ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വരുന്നു; സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇൻസ്റ്റഗ്രാം റീലുമായി ബിജെപി

അ​ടു​ത്ത വ​ർ​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ കൂ​ടു​ത​ൽ പേ​രെ പാ​ർ​ട്ടി​യു​മാ​യി അ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി ബി​ജെ​പി. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​നെ​യാ​ണ് ഇ​തി​നാ​യി പാ​ർ​ട്ടി കൂ​ട്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാം റീ​ലു​ക​ളി​ലൂ​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ വ​ൻ​സ്വാ​ധീ​ന​മാ​ണ് ഇൻസ്റ്റഗ്രാം റീ​ലു​ക​ൾ​ക്കു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ വ​രെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ന് സ്വാ​ധീ​നം ഉ​ണ്ടാ​യ​ത് റീ​ൽ​സു​ക​ൾ വ​ഴി​യാ​ണെ​ന്നും മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ന് ഇ​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ഉ​ദ്ദേ​ശ​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഇ​തി​നെ പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ത​ൽ​കൂ​ട്ടു​ക​യാ​ണ് ല​ക്ഷ്യം. ഇ​ത് സം​ബ​ന്ധി​ച്ച് ബി​ജെ​പി സോ​ഷ്യ​ല്‍​മീ​ഡി​യ ത​ല​വ​ന്‍ സം​സ്ഥാ​ന യൂ​ണി​റ്റു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം നീ​ണ്ടു​നി​ന്ന ശി​ല്‍​പ്പ​ശാ​ല​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, ഇ​ന്‍​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഇ​തു​വ​രെ ബി​ജെ​പി ന​ട​ത്തി​യ പ്ര​ക​ട​നം ശി​ല്‍​പ്പ​ശാ​ല​യി​ല്‍ വി​ല​യി​രു​ത്തി. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ ​പി ന​ദ്ദ, ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി ​എ​ല്‍ സ​ന്തോ​ഷ് എ​ന്നി​വ​രും ശി​ല്‍​പ്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.…

Read More

വൈകിവരുന്ന ഉത്തരവാദിത്വം..! റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സുരക്ഷ ശക്തമാക്കി; യാ​ത്ര​ക്കാ​രു​ടെ എ​ല്ലാ ല​ഗേ​ജു​ക​ളും പ​രി​ശോ​ധിക്കുന്നു

സി​ആ​ർ​പി​എ​ഫ്, ആ​ർ​പി​എ​ഫ്, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് സു​ര​ക്ഷ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ട്രെ​യി​ൻ തീ​വ​യ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വെ സ്ഥി​രം സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സി​ആ​ർ​പി​എ​ഫ്, ആ​ർ​പി​എ​ഫ്, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് സു​ര​ക്ഷ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുക്കും. പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ൽവേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും യൂ​ണി​ഫോ​മി​ലും മ​ഫ്ടി​യി​ലും ഉ​ൾ​പ്പെ​ടെ പോ​ലീ​സി​നെ വി​ന്യ​സി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ല്ലാ ല​ഗേ​ജു​ക​ളും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. പാ​ർ​സ​ലു​ക​ൾ തു​റ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സം​ശ​യ​മു​ള്ള യാ​ത്ര​ക്കാ​രെ​യെ​ല്ലാം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബോ​ധ​വ​ത്കര​ണ അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളും ന​ട​ത്തി വ​രി​ക​യാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി കൂ​ടു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്നാ​ണ് ആ​ർ​പി​എ​ഫ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ർ​പി​എ​ഫ്, സി​ആ​ർ​പി​എ​ഫ്, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഓ​രോ മേ​ഖ​ല​ക​ളി​ലും…

Read More

ഓ​ട്ടി​സം ബാ​ധി​ച്ച 14കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! ബ​സ് ഡ്രൈ​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച് പോ​ക്‌​സോ കോ​ട​തി…

