എ​സ്ഡി​പി​ഐ വോ​ട്ട് സ്വീ​ക​രി​ക്കു​മെ​ന്ന് വി.​ശി​വ​ന്‍​കു​ട്ടി; പ​രാ​ജ​യ​ഭീ​തി കൊ​ണ്ടാ​ണെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍; ഡീ​ലു​ണ്ടെ​ന്നു ശ​ബ​രി​നാ​ഥ​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ വോ​ട്ട് സ്വീ​ക​രി​ക്കു​മെ​ന്ന് നേ​മ​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി വി.​ശി​വ​ന്‍​കു​ട്ടി. എ​സ്ഡി​പി​ഐ​യു​ടെ​യും ജ​മാ​അ​ത്തെ ഇ​സ്‌​ളാ​മി​യു​ടെ​യും ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രു​ടെ​യും വോ​ട്ട് സ്വീ​ക​രി​ക്കും. വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ ആ​യി​രം കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ള്‍ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ താ​ന്‍ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും വ​ര്‍​ഗീ​യ ക​ക്ഷി​ക​ള​ല്ലെ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി​യി​ല്ല. എ​സ്ഡി​പി​ഐ​യെ ​ശി​വ​ന്‍​കു​ട്ടി കെ​ട്ടിപ്പിടി​ക്കു​ന്ന​ത് പ​രാ​ജ​യ​ഭീ​തി കൊ​ണ്ടാ​ണെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍എ​സ്ഡി​പി​ഐ​യെ വി.​ശി​വ​ന്‍​കു​ട്ടി കെ​ട്ടിപ്പിടി​ക്കു​ന്ന​ത് പ​രാ​ജ​യ​ഭീ​തി കൊ​ണ്ടാ​ണെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​യും ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ . എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ​ഭേ​ദ​ഗ​തിയിൽ സ​ഭ​ക​ള്‍​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​താ​ര്യ​ത​യ്ക്ക് വേ​ണ്ടി​യാ​ണ് ഭേ​ദ​ഗ​തി. തെ​റ്റ് ചെ​യ്താ​ല്‍ മാ​ത്ര​മാ​ണ് ന​ട​പ​ടി ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ലാ​യി​ല്‍ ജോ​സ് കെ ​മാ​ണി തോ​ല്‍​ക്കു​മെ​ന്നു​ള്ള​ത് കൊ​ണ്ടാ​ണ് പ​ള്ളി​ക​ള്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കൂ​ലി​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ര​സ്യം; കെ. ​മു​ര​ളീ​ധ​ര​നും വി.​കെ. പ്ര​ശാ​ന്തും ത​മ്മി​ല്‍ വാ​ക്‌​പോ​ര്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്താ​ന്‍ കൂ​ലി​ക്ക് ആ​ളി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ര​സ്യ​ത്തെ ചൊ​ല്ലി കെ. ​മു​ര​ളീ​ധ​ര​നും വി.​കെ. പ്ര​ശാ​ന്തും ത​മ്മി​ല്‍ വാ​ക്‌​പോ​ര്.കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ആ​ളി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​ര​സ്യ​ത്തി​ന് പി​ന്നി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​കെ. പ്ര​ശാ​ന്താ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. പ​രാ​ജ​യ​ഭീ​തി കാ​ര​ണ​മാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കൂ​ലി​ക്ക് ആ​ളി​നെ തേ​ടി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ളി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​കെ. പ്ര​ശാ​ന്ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ആ​ളി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ര​സ്യം ന​ല്‍​കി​യ​ത് എ​ല്‍​ഡി​എ​ഫി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്‌​ക്കേ​ണ്ടെ​ന്നും വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്നും ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്നും പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ ഫീ​ല്‍​ഡി​ല്‍ കാ​ണാ​നി​ല്ലെ​ന്നും…

Read More

യു​ഡി​എ​ഫി​ന്‍റെ അ​ഞ്ച് ഗാ​ര​ന്‍റി; ഭാവി തു​ലാ​സി​ലു​ള്ള കോ​ൺ​ഗ്ര​സി​ന് എ​ങ്ങ​നെ ഗാ​ര​ന്‍റി ന​ൽ​കാ​നാ​കു​മെ​ന്ന് ബൃ​ന്ദാ കാ​രാ​ട്ട്

ഹ​രി​പ്പാ​ട്: സ്വ​ന്തം ഭാ​വി എ​ന്താ​കു​മെ​ന്ന് ഒ​രു ഗാ​ര​ന്‍റി​യു​മി​ല്ലാ​ത്ത കോ​ൺ​ഗ്ര​സി​ന് എ​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തി​ന് അ​ഞ്ച് ഗാ​ര​ന്‍റി​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദാ കാ​രാ​ട്ട്. ഹ​രി​പ്പാ​ട് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ടി. ജി​സ്മോ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ഹ​രി​പ്പാ​ട് എ​സ് ആ​ൻ​ഡ് എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ന​രേ​ന്ദ്ര മോ​ദി​യും രാ​ഹു​ൽ ഗാ​ന്ധി​യും കേ​ര​ള​ത്തി​ലെ​ത്തി​യാ​ൽ നു​ണ നി​ർ​മാ​ണ ഫാ​ക്‌​ട​റി​ക​ളാ​യി മാ​റു​ക​യാ​ണ്. സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളാ​ണ്. ഇ​വ​ർ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ അ​ത് കു​ര​ങ്ങ​ന്‍റെ കൈ​യി​ൽ പൂ​മാ​ല കി​ട്ടി​യ​തു​പോ​ലെ​യാ​കും. വി​ദ്യാ​ഭ്യാ​സ​ത്തി​ലെ​യും ആ​രോ​ഗ്യ​ത്തി​ലെ​യും മ​റ്റ് വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​യും കേ​ര​ള​ത്തി​ന്റെ നേ​ട്ട​ങ്ങ​ൾ ത​ക​രും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബു​ൾ​ഡോ​സ​ർ രാ​ഷ്ട്രീ​യം ന​ട​പ്പി​ലാ​ക്കി പാ​വ​ങ്ങ​ളെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും തെ​രു​വി​ലേ​ക്ക് എ​റി​യു​ന്ന ഇ​വ​ർ​ക്ക്, കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷം പ​ടു​ത്തു​യ​ർ​ത്തി​യ മ​തേ​ത​ര​ത്വ​ത്തി​ന്റെ മ​തി​ലു​ക​ൾ ത​ക​ർ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം…

Read More

‘വീട് എവിടെ കോൺ​ഗ്രസേ’: വയനാട്ടില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയില്‍ കുടില്‍ കെട്ടി ഡിവൈഎഫ്‌ഐ

വ​യ​നാ​ട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കുടിൽക്കെട്ടി സമരവുമായി ഡിവൈഎഫ്ഐ. കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. ദു​ര​ന്ത​ബാ​ധി​ത​രെ കോ​ണ്‍​ഗ്ര​സ് വ​ഞ്ചി​ച്ചെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ ആ​രോ​പ​ണം. കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫ് പ​റ​ഞ്ഞു. ന​മു​ക്ക് കോ​ണ്‍​ഗ്ര​സി​നെ അ​റി​യാം. ഇ​വ​ര്‍ എ​ല്ലാ കാ​ല​ത്തും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഉ​ഡാ​യി​പ്പാ​ണ്. പ​ണം പി​രി​ച്ച് മു​ക്കു​ക എ​ന്ന​ത് ഇ​വ​രു​ടെ ഹോ​ബി​യാ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ര്‍ ദു​ര​ന്ത​ത്തെ പോ​ലും ഒ​രു സു​വ​ര്‍​ണാ​വ​സ​ര​മാ​യി ക​ണ്ട് പ​ണം പ​രി​ച്ച് മു​ക്കി എ​ന്ന​ത് ജ​ന​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും വ​സീ​ഫ് പ​റ​ഞ്ഞു. ത​ങ്ങ​ള്‍ അ​ധ്വാ​നി​ച്ചാ​ണ് പ​ണം പി​രി​ച്ച​ത്. 20 കോ​ടി രൂ​പ ഈ ​ടൗ​ണ്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് കൈ​മാ​റി​യ​വ​രാ​ണ് ഞ​ങ്ങ​ള്‍. ആ ​ഞ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. ഞ​ങ്ങ​ള്‍​ക്ക് അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും വ​സീ​ഫ് വ്യ​ക്ത​മാ​ക്കി.

