‘മു​ങ്ങി​യ​ത​ല്ല’ പു​ണ്യസ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു’; കരിപ്പൂരിൽ പറന്നിറങ്ങി നി​ര്‍​വ്യാ​ജം മാ​പ്പ് ചോ​ദി​ച്ച്  ഇസ്രയേലിൽ  മുങ്ങിയ ബി​ജു കു​ര്യ​ൻ


കോ​ഴി​ക്കോ​ട്: ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ൾ പ​ഠി​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ ഇ​സ്രാ​യേലി​ലേ​ക്ക് അ​യ​ച്ച സം​ഘ​ത്തി​ൽനി​ന്ന് മു​ങ്ങിയ ഇരിട്ടി പേരട്ട സ്വദേശി ബി​ജു കു​ര്യ​ൻ നാ​ട്ടി​ൽ തിരിച്ചെത്തി. ​ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ഇ​യാ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇറങ്ങിയത്.

ഇ​സ്രാ​യേ​ലി​ലെ പു​ണ്യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ അ​യ​ച്ച സം​ഘ​ത്തി​ൽനി​ന്ന് വി​ട്ടുപോ​യ​തെ​ന്ന് ബി​ജു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് കാ​ര്യം അ​റി​യി​ച്ചാ​ൽ അ​നു​മ​തി ല​ഭി​ക്കി​ല്ലെ​ന്ന് ക​രു​തി​യാ​ണ് പ​റ​യാ​തെ പോ​കേ​ണ്ടി വ​ന്ന​ത്. മു​ങ്ങി എ​ന്ന വാ​ര്‍​ത്ത പ്ര​ച​രി​ച്ച​പ്പോ​ള്‍ വി​ഷ​മം തോ​ന്നി. അ​താ​ണ് സം​ഘ​ത്തോ​ടൊ​പ്പം തി​രി​കെ​യെ​ത്താ​ന്‍ സാ​ധി​ക്കാ​ത്തത്.

സ​ര്‍​ക്കാ​രി​നോ​ടും സം​ഘാം​ഗ​ങ്ങ​ളോ​ടും നി​ര്‍​വ്യാ​ജം മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും ബി​ജു പ​റ​ഞ്ഞു. സ്വ​മേ​ധ​യാത​ന്നെ​യാ​ണ് തി​രി​കെ മ​ട​ങ്ങി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു ഏ​ജ​ന്‍​സി​യും അ​ന്വേ​ഷി​ച്ചു വ​ന്നി​ല്ല. സ​ഹോ​ദ​ര​ന്‍ ടി​ക്ക​റ്റ് എ​ടു​ത്ത് അ​യ​ച്ചു ത​ന്നു. ആ​രെ​യും അ​റി​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും ബി​ജു കു​ര്യ​ന്‍ പ​റ​ഞ്ഞു.

പു​ണ്യ​സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വ​ള​രെ വേ​ഗം മ​ട​ങ്ങി​യെ​ത്താ​മെ​ന്നാ​ണ് ക​രു​തി​യ​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ല്‍ മ​ല​യാ​ളി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടേ​യും തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ന്ന വി​ഷ​മ​ത്തി​ലാ​ണ് സംഘത്തോടൊപ്പം ചേരാൻ‍ സാ​ധി​ക്കാ​തെ വ​ന്ന​ത്. പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ സം​ഘ​ത്തോ​ടൊ​പ്പം തി​രി​ച്ചു​വ​രാ​നാ​യി​രു​ന്നു പ​ദ്ധ​തി.

കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ പ​റ്റു​ന്ന ഒ​രു​പാ​ട് കൃ​ഷി​രീ​തി​ക​ള്‍ ഇ​സ്രാ​യേ​ലി​ല്‍നി​ന്ന് പ​ഠി​ച്ചു​വെ​ന്നും ബി​ജു കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി​ജു കു​ര്യ​ൻ പിന്നീട് ഇ​രി​ട്ടി പേ​ര​ട്ട​യി​ലെ വീട്ടിലേക്കു പോയി.

Related posts

Leave a Comment