എ​ന്‍റെ സാ​മൂ​ഹി​ക നേ​താ​വേ..! എ​കെ​ജി സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​ര​ഞ്ജി​ത്ത്

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എ​കെ​ജി​യു​ടെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ധ​ർ​മ​ടം മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ര​ഞ്ജി​ത്താ​ണ് പെ​ര​ള​ശേ​രി​യി​ലെ എ​കെ​ജി സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ ന​ട​ത്തി​യ ജ​ന​സ​ന്പ​ർ​ക്ക വാ​ഹ​ന യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു എ​കെ​ജി​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച​ത്. പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യും സാ​മൂ​ഹി​ക നേ​താ​വെ​ന്ന നി​ല​യി​ലു​മാ​ണ് എ​കെ​ജി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച​തെ​ന്ന് കെ. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. അ​തേ​സ​മ​യം എ​കെ​ജി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച സ്ഥാ​നാ​ർ​ഥി​യു​ടെ നി​ല​പാ​ട് ബി​ജെ​പി​ക്കു​ള്ളി​ലും പു​റ​ത്തും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Read More

മതിയാകുന്നില്ല വൈദ്യുതി … വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ക്കു​ന്നു: പീ​ക്ക് ലോ​ഡ് സ​ര്‍​വ​കാ​ല റി​ക്കോ​ർ​ഡി​ല്‍

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ച്ചു​യ​രു​ന്നു. പീ​ക്ക് ലോ​ഡ് സ​മ​യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ര്‍​വ​കാ​ല റെ​ക്കോ​ർ​ഡി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 10.30നും 11​നും ഇ​ട​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ 5,820 മെ​ഗാ​വാ​ട്ട് ഉ​പ​യോ​ഗ​മാ​ണ് ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന റെ​ക്കോ​ർ​ഡ്. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച ഈ ​റെ​ക്കോ​ർ​ഡ് വീ​ണ്ടും തി​രു​ത്തി പീ​ക്ക് ലോ​ഡ് സ​മ​യ​ത്ത് 5,836 മെ​ഗാ​വാ​ട്ട് ഉ​പ​യോ​ഗ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2024 മേ​യ് ര​ണ്ടി​നു രേ​ഖ​പ്പെ​ടു​ത്തി​യ 5,797 മെ​ഗാ​വാ​ട്ടാ​യി​രു​ന്നു സ​മീ​പ​നാ​ളി​ലെ പീ​ക്ക് ലോ​ഡ് സ​മ​യ​ത്തെ ഉ​യ​ര്‍​ന്ന വൈ​ദ്യു​തി ഉ​പ​യോ​ഗം. മ​റ്റു​സ​മ​യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും അ​നു​ദി​നം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ 109.103 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് സം​സ്ഥാ​ന​ത്തെ ഉ​പ​യോ​ഗം. ഇ​തി​ല്‍ 80.237 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് പു​റ​ത്തു​നി​ന്നും എ​ത്തി​ച്ച​പ്പോ​ള്‍ 28.868 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചു. ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റ​ത്ത് ആ​റു​ജ​ന​റേ​റ്റ​റു​ക​ളും പ്ര​വ​ര്‍​ത്തി​പ്പി​ച്ച് 12.5 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ചൂ​ട്…

Read More

രൂ​പ​യ്ക്ക് റിക്കാ​ർ​ഡ് ത​ക​ർ​ച്ച: ഡോ​ള​റി​നെ​തി​രെ മൂ​ല്യം 94.56 ലേ​ക്ക് താ​ഴ്ന്നു