Read More

‘കെ. ​സു​ധാ​ക​ര​ൻ അ​ടി​യു​റ​ച്ച കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ്, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ അ​തി​ന്‍റെ ഹൃ​ദ​യ​ത്തോ​ട് എ​ക്കാ​ല​വും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന പേ​രു​ക​ളി​ൽ ഒ​ന്ന് കൂ​ടി​യാ​ണ് സു​ധാ​ക​ര​ൻ’: കെ. ​സി വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: കെ. ​സു​ധാ​ക​ര​ൻ അ​ടി​യു​റ​ച്ച കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. എ​ല്ലാ കാ​ല​ത്തും അ​ങ്ങ​നെ ത​ന്നാ​യാ​യി​രി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. സു​ധാ​ക​ര​ന്‍റെ പാ​ർ​ട്ടി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ കൂ​റും വി​ശ്വാ​സ്യ​ത​യും ആ​ർ​ക്കും ചോ​ദ്യം ചെ​യ്യാ​വു​ന്ന​തി​ന് അ​പ്പു​റ​മാ​ണ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. കെ. ​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ലെ​ത്തി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും നേ​രി​ൽ ക​ണ്ട് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ പ്ര​തി​ക​ര​ണം. കെ. ​സു​ധാ​ക​ര​നെ ബ​ന്ധ​പ്പെ​ടു​ത്തി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​നാ​രോ​ഗ്യ ച​ർ​ച്ച​ക​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ച​ത്. പ​ല​വി​ധ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​ധേ​യ​പ്പെ​ട്ട് സു​ധാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നാ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ ഇ​നി പ്ര​സ​ക്തി​യി​ല്ല. എ​ല്ലാ കാ​ല​വും പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ വി​ല​മ​തി​ക്കു​ന്നു​ണ്ട്. മ​ര​ണം വ​രെ കെ. ​സു​ധാ​ക​ര​ൻ അ​ടി​മു​ടി കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ എ​ന്ന രാ​ഷ്ട്രീ​യ പ്ര​സ്ഥാ​നം അ​തി​ന്‍റെ ഹൃ​ദ​യ​ത്തോ​ട്…

Read More

‘ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​വു​ന്ന​ത് ചൂ​ഴ്ന്ന് നോ​ക്കാ​നാ​വി​ല്ല പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്, പാ​ല​ക്കാ​ട്‌‌‌ ര​മേ​ഷ് പി​ഷാ​ര​ടി ജ​യി​ക്കും: പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യി​ൽ പ്ര​തി​ക​രി​ച്ച് ഷാ​ഫി പ​റ​ന്പി​ൽ

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് .സി ​വ​ത്സ​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന​തി​ൽ പ്ര​തി​ക​രി​ച്ച് എം​പി ഷാ​ഫി പ​റ​മ്പി​ൽ. എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളൂം പോ​ലീ​സ് സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്നും ഒ​രു ത​ര​ത്തി​ലു​ള്ള സം​ര​ക്ഷ​ണ​വും പാ​ർ​ട്ടി ഒ​രു​ക്കി​ല്ല, നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു ത​ട​സ​വും സൃ​ഷ്ടി​ക്കി​ല്ലെ​ന്നു ഷാ​ഫി വ്യ​ക്ത​മാ​ക്കി. ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​വു​ന്ന​ത് ചൂ​ഴ്ന്ന് നോ​ക്കാ​നാ​വി​ല്ല. പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്. തെ​രെ​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മ​ല്ല അ​തെ​ന്നും പാ​ല​ക്കാ​ട് ര​മേ​ഷ് പി​ഷാ​ര​ടി ജ​യി​ച്ച്‌ നി​യ​മ​സ​ഭ​യി​ൽ എ​ത്തു​മെ​ന്നും ഷാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, എ​ല്ലാ​വ​രു​മാ​യി സി​പി​എ​മ്മി​ന് ഡീ​ൽ ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത് ജ​ന​ങ്ങ​ളു​മാ​യി ഡീ​ൽ ഇ​ല്ലാ​ത്ത​ത് കൊ​ണ്ടെ​ന്നും ഷാ​ഫി വി​മ​ര്‍​ശി​ച്ചു. . ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന് ഒ​പ്പം ഉ​ള്ള​തു കൊ​ണ്ടാ​ണ് ബി​ജെ​പി​യു​മാ​യും എ​സ്‍​ഡി​പി​ഐ​യും ആ​യി സി​പി​എം ഡീ​ൽ ന​ട​ത്തു​ന്ന​തെ​ന്നും ഷാ​ഫി ആ​രോ​പി​ച്ചു.

