ബംഗളൂരു: കർണാടകയിൽ അച്ഛൻ മത്സരരംഗത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ബിജെപി വെല്ലുവിളി നേരിടുമെന്ന് ബിഎസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര. അച്ഛൻ ഇത്തവണ കൂടി മത്സരരംഗത്തുണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹമില്ലാതെ ബിജെപി വലിയ വെല്ലുവിളി നേരിടേണ്ടി വരും. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിജയേന്ദ്രൻ പറഞ്ഞു. മറ്റെല്ലാ പാർട്ടികൾക്കും മുകളിലാണ് ബിജെപിയെന്നും നിലവിൽ ഭരിച്ചു കൊണ്ടിരിക്കുന്ന പാർട്ടി 224 ൽ 130 സീറ്റുകളോടെ മുന്നിട്ടു നിൽക്കുമെന്നും വിജയേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായി യെദിയൂരപ്പ ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു.ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പേയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. വിരമിച്ചാലും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു. ബിജെപിയുടെ കർണാടക ഘടകത്തിന്റെ ലിംഗായത്ത് മുഖമായ യെദിയൂരപ്പ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നാല് തവണ മുഖ്യമന്ത്രിയായ ഏക നേതാവാണ്.
Read MoreCategory: Loud Speaker
‘മുങ്ങിയതല്ല’ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു’; കരിപ്പൂരിൽ പറന്നിറങ്ങി നിര്‍വ്യാജം മാപ്പ് ചോദിച്ച് ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യൻ
കോഴിക്കോട്: ആധുനിക കൃഷിരീതികൾ പഠിക്കുന്നതിന് കേരള സർക്കാർ ഇസ്രായേലിലേക്ക് അയച്ച സംഘത്തിൽനിന്ന് മുങ്ങിയ ഇരിട്ടി പേരട്ട സ്വദേശി ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ നാലോടെയാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് സർക്കാർ അയച്ച സംഘത്തിൽനിന്ന് വിട്ടുപോയതെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു. സംഘത്തിലുണ്ടായിരുന്നവരോട് കാര്യം അറിയിച്ചാൽ അനുമതി ലഭിക്കില്ലെന്ന് കരുതിയാണ് പറയാതെ പോകേണ്ടി വന്നത്. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാത്തത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു പറഞ്ഞു. സ്വമേധയാതന്നെയാണ് തിരികെ മടങ്ങി എത്തിയിരിക്കുന്നത്. ഒരു ഏജന്‍സിയും അന്വേഷിച്ചു വന്നില്ല. സഹോദരന് ടിക്കറ്റ് എടുത്ത് അയച്ചു തന്നു. ആരെയും അറിയിക്കാന്‍ സാധിച്ചില്ലെന്നും ബിജു കുര്യന് പറഞ്ഞു. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വളരെ വേഗം മടങ്ങിയെത്താമെന്നാണ് കരുതിയത്. പുണ്യസ്ഥലങ്ങളില്‍ മലയാളികള്‍ ഉണ്ടായിരുന്നു.…
Read Moreമോദി സർക്കാരിന്റെ മലയാള പരിഭാഷ പിണറായി വിജയൻ; കറുപ്പണിഞ്ഞ് നിയമസഭയിൽ ഷാഫി പറമ്പിലും മാത്യു കുഴൽനാടനും; കറുപ്പിനെ ഭയമില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിൽ രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ഇന്ധന സെസ് ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകളുയർത്തിയുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. രാവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിലും മാത്യു കുഴൽനാടനും കറുത്ത ഷർട്ട് ധരിച്ചാണ് സഭയിലെത്തിയത്. പ്രതിപക്ഷ സമരങ്ങളെ പുച്ഛിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ ഷാഫി പറന്പിൽ വിമർശിച്ചു. മോദി സർക്കാരിന്റെ മലയാള പരിഭാഷയാണ് പിണറായി വിജയനെന്നും താടിയില്ല ഹിന്ദി അറിയില്ല എന്നതു മാത്രമാണ് വ്യത്യാസമെന്നും ഷാഫി പറന്പിൽ പറഞ്ഞു. തങ്ങൾക്ക് ആത്മഹത്യാ സ്ക്വാഡ് ഇല്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.അതേസമയം കറുപ്പിനോട് വിരോധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറച്ച് മാധ്യമങ്ങൾക്ക് സർക്കാരിനെ അപകീർത്തിപ്പെടുത്തണം അതിന് വേണ്ടി പടച്ച് വിടുന്ന കഥകളാണ് കറുപ്പ് വിരോധം. പ്രതിപക്ഷം നാടിന്റെ വികസനത്തിനെതിരെ…
Read Moreവര്‍ഗീയ ശക്തികളെ തുരത്താൻ എല്‍ഡിഎഫ് മാതൃകയില്‍ മതേതര ജനാധിപത്യ സഖ്യമുണ്ടാകണമെന്ന് ജോസ് കെ. മാണി
കോട്ടയം: രാജ്യത്തെ തകര്‍ക്കുന്ന വര്‍ഗീയ ശക്തികളെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാതൃകയില്‍ ഇന്ത്യയിലെ പ്രാദേശിക കക്ഷികളെയും ജനാധിപത്യ മതേതരപാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയുള്ള വിശാലമായ സഖ്യം രാജ്യത്തുണ്ടാകേണ്ടത് അനിവാര്യമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി എംപി. കേരള കോണ്‍ഗ്രസ്-എം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 17ന് കോട്ടയത്ത് റബര്‍കര്‍ഷക മഹാസംഗമം സംഘടിപ്പിക്കും. മാര്‍ച്ച് 15 ന് മുമ്പായി നിയോജകമണ്ഡലം, മണ്ഡലം, വാര്‍ഡ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന് എംപി, സ്റ്റീഫന്‍ ജോര്‍ജ്, വി.ടി. ജോസഫ്, സണ്ണി തെക്കേടം, സണ്ണി പാറപ്പറമ്പില്, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, പെണ്ണമ്മ ജോസഫ്, ജോസ് പുത്തന്‍കാലാ, ടോബി തൈപ്പറമ്പില്‍, ജോസ് ഇടവഴിക്കല്‍,…
Read Moreമസാജിങ് സെന്ററിന്റെ മറവില്‍ ലഹരി ഇടപാട് ! യുവതി അറസ്റ്റില്‍…
മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്പ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ലഹരി വില്പനയ്ക്കിടെ അറസ്റ്റിലായ യുവാക്കളുടെ ഫോണില്‍ നിന്നാണ ശില്പയെക്കുറിച്ച് വിവരം ലഭിക്കുന്നത്. അഞ്ച് ദിവസത്തെ നിരീക്ഷണത്തിനുശേഷമാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ഇവരെ പിടികൂടുന്നത്. ഒരാഴ്ച മുന്‍പാണ് 11.70 ഗ്രാം എംഡിഎംഎയുമായി കുനിശ്ശേരി സ്വദേശി അഞ്ചല്‍, മഞ്ഞളൂര്‍ സ്വദേശി മിഥുന് എന്നിവര്‍ പിടിയിലായത്. ആവശ്യക്കാരന് ലഹരി കൈമാറാന്‍ കാത്തുനിന്ന യുവാക്കളെ പോലീസ് കൃത്യമായി നിരീക്ഷിച്ച് കുടുക്കുകയായിരുന്നു. ഇവരുടെ ഫോണില്‍നിന്നാണ് ശില്പയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ലഹരി ആവശ്യപ്പെട്ടുള്ള വാട്സാപ്പ് സന്ദേശങ്ങളും ഫോണ്‍ കോള്‍ രേഖകളും പൊലീസ് ശേഖരിച്ചു. വിവിധ ജില്ലകളിലെ മസാജിങ് സെന്ററുകളില്‍ ശില്പ ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്ത് പരിചയപ്പെട്ട യുവാക്കളില്‍ നിന്നാണ് ശില്പ ലഹരി വില്പനയുടെ സാധ്യത മനസിലാക്കിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍…