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള​ത​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ഭൗ​മ​രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ വ​ൻ ഇ​ടി​വ്. അ​മേ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ർ​ഡ് ത​ക​ർ​ച്ച​യാ​യ 94.56 എ​ന്ന നി​ല​യി​ലേ​ക്ക് താ​ഴ്ന്നു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യും വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു​മാ​ണ് രൂ​പ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​വും ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ആ​ശ​ങ്ക​ക​ളും രൂ​പ​യു​ടെ മൂ​ല്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഇ​റ​ക്കു​മ​തി ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ഉ​യ​രു​ന്ന​തി​നും ഈ ​സാ​ഹ​ച​ര്യം കാ​ര​ണ​മാ​യേ​ക്കാം. വി​ദേ​ശ നാ​ണ​യ വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഡോ​ള​ർ ക​രു​ത്താ​ർ​ജി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ക​യാ​ണ്. മ​റ്റ് ഏ​ഷ്യ​ൻ ക​റ​ൻ​സി​ക​ളും സ​മാ​ന​മാ​യ സ​മ്മ​ർ​ദ്ദം നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യം ഇ​ത്ര​യ​ധി​കം താ​ഴു​ന്ന​ത് ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ൾ രൂ​പ​യു​ടെ…

Read More

കെ​ട്ടു​ക​ഥ​ക​ൾ വി​ശ്വ​സി​ക്ക​രു​ത്, ലോ​ക്ഡൗ​ൺ ഉ​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ലോ​ക്ഡൗ​ൺ ഉ​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്രം. കെ​ട്ടു​ക​ഥ​ക​ൾ വി​ശ്വ​സി​ക്ക​രു​ത്. ലോ​ക്ഡൗ​ണി​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​വും ഇ​ല്ലെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് വീ​ണ്ടും ലോ​ക്ഡൗ​ൺ ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന വി​ധ​ത്തി​ലു​ള​ള പ്ര​ച​ാര​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം. രാ​ജ്യ​ത്ത് എ​ന​ർ​ജി ലോ​ക്ഡൗ​ൺ ഉ​ണ്ടാ​കു​മെ​ന്നു​ള്ള വ്യാ​പ​ക​മാ​യ പ്ര​ച​ര​ണ​മാ​ണ് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് പാ​ർ​ല​മെ​ന്‍റിൽ പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ്താ​വ​ന പ്ര​ധാ​ന​മ​ന്ത്രി ഇ​രു​സ​ഭ​ക​ളി​ലും ന​ട​ത്തു​മ്പോ​ൾ ലോ​ക് ഡൗ​ൺ കാ​ല​ത്ത് എ​ന്ന പോ​ലെ രാ​ജ്യം സം​സ്ഥാ​ന​ത്തും അ​തു​പോ​ലെ ത​ന്നെ കേ​ന്ദ്ര​ത്തി​ന്‍റെയും അ​ധി​കൃ​ത​ർ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു​കൊ​ണ്ട് ഈ ​പ്ര​തി​സ​ന്ധി​യെ ത​ര​ണം ചെ​യ്യ​ണം. പ്ര​ത്യേ​കി​ച്ച് യു​ദ്ധം ഏ​റെ​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് വ​ലി​യ തോ​തി​ലു​ള്ള പ്ര​ത്യാ​ഘാ​തം ഏ​റെ നാ​ൾ നി​ല​നി​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്രസ്താവന നടത്തിയിരുന്നു.

Read More

ബി​ജെ​പി – സി​പി​എം ഡീ​ൽ; കോ​ൺ​ഗ്ര​സ് പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ന്നു; സ​ദ​സി​ൽ നി​ന്ന് ചോ​ദ്യം വ​ന്നാ​ൽ സാ​ഹ​ച​ര്യം പോ​ലെ മ​റു​പ​ടി​യെ​ന്ന് എം.​എ. ബേ​ബി