Read More

‘കി​റ്റ്കാ​റ്റ് ക​ഴി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി ഒ​രു ബ്രേ​ക്ക് എ​ടു​ക്ക​ണം’: 4,13,793 കി​റ്റ്കാ​റ്റ് ബാ​റു​ക​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ടെ​ന്ന് നെ​സ്‌​ലെ; ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് ക​മ്പ​നി

ല​ണ്ട​ൻ: കി​റ്റ്കാ​റ്റ് ചോ​ക്ലേ​റ്റ് ശേ​ഖ​ര​വു​മാ​യി പോ​യ ട്ര​ക്ക് മോ​ഷ​ണം പോ​യെ​ന്ന് ക​മ്പ​നി. മ​ധ്യ ഇ​റ്റ​ലി​യി​ലെ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും പോ​ള​ണ്ടി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യ ട്ര​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. വ​രാ​നി​രി​ക്കു​ന്ന ഈ​സ്റ്റ​ർ സീ​സ​ൺ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ര​യും വ​ലി​യ ലോ​ഡ് പോ​ള​ണ്ടി​ലേ​ക്ക് പോ​യ​ത്. 12 ട​ൺ ഭാ​ര​മു​ള്ള ഏ​ക​ദേ​ശം 4,13,793 ചോ​ക്ലേ​റ്റ് ബാ​റു​ക​ളാ​ണ് ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്. ട്ര​ക്ക് മോ​ഷ്ടി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ യൂ​റോ​പ്പി​ലെ വി​പ​ണി​ക​ളി​ൽ കി​റ്റ്കാ​റ്റി​ന് ക്ഷാ​മം നേ​രി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നെ​സ്‌​ലേ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മോ​ഷ്ടി​ച്ച ചോ​ക്ലേ​റ്റു​ക​ൾ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​മ്പ​നി സം​ശ​യി​ക്കു​ന്നു. എ​ന്നാ​ൽ ഓ​രോ ചോ​ക്ലേ​റ്റ് പാ​ക്ക​റ്റി​ലും പ്ര​ത്യേ​ക ബാ​ച്ച് കോ​ഡു​ക​ൾ ഉ​ള്ള​തി​നാ​ൽ ഇ​വ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും. സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ചോ​ക്ലേ​റ്റ് ല​ഭി​ക്കു​ന്ന​വ​ർ ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്ത് വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ക​മ്പ​നി നി​ർ​ദേ​ശി​ച്ചു.

Read More

നെ​ല്ല് സം​ഭ​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല; ഭീ​ഷ​ണി​യാ​യി മ​ഴ​യും; വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ

അ​മ്പ​ല​പ്പു​ഴ: അ​ധ്വാ​നി​ച്ച് കൊ​യ്തെ​ടു​ത്ത ഒ​രു കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​ടെ നെ​ല്ല് ഇ​പ്പോ​ഴും മ​ഴ​പ്പേ​ടി​യി​ൽ റോ​ഡ​രി​കി​ലും പാ​ട​വ​ര​മ്പ​ത്തു​മാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ര​ണ്ട‌ാ​ഴ്ച​യ്ക്ക​പ്പു​റം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യേ​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം. കൊ​യ്ത്ത് ക​ഴി​ഞ്ഞ് ആ​ഴ്ച​യൊ​ന്ന് പി​ന്നി​ട്ടി​ട്ടും സം​ഭ​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പോ​ളിം​ഗ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് കി​ഴ​ക്ക് 92 ഏ​ക്ക​റു​ള്ള പാ​ര്യ​ക്കാ​ട​ൻ പാ​ട​ശേ​ഖ​ര​ത്ത് 65 ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ഏ​ക്ക​റി​ന് 35,000 രൂ​പ​യോ​ളം ചെ​ല​വി​ട്ട് ഒ​രാ​ഴ്ച മു​ൻ​പാ​ണ് കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​തു​വ​രെ നെ​ല്ല് നോ​ക്കാ​ൻപോ​ലും മി​ല്ലു​കാ​ർ എ​ത്തി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. 1,350 ക്വി​ന്‍റ​ൽ നെ​ല്ലാ​ണ് മ​ഴ​പ്പേ​ടി​യി​ൽ വെ​റു​തെ കി​ട​ക്കു​ന്ന​ത്. ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ പെ​യ്യു​ന്ന​ത് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. മ​ഴ​യി​ൽ നെ​ല്ലി​ന് ഈ​ർ​പ്പ​മു​ണ്ടാ​കു​മ്പോ​ൾ അ​തി​ന്‍റെ പേ​രി​ൽ കൂ​ടു​ത​ൽ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള മി​ല്ലു​ട​മ​ക​ളു​ടെ ത​ന്ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ല​യി​ട​ത്തും സം​ഭ​ര​ണം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.…

