​തി സ​മൂ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ഇ​ര​യെ​ന്ന് വേ​ട​ൻ പ​റ​ഞ്ഞു. പ​ഠി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ വ​ന്ന പ​യ്യ​നെ കൊ​ന്നു​ക​ള​ഞ്ഞ​ത് കേ​ര​ള​ത്തി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി​യാ​ണെ​ന്നും വേ​ട​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ധി​നും അ​പ്പ​നും അ​മ്മ​യ്ക്കും നീ​തി കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹ​ത്തി​ന് നീ​തി കി​ട്ടി​യി​ട്ടി​ല്ല എ​ന്നാ​ണ് അ​ർ​ഥ​മെ​ന്നും വേ​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം നി​ധി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ യു​വ​ജ​ന ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13 അം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക.

Read More

പ്ര​ണ​യം നിരസിച്ചു, യു​വ​തി​യെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി: ര​ണ്ട് പേ​ർ പി​ടി​യി​ൽ‌

ല​ക്‌​നോ: യു​പി​യി​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. മ​ക​ൾ കൊ​ല്ല​പ്പെ​ട്ടു. രാം​കൊ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൊ​ര്‍​വാ​ന്‍ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. കാ​ജ​ൾ(23), അ​മ്മ ലീ​ലാ​വ​തി ദേ​വി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​മ്മ ലീ​ലാ​വ​തി ദേ​വി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. കാ​ജ​ളും ലീ​ലാ​വ​തി​യും ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ആ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം കു​ശി​ന​ഗ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും പി​ന്നീ​ട് ഗൊ​ര​ഖ്പു​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ജ​ൾ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഛോട്ടി​ലാ​ല്‍ ഖ​ര്‍​വാ​ര്‍, അ​നു​ജ് കു​ശ്‌​വാ​ഹ എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഛോട്ടി​ലാ​ല്‍ നി​ര​ന്ത​രം കാ​ജ​ളി​നോ​ട് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രു​ന്നു. യു​വ​തി ഇ​ത് നി​ര​സി​ച്ച​തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read More

മാ​ർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടി​വ്: 21 മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ഊ​ർ​ജ ഉ​പ​ഭോ​ക്താ​ക്ക​ളാ​യ ഇ​ന്ത്യ​യു​ടെ ലി​ക്വി​ഫൈ​ഡ് പെ​ട്രോ​ളി​യം ഗ്യാ​സ് (എ​ൽ​പി​ജി) ഉ​പ​ഭോ​ഗം മാ​ർ​ച്ചി​ൽ ഇ​ടി​ഞ്ഞു. മാ​ർ​ച്ചി​ൽ ഏ​ക​ദേ​ശം 16 ശ​ത​മാ​നം പ്ര​തി​മാ​സ ഇ​ടി​വും 13 ശ​ത​മാ​നം വാ​ർ​ഷി​ക കു​റ​വും രേ​ഖ​പ്പെ​ടു​ത്തി 2.38 മി​ല്യ​ണ്‍ ട​ണ്ണി​ലെ​ത്തി. ഇ​ത് ക​ഴി​ഞ്ഞ് 21 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വാ​ണ്. എ​ന്നാ​ൽ, ഇ​തി​നു വി​പ​രീ​ത​മാ​യി ഡീ​സ​ൽ, പെ​ട്രോ​ൾ ഉ​പ​ഭോ​ഗം യ​ഥാ​ക്ര​മം 8.73 മി​ല്യ​ണ്‍ ട​ണ്ണും 3.78 മി​ല്യ​ണ്‍ ട​ണ്ണു​മാ​യി റി​ക്കാ​ർ​ഡ് ത​ല​ത്തി​ൽ ഉ​യ​രു​ക​യും ചെ​യ്തു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​യു​ടെ വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്ന് ഔ​ട്ട്‌ ലെ​റ്റു​ക​ളി​ലു​ണ്ടാ​യ ഉ​യ​ർ​ന്ന വാ​ങ്ങ​ലു​ക​ളാ​ണ് ഡീ​സ​ൽ, പെ​ട്രോ​ൾ വാ​ങ്ങ​ൽ ഉ​യ​രാ​ൻ കാ​ര​ണം. പെ​ട്രോ​ളി​യം പ്ലാ​നിം​ഗ് ആ​ൻ​ഡ് അ​നാ​ലി​സി​സ് സെ​ൽ (പി​പി​എ​സി)​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ​മാ​സ​ത്തെ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ലു​ണ്ടാ​യ 15.7 ശ​ത​മാ​നം പ്ര​തി​മാ​സ റി​ക്കാ​ർ​ഡ് കു​റ​വാ​ണ്. ഇ​തി​നു മു​ന്പു​ള്ള കു​റ​ഞ്ഞ ഉ​പ​ഭോ​ഗം 2024…

