മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ടുടമ നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിനോദസഞ്ചാര ബോട്ടിന് വേണ്ട ഫിറ്റ്നസും അപകടത്തില്‍പെട്ട ബോട്ടിന് ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. യാത്രയ്ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. അപകടത്തില്‍ 22 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തില്‍ ഏഴ് പേരുടെയും നില ഗുരുതരമാണ്.
Read MoreCategory: Loud Speaker
ബാലൻ കട്ടക്കലിപ്പിലാണ്..! ഭരണനായകന് എന്തോ മറച്ച് വയ്ക്കാനുണ്ടോ? ബാലന്റെ പൊട്ടിത്തെറിയിൽ അഴിമതി ചർച്ചകൾ വീണ്ടും ശക്തമാകുന്നു
വി. ശ്രീകാന്ത് സിനിമകളിൽ നായകനൊപ്പം കുറച്ച് കൂട്ടുകാരും കാണും. ഇവരായിരിക്കും ചിരിക്കും അടിക്കുമുള്ള വകുപ്പെല്ലാം ഒപ്പിക്കുന്നത്. ഇവരിലൂടെ നായകന്റെ ഉള്ളിലിരിപ്പും മനസിലാക്കാൻ എളുപ്പമായിരിക്കും. വരെയെല്ലാം കണ്ട് രസിക്കാറുള്ള പ്രേക്ഷകർ ഇന്നലെ കേരള രാഷ്ട്രീയത്തിലെ നായകനെ നെഞ്ചോട് ചേർക്കുന്ന മറ്റൊരാളെ കൂടി കണ്ടു. സാക്ഷാൽ എ.കെ.ബാലൻ. ജനങ്ങൾ തങ്ങളെ നയിക്കാനായി മുഖ്യമന്ത്രിപദം നൽകി കയറ്റിവിട്ട പിണറായി വിജയനെതിരെയുള്ള ചോദ്യങ്ങൾക്കെതിരെയാണ് ബാലൻ പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറി കണ്ട ജനങ്ങൾക്ക് ഇത് ഇത്തിരി ഓവറായി പോയില്ലേയെന്നാണ് തോന്നിയത്. എന്തായാലും ഈ പൊട്ടിത്തെറിയോടു കൂടി ഭരണനായകന് എന്തോ മറച്ച് വയ്ക്കാനുണ്ടെന്നുള്ള ചർച്ചകൾ വീണ്ടും ശക്തി പ്രാപിച്ചിരിക്കുക യാണ്. മനസില്ല ഒന്നിനുംഎഐ കാമറ വിവാദം കത്തിനിൽക്കുന്ന സമയത്ത് സിപിഎം നേതാക്കളോട് അതെ കുറിച്ച് ചോദിച്ചാൽ ഹാലിളകുമല്ലോ. അതേരീതിയിലുള്ള ഹാലിളകലാണ് ഇന്നലെ എ.കെ.ബാലനിൽ നിന്നും ഉണ്ടായത്. കാമറ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാത്തത് എന്തെന്നുള്ള…
Read Moreമോട്ടോര്‍ വാഹനവകുപ്പിന് ‘പിഴയോടു പിഴ’; ടാർജറ്റ് തികയ്ക്കാനുള്ള ധൃതിയിൽ ആളുമാറി നോട്ടീസ് അയയ്ക്കുന്നതു തുടർക്കഥ
കോഴിക്കോട്: യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കിയ റോഡിലെ കാമറയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്നതിനിടെ ടാര്‍ജറ്റ് തികയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പരിശോധനയിലും ‘പിഴ’ കൂടുന്നു. സമീപകാലത്തായി തെറ്റായ രീതിയില്‍ യാത്രക്കാര്‍ക്ക് നോട്ടീസ് അയയ്ക്കുന്ന സംഭവങ്ങളാണു വര്‍ധിച്ചുവരുന്നത്.കഴിഞ്ഞ ദിവസം ആക്ടീവ സ്കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്നു കാട്ടി സന്ദേശം ലഭിച്ചതാണ് ഇതില്‍ അവസാനത്തേത്. ഒന്നുമറിയാത്ത ടിവിഎസ് സ്കൂട്ടർ യാത്രക്കാരനാണു പിഴ സന്ദേശം ലഭിച്ചത്.പെയിന്റിംഗ് തൊഴിലാളിയായ താമരശേരി കോരങ്ങാട് കരുവള്ളി മുഹമ്മദ് യാസീനാണ് പിഴ അടക്കാൻ ഫോണിൽ സന്ദേശമായി നോട്ടീസ് ലഭിച്ചത്. മുഹമദ് യാസിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 57 വൈ 4428 നമ്പർ ടിവിഎസ് എൻട്രോക്ക് സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ രണ്ടു പേർ സഞ്ചരിച്ചെന്ന് കാണിച്ചാണു പിഴ അടയ്ക്കാൻ ചെലാൻ ലഭിച്ചത്. മുഹമ്മദ് യാസീൻ ചെലാനിനൊപ്പമുള്ള ഫോട്ടോ പരിശോധിച്ചപ്പോഴാണ് ആക്റ്റീവ സ്കൂട്ടറിലാണ് രണ്ട് പേർ ഹെൽമറ്റ് ധരിക്കാതെ പോകുന്നതെന്നു ശ്രദ്ധയിൽപ്പെട്ടത്.…
