എറണാകുളം ജില്ലയിലെ പറവൂരില്‍ കുഴിമന്തി കഴിച്ച ആറുപേര്‍ ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. കുഴിമന്തി കഴിച്ച ശേഷം ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പറവൂര്‍ ടൗണിലെ മജ്ലീസ് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.
Read MoreCategory: Loud Speaker
ശശി തരൂര്‍ ആനമണ്ടനും പിന്നോക്ക വിരോധിയും ! തരൂരിന്റെ രാഷ്ട്രീയഭാവി കേരളത്തില്‍ അസ്തമിച്ചെന്ന് വെള്ളാപ്പള്ളി
ശശി തരൂര്‍ എംപിയ്ക്കെതിരേ കടുത്തഭാഷയിലുള്ള വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശശി തരൂര്‍ ഒരു പിന്നോക്ക വിരോധിയും ആനമണ്ടനുമാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. താനുള്‍പ്പെടെയുള്ള ഒരു സമുദായ നേതാവിന്റെയും വാക്കുകേട്ടല്ല ജനങ്ങള്‍ തിരുമാനം എടുക്കുന്നതെന്നും ഒരു ദളിത് നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ തിരുമാനിച്ചപ്പോള്‍ അതിനെതിരെ നിന്ന തരൂര്‍ കടുത്ത പിന്നോക്ക വിരോധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഡല്‍ഹി നായരായിരുന്ന തരൂരിനെ അകറ്റി നിര്‍ത്തിയിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തെ തറവാടി നായരും വിശ്വപൗരനുമാക്കി. ഇത്രക്ക് പച്ചയായി ജാതി പറഞ്ഞിട്ടും അവിടെ വച്ച് അതിനെ എതിര്‍ക്കാനോ സുകുമാരന്‍ നായരെ തിരുത്താനോ ശശി തരൂര്‍ തെയ്യാറായില്ല. ഇതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി കേരളത്തില്‍ അസ്തമിച്ചു. കേരളത്തില്‍ വന്നു വെറുതെ കൊതുകു കടി കൊണ്ട് മന്തുവരുമെന്ന് മാത്രമേയുള്ളു, അല്ലാത തരൂരിനെ പോലുള്ള ഇറക്കുമതി ചരക്കുകള്‍ കേരളത്തില്‍…
Read Moreആര്യങ്കാവിൽ പിടികൂടിയ പാൽ ലോറിയുടെ ടാങ്ക് പൊട്ടി; മായത്തിൽ തർക്കം തുടർന്ന് ഭക്ഷ്യ, ക്ഷീര വകുപ്പുകൾ
കൊല്ലം: ആര്യങ്കാവില്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പാൽ ടാങ്കർ പൊട്ടി. ടാങ്കറിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റാണ് പൊട്ടിയത്. പാൽ കേടായതു മൂലം കമ്പാര്‍ട്ട്മെന്റില്‍ പ്രഷര്‍ നിറഞ്ഞതാണ് കാരണം എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ആറ് ദിവസമായി 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി തെന്മല സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ടാങ്കറിലെ പാൽ കേടാവുകയും പൊട്ടിയൊഴുകയും ചെയ്യുകയാണ്. ലോറിയില്‍നിന്നു പഴകിയ പാല് ഇപ്പോള്‍ പുറത്തേക്ക് ഒഴുകിതുടങ്ങിയത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പാല് പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇന്ന് ക്ഷീരവികസന വകുപ്പിലെയും ഭക്ഷ്യസുരക്ഷ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തെന്മലയില് എത്തി ലോറി പരിശോധിക്കും. എന്നാല്‍ നിയമനടപടി കൂടി ആരംഭിച്ചതോടെ ലോറി എന്ന് ഇവിടെ നിന്നും മാറ്റും എന്ന കാര്യത്തില്‍ യാതൊരുവിധ വ്യക്തതയും ഇല്ല എന്നതാണ് മറ്റൊരു വസ്തുത. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല് ടാങ്കര്‍ ലോറി ക്ഷീര…
Read Moreകാഷ്മീരില്‍ ചിലയിടങ്ങളില്‍ കാൽനടയാത്ര ഒഴിവാക്കി കാറിൽ സഞ്ചരിക്കണം; രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നിയിപ്പ് നൽകി സുരക്ഷാ ഏജന്‍സികള്‍
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കാഷ്മീരില്‍ പ്രവേശിക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. കാഷ്മീരില്‍ ചില സ്ഥലങ്ങളില്‍ കാൽനടയാത്ര ഒഴിവാക്കണമെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിർദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാറില്‍ സഞ്ചരിക്കാനാണ് നിർദേശം. രാഹുലിന് സുരക്ഷ ഏര്‍പ്പെടുത്താനുള്ള വിശദമായ പദ്ധതിയുണ്ടാക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രിയില്‍ തങ്ങേണ്ട സ്ഥലങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു. വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കാഷ്മീരില്‍ പ്രവേശിക്കുക. ജനുവരി 25-ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ജനുവരി 27-ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30-ന് ശ്രീനഗറില്‍ വലിയ റാലിയോടെയായിരിക്കും ഭാരത് ജോഡോ യാത്ര സമാപിക്കുക.