Read Moreകൂലിപ്പണിക്കു പോയി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്വർണമാല ഇട്ട് കൊതി തീരും മുൻപ് ആരോ കവർന്നു! ഒടുവില്‍…
കൂലിപ്പണിക്കു പോയി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്വർണമാല ഇട്ട് കൊതി തീരും മുൻപ് ആരോ കവർന്നു. സങ്കടം കൊണ്ട് പൊലീസ് സ്റ്റേഷനു മുൻപിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് തിരൂരിലെ സ്വർണാഭരണ വ്യാപാരി. തിരൂർ പച്ചാട്ടിരി സ്വദേശി ചക്കിയുടെ 2 പവൻ മാലയാണ് ഉത്സവം കണ്ടു മടങ്ങുമ്പോൾ ബസിൽനിന്ന് നഷ്ടപ്പെട്ടത്. ബഹളം വച്ചതോടെ യാത്രക്കാരുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ ആരിൽ നിന്നും മാല കണ്ടെടുക്കാനായില്ല. ഇതോടെ ചക്കി സ്റ്റേഷനു മുൻപിലിരുന്ന് കരച്ചിൽ തുടങ്ങി. സ്വർണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചിൽ. മാല പോയതറിഞ്ഞ ചക്കി ബഹളം വച്ച സമയം 3 സ്ത്രീകൾ ബസിൽ നിന്ന് ഇറങ്ങി പോയതായി വിവരമുണ്ട്. ഉത്സവമായതിനാൽ ബസിൽ നല്ല തിരക്കുമുണ്ടായിരുന്നു. ഇതിനിടെ തിരൂരിലെ സ്വർണാഭരണ വ്യാപാരി ഫൈസൽ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച്…
Read Moreമോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് ‘സ്വന്തം സാക്ഷ്യപത്രം’; ടൂറിസ്റ്റ് ബസുടമകളുടെ തട്ടിപ്പ് പൊളിച്ച് എംവിഐ
കോഴിക്കോട്: സ്കൂള്‍ വിനോദയാത്രയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സ്വയം തയാറാക്കി ബസുടകള്‍. കോഴിക്കോട്ടെ രണ്ട് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ (എംവിഐ) വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് ടൂറിസ്റ്റ് ബസുടമകള്‍ വ്യാജ സാക്ഷ്യപത്രം തയാറാക്കിയത്. നഗരത്തിലെ ഒരു സ്കൂളില്‍നിന്ന് വിനോദയാത്ര പോകാന്‍ ടൂറിസ്റ്റ് ബസുടമകള്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രത്തിൽ എംവിഐ പ്രവീണ്‍ രാജിന്റെ വ്യാജ ഒപ്പും സീലുമാണ് ചേർത്തിരിക്കുന്നത്. സാക്ഷ്യപത്രത്തിന് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയിട്ടുള്ള പ്രത്യേക ഫോറത്തില്‍ വിവരങ്ങള്‍ സ്വയം എഴുതിചേര്‍ത്തു. ഫെബ്രുവരി ഒന്‍പതിനുള്ള യാത്രയ്ക്ക് തലേദിവസം വാഹനം പരിശോധിച്ചതായി കാണിച്ചു. ഇതുവരെ ഇത്തരത്തിലുള്ള ആറെണ്ണമാണ് കണ്ടെത്തിയത്. ഇതിൽ നാലെണ്ണത്തിൽ പ്രവീണ്‍ രാജിന്റെ ഒപ്പും സീലുമാണ്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോഴിക്കോട് ആർടിഒയ്ക്ക് പരാതി നൽകി. തുടർന്ന് ആർടിഒ നടക്കാവ് പോലീസില്‍ പരാതി നല്കി. വടക്കാഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പെട്ട് ഒന്‍പത് വിദ്യാര്‍ഥികള്‍…
Read More‘നേരിട്ടത് കടുത്ത അവഗണന, പ്ലീനറി സമ്മേളനത്തിന് പോകേണ്ടെന്ന് വച്ചത് ഹൃദയവേദനയോടെ’; ആഞ്ഞടിച്ച് മുല്ലപ്പള്ളി
