ചെന്നൈ: തമിഴ്നാട്ടില്‍ ശവക്കല്ലറയില്‍ നിന്നും പത്ത് വയസുകാരിയുടെ തല അറുത്ത് മാറ്റി. തമിഴ്നാട് ചെങ്കല്‍പ്പേട്ട് ജില്ലയിലെ ചിത്രവാടി ഗ്രാമത്തിലാണ് സംഭവം, ഒരാഴ്ച മുമ്പ് അടക്കം ചെയ്ത 10 വയസുകാരിയുടെ മൃതദേഹത്തില്‍ നിന്നുമാണ് അജ്ഞാതര്‍ തല കവര്‍ന്നത്. ചൊവ്വാഴ്ചയാണ് സംഭവം പുറത്ത് അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ആറാം വിദ്യാര്‍ത്ഥിനിയായിരുന്ന കൃത്യകയാണ് മരിച്ചത്. വീടിന് പുറത്ത് നിന്ന് കളിക്കുന്നതിനിടെ ഇലക്ട്രിക് പോസ്റ്റ് തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൃതികയെ ഒക്ടോബര്‍ അഞ്ചാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 ദിവസത്തോളം മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞ കൃതിക ഇക്കഴിഞ്ഞ പതിനാലാം തിയതിയാണ് മരിക്കുന്നത്. ഒക്ടോബര്‍ 15-ാം തീയതി കൃതികയുടെ സംസ്കാര ചടങ്ങുകള്‍ നടത്തി. പത്ത് ദിവസത്തിന് ശേഷം കൃതികയുടെ കല്ലറയ്ക്ക് സമീപം ചില അസ്വഭാവികതകള്‍ തോന്നിയതോടെ മാതാപിതാക്കളായ പാണ്ഡ്യനും നാദിയയും പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗം…
Read MoreCategory: Loud Speaker
മധുരപലഹാരം തീർന്നു..! വിവാഹ ചടങ്ങിനിടെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മില്‍ കൂട്ടത്തല്ല്; 22കാരൻ കുത്തേറ്റ് മരിച്ചു
ആഗ്ര: വിവാഹ ചടങ്ങിനിടെ മധുരപലഹാരം തീർന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22കാരൻ കൊല്ലപ്പെട്ടു. ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം. രസഗുള തീർന്നതിനെച്ചൊല്ലിയാണ് വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിലടിച്ചത്. സംഘർഷത്തിനൊടുവിൽ 22കാരനാണ് കൊല്ലപ്പെട്ടത്. മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രി മൊഹല്ല ഷെയ്ഖാൻ സ്വദേശി ഉസ്മാന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് അക്രമണം ഉണ്ടായത്. രസഗുള തീർന്നതിനെച്ചൊല്ലി വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങൾ തർക്കത്തിലേർപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഘർഷത്തിനിടെ കുത്തേറ്റ സണ്ണി എന്ന 22കാരനാണ് കൊല്ലപ്പെട്ടതെന്ന് എത്മദ്പുർ സർക്കിൾ ഓഫീസർ രവികുമാർ ഗുപ്ത വ്യക്തമാക്കി. “സംഘർഷത്തിനിടെ കുത്തേറ്റ സണ്ണിയെ ആദ്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും പിന്നീട് ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു” രവികുമാർ ഗുപ്ത പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ അഞ്ച് പേർ എത്മദ്പുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ…
Read Moreജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവം: ഡിജിപിക്ക് പരാതി നൽകാൻ കുടുംബം; ആരോപണങ്ങൾ നിഷേധിച്ച് പെൺകുട്ടി
പാറശാല: ജ്യൂസ് കഴിച്ച് അവശനിലയിലായി ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ വീട്ടുകാർ ഡിജിപിക്കു പരാതി നൽകും. കേസന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. പാറശാല മുരിയങ്കര സമുദായപറ്റൂ കുഴിവിള ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ സ്വകാര്യ കോളേജിലെ റേഡിയോളജി അവസാന വർഷ വിദ്യാർഥിയുമായ ഷാരോൺ രാജ് (22 ) ആണ് മരിച്ചത്. കോളേജിലെ റെക്കോർഡ് വാങ്ങാനായിസുഹൃത്തുമൊത്തു