ഓ​ട്ടി​സം ബാ​ധി​ച്ച 14 കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ വി​ധി​ച്ച് പോ​ക്‌​സോ കോ​ട​തി. ഏ​ഴു വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ​യാ​യി വി​ധി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​രു വ​ര്‍​ഷം അ​ധി​കം ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. വെ​ള്ള​നാ​ട് പു​ന​ലാ​ല്‍ വി​മ​ല്‍ നി​വാ​സി​ല്‍ വി​മ​ല്‍ കു​മാ​റി(41) നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2013 സെ​പ്റ്റം​ബ​ര്‍ 20നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. വീ​ട്ടി​ലെ ച​വ​ര്‍ ക​ള​യാ​നാ​യി റോ​ഡി​ലേ​ക്കി​റ​ങ്ങി​യ ബാ​ല​നെ തൊ​ട്ട​ടു​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലേ​ക്കു ബ​ലം​പ്ര​യോ​ഗി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു പോ​യാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​ത്. ഓ​ട്ടി​സം ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി ഭ​യ​ന്നു​വി​റ​ച്ച് ന​ട​ക്കു​ന്ന​തു​ക​ണ്ട് വീ​ട്ടു​കാ​ര്‍ കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്. അ​ടു​ത്ത ദി​വ​സം ബ​സി​ല്‍​വെ​ച്ച് കു​ട്ടി പ്ര​തി​യെ വീ​ട്ടു​കാ​ര്‍​ക്ക് കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന്…

Read More

കു​ഞ്ഞി​നെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വം! ഫോ​ട്ടോ​യും വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ച്ചാ​ൽ ന​ട​പ​ടി

പ​ത്ത​നം​തി​ട്ട: പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ന​വ​ജാ​ത ശി​ശു​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​വ സോ​ഷ്യ​ൽ മീ​ഡി​യ മു​ഖാ​ന്ത​രം വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി. ശ്ര​ദ്ധ​യും സം​ര​ക്ഷ​ണ​വും ചി​കി​ത്സ​യും ഉ​റ​പ്പ് വ​രു​ത്തേ​ണ്ട കു​ഞ്ഞി​ന്‍റെ സ്വ​കാ​ര്യ​ത​യും ര​ഹ​സ്യാ​ത്മ​ക​ത​യും ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ എ​ൻ. രാ​ജീ​വ് അ​റി​യി​ച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് കു​ട്ടി നി​ല​വി​ലു​ള്ള​ത്. കു​ഞ്ഞി​നെ സം​ബ​ന്ധി​ച്ച് ഉ​ള്ള ഫോ​ട്ടോ, വീ​ഡി​യോ മു​ത​ലാ​യ കു​ട്ടി​യെ തി​രി​ച്ച​റി​യു​ന്ന ഏ​തൊ​രു വി​വ​ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

Read More

ഐലന്‍ഡ് എക്സ്പ്രസിൽ പെട്രോളുമായി യുവാവ് പിടിയിൽ! പിടിയിലായ കോട്ടയം സ്വദേശി നല്‍കിയ വിശദീകരണം ഇങ്ങനെ…

തൃശൂർ: ബംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ പെട്രോളുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് യുവാവിൽനിന്ന് പെട്രോൾ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ബൈക്ക് പാഴ്സൽ കയറ്റിയിരുന്നുവെന്നും ഇതിലുണ്ടായിരുന്ന പെട്രോളാണ് കുപ്പിയിൽ സൂക്ഷിച്ചതെന്നുമാണ് യുവാവ് നൽകുന്ന വിശദീകരണം.

