ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സ്; 10മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ  സന്തോഷ് ഈപ്പൻ അറസ്റ്റിൽ;  ഇ.ഡിയുടെ ആരോപണം ഇങ്ങനെ…

 കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നെ ഇ​ന്ന് കൊ​ച്ചി​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ അ​റ​സ്റ്റ് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ര​നാ​യി​രു​ന്നു യൂ​ണി​ടാ​ക് ഉ​ട​മ​യാ​യ സ​ന്തോ​ഷ് ഈ​പ്പ​ൻ. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നെ ഇ​ഡി ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​ന്ന​ലെ ഇ​യാ​ളെ പ​ത്തു മ​ണി​ക്കൂ​റോ​ളം കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ സ്വ​പ്ന സു​രേ​ഷ് ന​ൽ​കി​യ മൊ​ഴി​യു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ സ​ന്തോ​ഷ് ഈ​പ്പ​ൻ യു​എ​ഇ കോ​ണ്‍​സു​ൽ ജ​ന​റ​ൽ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് കോ​ഴ ന​ൽ​കി​യെ​ന്നാ​ണ്…

Read More

നടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചു; പരാതി കിട്ടിയ ഉടൻ ഒമാന്‍ പൗരനെ അകത്താക്കി പോലീസ്

കൊയിലാണ്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 16ന് കാപ്പാട് ടൗണിൽ രാത്രി എട്ടോടെയാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ചികിത്സാർഥം ഒരു സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായിരുന്നു മുബാറക് മുഹമ്മദ്. യുവതിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

പ​ത്ത് കോ​ടി​യു​ടെ സ​മ്മ​ർ ബം​പ​ർ അടിച്ച ഭാ​ഗ്യ​വാ​ൻ കാ​ണാ​മ​റ​യ​ത്ത് തു​ട​രു​ന്നു;  ചൂണ്ടിലെ കോടിപതി ഇതരസംസ്ഥാനക്കാരനോ? കടയുടമ പറഞ്ഞത് ഇങ്ങനെ

ആ​ലു​വ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ത്ത് കോ​ടി​യു​ടെ സ​മ്മ​ർ ബം​പ​ർ ടി​ക്ക​റ്റ് വി​റ്റ​ത്ത് ആ​ലു​വ​യി​ലാ​ണെ​ങ്കി​ലും ഭാ​ഗ്യ​വാ​ൻ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്. മാ​ഞ്ഞൂ​രാ​ൻ ലോ​ട്ട​റി ഏ​ജ​ൻ​സി​യു​ടെ ചൂ​ണ്ടി ശാ​ഖ​യി​ൽ വി​റ്റ എ​സ് ഇ 222282 ​എ​ന്ന ന​മ്പ​റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. ആ​ലു​വ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മാ​ഞ്ഞൂ​രാ​ൻ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ജോ​ൺ, ജോ​സ​ഫ്, സു​ധീ​ഷ്, ലി​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ണ്ടു​വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച സ്ഥാ​പ​ന​മാ​ണി​ത്. ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ സ്വ​കാ​ര്യ ബ​സ് റൂ​ട്ടി​ൽ ചൂ​ണ്ടി​യി​ലെ ക​ട​യി​ൽ​നി​ന്ന് ലോ​ട്ട​റി​ക​ൾ വാ​ങ്ങി​യ സ​ബ് ഏ​ജ​ന്‍റാ​യി​രി​ക്ക​ണം ടി​ക്ക​റ്റ് വി​റ്റ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ചൂ​ണ്ടി ഭാ​ഗ​ത്ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ ധാ​രാ​ളം ഉ​ള്ള​തി​നാ​ൽ സ​മ്മാ​നാ​ർ​ഹ​ൻ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. കോ​വി​ഡി​ന് ശേ​ഷം ആ​രം​ഭി​ച്ച പു​തി​യ സം​രം​ഭ​മാ​ണ് ചൂ​ണ്ടി​യി​ലെ ഏ​ജ​ൻ​സി. ആ​ദ്യ​മാ​യാ​ണ് ഒ​ന്നാം സ​മ്മാ​നം ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്.