കഴിഞ്ഞ 14 നാണു ഷാരോൺ സുഹൃത്തായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് . അവിടെ വച്ച് ഷാരോണിന് കഷായം പോലൊരു ദ്രാവകവും ഫ്രൂട്ടിയും കുടിക്കാന്‍ നല്കി. ഇത് കുടിച്ചതു മുതല്‍ ഷാരോണിന് ദേഹാസസ്ഥത ഉണ്ടായി. ഛർദിച്ചുകൊണ്ട്പുറത്തുവന്ന ഷാരോണിനെ സുഹൃത്ത് വീട്ടിൽ എത്തിച്ചു. തുടര്‍ന്ന് പാറശാല ജനറല്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സതേടിയിരുന്നു. പിന്നീട് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിനിടെ സംഭവത്തിന് ശേഷം പെൺകുട്ടി…
Read Moreകാമുകന് പറഞ്ഞു പറ്റിച്ചു ! ആത്മഹത്യയ്ക്കു ശ്രമിച്ച മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം…
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉറ്റസുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇവരുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സെഹോര്‍ ജില്ലയിലെ ആഷ്ത ടൗണിലുള്ള സ്കൂളില്‍ പഠിക്കുന്ന പതിനാറ് വയസുള്ള കുട്ടികളാണ് ജീവനൊടുക്കിയത്. ഇതില്‍ ഒരു പെണ്‍കുട്ടി ഇന്‍ഡോറിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ ഏതാനും ദിവസങ്ങളായി ഫോണ്‍ അറ്റന്റ് ചെയ്യുന്നുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം ഇന്‍ഡോറില്‍ എത്തിയത്. കാമുകന് കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍ അവിടെത്തന്നെ മരിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇന്‍ഡോറിലെ ഭവര്കുവാനിലെത്തിയ മൂവരും ഇവിടത്തെ ഒരു പാര്‍ക്കില്‍ യുവാവിനുവേണ്ടി കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ചു. ഉറ്റസുഹൃത്തുക്കളായ മറ്റ് രണ്ട് കുട്ടികളും ബാക്കിയുണ്ടായിരുന്ന വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ മൂന്നുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എം.വൈ.ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ട് കുട്ടികള്‍ മരണമടയുകയായിരുന്നു. ഇന്‍ഡോറിലേക്ക് തിരിക്കുംമുന്‍പ് ആഷ്ത ടൗണില്‍ നിന്നുതന്നെയാണ് ഇവര്‍ വിഷം വാങ്ങിയതെന്ന്…
Read Moreകോയമ്പത്തൂർ സ്ഫോടനക്കേസ്: ഐഎസ് ബന്ധം സമ്മതിച്ചെന്ന് സൂചന; കോയന്പത്തൂരിൽ 31ന് ബിജെപി ബന്ദ്
സ്വന്തം ലേഖകൻ കോയമ്പത്തൂർ: സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് വിവരം. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നതെന്നാണ് സൂചന. കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ ഇവർ കണ്ടിട്ടുണ്ട്. കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്ന് ഇയാൾ വെളിപ്പെടുത്തി. 2020 ൽ ഇയാളെ യുഎഇയിൽനിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ അയച്ചിരുന്നു. ഇന്ത്യയിലെത്തിയശേഷവും ഐഎസ് ബന്ധം സൂക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കോയന്പത്തൂരിൽ 31ന് ബന്ദ് ബിജെപിയിൽ അഭിപ്രായഭിന്നതപാലക്കാട്: കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ പ്രതിഷേധിച്ച് കോയമ്പത്തൂരിൽ 31ന് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധത്തെ ചൊല്ലി ബിജെപിയിൽ അഭിപ്രായഭിന്നത. ഭീകരതയെ ചെറുക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോയമ്പത്തൂർ സൗത്ത് എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വനതി ശ്രീനിവാസനാണ് ബന്ദിന്…