Read Moreയുവാവിനെ തലയറുത്തു കൊന്നു; കൊല്ലുന്ന ദൃശ്യം പാക്കിസ്ഥാനിലേക്ക് അയച്ചു; ഡൽഹിയിൽ പിടിയിലായ യുവാക്കളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ തലയറുത്തു കൊന്ന് മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തിലെ പ്രതികളെ ചോദ്യംചെയ്തപ്പോൾ ചുരുളഴിഞ്ഞത് ഭീകരരുടെ വലിയ ആക്രമണപദ്ധതി. ഇരുപതുവയസോളം പ്രായമുള്ള ഹിന്ദുയുവാവിനെ കഴുത്തറത്തു കൊന്നുവെന്ന കേസിൽ നൗഷാദ്, ജഗ്ജിത് എന്നിവരെയാണ് കഴിഞ്ഞ 12 ന് ഡൽഹി ജഹാംഗീർപുരിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത് തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഭീകരരുമായുള്ള ബന്ധവും അരുംകൊലയുടെ ദൃശ്യങ്ങൾ പാക്കിസ്ഥാനിലേക്ക് അയച്ചുനൽകിയെന്നതും പ്രതികൾ സമ്മതിച്ചത്. രാജ്യത്തെ സംഘപരിവാർ നേതാക്കളെ വധിക്കാനുള്ള ശേഷി ഭീകരപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന പാക്കിസ്ഥാനിലുള്ളവരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതുവയസോളം പ്രായമുള്ള യുവാവിന്റെ കൈ ഉൾപ്പെടെ ശരീരഭാഗങ്ങൾ അന്വേഷണസംഘം കണ്ടെത്തി. കൈയിൽ ത്രിശൂലത്തിന്റെ ചിത്രം പച്ചകുത്തിയ നിലയിലാണ്. ഡിസംബർ 14നാണ് യുവാവിനെ നൗഷാദിന്റെ വസതിയിൽ കൊണ്ടുവന്നത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറത്തു. ശരീരഭാഗങ്ങൾ എട്ടു കഷണങ്ങളാക്കി. 37 സെക്കൻഡ് ദൈർഘ്യമുള്ള ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സൊഹൈലിന് അയച്ചുനൽകുകയായിരുന്നുവെന്നും…
Read Moreവീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ, സ്ത്രീകൾക്കായി പ്രത്യേക പ്രകടനപത്രിക; കർണാടകയിൽ വീട്ടമ്മമാരെ കൈയിലെടുക്കാൻ കോൺഗ്രസ്
ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകയിൽ വീട്ടമ്മമാരെ കൈയിലെടുക്കാൻ ജനപ്രിയ പദ്ധതികളുമായി കോൺഗ്രസ്. അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത “നാ നായഗി’ വനിതാ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ‘ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴിൽ 24,000 രൂപ പ്രതിവർഷം വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും. സ്ത്രീശാക്തീകരണമാണ് ‘ഈ പദ്ധതിയുടെ ലക്ഷ്യം. ഒന്നര കോടി സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. സംസ്ഥാനത്തെ ഓരോ സ്ത്രീയെയും ശാക്തീകരിക്കുക വഴി അവരെ സ്വന്തം കാലിൽ നിർത്തുകയാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ആഞ്ഞടിച്ച പ്രിയങ്ക അഴിമതിയിൽ മുങ്ങിയ സർക്കാരാണ് സംസ്ഥാനം…
Read Moreവനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥയുടെ ഒത്താശയിൽ ലക്ഷദ്വീപ് എംപിക്ക് ആറളത്ത് സുഖവാ സം; അന്വേഷണത്തിന് കേന്ദ്ര-സംസ്ഥാന ഏജൻസികൾ
സ്വന്തം ലേഖകൻതലശേരി: ആറളത്തെ വനംവകുപ്പിന്റെ അതിഥി മന്ദിരത്തിൽ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദീപ് എംപി മുഹമ്മദ് ഫൈസലിന്റെ സുഖവാസത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ആറളത്ത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ ഒത്താശയോടെയാണ് മുഹമ്മദ് ഫൈസലിന് താമസം ഒരുക്കിയത്. കൂടാതെ, കൊച്ചിയിലെ ആഢംബര ഹോട്ടലിലും തലശേരി, കണ്ണൂർ എന്നിവടങ്ങളിലെ റിസോർട്ടിലും എംപി താമസിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. റോ, ഐബി, കേരളത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം, ഇന്റലിജൻസ്വിംഗ് എന്നീ ഏജൻസികളാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നത്. വധശ്രമക്കേസിൽ പത്ത് വർഷം കോടതി ശിക്ഷിക്കുകയും ഇതേതുടർന്ന് എംപി സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത മുഹമ്മദ് ഫൈസലിന്റെ കണ്ണൂർ ആറളത്തേക്കുള്ള യാത്രയാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്. ആറളത്തിന് പുറമേ ഇയാളുടെ നിലമ്പൂർ കാടുകളിലേക്കുള്ള യാത്രകളും ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്.ലക്ഷദ്വീപിൽനിന്ന് ഹെലികോപ്റ്റർ വഴി കൊച്ചിയിൽ എത്തുന്ന മുഹമ്മദ് ഫൈസൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മുപ്പത് തവണയാണ് കണ്ണൂരിലേക്ക് വിമാന മാർഗം എത്തിയിട്ടുള്ളത്.…