Read More

ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടുത്തം; 100 കോ​ടി പി​ഴയ്ക്കെതിരെ നി​യ​മ​സാ​ധ്യ​ത​ക​ൾ തേ​ടി കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ

കൊ​ച്ചി: ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ചു​മ​ത്തി​യ 100 കോ​ടി പി​ഴ ഒ​ഴി​വാ​ക്കാ​നു​ള്ള നി​യ​മ​സാ​ധ്യ​ത​ക​ൾ തേ​ടി കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ. വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യെ​യോ സു​പ്രീം​കോ​ട​തി​യെ​യോ സ​മീ​പി​ക്കാ​നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ നീ​ക്കം. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ നി​യ​മ​വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. കോ​ർ​പ​റേ​ഷ​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് ന​ട​പ​ടി​യെ​ന്ന് കൊ​ച്ചി മേ​യ​ർ അ​ഡ്വ.​എം.​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. വി​ധി പ്ര​സ്താ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് കോ​ർ​പ​റേ​ഷ​ൻ കൈ​മാ​റി​യ സ​ത്യ​വാ​ങ്മൂ​ലം വേ​ണ്ട​വി​ധം പ​രി​ഗ​ണി​ച്ചോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. അ​ർ​ദ്ധ​രാ​ത്രി​ക്കാ​ണ് ഉ​ത്ത​ര​വ് അ​പ്ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ്ര​ഹ്മ​പു​ര​ത്തെ ന​ഷ്ടം നി​ർ​ണ​യി​ക്കാ​തെ​യാ​ണ് പി​ഴ​യ​ട​ക്കാ​ൻ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ന​ഷ്ട​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും ഓ​രോ​ന്നി​നും പി​ഴ എ​ത്ര വീ​ത​മാ​ണെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ത്ത​ര​വി​ലി​ല്ല. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് ക​ണ്ട് സ​ന്തോ​ഷി​ക്കു​ന്ന ആ​ളു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ മ​ന​സി​ലാ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. 2012 മു​ത​ൽ ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​ട്ടു​ള്ള പി​ഴ​വു​ക​ളാ​ണ് ഭീ​മ​മാ​യ പി​ഴ ഇ​ടാ​ക്കു​ന്ന നി​ല​യി​ലേ​ക്ക് ഇ​പ്പോ​ൾ എ​ത്തി​ച്ച​ത്. പ്ലാ​ന്‍റി​ന്‍റെ പ്ര​വൃ​ത്ത​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് അ​ന്ന്…

Read More

സൈ​ബ​ർ അ​വ​ഹേ​ള​ന​ത്തി​ൽ ന​ട​പ​ടി​യി​ല്ല; പോ​ലീ​സ് കാ​ണി​ക്കു​ന്ന ​അ​ലം​ഭാ​വം ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ടത്; കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് കെ.​കെ. ര​മ എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: നി​യ​സ​ഭ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ത​ന്‍റെ പ​രാ​തി​യി​ൽ ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നെക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും കെ.​കെ. ര​മ എം​എ​ൽ​എ. നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടായ ​അ​ക്ര​മ​ത്തി​ൽ കെ.​കെ. ര​മ​യ്ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കെ.​കെ. ര​മ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​യി​ൽ ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ല. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടിക്കാ​ട്ടി വീ​ണ്ടും മ്യൂ​സി​യം സ്റ്റേ​ഷ​നി​ലും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും തു​ട​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ ​പ​രാ​തി​ക​ളി​ലും ന​ട​പ​ടി​യു​ണ്ടയി​ല്ലെ​ന്നും ര​മ അ​റി​യി​ച്ചു. നി​യ​മ​സ​ഭാ അ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കെ.​കെ . ര​മ​യു​ടെ കൈ​യ്ക്ക് ഏ​റ്റ പ​രി​ക്ക് വ്യാ​ജ​മാ​ണോ എ​ന്ന് ധ്വ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ കെ.​എം. സ​ച്ചി​ൻ​ദേ​വ് എം​എ​ൽഎ ര​മ​യു​ടെ ചി​ത്ര​മ​ട​ക്കം ചേ​ർ​ത്തു കൊ​ണ്ട് ഫേ​സ്ബു​ക്കി​ൽ ഒ​രു കു​റി​പ്പ് പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി…

Read More

ദേ​വി​കു​ളം മ​ണ്ഡ​ലം  തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി; ദേ​വി​കു​ള​ത്തു​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ പ​ട്ടി​ക​ജാ​തി​ക്കാ​ര​ൻ അ​ല്ലാ​ത്ത എ. ​രാ​ജ​യ്ക്ക് അ​വ​കാ​ശ​മി​ല്ല

