കൊല്ലം: ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസി, സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലും. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഡിഎ കുടിശിക ആദ്യ ഗഡു തീർക്കാൻ പതിനായിരം കോടി രൂപ നീക്കി വച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് കണക്കറിയാത്തതുകൊണ്ടല്ല. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആരോപണം ഉന്നയിക്കുന്നതാണ്. എൽഡിഎഫ് വീണ്ടും വരുമെന്നും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. പല മണ്ഡലങ്ങളിലും ബിജെപി – കോൺഗ്രസ് ഡീലുണ്ട്. ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്ന മുന്നണിയല്ല എൽഡിഎഫ്. ബിജെപിക്ക് വോട്ടു മറിക്കുന്നത് കോൺഗ്രസാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കോൺഗ്രസ് വോട്ടു മറിച്ചെന്നും ബാലഗോപാൽ പറഞ്ഞു.
Read MoreCategory: Loud Speaker
കൂട്ടുകാർക്കൊപ്പം ചീറിപ്പാഞ്ഞ് കാറിൽ: 172 കിലോമീറ്റര്‍ വേഗത്തില്‍ 16-കാരന്റെ ഡ്രൈവിംഗ്; അമ്മയ്ക്കെതിരേ കേസെടുത്തു
കാസര്‍ഗോഡ്: പതിനാറുകാരന് കൂട്ടുകാരോടൊപ്പം 172 കിലോമീറ്റര്‍ വേഗത്തില്‍ അപകടകരമായി കാര്‍ ഓടിക്കുകയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ആര്‍സി ഉടമയായ കുട്ടിയുടെ അമ്മയായ മുപ്പത്തിയൊന്പതുകാരിക്കെതിരേയാണ് കേസെടുത്തത്. മാര്‍ച്ച് 20നു രാവിലെ 8.30നു കണ്വതീര്ഥയിലാണ് കേസിനാസ്പദമായ സംഭവം. ഇതിനു മുമ്പും കുട്ടി ഇത്തരത്തില്‍ അപകടകരമായി കാറോടിച്ച് ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Read Moreകൊടും ചൂടിന് ആശ്വാസമായി വേനല്‍മഴ ഇന്നുമുതല്‍
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
Read Moreവന്ദേഭാരതിൽ മോശം ഭക്ഷണം: ഐആർസിടിസിക്ക് 10 ലക്ഷം പിഴ; സർവീസ് ദാതാവിനെ പുറത്താക്കി, 50 ലക്ഷം പിഴ ചുമത്തി
പാറ്റ്ന: ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയെത്തുടർന്ന് സ്വന്തം കമ്പനിയായ ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റെയിൽവേ. മാർച്ച് 15ന് പാറ്റ്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി ഉയർന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയതിന് 10 ലക്ഷം രൂപ ഐആർസിടിസിക്കും ബന്ധപ്പെട്ട ഭക്ഷണ സർവീസ് ദാതാവിന് 50 ലക്ഷം രൂപയും പിഴ ചുമത്തി. ഭക്ഷണദാതാവിന്റെ കരാർ റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നു റെയിൽവേ വക്താവ് അറിയിച്ചു.
Read Moreവീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നു പറയുന്ന ശൈലി യുഡിഎഫിനില്ല; ജനാധിപത്യരീതിയിൽ ആർക്കും അഭിപ്രായം പറയാമെന്ന് കെ.സി
തൃശൂർ: കോണ്‍ഗ്രസിൽ ആരു മുഖ്യമന്ത്രിയാകും എന്നതിൽ കെ. സുധാകരൻ എംപിയുടെ പരാമർശം വ്യക്തിപരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജനാധിപത്യരീതിയിൽ ആർക്കും അഭിപ്രായം പറയാം. അഭിപ്രായം പറയുന്നവരോട് വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നു പറയുന്ന ശൈലി യുഡിഎഫിനില്ല. എൽപിജി പ്രതിസന്ധി രൂക്ഷമായിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ല. കടുത്ത പ്രതിസന്ധി നേരിടുന്പോൾ സർക്കാർ നോക്കിനിൽക്കുന്നു. ഇതിനെ തെരഞ്ഞെടുപ്പിൽ ജനം നേരിടും. തദ്ദേശതെരഞ്ഞെടുപ്പിനേക്കാൾ സ്വീകാര്യത യുഡിഎഫിനു ലഭിക്കും. നൂറിലധികം സീറ്റുകൾ നേടും. സ്വീകാര്യത കുറഞ്ഞെന്ന ആരോപണം അവർക്ക് ആശ്വസിക്കാൻവേണ്ടിയാണ്. ക്ലാസിഫിക്കേഷൻപോലുമില്ലാതെ 200 ബാറുകൾക്കു ലൈസൻസ് പുതുക്കിനൽകിയതിൽ വൻ അഴിമതി നടന്നു. പ്രവർത്തനസമയം നീട്ടിനൽകി ഉത്തരവിറക്കിയ അന്നുതന്നെ ലൈസൻസുകൾ പുതുക്കി. തെരഞ്ഞെടുപ്പുഫണ്ട് ലക്ഷ്യമിട്ട് ഇറക്കിയ ഉത്തരവാണിത്. ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചതു തെറ്റായ പ്രവണതയാണ്. മുൻവർഷങ്ങളിൽ വ്യക്തമാക്കിയ വിവരങ്ങൾ ബോധപൂർവം ഒളിപ്പിച്ചെന്നും വേണുഗോപാൽ പറഞ്ഞു.
Read Moreവീട്ടിൽപോയി ചോദിച്ചാൽ മതി; “ഇന്ത്യയിൽ നടക്കില്ല’; പഴയ മാർക്സിസ്റ്റ് ചൈനയിൽ നടക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
കൊല്ലം: മൂന്നാം തവണ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൊല്ലം പ്രസ് ക്ലബ്ബിന്റെ ‘വോട്ടും വാക്കും’ എന്ന സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വീട്ടിൽ പോയി ചോദിക്ക് എന്നുള്ളത് പഴയ മാർക്സിസ്റ്റ് ചൈനയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല. ഒരു ഭയം എൽഡിഎഫിന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിച്ച ആളോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് മാറേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഭരണമാറ്റം മാത്രമല്ല, വിവാദത്തിൽനിന്ന് വികസനത്തിലേക്കുള്ള മാറ്റമാണ് ഈ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. മൂന്നാം തവണ സർക്കാർ ഉണ്ടാക്കാം എന്നു കരുതരുത്. 40 സീറ്റ് തന്നെ കടക്കുമോയെന്ന് കോൺഗ്രസിനു തന്നെ സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് ഇത് നിർണായക തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണകൊള്ള കേസിൽ പോറ്റി മാത്രമല്ല, മന്ത്രിമാരുമുണ്ട്. ബിജെപി അധികാരത്തിൽ വന്നാൽ ജയിലിലടയ്ക്കുമെന്നും…
Read Moreആന്ധ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു ; 12 പേർ വെന്തുമരിച്ചു; 20 പേർക്കു പരിക്ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മർക്കാപുരത്ത് സ്വകാര്യബസും ടിപ്പറും കൂട്ടിയിടിച്ച് പന്ത്രണ്ടു പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കൂട്ടിയിടിയെത്തുടർന്ന് ഇരു വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പലരും ബസിനുള്ളിൽ കുടുങ്ങി ജീവനോടെ വെന്തുമരിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മാർക്കാപുരം ഡിഎസ്പി നാഗരാജു പറഞ്ഞു. ഇന്നു രാവിലെ ആറോടെയാണ് അപകടം. തെലങ്കാനയിലെ നിർമലിൽ നിന്നു നെല്ലൂരിലേക്കു സഞ്ചരിക്കുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച ഉടൻ തന്നെ തീ പടരുകയായിരുന്നു. എട്ടുപേർ സംഭവസ്ഥലത്തുവച്ചാണു മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. പരിക്കേറ്റവർക്കു മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഐടി മന്ത്രി നാരാ ലോകേഷും അപകടത്തിൽ അനുശോചനം അറിയിച്ചു. മരിച്ചവരുടെ…
Read Moreഎം. കെ മുനീറിന്റെ വീടിന്റെ വായ്പ: 49 ലക്ഷം അടച്ചുതീർത്ത് മുസ്ലിം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീടിന്റെ വായ്പ അടച്ചു തീർത്തു. 49 ലക്ഷം രൂപയുടെ വായ്പയാണ് മുസ്ലിം ലീഗ് അടച്ചു തീർത്തത്. കാലിക്കട്ട് ടൗണ്‍ സഹരകരണ ബാങ്കിൽ പണം അടച്ചു. പണം നൽകിയത് ലീഗിന്റെ അക്കൗണ്ടിൽനിന്ന്. കാലിക്കട്ട് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശികയെത്തുടർന്ന് കോഴിക്കോട് നടക്കാവിലെ മുനീറിന്റെ “ക്രസന്റ് ഹൗസി’നാണ് ജപ്തി ഭീഷണി നേരിട്ടത്. പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുണ്ടായിരുന്നത്. ഈ മാസം 31നകം തുക അടച്ചുതീർക്കാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്നായിരുന്നു ബാങ്ക് നോട്ടീസ്.