പ​ത്ത​നം​തി​ട്ട: ബി​ജെ​പി – സി​പി​എം ഡീ​ൽ എ​ന്ന പേ​രി​ൽ ഉ​ന്ന​ത​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ലെ​ത്തി സി​പി​എ​മ്മി​നെ​തി​രേ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പ​ച്ച​ക്ക​ള്ള​മെ​ന്ന് സി​പി​എം അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ്ബി​ന്‍റെ ‘ജ​ന​മ​ന​സ്’ സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഇ​ത്ത​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് ബി​ജെ​പി​ക്കെ​തി​രേ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പൊ​തു കാ​ഴ്ച​പ്പാ​ടി​നെ​തി​രാ​ണ്. രാ​ജ്യ​ത്തു ബി​ജെ​പി​യെ നേ​രി​ടാ​ൻ രൂ​പീ​ക​രി​ച്ച ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ൾ പ​ര​സ്പ​രം മ​ത്സ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​തു ബി​ജെ​പി​ക്കു ഗു​ണ​ക​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ക​രു​തെ​ന്ന​ത് പൊ​തു​ധാ​ര​ണ​യാ​ണ്. ഇ​തി​നു വി​രു​ദ്ധ​മാ​യാ​ണ് ഖാ​ർ​ഗെ​യും രാ​ഹു​ലും പ​റ​യു​ന്ന​ത്. ഇ​ന്ത്യാ ബ്ലോ​ക്ക് ശ​ക്തി​പ്പെ​ട​ണ​മെ​ന്ന​താ​ണ് സി​പി​എം താ​ത്പ​ര്യം. സി​പി​എം – ബി​ജെ​പി ഡീ​ൽ എ​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​മാ​ണ്. ത്രി​പു​ര, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​ക്കു വ​ള​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നു കാ​ണാം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ സി​പി​എ​മ്മി​നെ അ​ധി​കാ​ര​ത്തി​ൽ…

Read More

സി​പി​എം മു​ക്ത കേ​ര​ളം ബി​ജെ​പി പ​റ​യാ​ത്ത​തെ​ന്ത്‍: സ​ച്ചി​ൻ പൈ​ല​റ്റ്

കൊ​ച്ചി: കോ​ൺ​ഗ്ര​സ് മു​ക്ത​ഭാ​ര​തം എ​ന്നു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി​ക്ക് എ​ന്തു​കൊ​ണ്ടാ​ണ് സി​പി​എം മു​ക്ത​കേ​ര​ളം എ​ന്നു പ​റ​യാ​നാ​വാ​ത്ത​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ ചോ​ദ്യം. ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ഡീ​ൽ ഉ​ണ്ടെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണി​ത്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ൻ കാ​ല​താ​സ​മു​ണ്ടാ​വി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ​ത്തി​യ രാ​ജ​സ്ഥാ​ൻ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ സ​ച്ചി​ൻ പൈ​ല​റ്റ് കോ​ൺ​ഗ്ര​സി​ലെ പ്ര​തീ​ക്ഷ​ക​ളും സി​പി​എം-​ബി​ജെ​പി ഡീ​ൽ വി​വാ​ദ​വും ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ടു​ക​ൾ‌ വ്യ​ക്ത​മാ​ക്കി: സി​എം-​പി​എം സെ​യിം!മോ​ദി​യും പി​ണ​റാ​യി​യും ഒ​രേ വ​ഴി​യി​ലാ​ണ്. പ​ല കാ​ര്യ​ങ്ങ​ളി​ലും ഇ​രു​വ​രും ര​ണ്ട​ല്ല, ഒ​ന്നാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പോ​സ്റ്റ​റു​ക​ളി​ൽ പി​ണ​റാ​യി​യു​ടെ ചി​ത്രം മാ​ത്ര​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തു​പോ​ലെ ബി​ജെ​പി മോ​ദി​യു​ടെ​യും. ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കും മ​റ്റു നേ​താ​ക്ക​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ഭ​യ​മാ​ണ്.ബി​ജെ​പി​യു​മാ​യി ധാ​ര​ണ​യു​ള്ള​തു​കൊ​ണ്ടാ​ണ് സി​പി​എം അ​വ​ർ​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നും മി​ണ്ടാ​ത്ത​ത്. എ​ല്ലാ​റ്റി​നും സ​മ​രം ചെ​യ്യു​ന്ന സി​പി​എ​മ്മി​ന് പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​ര​ത്തി​നോ…

Read More

‘ചി​ല്ല​റ വോ​ട്ടി​നാ​യി രാ​ഷ്ട്രീ ചെ​റ്റ​ത്ത​രം കാ​ട്ടി​ല്ല’; ആ​ര്‍​എ​സ്എ​സു​മാ​യി കൈ​കോ​ര്‍​ത്ത് മ​ത്സ​രി​ച്ചെ​ന്ന വി.​ഡി. സ​തീ​ശ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് പി​ണ​റാ​യി​യു​ടെ മ​റു​പ​ടി