Read Moreകേരളത്തിലെ പട്ടിണിപാവങ്ങൾ വീട്ടിലിരുന്നു; മന്ത്രിയുടെ പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽകണ്ടു; കടുത്ത വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനമത്സരത്തിന് കാണികൾ കുറഞ്ഞ സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പട്ടിണി കിടക്കുന്നവർ കളി കാണേണ്ട എന്ന കായികമന്ത്രി വി.അബ്ദുറഹിമാന്റെ പരാമർശത്തിനെതിരെയാണ് പന്ന്യൻ രവീന്ദ്രൻ വിമർശനമുന്നയിച്ചിരിക്കുന്നത്. കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കി സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽകണ്ടു. നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലും മനസിലാക്കണം -പന്ന്യൻ രവീന്ദ്രൻ ഫേസ്ബുക്കിൽ…
Read Moreസ്വതന്ത്ര കമ്പനിയായി ഓടിത്തുടങ്ങിയപ്പോൾ തുടങ്ങിയ അപകടം കെ സ്വിഫ്റ്റിനെ വിട്ടൊഴിയുന്നില്ല; ഇതുവരെ അപകടത്തിൽപ്പെട്ടത് 69 ബസുകൾ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: സ്വതന്ത്ര കന്പനിയായി പ്രവർത്തിക്കുന്ന കെ സ്വിഫ്റ്റ് നടത്തുന്ന ബസ് സർവീസുകളുടെ അപകട നിരക്ക് അമ്പത് ശതമാനത്തോളം. ആകെയുള്ള 141 ബസുകളിൽ 69 ബസുകളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. കെ സ്വിഫ്റ്റിന്റെ ദീർഘ ദൂര ആഡംബരസർവീസുകളാണ് ചെറുതും വലുതുമായ അപകടങ്ങൾ വരുത്തിയിട്ടുള്ളത്. അപകടത്തിൽപ്പെട്ട ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും ജീവനക്കാരിൽ നിന്നും നഷ്ടം ഈടാക്കുന്നുണ്ടെന്നും ചിറയിൻകീഴ് സ്വദേശി ബിജീഷ് കുമാറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. അശ്രദ്ധമായി ബസ് ഓടിച്ച് അപകടമുണ്ടാക്കിയതിനും മദ്യപിച്ച് ബസ് ഓടിച്ചതിനും അഞ്ച് ഡ്രൈവർ കം കണ്ടക്ടർമാരെ പിരിച്ചു വിട്ടിട്ടുണ്ട്. ഇവർ ജോലിക്ക് കയറിയപ്പോൾ കരുതൽ തുകയായി 30,000 രൂപ അടച്ചിരുന്നു. പിരിച്ചു വിട്ട ജീവനക്കാർക്ക് ഈ തുക തിരിച്ചു നല്‍കില്ല. കെ സ്വിഫ്റ്റ് നിലവിൽ 69 സർവീസുകളാണ് നടത്തുന്നത്. ഇതിൽ ഗൗരവമായ 69 അപകടങ്ങളുമുണ്ടായിട്ടുണ്ട്. നിസാരമായ അപകടങ്ങൾ ഉൾപ്പെടെ 91 അപകടങ്ങൾ…
Read Moreകെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം; വിദ്യാർഥികളുടെ സമരത്തെക്കുറിച്ച് പഠിച്ച് വിദഗ്ധസമതി; റിപ്പോർട്ടിൽ പറയുന്ന കാര്യം ഇങ്ങനെ…
തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയമായ അധിക്ഷേപത്തേയും വിദ്യാർഥികളുടെ സമരത്തേയും കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ജാതി അധിക്ഷേപം ഉൾപ്പെടെ കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരേ ഉയർന്ന വിദ്യാർഥികളുടെ പരാതിയിൽ കഴന്പുണ്ടെന്ന റിപ്പോർട്ടാണു സമിതി സമർപ്പിച്ചതെന്നാണു വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സർക്കാരിന്റെ തുടർ നടപടി വൈകാതെയുണ്ടാകും. ജാതി അധിക്ഷേം ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഡയറക്ടർക്കെതിരെ ഉന്നയിച്ചത്. ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർഥി സമരങ്ങൾ അതിരൂക്ഷമായി നടന്നു വരികയാണ്. സമരത്തിന് സിനിമമേഖലയിൽ നിന്നുമുള്ള വലിയ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തിലാണ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെയും മുൻ നിയമസഭ സെക്രട്ടറി എൻ.കെ. ജയകുമാറിന്റെയും നേതൃത്വത്തിൽ സംഭവം അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. കഴിഞ്ഞയാഴ്ച ഇവർ കോട്ടയത്തെത്തി വിദ്യാർഥികളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കുകയും ആരോപണവിധേയനായ ഡയറക്ടറിൽ നിന്നും…
Read More