കൊ​ച്ചി: ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ദേ​വി​കു​ള​ത്തെ സി​പി​എം എം​എ​ൽ​എ എ. ​രാ​ജ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട ഡി. ​കു​മാ​റാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ക്രി​സ്തീ​യ വി​ശ്വാ​സി​യാ​യ രാ​ജ തെ​റ്റാ​യ രേ​ഖ​ക​ൾ കാ​ണി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി. പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്തു​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ പ​ട്ടി​ക​ജാ​തി​ക്കാ​ര​ൻ അ​ല്ലാ​ത്ത എ. ​രാ​ജ​യ്ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണു ഡി. ​കു​മാ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്. ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ളാ​യ അ​ന്തോ​ണി–​എ​സ്ത​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച എ.​രാ​ജ ക്രി​സ്ത്യാ​നി​യാ​യി ജീ​വി​ക്കു​ന്ന​യാ​ളാ​ണെ​ന്നും എ. ​രാ​ജ​യു​ടെ ഭാ​ര്യ ഷൈ​നി​പ്രി​യ​യും ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​ണെ​ന്നും ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക്രി​സ്തു​മ​ത വി​ശ്വാ​സ​പ്ര​കാ​ര​മാ​ണു ന​ട​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഡി. ​കു​മാ​റി​ന്‍റെ വാ​ദം. പ​ട്ടി​ക ജാ​തി സം​വ​ര​ണ​ത്തി​ന് എ. ​രാ​ജ​യ്ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.    

Read More

തൃ​ശൂ​ർ മാ​ർ​ക്ക​റ്റി​ലെ ഒ​രു കോ​ടി വി​ക​സ​നം ഇ​നി ചീ​ഞ്ഞു​നാ​റും! ​തു​ക വാ​ഗ്ദാ​നം ചെ​യ്ത​ത് സു​രേ​ഷ് ഗോ​പി; പക്ഷേ…

തൃ​ശൂ​ർ: വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന തൃ​ശൂ​ർ മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് ഒ​രു കോ​ടി രൂ​പ​യു​ടെ വാ​ഗ്ദാ​നം ഇ​നി ചീ​ഞ്ഞു​നാ​റും. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, സു​രേ​ഷ് ഗോ​പി​യാ​ണ് ഈ ​തു​ക വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ർ​ക്ക​റ്റി​ൽ വോ​ട്ടു ചോ​ദി​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് ഇ​വി​ട​ത്തെ മ​ലീ​മ​സ​മാ​യ മാ​ർ​ക്ക​റ്റി​നെ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലാ​ക്കാ​ൻ ഒ​രു കോ​ടി രൂ​പ രാ​ജ്യ​സ​ഭ എം​പി എ​ന്ന നി​ല​യി​ൽ ഫ​ണ്ടി​ൽ നി​ന്ന് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ൽ തോ​റ്റെ​ങ്കി​ലും താ​ൻ പ​റ​ഞ്ഞ വാ​ഗ്ദാ​നം നി​റ​വേ​റ്റു​മെ​ന്ന് മേ​യ​റെ അ​റി​യി​ക്കു​ക​യും ചെ​യ്തു. മേ​യ​ർ തു​ട​ക്ക​ത്തി​ൽ സ​ഹ​ക​രി​ക്കാ​മെ​ന്ന് വാ​ഗ്ദാ​ന​വും ന​ൽ​കി. പി​ന്നീ​ടാ​ണ് വീ​ണ്ടും മ​ത്സ​ര​ത്തി​നെ​ത്തി​യാ​ൽ ഇ​തൊ​ക്കെ ത​ന്‍റെ നേ​ട്ട​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന ഭ​യ​മു​ള്ള​തി​നാ​ൽ ത​ൽ​ക്കാ​ലം പ​ദ്ധ​തി മ​ര​വി​പ്പി​ക്കാ​ൻ മേ​യ​ർ​ക്ക് സി​പി​എം പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശം കൊ​ടു​ത്ത​ത്. ഇ​പ്പോ​ൾ സു​രേ​ഷ്ഗോ​പി സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ ഒ​രു കോ​ടി വാ​ഗ്ദാ​നം ചെ​യ്ത​ത് ന​ട​പ്പാ​ക്കി​ല്ലെ​ന്നു…