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സു​മാ​യി കൈ​കോ​ര്‍​ത്ത് പി​ണ​റാ​യി വി​ജ​യ​ന്‍ മ​ത്സ​രി​ച്ചെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി . പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​യു​ന്ന​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല്ല​റ വോ​ട്ടി​നാ​യി രാ​ഷ്ട്രീ​യ ചെ​റ്റ​ത്ത​രം എ​ല്‍​ഡി​എ​ഫ് കാ​ട്ടി​ല്ല. ആ​ര്‍​എ​സ്എ​സി​ന്റെ പ്ര​ധാ​ന ടാ​ര്‍​ഗ​റ്റ് താ​നാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ര്‍​എ​സ്എ​സി​നെ എ​തി​ര്‍​ത്ത​ത് ആ​രാ​ണെ​ന്ന് ജ​ന​ത്തി​ന​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം നു​ണ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ബി​ജെ​പി നേ​താ​വ് ഗോ​പാ​ല​കൃ​ഷ്ണ​ന്റെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കാ​നും അ​പ​ര​മ​ത വി​ദ്വേ​ഷം വ​ള​ര്‍​ത്താ​നു​മാ​ണ്. വി​ഘ​ട​ന​വാ​ദ​ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ര്‍​ക്കാ​നു​മാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ ഇ​തി​ന് മ​റു​പ​ടി ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മ്മാ​ണ​ത്തി​ന് പ​ണം ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ കോ​ണ്‍​ഗ്ര​സ് അ​വ​സാ​നം പി​ന്‍​മാ​റി. വ​യ​നാ​ടി​ന് വേ​ണ്ടി എ​ത്ര വീ​ട് നി​ര്‍​മ്മി​ച്ച് ന​ല്‍​കി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്ക​ണം. വ​യ​നാ​ടി​ന്റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് പി​രി​ച്ച പ​ണ​ത്തി​ന്റെ ക​ണ​ക്ക് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും…

Read More

അ​വി​ഹി​തം ചോ​ദ്യം ചെ​യ്യാ​നെ​ത്തി: യു​വ​തി​യെ​യും സ​ഹോ​ദ​ര​നെ​യും പ​തി​നാ​റു​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: യു​വ​തി​ക്ക് ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ സ്ത്രീ​യെ​യും അ​വ​രു​ടെ സ​ഹോ​ദ​ര​നെ​യും പ​തി​നാ​റു​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു പീ​നി​യ​യി​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​പ്പ​ത്തി​യാ​റു​കാ​രി യ​മു​ന, സ​ഹോ​ദ​ര​ൻ സു​ധീ​പ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​മ​റി‌​ഞ്ഞ് യ​മു​ന​യു​ടെ മ​ക​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. പ​തി​നാ​റു​കാ​ര​ന്‍റെ അ​മ്മ​യാ​യ ഛായ ​എ​ന്ന സ്ത്രീ​ക്ക് ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി അ​വി​ഹി​ത​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് യ​മു​ന​യും സ​ഹോ​ദ​ര​ൻ സു​ധീ​പും എ​ത്തി​യ​ത്. ഇ​വ​ർ കൈ​വ​ശം ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഛായ​യ്ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത​തോ​ടെ​യാ​ണ് പ​തി​നാ​റു​കാ​ര​നാ​യ മ​ക​ൻ ഇ​ത് ത​ട​യാ​നെ​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ ക​ത്തി കൈ​ക്ക​ലാ​ക്കി വി​ദ്യാ​ർ​ഥി ഇ​രു​വ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു. യ​മു​ന​യും സു​ധീ​പും ത​ത്ക്ഷ​ണം മ​രി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​റി​ക്ക​ക​ത്ത് ക​യ​റി വാ​തി​ല​ട​ച്ച പ​തി​നാ​റു​കാ​ര​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പു​റ​ത്തി​റ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ പി​താ​വ് എ​ത്തി ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി ക​ത്തി​യു​മാ​യി പു​റ​ത്തെ​ത്തി​യ​ത്. ഇ​തി​നി​ടെ അ​മ്മ…