Read Moreകാസർഗോഡ് നിര്‍മാണത്തിലിരുന്ന ദേശീയപാത മേൽപ്പാലം തകർന്നുവീണു; ഒരാൾക്ക് പരിക്ക്; നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരത്തിൽ ആശങ്കയെന്ന് നാട്ടുകാർ
പെരിയ(കാസര്‍ഗോഡ്): ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍ഗോഡ്-കാഞ്ഞങ്ങാട് പാതയിലെ പെരിയ ടൗണില്‍ നിര്‍മിക്കുന്ന മേല്‍പ്പാലം കോണ്‍ക്രീറ്റിംഗിനിടെ തകര്‍ന്നുവീണു. അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് കോണ്‍ക്രീറ്റ് ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. കോണ്‍ക്രീറ്റിന് താങ്ങായി ഉപയോഗിക്കുന്ന ഇരുമ്പുപൈപ്പുകള്‍ ശരിയാംവിധം ഉറപ്പിക്കാത്തതാണ് തകർച്ചയ്ക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പദ്ധതിയുടെ ക്വാളിറ്റി എന്‍ജിനിയര്‍ എച്ച്.ആര്. മല്ലികാര്‍ജുന പറഞ്ഞു. ഉപയോഗിച്ച പൈപ്പുകളില്‍ തുരമ്പു പിടിച്ചവയും ധാരാളമുണ്ടെന്ന് ആരോപണമുണ്ട്.അപകടം നടന്നയുടന്‍ കമ്പനി അധികൃതര്‍ പത്തുമീറ്ററോളം ഉയരത്തില്‍ അപകടസ്ഥലം ഗ്രീന്‍നെറ്റ് കെട്ടി മറച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനാണ് ഈ റീച്ചിലെ നിര്‍മാണ ചുമതല. ദേശീയപാത അധികൃതര്‍ എത്താതെ നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു നാട്ടുകാര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ബേക്കല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.അടിപ്പാതയാണ് ഇവിടെ നിര്‍മിക്കുന്നത്. ഒരു മാസം കൊണ്ടാണ് ഇതിന്റെ നിര്‍മാണം…
Read Moreഈ കിറ്റ് കിടുവാണ്… മൂന്ന് തുള്ളിയിൽ കഴിച്ചലഹരി എന്തെന്ന് കാട്ടി നൽകും; പൂസായി ഓട്ടോ ഓടിക്കുന്നവരെ പൂട്ടാൻ എബോണ്‍ മൾട്ടി ഡ്രഗ് ടെസ്റ്റ്
തൃശൂർ: ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ മാരെ കണ്ടെത്താൻ ഏറ്റവും പുതിയ ഡിറ്റക്ടിംഗ് കിറ്റുമായി പോലീസ് പരിശോധന കർശനമാക്കുന്നു. കഴിഞ്ഞദിവസം രാത്രി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ഈ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാലു ഡ്രൈവർമാരെ കഞ്ചാവും സിന്തറ്റിക് ഡ്രഗും ഉപയോഗിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരെ അറസ്റ്റു ചെയ്തു. നാലുപേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ഈസ്റ്റ് എസ്എച്ച്ഒ ലാൽകുമാർ പറഞ്ഞു. തൃശൂർ ഈസ്റ്റ് പോലീസും ഷാഡോ പോലീസും സംയുക്തമായാണ് കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയത്. ഓട്ടോ ഡ്രൈവർമാരിൽ പലരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന. ഈ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന കർശനമായി തുടരാനാണു പോലീസിന്റെ തീരുമാനം. ഈ കിറ്റ് കിടുവാണ്…മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാൻ ബ്രീത്ത് അനലൈസറിൽ ഉൗതിക്കുന്ന പോലെയല്ല എബോണ്‍ മൾട്ടി ഡ്രഗ് ടെസ്റ്റ് കിറ്റ്. ഇത് ഏറ്റവും ആധുനികമായ ടെസ്റ്റ്…
Read Moreകോയമ്പത്തൂര്‍ സ്ഫോടനം !’ഇസ്ലാമിയ പ്രചാര പേരവൈ’യുടെ പങ്ക് അന്വേഷിക്കുന്നു…
കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ അന്വേഷണം തമിഴ്നാട്ടിലെ ഏര്‍വാടിയിലേക്ക് വ്യാപിപ്പിച്ച് അന്വേഷണസംഘം. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയ്ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ മന്‍പായിയുടെ വീട്ടില്‍ പരിശോധന നടത്തിയ തമിഴ്നാട് പോലീസ്, ഇയാളെ ചോദ്യം ചെയ്തു. തിരുനെല്‍വേലി മേലാപാളയം സ്വദേശിയായ മുഹമ്മദ് ഹുസൈന് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഹുസൈന് മുമ്പ് കുറേക്കാലം കോയമ്പത്തൂരില്‍ ഒരു പള്ളിയിലും ജോലി നോക്കിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒരു ട്രാവല്‍ ഏജന്‍സിയും കാറ്ററിംഗ് യൂണിറ്റും നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതും ഇവരെ ചോദ്യം ചെയ്തതും. കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട്, സ്ഫോടനത്തില്‍ കൊല്ലപ്പെട്ട…
Read Moreപോക്സോ കേസ് പ്രതി പരോളിലിറങ്ങി 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ! പോക്സോ കേസില്‍ വീണ്ടും അറസ്റ്റില്‍…
പോക്സോ കേസില്‍ ജയില്‍ ശിക്ഷ അനുവഭിക്കവെ പരോളില്‍ ഇറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷിനെ (22)യാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. പരോള്‍ ഉപാധി പ്രകാരം പ്രതിയോട് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുലംഘിച്ചാണ് പ്രതി കണ്ണൂരിലെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആന്തൂര്‍ നഗരസഭ പരിധിയിലുള്ള 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് തളിപ്പറമ്പ് പോലീസ് ജനുവരിയില്‍ ജിതേഷിനെ അറസ്റ്റു ചെയ്തത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിടെ പരോളില്‍ പുറത്തിറങ്ങുകയായിരുന്നു. കണ്ണൂര്‍ ആന്തൂര്‍ നഗരസഭ പരിധിയില്‍ തന്നെയുള്ള മറ്റൊരു 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള പുതിയ പരാതി. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ ധര്‍മ്മശാലയ്ക്ക് സമീപത്തെ പമ്പുഹൗസിലേക്ക് കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreശവക്കല്ലറയിൽനിന്നു ബാലികയുടെ തല മുറിച്ചെടുത്തു; ആഭിചാരക്രിയകൾക്കെന്ന് സംശയം; അപൂർവ സംഭവത്തിന്റെ ആശങ്കയിൽ നാട്ടുകാർ
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ ചിത്രവാടി ഗ്രാമത്തിൽ ശവക്കല്ലറയിൽനിന്നു പത്തു വയസുകാരിയുടെ ശിരസ് അജ്ഞാതർ മോഷ്ടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഈ മാസം അഞ്ചിന് ആറാം ക്ലാസ് വിദ്യാർഥിനി കൃതിക വീടിനു പുറത്തു കളിക്കുമ്പോൾ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു തലയ്ക്കു ഗുരുതരമായി പരക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ 14ന് മരിച്ചു. കൃതികയുടെ കല്ലറയിൽനിന്ന് തല മാത്രം കവർന്നെടുക്കുകയായിരുന്നു. സംസ്കാരം കഴിഞ്ഞു 10 ദിവസത്തിനുശേഷമാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. കല്ലറയിൽ സംശയകരമായ ഇടപെടലുണ്ടെന്നു തോന്നി തുറന്നു പരിശോധിച്ചപ്പോഴാണു തല കാണാനില്ലെന്നു മനസിലായത്. ഉടനെ പോലീസിൽ പരാതി നൽകി. ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ കൈയ്യുറകളും ടോർച്ചും കല്ലറയുടെ സമീപത്തുനിന്നു കണ്ടെത്തി. അപൂർവമായ സംഭവത്തിന്റെ ആശങ്കയിലാണു നാട്ടുകാർ. മന്ത്രവാദം ഉൾപ്പെടെയുള്ള ആഭിചാരക്രിയകളുടെ ഭാഗമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ കുട്ടിയുടെ മൃതദേഹത്തിന്റെ തല വിഛേദിച്ചത് തുടങ്ങിയ വിവിധ വശങ്ങൾ പരിശോധിക്കുകയാണെന്നു ചിറ്റമൂർ പോലീസ്…
Read More