Read More

ഈ വിവാദം ഇതാദ്യം! എന്തു വസ്ത്രം ധരിക്കണമെന്ന് എൻ്റെ ഇഷ്ടം; ഡൽഹി മെട്രോയിലെ വൈറൽ യുവതി പറയുന്നു…

‘ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോഴാണ് ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡൽഹി മെട്രോയിൽ വീഡിയോ എടുക്കാൻ പാടില്ലെന്ന് നിയമമുണ്ട്. അതു പോലും അധികൃതർ മറന്നു പോയിരിക്കുന്നു. അവർക്ക് എൻ്റെ വസ്ത്രത്തെക്കുറിച്ചാണ് ആവലാതി’- റിഥം ചനാന. ബിക്കിനിക്ക് സമാനമായ വസ്ത്രവും മിനി സ്ക‍ർട്ടും ധരിച്ച് ഡൽഹി മെട്രോയിൽ യാത്ര ചെയ്ത റിഥത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മടിയിൽ ബാഗുമായി ഇരിക്കുന്ന യുവതി അൽപനേരത്തിനു ശേഷം എഴുന്നേറ്റു പോകുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ വിമർശനവുമായി ആളുകൾ രംഗത്തെത്തി. ഇത് അനുവദിക്കാൻ കഴിയില്ലെന്നും എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന രീതിയിൽ വേണം പൊതുസ്ഥലത്ത് വസ്ത്രം ധരിക്കാനെന്നും വിമർശകർ പറഞ്ഞു. എന്നാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും വീഡിയോ പകർത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മറ്റു ചിലർ പ്രതികരിച്ചു.…

Read More

സഹറ പോയതറിയാതെ പിതാവ് ഉംറ ചെയ്യാൻ സൗദിയിൽ! ഷുഹൈബിനെ തേടിയെത്തിയത് ഹൃദയം നുറുങ്ങുന്ന വാര്‍ത്ത…

കോഴിക്കോട്: കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ മാറാതെ കുടുംബാംഗങ്ങളും നാട്ടുകാരും. എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹറയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ്. അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു ഷുഹൈബ്. സഹറ പോയത് ഷുഹൈബ് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് മദീനയിൽ നിന്ന് ഷുഹൈബ് ഇന്നാണ് നാട്ടിലെത്തിയത്. ചേതനയറ്റ സഹറയെ കണ്ട് തകര്‍ന്ന അവസ്ഥയിലായിരുന്നു പിതാവ്. ഷുഹൈബ്- ജസീല ദമ്പതികളുടെ മകളാണ് രണ്ടു വയസുകാരി സഹറ. ജസീലയുടെ സഹോദരിയായ കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്തിന്റെ കൂടെയുള്ള ട്രെയിൻ യാത്രയിലാണ് സഹറയ്ക്ക് ജീവൻ നഷ്ടമായത്. റഹ്മത്തും അപകടത്തിൽ മരിച്ചിരുന്നു. ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കിൽ മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്.  മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ…

Read More

എങ്ങനെ അവിടെവരെ എത്തി? കാ​ണാ​താ​യ ര​ണ്ട് വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തിയത്‌ ര​ണ്ട് കി​ലോ​മീ​റ്റ​റ​പ്പു​റ​ത്തു​നി​ന്ന്; ആ​രെ​ങ്കി​ലും ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​താ​കാ​മെ​ന്നു നാ​ട്ടു​കാ​ര്‍

കൊ​ല്ലം: കാ​ണാ​താ​യ ര​ണ്ട് വ​യ​സു​കാ​ര​നെ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ര​ണ്ട് കി​ലോ​മീ​റ്റ​റ​പ്പു​റ​മു​ള്ള വ​യ​ലി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​ട​യം-​ക​രി​പ്പോ​ട്ടി​ക്കോ​ണം ഭാ​ഗ​ത്തു നി​ന്നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. റോ​ഡരി​കി​ലാ​ണ് ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ വീ​ട്. ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ന് സ​മീ​പ​ത്ത് മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം ര​ണ്ട് വ​യ​സു​കാ​ര​നും ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ ഇ​വ​രു​ടെ ബ​ന്ധു എ​ത്തി കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു. മ​റ്റു കു​ട്ടി​ക​ള്‍​ക്കൊ​പ്പം ര​ണ്ട് വ​യ​സു​കാ​ര​നും വീ​ടി​ന് സ​മീ​പം വ​രെ എ​ത്തി. എ​ല്ലാ​വ​രും വീ​ട്ടി​ല്‍ ക​യ​റി​യെ​ന്ന് ക​രു​തി ബ​ന്ധു മ​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ കു​ട്ടി വീ​ട്ടി​ലെ​ത്തി​യി​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ഞ്ച​ല്‍ പോ​ലീ​സും ഇ​വി​ടെ​യെ​ത്തി. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം പൊ​ലി​ക്കോ​ട്-​അ​റ​യ്ക്ക​ല്‍ റോ​ഡി​ല്‍ ഇ​ട​യം ഭാ​ഗ​ത്തെ വ​യ​ലി​ല്‍​നി​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തി. അ​ഞ്ച​ലി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക്ക് മ​റ്റു പ​രി​ക്കു​ക​ളോ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളോ…