Read More

ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ 10 രൂപ പശുക്കളുടെ ക്ഷേമത്തിന് ! മദ്യവിൽപനയിൽ ‘പശു സെസ്’ ഏർപ്പെടുത്തി; ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം

ഷിംല: ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിൽ പശു സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്.  മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തുന്നതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി  ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലുണ്ട്‌. ഇരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്‌സിഡി നല്‍കാനും തുക മാറ്റിവച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്.   മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു.  രാജസ്ഥാന്‍…

Read More

രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു, പക്ഷേ..! വിവാഹത്തിനെത്തിയില്ല; യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന്‍ കുടുങ്ങി

കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. അഖിലും കടയ്ക്കൽ സ്വദേശിയായ യുവതിയും തമ്മിൽ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്നത്തിന്റെ പേരിൽ അഖിലിന്റെ വീട്ടുകാർ ബന്ധത്തെ എതിര്‍ത്തു. എന്നാൽ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടര്‍ന്ന് കടയ്ക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്.  തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും അഖിൽ മൊഴി നൽകി. ഇതോടെ വീട്ടുകാർ ഫെബ്രുവരി 24 ന് വിവാഹമുറപ്പിച്ചു. കല്ല്യാണ ദിവസം പെണ്‍കുട്ടി…

Read More

അത്​ഭുതകരമായ അവധി! പണിയെടുക്കേണ്ട, പോയിക്കിടന്ന്​ ഉറങ്ങൂ; ജീവനക്കാരോട്​ കമ്പനി…

ബംഗളൂരു: എല്ലുമുറിയെ പണിയെടുപ്പിച്ച്​ ജീവനക്കാരെ പരമാവധി പിഴിയുന്ന കമ്പനികളുള്ള നാടാണിത്​. അപ്പോഴാണ്​ ഒരു കമ്പനി സ്വന്തം ജീവനക്കാരോട്​ പറയുന്നത്​,  ‘പണിയെടുക്കേണ്ട, പോയിക്കിടന്ന്​ ഉറങ്ങിക്കോളാൻ’. ഹോം ഫർണിഷിങ്​ മേഖലയിൽ പ്രവർത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ കമ്പനിയായ ‘വേക്​ഫിറ്റ്​ സൊലൂഷൻസ്​’ ആണ്​ ഉറങ്ങാനായി ജീവനക്കാർക്ക്​ വെള്ളിയാഴ്ച പ്രത്യേകഅവധി തന്നെ അനുവദിച്ചത്​. മാർച്ച്​ 17ന്​ ലോക ഉറക്കദിനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്​.​ ജീവനക്കാരുടെ ആരോഗ്യസംരക്ഷണമാണ്​ ലക്ഷ്യമെന്നും വിശ്രമിക്കാനും വെറുതെ ഇരിക്കാനും അവധി ഉപയോഗിക്കണമെന്നും ജീവനക്കാർക്ക്​ അയച്ച മെയിലിൽ കമ്പനി പറയുന്നു. ‘അത്​ഭുതകരമായ അവധി: ഉറക്കത്തിന്‍റെ സമ്മാനപ്രഖ്യാപനം’ എന്നാണ്​ അവധി അറിയിപ്പിന്‍റെ തലക്കെട്ട്​. ഇന്ത്യയിലെ ജീവനക്കാരുടെ ഉറക്കമില്ലായ്മയുടെയും വിശ്രമമില്ലായ്മയുടെയും കണക്കും കമ്പനി വിശദീകരിക്കുന്നുണ്ട്​. രാജ്യത്തെ 21 ശതമാനം ജീവനക്കാരും ഉറക്കം തൂങ്ങിയാണ്​ തൊഴിലിടങ്ങളിൽ ഇരിക്കുന്നത്​. 11ശതമാനം പേരും മതിയായ ഉറക്കം കിട്ടാതെയാണ്​ എഴുന്നേൽക്കുന്നത്​. ഇതിനാൽ ലോക ഉറക്കദിനത്തിൽ മതിയായ ഉറക്കം അനുവദിക്കുക തന്നെയാണ്​ ജീവനക്കാർക്ക്​ കൊടുക്കാനാകുന്ന…

Read More