Read Moreമണിപ്പുരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി, സംസ്ഥാനത്തിനു വീഴ്ച സംഭവിച്ചു
മണിപ്പുര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പുരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഇംഫാലില്‍നിന്ന് സര്‍വകലാശാലയുടെ സഹായത്തോടെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം കോല്‍ക്കത്ത വഴി ബംഗളൂരുവിലെത്തിക്കാനാണു നീക്കം. പിന്നീട് വ്യോമമാര്‍ഗം തന്നെ ഇവരെ നാട്ടിലെത്തിക്കും. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍വകലാശാലയിലെ ഒന്‍പത് വിദ്യാര്‍ഥികളെയാണ് നാട്ടിലെത്തിക്കുക. വിമാന ടിക്കറ്റടക്കം സര്‍ക്കാര്‍ ഇവര്‍ക്ക് കൈമാറിയതായി കേരളസര്‍ക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് അറിയിച്ചു. നാട്ടിലെത്താന്‍ തയാറെടുക്കുന്ന കൂടുതല്‍ വിദ്യാര്‍ഥികളെ തിരികെയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കലാപബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ സൈന്യത്തെയും അര്‍ധസൈനികവിഭാഗങ്ങളെയും സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. മണിപ്പുരിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ വക്താവ് അറിയിച്ചു. ഗുരുതര സാഹചര്യത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്ന ഉത്തരവ് തുടരുകയാണ്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെ സാഹചര്യം നേരിട്ട് വിലയിരുത്തി. സംഘർഷം പടർന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച…
Read Moreലോകബാങ്കുമായി ചർച്ച നടത്താൻ മുഖ്യമന്ത്രിയുടെ പിഎയും?അമേരിക്കൻ യാത്രയ്ക്കു ചെലവ് മൂന്നു കോടി; വിവാദത്തിൽ വിശദീകരണവുമായി പൊതുഭരണവകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് പിഎയുടെ പേരിൽ വിവാദം. ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി അമേരിക്കയിൽ വച്ച് നടത്തുന്ന ചർച്ചയിൽ പങ്കെടുക്കുന്നവരുടെ സംഘത്തിൽ പിഎയുടെ പേര് ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രിയെ അനുഗമിക്കുന്നത് കൊണ്ടാണ് പിഎയുടെ പേര് കൂടി ഉൾപ്പെടുത്തി ഉത്തരവിറക്കിയതാണെന്നും ലോകബാങ്ക് പ്രതിനിധികളുടെ ചർച്ചയിൽ പിഎ പങ്കെടുക്കില്ലെന്നും പൊതുഭരണ വകുപ്പ് ഒടുവിൽ വിശദീകരണം നൽകുകയായിരുന്നു. അടുത്തമാസം എട്ടു മുതൽ പതിനെട്ട് വരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അമേരിക്കൻ- ക്യൂബൻ സന്ദർശനം. രണ്ട് രാജ്യങ്ങളിലും പിഎ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ലോക ബാങ്ക് പ്രതിനിധികളുമായി 12 ന് നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി, ധനമന്ത്രി, ആസൂത്രണ ബോർഡ് ചെയർമാൻ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ റിസോഴ്സ് സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നിവരുടെ പട്ടികയിലാണ് പിഎയുടെ പേരും…