കോഴിക്കോട്: ഹൃദയവേദനയോടെയാണ് റായ്പുരിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിന് പോവേണ്ടെന്ന് തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയിൽ കനത്ത അവഗണനയാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാൽ സ്വയം വിട്ടുനിൽക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്ലീനറി സമ്മേളനത്തിന് പോകാൻ വിമാനടിക്കറ്റ് വരെ എടുത്തതാണ്. എപ്പോഴാണ് വരികയെന്നോ വരുമല്ലോയെന്നോ അന്വേഷിച്ച് ആരും വിളിച്ചില്ല. എന്നെ വേണ്ടെങ്കില്‍ പിന്നെ എന്തിനാണ് പ്രയാസപ്പെട്ട് പോവുന്നതെന്ന് മനസില്‍ തോന്നി. അതുകൊണ്ട് പോയില്ല. കെ. സുധാകരന് തൊട്ടുമുന്‍പ് പ്രസിഡന്റായിരുന്ന ആളാണ് ഞാന്‍. എന്നാൽ പ്രസിഡന്റായശേഷം ഇന്നുവരെ ഒരു കാര്യത്തിനും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ കെപിസിസി അംഗമായ അഴിയൂരില്‍നിന്ന് എന്റെ ഒഴിവില്‍ മറ്റൊരാളെ വയ്ക്കുമ്പോള്‍ സാമാന്യമര്യാദയുടെ പേരില്‍ എന്റെ അഭിപ്രായം തേടേണ്ടതല്ലേ. അതുണ്ടായില്ല. കെപിസിസി, മണ്ഡലം, ബ്ലോക്ക്, ഡിസിസി തലത്തില്‍ പുനഃസംഘടനകള്‍ നടക്കുന്നതെല്ലാം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. ഇത്രയും അവഗണന നേരിട്ട മുന്‍ കെപിസിസി പ്രസിഡന്റ് വേറേ ഉണ്ടാവില്ല.…
Read Moreകാപികോ പൊളിക്കൽ: മിന്നൽ പരിശോധനയുമായി കളക്ടർ; പൊളിക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു ചീഫ് സെക്രട്ടറിക്കെതിരെ കേസ്
പൂച്ചാക്കൽ: തീരദേശ പരിപാലനനിയമം ലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് പൊളിക്കുന്ന നടപടിക്കിടെ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന. ചേർത്തല പാണാവള്ളി പഞ്ചായത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് ഇതുവരെ പൂർണമായും പൊളിച്ചുനീക്കാത്തതിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കളക്ടറുടെ സന്ദർശനം. റിസോർട്ട് പൊളിച്ചുനീക്കൽ വൈകുന്നതിനെയാണ് സുപ്രീം കോടതി വിമർശിച്ചത്. മാർച്ച് 20ന് മുമ്പ് പൊളിക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു ചീഫ് സെക്രട്ടറിക്കെതിരെ കേസ് എടുക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയിരുന്നു. ആലപ്പുഴയിലെ ജനസമ്പർക്ക സമിതിയാണ് പൊളിക്കൽ വൈകുന്നു എന്നു ചൂണ്ടിക്കാണിച്ചു കോടതിയെ സമീപിച്ചത്. 34 എണ്ണം പൊളിച്ചുജില്ലാ കളക്ടർ വി. ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെയാണ് സന്ദർശിച്ചത്. കാപികോ റിസോർട്ടിലെ 54 വില്ലകളിൽ 34 വില്ലകൾ പൂർണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. ഏഴു വില്ലകൾ ഭാഗികമായി പൊളിച്ചു. 13 എണ്ണമാണ് പൊളിക്കാൻ അവശേഷിക്കുന്നത്.ഓഫീസ്…
Read Moreസിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; ഭീഷണിപ്പെടുത്തി അശ്ലീല സീരിയലിൽ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ
തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരിസില് അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയാണ് അറസ്റ്റിലായത്. അരുവിക്കര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.കേസില്‍ ലക്ഷ്മിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരിയലിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്ഫോം ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
Read More