Read More

പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ക്‌​സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്രം; ചില്ലറ വില്പനവിലയിൽ മാറ്റമില്ല

ന്യൂ​ഡ​ല്‍​ഹി: പെ​ട്രോ​ളി​ന്‍റെയും ഡീ​സ​ലി​ന്‍റെയും അ​ധി​ക എ​ക്‌​സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 13 രൂ​പ​യി​ല്‍ നി​ന്ന് മൂ​ന്നു രൂ​പ​യാ​യാ​ണു കു​റ​ച്ച​ത്. പ​ത്തു രൂ​പ​യാ​യി​രു​ന്ന ഡീ​സ​ലി​ന്റെ തീ​രു​വ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഗ​സ​റ്റ് വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് പു​തു​ക്കി​യ നി​ര​ക്കു​ക​ള്‍ ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നു ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന്, രാ​ജ്യ​ത്തെ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​നും ആ​ഗോ​ള വി​ല​വ​ര്‍​ധ​ന ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നു​മാ​ണു കേ​ന്ദ്ര​ന​ട​പ​ടി. അ​തേ​സ​മ​യം, നി​കു​തി​യി​ള​വ് ഇ​ന്ധ​ന​ത്തി​ന്റെ ചി​ല്ല​റ വി​ല്പ​ന വി​ല​യി​ല്‍ ഉ​ട​ന്‍ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. വി​മാ​ന ഇ​ന്ധ​ന​ത്തി​ന്റെ സ്‌​പെ​ഷ​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​ക്‌​സൈ​സ് ഡ്യൂ​ട്ടി ലി​റ്റ​റി​ന് 50 രൂ​പ​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ വ​ഴി ഇ​ത് ലി​റ്റ​റി​ന് 29.5 രൂ​പ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യു​ദ്ധം ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ എ​ണ്ണ​വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍. ലോ​ക​ത്തെ എ​ണ്ണ-​വാ​ത​ക ആ​വ​ശ്യ​ത്തി​ന്റെ അ​ഞ്ചി​ലൊ​ന്ന് ക​ട​ന്നു​പോ​കു​ന്ന ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍…

Read More

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് നേരിയ വർദ്ധനവ്: പവൻ വില 1.06 ലക്ഷം കടന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​ൻ​വീ​ഴ്ച​യ്ക്കും ചാ​ഞ്ചാ​ട്ട​ത്തി​നും ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 13,265 രൂ​പ​യി​ലും പ​വ​ന് 1,06,120 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​ൻ വീ​ഴ്ച​യ്ക്കും തി​രി​ച്ചു​ക​യ​റ്റ​ത്തി​നും ശേ​ഷം വ്യാ​ഴാ​ഴ്ച സ്വ​ർ​ണ​വി​ല ര​ണ്ടു​ത​വ​ണ​യാ​യി താ​ഴേ​ക്കു പോ​യി​രു​ന്നു. രാ​വി​ലെ പ​വ​ന് 480 രൂ​പ​യും വൈ​കു​ന്നേ​രം 1,720 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.കു​റ​ഞ്ഞ​ത്. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 1,26,920 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍ വി​ല. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വി​ല താ​ഴു​ക​യാ​യി​രു​ന്നു. മൂ​ന്നാ​ഴ്ച​യ്ക്കി​ടെ ഇ​തു​പ​തി​നാ​യി​രം രൂ​പ​യി​ലേ​റെ​യാ​ണ് ഇ​ടി​വു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലെ​ത്തി​യി​രു​ന്നു. രാ​വി​ലെ പ​വ​ന് 4,360 രൂ​പ​യും ഉ​ച്ച​യ്ക്ക് 3,200 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി 7,560 രൂ​പ കു​റ​ഞ്ഞ ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചി​ന് 1,600…

Read More