Read Moreഓടുന്ന ബസിൽ യുവതിയെ കുത്തിയശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരം; വർഷങ്ങളുടെ പരിചയം ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചതിന്റെ കാരണം തേടി പോലീസ്
കോഴിക്കോട്: മലപ്പുറം വെന്നിയൂരിൽ ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ (25)കുത്തിയത്. ഇന്നലെ രാത്രി 11.15 ഓടെ മൂന്നാറില്‍നിന്നു ബംഗളൂരുവിലേക്ക് പോകുന്ന ബസിൽ വെന്നിയൂരിന് സമീപമാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വർഷത്തോളമായി പരിചയക്കാരാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാളിൽനിന്നു ബസിൽ കയറിയത്. രണ്ടു പേരുടെയും ബന്ധുക്കളോ സുഹൃത്തുക്കളോ ബസിൽ ഉണ്ടായിരുന്നില്ലെന്നു പോലീസ് പറയുന്നു. ബസിൽ കയറിയ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി യാത്രക്കാർ പറയുന്നു. ഇരുവരെയും പിന്നീട് സീറ്റ് മാറ്റിയിരുത്തി. ദീർഘദൂര ബസ് ആയതുകൊണ്ടുതന്നെ ലൈറ്റ് ഓഫാക്കിയപ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സനൽ യുവതിയെ കുത്തുകയായിരുന്നു. കഴുത്തറുത്തശേഷം കത്തി…
Read Moreദി കേരള സ്റ്റോറി സിനിമ പ്രദര്‍ശനം ആരംഭിച്ചു; തിയറ്ററിന് പുറത്ത് സംഘർഷം നാല് പേർ അറസ്റ്റിൽ; ഹര്‍ജികള്‍ ഹൈക്കോടതിയിൽ
കൊച്ചി: പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തുടങ്ങി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എറണാകുളം ഷേണായിസ് തിയറ്ററിന് ഉള്ളിലേക്ക് എന്‍സിപി യുവജനവിഭാഗം തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് നാലു പ്രവര്‍ത്തകരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എറണാകുളം സെന്‍ട്രല്‍ എസിപി സി.ജയകുമാര്‍, സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. റിലീസിനു മുമ്പേ ഹിന്ദി ചിത്രമായ ദി കേരള സ്റ്റോറി വിവാദം സൃഷ്ടിച്ചിരുന്നു. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഐ.എസ് റിക്രൂട്ട്മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്നാനി എന്നിവരാണ് അഭിനേതാക്കള്‍. ട്രെയിലര്‍ റിലീസിന് പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ…
Read Moreപ്രസാഡിയോ ചെറിയ മീനല്ല; സിപിഎമ്മിന് ഇലക്ഷൻ ഫണ്ടിലേക്കു നല്‍കിയത് 20 ലക്ഷം; സേഫ് കേരളയിലൂടെ കമ്പനി ‘സേഫായി’; കമ്പനിയുടെ 95 ശതമാനം ഓഹരികളും ഒരാളുടെ കൈവശം
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പ്രസാഡിയോ കമ്പനിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭൂരിപക്ഷം ഓഹരികളും പത്തനംതിട്ട സ്വദേശി സുരേഷ്കുമാറിന്റെ കൈയിലാണെന്നാണ് പുറത്തുവരുന്ന വിവരം.95ശതമാനം ഓഹരികളും സുരേഷ് കുമാറിന്റെ കൈവശമാണ്. ഡയറക്ടർ രാംജിത്തിനുള്ളത് അഞ്ചു ശതമാനം ഓഹരികൾ മാത്രം. പത്തു രൂപയുടെ ഒന്‍പതു ലക്ഷം ഷെയറുകളാണ് ആകെ ഉള്ളത്. കമ്പനിയിലെ മറ്റു രണ്ടു ഡയറക്ടർമാരുടെ പേരിൽ ഷെയറുകൾ ഇല്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ്കുമാർ സിപിഎമ്മിന് സംഭാവന നൽകിയത് 20 ലക്ഷം രൂപയാണെന്ന് പുറത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം നൽകിയ കണക്കിലാണ് ഈ വിവരമുള്ളത്. കമ്പനി ഒന്‍പതു കോടിയിലധികം രൂപയുടെ വരുമാനം നേടിയ വർഷം ആയിരുന്നു ഈ സംഭാവന.സേഫ് കേരള പദ്ധതിയുടെ തുടക്കം മുതൽ പ്രസാഡിയോ പങ്കാളികൾ ആയതിന്റെ കൂടുതൽ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. വളർച്ചയ്ക്ക് കരുത്തായത് സർക്കാർ പദ്ധതികളാണ്. കെല്‍ട്രോണിനും ഊരാളുങ്കലിനും നല്കുന്ന വലിയ…
Read Moreമുഖ്യന്റെ മനസറിയുന്ന മുൻ നിയമമന്ത്രി..! എഐ കാമറ വിവാദ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് മനസില്ലെന്ന് എ.കെ.ബാലന്
തിരുവനന്തപുരം: എഐ കാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തെ ന്യായീകരിച്ച് മുന്‍ എ.കെ.ബാലന്. പദ്ധതിയിൽ അന്വേഷണം നടക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി കിട്ടിയപ്പോള്‍ തന്നെ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പ് അന്വേഷണം നടത്തുന്ന പശ്ചാത്തലത്തില്‍ മെറിറ്റിലേയ്ക്ക് കടന്ന് അദ്ദേഹം അഭിപ്രായം പറയുന്നത് തെറ്റാണെന്നും എ.കെ.ബാലന് അവകാശപ്പെട്ടു. പദ്ധതിയില്‍ അഴിമതിയുണ്ടോ എന്ന് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഇതിനിടയില്‍ ഓരോ ദിവസവും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറഞ്ഞാല്‍ അതിന് മനസില്ലെന്നും എ.കെ.ബാലന് പ്രതികരിച്ചു. നേരത്തെയും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഏതെങ്കിലും ആരോപണം ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും എ.കെ.ബാലന് ചോദിച്ചു.
Read Moreകേജരിവാളിന് ആഡംബരവസതി; വീട് തുറന്നുകാട്ടണമെന്ന് ബിജെപി; 500 കോടി രൂപയ്ക്ക് പ്രധാനമന്ത്രിക്കു വസതി ഒരുക്കുന്നതും ധൂർത്ത് അല്ലേയെന്ന് എഎപി
ന്യൂഡൽഹി: 45 കോടി ചെലവിട്ട് ഔദ്യോഗിക വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ബിജെപിയുടെ പ്രതിഷേധം തുടരുന്നു. വീട് ജനങ്ങളെ തുറന്നുകാണിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക വസതിക്കു സമീപം വെള്ളിയാഴ്ചയാണ് ബിജെപി സമരം തുടങ്ങിയത്. വരും ദിവസങ്ങളിൽ വിവാദ വസതിക്ക് മുന്നിൽ വൻ പ്രതിഷേധ റാലിയടക്കം സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം. സമീപത്തെ കെട്ടിടങ്ങളടക്കം വസതിയോട് ചേർത്ത് ഔദ്യോഗികവസതി കൊട്ടാരമാക്കി മാറ്റുകയാണ് കേജരിവാൾ ചെയ്തതെന്നാണ് ബിജെപി ആരോപിക്കുന്നു. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളടക്കം നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. വിവാദത്തിൽ കേജരിവാൾ പ്രതികരിച്ചിട്ടില്ല. അതേസമയം കേന്ദ്രസർക്കാരിന്റെ ആഡംബര പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ആംആദ്മി പാർട്ടി നേതാക്കൾ പ്രതിരോധം തീർക്കുന്നത്. 2300 കോടി രൂപ ചെലവഴിച്ച് പുരോഗമിക്കുന്ന സെൻട്രൽ വിസത് പദ്ധതിയും 500 കോടി രൂപ ചെലവിട്ട് പ്രധാനമന്ത്രിക്കു പുതിയ വസതി ഒരുക്കുന്നതും ധൂർത്ത് അല്ലേയെന്ന് എഎപി ചോദിക്കുന്നു. ഡൽഹി ലഫ്…
Read More