Read More

സ​ർ​വ​ത്ര ചൂ​ട്… പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ക! അ​ൾ​ട്രാ​വ​യ​ല​റ്റ് മു​ന്ന​റി​യി​പ്പ്; കൂ​ടു​ത​ൽ പ​തി​ച്ച ജി​ല്ല​ക​ൾ ഇ​വ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക…

Read More

പ​ക​ല്‍ അ​സ​ഹ​നീ​യ​മാ​യ ചൂ​ട്; വൈ​കി​ട്ട് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ, ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. ഇടിമിന്നല്‍ അപകടകാരിയാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പ് ഉണ്ട്. അതിനിടെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ വേനല്‍മഴ ലഭിച്ചു. അതേസമയം പകല്‍ സമയങ്ങളില്‍ കടുത്ത ചൂട് തുടരുകയാണ്. 12 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്.

Read More

റെ​യി​ൽ സു​ര​ക്ഷ​യ്ക്കും നി​രീ​ക്ഷ​ണ​ത്തി​നുംഇ​നി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്; സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ വി​പ്ല​വ​ത്തി​നു തു​ട​ക്കം

പ​ര​വൂ​ർ: റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി അ​ത്യാ​ധു​നി​ക ടെ​ലി​കോം-​ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​പു​ല​മാ​യ ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ റെ​യി​ൽ​വേ ശൃം​ഖ​ല​യെ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​യി സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ത്യാ​ധു​നി​ക ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. രാ​ജ്യ​ത്തെ 1,874 സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​തി​നോ​ട​കം വീ​ഡി​യോ സ​ർ​വൈ​ല​ൻ​സ് സി​സ്റ്റം (വി​എ​സ്എ​സ്) വി​പു​ലീ​ക​രി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത വീ​ഡി​യോ അ​ന​ലി​റ്റി​ക്സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​വ​രെ​യും അ​നാ​വ​ശ്യ​മാ​യി സ്റ്റേ​ഷ​നി​ൽ ത​ങ്ങു​ന്ന​വ​രെ​യും സ്വ​യ​മേ​വ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. മു​ഖം തി​രി​ച്ച​റി​യാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​മ​റ​ക​ൾ റെ​യി​ൽ​വേ​യു​ടെ ക​ണ്ണു​ക​ളാ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​തി​ന്റെ ത​ല​ച്ചോ​റാ​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. യാ​ത്ര​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി സം​യോ​ജി​ത പാ​സ​ഞ്ച​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം (ഐ​പി​ഐ​എ​സ്) 1,405 സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി. ഇ​ല​ക്‌​ട്രോ​ണി​ക് ട്രെ​യി​ൻ ഇ​ൻ​ഡി​ക്കേ​റ്റ​ർ…

Read More

എ​ൽ​പി​ജി ല​ഭ്യ​ത: പ​രി​ഭ്രാ​ന്തി ഒ​ഴി​വാ​ക്കാ​ൻ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​നി​ർ​ദേ​ശം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് എ​ൽ​പി​ജി ല​ഭ്യ​ത​യെ​ക്കു​റി​ച്ച് പ​ട​രു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പാ​ച​ക​വാ​ത​ക ക്ഷാ​മ​മു​ണ്ടെ​ന്ന കിം​വ​ദ​ന്തി​ക​ൾ ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​താ​യും ഇ​ത് അ​നാ​വ​ശ്യ​മാ​യ വാ​ങ്ങ​ലു​ക​ളി​ലേ​ക്കും പൂ​ഴ്ത്തി​വെ​യ്പ്പു​ക​ളി​ലേ​ക്കും ന​യി​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ക​ത്തെ​ഴു​തി.നി​ല​വി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ 17 സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ൽ​പി​ജി ല​ഭ്യ​ത​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​വ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ബാ​ക്കി​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ഇ​ല്ലാ​ത്ത​ത് കിം​വ​ദ​ന്തി​ക​ൾ പ​ട​രാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സേ​ന പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും ഇ​ല​ക്‌‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും…

Read More