Read Moreടെലികോം കമ്പനികൾ 30 ദിവസത്തെ പ്ലാനുകൾ നൽകണമെന്നു ട്രായ്
പരവൂർ: രാജ്യത്ത് മൊബൈൽ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസത്തിൽ നിന്ന് 30 ദിവസത്തിലേക്കോ ഒരു കലണ്ടർ മാസത്തിലേക്കോ വർധിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് മേൽ കേന്ദ്ര സർക്കാർ സമ്മർദ്ദം ശക്തമാക്കുന്നു. ഇക്കാര്യത്തിൽ നിലപാട് കർശനമാക്കാൻ ടെലികോം റഗുലോറ്റി അതോറിറ്റി ഒഫ് ഇന്ത്യയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ വിവിധ കമ്പനികൾ 30 ദിവസത്തെ പ്ലാനുകൾ നൽകുന്നുണ്ടെങ്കിലും, 28 ദിവസത്തെ പ്ലാനുകളാണ് വിപണിയിൽ കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ഉപഭോക്താക്കൾക്ക് പ്രതിവർഷം ഒരു മാസത്തെ അധിക റീചാർജ് ബാധ്യത വരുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടി. നിലവിൽ ജിയോ, ഭാരതി എയർടെൽ തുടങ്ങിയ പ്രമുഖ കമ്പനികൾ 319 രൂപയ്ക്ക് ഒരു കലണ്ടർ മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോഴും 299 രൂപയുടെ 28 ദിവസത്തെ പ്ലാനുകളെയാണ് ആശ്രയിക്കുന്നത്. വാലിഡിറ്റി വർധിപ്പിക്കുന്നത് പ്ലാനുകളുടെ നിരക്ക് കൂടാൻ കാരണമാകുമെന്നും ഇത് സാധാരണക്കാർക്ക്…
Read Moreലൈംഗിക ആരോപണം: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടര്‍ന്ന്. ബോസ് കൃഷ്ണമാചാരിക്കെതിരെ പരാതി ലഭിച്ചിരുന്നുവെന്ന് ബിനാലെയുടെ നിലവിലെ ചെയര്മാന് വി. വേണു സ്വകാര്യ ചാനലിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയിലൂടെ സ്ഥിരീകരിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്ന ബോസ് കൃഷ്ണമാചാരി 2026 ജനുവരി 14ന് ആണ് രാജിവച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ബിനാലെയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന യുവതി നല്കിയ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ബോസ് കൃഷ്ണമാചാരിക്കെതിരേ ജനുവരിയില്‍ പരാതി ലഭിച്ചിരുന്നെന്നും ഇന്റേണല്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് നടപടി എടുത്തിരുന്നെന്നും ബിനാലെ ട്രസ്റ്റിന്റെ ചെയര്മാന് വി. വേണു സ്ഥിരീകരിച്ചു. ബോസ് കൃഷ്ണമാചാരിയുടെ രാജിക്കു പിന്നില്‍ ഈ സംഭവവും ഒരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി അറിയുന്നു. ബോസ് കൃഷ്ണമാചാരിയുടെ കീഴില്‍…
Read More