തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ 113 ബൂത്തിലാണ് താരം വോട്ട് ചെയ്തത്. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണെന്നും രാഷ്ട്രീയത്തിൽ ശോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും നടൻ ടൊവിനോ തോമസ് പറഞ്ഞു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ലെന്നും ഇറങ്ങിയേ പറ്റൂവെന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലതു ചെയ്യാൻ കഴിയണം. വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും കടമയുമാണെന്നും ടോവിനോ പറഞ്ഞു. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ കുടുംബത്തോടൊപ്പമാണ് വോട്ടുചെയ്യാൻ ടൊവിനോ എത്തിയത്.
Read MoreCategory: Loud Speaker
‘എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കില്ല, അല്ലെങ്കിൽ ഈ നാട് പല ആളുകളും ചേർന്ന് കത്തിച്ചു കളയും’: വിനായകൻ
കൊച്ചി: വോട്ട് രേഖപ്പെടുത്തി നടൻ വിനായകൻ. എറണാകുളം ഗാന്ധിനഗർ മാതാനഗർ സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവുകയില്ലെന്നും നാട് നശിച്ചു പോകുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം വിനായകൻ പറഞ്ഞു. ‘ദൈവത്തെ ഓർത്ത് എന്നെ നശിപ്പിക്കല്ലേ’ എന്ന് പറഞ്ഞു കൊണ്ടാണ് വിനായകൻ തന്റെ പ്രതികരണം അറിയിച്ചത്. “ഇതാണ് ഏറ്റവും നിർണായകമായ ദിനം. സംസ്ഥാനത്തെ സിറ്റുവേഷൻ ഭയങ്കര പ്രശ്നമാണ്. എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കൂല്ല. അല്ലെങ്കിൽ നാട് നശിച്ചു പോകും. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവൂല്ല. ഈ നാട് ഉണ്ടാവൂല്ല. ഞാൻ ഉറപ്പിച്ച് പറയുന്നു. എൽഡിഎഫ് ഇല്ലാതെ കേരളത്തിന് പറ്റില്ല. അല്ലെങ്കിൽ ഈ നാട് പല ആൾക്കാരും ചേർന്ന് കത്തിച്ച് കളയും. അത്രയേ പറയാനുള്ളൂ”.- വിനായകൻ പറഞ്ഞു.
Read More‘വോട്ടിന് കാശ് എന്നത് കേരളത്തില്‍ കാണാത്ത കാഴ്ചയാണ്, പാലക്കാടന്‍ കാറ്റ് യുഡിഎഫിന് അനുകൂലം’: രമേഷ് പിഷാരടി
കൊച്ചി: പാലക്കാടന്‍ കാറ്റ് യുഡിഎഫിന് അനുകൂലമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. തൃപ്പൂണിത്തുറയില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിന് കാശ് എന്നത് കേരളത്തില്‍ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. പണവും സാരിയും നല്‍കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇപ്പോള്‍ മാത്രമാണ്. നിഴല്‍ എന്ന് പറയുന്നതിനോട് ഒന്നുംപറയാന്‍ ഇല്ലെന്നും ജനങ്ങള്‍ക്ക് കണ്ടു കഴിയുമ്പോള്‍ കാര്യം മനസിലാകുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. താന്‍ ദുര്‍ബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു. ദുര്ബലന് ആണെങ്കില്‍ എന്തിനാണ് ഇത്രയും അധിക്ഷേപമെന്നും രമേഷ് പിഷാരടി ചോദിച്ചു. തനിക്കെതിരെ കഥയുണ്ടെന്നും 10ന് ശേഷം പുറത്തുവിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയില്‍, അങ്ങനെ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അല്ലേ പറയേണ്ടതെന്നും പിഷാരടി ചോദിച്ചു. വലത്തോട്ട് മുണ്ട് ഉടുത്ത തന്റെ ഫോട്ടോ മനപ്പൂര്‍വം ഫ്ളിപ് ചെയ്ത് ഇടത്തോട്ട്…
Read Moreകേരളം യുഡിഎഫ് തൂത്ത് വാരും; ഇന്ന് ആറ് മണികഴിഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കുമെന്ന് എ.കെ. ആന്റണി
തിരുവനന്തപുരം: ഇന്ന് ആറ് മണികഴിഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും. പിന്നീട് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി മാത്രമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ഭരണം യുഡിഎഫിന് ലഭിക്കുമെന്നും കേരളം യുഡിഎഫ് തൂത്ത് വാരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ദുര്‍ഭരണത്തിനെതിരേ കണക്കു ചോദിക്കാനും എല്‍ഡിഎഫിനെ പുറത്താക്കാനും ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകി എത്തുകയാണ്. എസ്എഫ്ഐയുടെ സ്ഥാപക നേതാവ് ഉള്‍പ്പെടെ യുഡിഎഫിനോടൊപ്പമാണ്. എല്‍ഡിഎഫിനെ സ്നേഹിക്കുന്നവര്‍ ഇത്തവണ മാറി വോട്ട് ചെയ്യണം. അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന പാര്‍ട്ടി സംവിധാനം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിക്കുമെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ബിജെപിക്ക് കേരളത്തിന്റെ മണ്ണില്‍ വിജയിക്കാന്‍ കഴിയില്ല. അവര്‍ക്ക് പാകപ്പെടുന്ന മണ്ണല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു. ജഗതി സ്കുളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read More‘പിതാവിനെ എൽഡിഎഫ് സർക്കാർ വേട്ടയാടി, ഇന്ന് ഏറ്റവും വേദനയുള്ള ദിവസം’: കറുപ്പണിഞ്ഞ് ബൂത്തിലെത്തി ചാണ്ടി ഉമ്മൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ദിനം കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ. തന്റെ പിതാവിനെ എൽഡിഎഫ് സർക്കാർ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ തങ്ങളെ അപമാനിക്കണോയെന്നു ചാണ്ടി ഉമ്മൻ ചോദിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്. പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. തന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചു. അതിനെതിരായ പ്രതിഷേധമാണ് ഇത്. വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഈ കറുപ്പ് വസ്ത്രമെന്ന് ചാണ്ടി…