Read More

ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ല്‍ തീ​വ​ച്ച​ സം​ഭ​വം; അ​ക്ര​മി​യു​ടെ ല​ക്ഷ്യം തേടി പോലീസ് ; പ്ര​തി​ക്ക് പി​ന്നി​ൽ ആ​രൊ​ക്കെ?

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ല്‍ ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ല്‍ തീ​വ​ച്ച​സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഷാ​റൂ​ഖ് സെ​യ്ഫി​ന്‍റെ വി​വ​ര​ങ്ങ​ള്‍ തേ​ടി പോ​ലീ​സ് ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ എ​ത്തി. കോ​ഴി​ക്കോ​ട്ടെ റെ​യി​ല്‍​വേ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും. ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്ത് ട്രാ​ക്കി​ല്‍ ഉ​പ​ക്ഷേി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബാ​ഗി​ല്‍​നി​ന്നാ​ണു പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫ് ആ​ണെ​ന്ന കാ​ര്യം പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​തി ക​സ്റ്റ​ഡി​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം പോ​ലീ​സ് ഇ​ന്നു രാ​വി​ലെ​യും നി​ഷേ​ധി​ച്ചു. നി​ല​വി​ൽ പോ​ലീ​സ് സം​ശ​യി​ക്കു​ന്ന ഷാ​റൂ​ഖ് സെ​യ്ഫാ​ണ് പ്ര​തി​യെ​ങ്കി​ൽ സ്വ​യം മ​രി​ക്കാ​ന്‍ പോ​ലും ത​യാ​റാ​യാ​ണ് അ​യാ​ൾ ട്രെ​യി​നി​ല്‍ ക​യ​റി​യ​തെ​ന്ന വി​വ​ര​മാ​ണ് പോ​ലീ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ഇ​യാ​ള്‍ ജോ​ലി​ചെ​യ്തു​വെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന കോ​ഴി​ക്കോ​ട് അ​ശോ​ക​പു​ര​ത്ത് അ​ന്വേ​ഷ​ണ​സം​ഘം ര​ഹ​സ്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത്താ​കെ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​ടെ ക്യാ​മ്പു​ക​ളി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി വ​രു​ന്നു.…

Read More

80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിന് പാര്‍ട്ടി നടത്തുന്നതിനിടയില്‍ യുവാവിന് മരണം ! സംഭവത്തില്‍ ദുരൂഹത…

കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹത. സുഹൃത്തുക്കള്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്നതിനിടെയായിരുന്നു മരണം. സല്‍ക്കാരത്തിനിടയില്‍ വീടിന്റെ മണ്‍തിട്ടയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീണു മരിക്കുകയായിരുന്നു. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞ മാസം കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാംതീയതി രാത്രി ഒമ്പതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ ഇവര്‍ ഒരുമിച്ചുകൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. മദ്യ സല്‍ക്കാരത്തിനിടയില്‍ വീടിന്റെ മുറ്റത്തു നിന്നും ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍തോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരത്തോടെ മരണം…

Read More