Read More

രാ​ഷ്ട്രീ​യ ​ലാ​ഭ​ത്തി​നു​വേ​ണ്ടി ആ​ർ​എ​സ്എ​സു​മാ​യി സ​ന്ധി​ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ ചെ​റ്റ​ത്ത​രം ത​ങ്ങ​ൾ​ക്കി​ല്ല: വീ​ണ്ടും ‘രാ​ഷ്ട്രീ​യ ചെ​റ്റ​ത്ത​രം’ പ്ര​യോ​ഗ​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: വീ​ണ്ടും ‘ചെ​റ്റ​ത്ത​രം’ പ്ര​യോ​ഗ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​നു​വേ​ണ്ടി ആ​ർ​എ​സ്എ​സു​മാ​യി സ​ന്ധി​ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ ചെ​റ്റ​ത്ത​രം ത​ങ്ങ​ൾ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന് ഇ​ന്ന​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി. തൃ​ശൂ​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ആ​ർ​എ​സ്എ​സു​മാ​യി ചേ​ർ​ന്നു മ​ത്സ​രി​ച്ചെ​ന്ന സ​തീ​ശ​ന്‍റെ ആ​രോ​പ​ണം ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കാ​ലം​മു​ത​ൽ ആ​ർ​എ​സ്എ​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം താ​നാ​യി​രു​ന്നു​വെ​ന്ന് ക​ണ്ണൂ​രി​ലെ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വോ​ട്ടി​നും സീ​റ്റി​നും​വേ​ണ്ടി എ​ന്തു രാ​ഷ്്ട്രീ​യ​നാ​ട​ക​വും ക​ളി​ക്കു​ന്ന പാ​ര​മ്പ​ര്യം ത​ങ്ങ​ൾ​ക്കി​ല്ല. ഇ​എം​എ​സി​നെ തോ​ൽ​പ്പി​ക്കാ​ൻ ജ​ന​സം​ഘ​വു​മാ​യി കൈ​കോ​ർ​ത്ത​തു കോ​ൺ​ഗ്ര​സാ​ണ്. ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ദ്വേ​ഷ​പ​രാ​മ​ർ​ശ​ങ്ങ​ളെ​യും മു​ഖ്യ​മ​ന്ത്രി ത​ള്ളി​പ്പ​റ​ഞ്ഞു.

Read More

അ​ധ്യ​യ​ന​വ​ര്‍​ഷം തീ​രു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കേ​ണ്ട ; ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്‌​കൂ​ള്‍ കാ​മ്പ​സി​നു പു​റ​ത്ത് പോ​ലീ​സ് സ​ഹാ​യം തേ​ടാം;​ സ​ർ​ക്കു​ല​റു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ അ​ധ്യ​യ​ന വ​ര്‍​ഷം തീ​രു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കേ​ണ്ടെ​ന്ന സ​ര്‍​ക്കു​ല​റു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രീ​ക്ഷ​ക​ള്‍ തീ​രു​ന്ന ദി​വ​സ​വും മ​ധ്യ​വേ​ന​ല​വ​ധി​ക്ക് സ്‌​കൂ​ള്‍ അ​ട​ക്കു​ന്ന ദി​വ​സ​വും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും പാ​ടി​ല്ലെ​ന്നാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ സ​ര്‍​ക്കു​ല​റി​ലു​ള്ള​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ​ദി​ന​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ അ​തി​രു​ക​ട​ന്ന് അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ല്‍ എ​ന്ന രീ​തി​യി​ല്‍ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ഈ ​മാ​സം 30 ന് ​അ​വ​സാ​നി​ക്കും. ഒ​ന്നു മു​ത​ല്‍ ഒ​മ്പ​താം ക്ലാ​സ് വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 31 നാ​ണ് മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി സ്‌​കൂ​ളു​ക​ള്‍ അ​ട​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്ന കു​ട്ടി​ക​ള്‍ അ​ച്ച​ട​ക്ക​ര​ഹി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​കര​ണം തേ​ട​ണം. സ്‌​കൂ​ള്‍ ക്യാ​മ്പ​സി​നു പു​റ​ത്ത്…

Read More