Read Moreപിണറായി ഉദ്ദേശിച്ചത് പൊന്നു മോനേ എന്നാകാം: മൃദുലമായ പ്രയോഗം മാത്രം; മുഖ്യമന്ത്രിയെന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: രേവന്ത് റെഡ്ഡിയെ ഡാഷ് മോനെയെന്ന് മുഖ്യമന്ത്രി വിളിച്ചത് പൊന്നു മോനേ എന്നാകാം. പിണറായിയുടെ ഡാഷ് മോൻ പ്രയോഗത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് ഇ.പി.ജയരാജൻ. പിണറായിയുടെത് മൃദുലമായ പ്രയോഗം മാത്രമാണ്. രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ല. സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാന്‍ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രിയെന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും ഇ.പി. ജയരാജന് പറഞ്ഞു
Read Moreജനാധിപത്യത്തിന്റെ സൗന്ദര്യം! വോട്ട് ചെയ്യാൻ മോഹൻലാൽ എത്തിയത് കൊച്ചിയിൽ നിന്ന് തിരികെ അമേരിക്കയിലേക്ക്
തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി സൂപ്പർ താരം മോഹൻലാൽ. തിരുവനന്തപുരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.ഇന്ന് അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. ബൂത്തിൽ അര മണിക്കൂറോളം ക്യൂവിൽ കാത്തിരുന്ന ശേഷമായിരുന്നു മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാർഥികളായ കെ. എസ് ശബരീനാഥനും വി. ശിവൻകുട്ടിയും താരത്തോടൊപ്പമുണ്ടായിരുന്നു. ഈ നിമിഷത്തെക്കുറിച്ച് ശബരീനാഥൻ കുറിച്ചത് ഇങ്ങനെ. ജനാധിപത്യത്തിന്റെ സൗന്ദര്യം: “ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുകൾ സ്കൂളിലെത്തിയ ലാലേട്ടൻ….കൂടെ സ്ഥാനാർഥികളായ ഞാനും ശിവൻകുട്ടിയും.” എത്ര തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ താരം കാണിച്ച താല്പര്യം എല്ലാവർക്കും മാതൃകയാണെന്ന് ശബരീനാഥൻ കൂട്ടിച്ചേർത്തു.
Read Moreചൂടത്തൽപം ആശ്വാസം… വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Moreസ്വർണക്കമ്പത്തിൽ രാജ്യത്ത്മലയാളി തന്നെ മുന്നിൽ; ഉപഭോഗത്തിൽ 30 ശതമാനവും കേരളത്തിൽ
പരവൂർ: ഇന്ത്യയിലെ സ്വർണ ഉപഭോഗത്തിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഒന്നാമത്. രാജ്യത്തെ ആകെ സ്വർണ ഉപഭോഗത്തിന്റെ 30 ശതമാനത്തോളം കേരളത്തിലാണെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ കേരളത്തിന് തൊട്ടുപിന്നാലെയുള്ളത്. രാജ്യത്തെ വീടുകളിലുള്ള ആകെ സ്വർണശേഖരത്തിന്റെ മൂല്യം കേട്ടാൽ അമ്പരക്കും വിധം ഉയരത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 445 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ളത്. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ (ജിഡിപി) 125 ശതമാനം അധികമാണ്. 324 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ നിലവിലെ ജിഡിപി. ഓഹരി വിപണിയിലെ കമ്പനികളുടെ ആകെ വിപണി മൂല്യമായ 460 ലക്ഷം കോടിയോട് ഏകദേശം തുല്യമായ നിലയിലാണ് ഇന്ത്യൻ കുടുംബങ്ങളുടെ ഈ സ്വർണ സമ്പാദ്യം. ബാങ്ക് നിക്ഷേപം, ഭൂമി, കെട്ടിടം തുടങ്ങിയ മറ്റ് സമ്പാദ്യ…
Read Moreവോട്ട് ചെയ്യൂ… ജനാധിപത്യം കരുത്തുറ്റതാക്കാം: ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ ഓരോ പൗരന്റെയും കൈയിലുള്ള വോട്ടവകാശമാണ്. ഈ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലുള്ള നമ്മുടെ ഉത്തരവാദിത്വം കൂടിയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ “സമ്മതിദായക കേന്ദ്രീകൃതമായ” വിപുലമായ തയാറെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍, സമ്മതിദായകര്‍ക്ക് ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. പുതുമകള്‍: സുതാര്യതയുടെ 30 സംരംഭങ്ങള്തെരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനികവത്കരിക്കാനും കൂടുതല്‍ ജനകീയമാക്കാനും മുപ്പതോളം പുതിയ പദ്ധതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ നടപ്പിലാക്കുന്നത്. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി നാൽപ്പതിലധികം ആപ്പുകളെയും വെബ്സൈറ്റുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഏകജാലക ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. പോളിംഗ്…
Read More