അടുത്ത നാലു ദിവസം  ഇടിമിന്നലോടു കൂടിയ മഴ; സം​സ്ഥാ​ന​ത്തെ വേ​ന​ൽ​മ​ഴ​യി​ൽ കു​റ​വെന്ന് കാലാവസ്ഥാ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത നാ​ലു ദി​വ​സ​വും സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​ന്ന​ലെ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റു​മാ​ണ് ഉ​ണ്ടാ​യ​ത്.

പ​ല​യി​ട​ത്തും വ്യാ​പ​ക നാ​ശ ന​ഷ്ടം ഉ​ണ്ടാ​യി. ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. അ​ടൂ​ര്‍ ചൂ​ര​ക്കോ​ട് സ്കൂ​ട്ട​റി​ന് മു​ക​ളി​ൽ മ​രം വീ​ണ് ഒ​രു യു​വാ​വും കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട് ശ​ക്ത​മാ​യ കാ​റ്റി​ൽ റ​ബ്ബ​ർ മ​രം വീ​ണ് വൃ​ദ്ധ​യു​മാ​ണ് മ​രി​ച്ച​ത്.

അ​തേ​സ​മ​യം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സം​സ്ഥാ​ന​ത്തെ വേ​ന​ൽ​മ​ഴ​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 42.9 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട​യി​ട​ത്ത് ഇ​ത്ത​വ​ണ 37.4 മി​ല്ലി മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment