പത്തനംതിട്ട: നിരത്തുകളില്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തുകയും അത് വീഡിയോ ആക്കി പോസ്റ്റ് ചെയ്ത് ലൈക്ക് സമ്പാദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ പിടികൂടാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് സ്പെഷല്‍ ഡ്രൈവ് തുടങ്ങി. നടപടി ആരംഭിച്ച ആദ്യദിനത്തില്‍ തന്നെ കുടുങ്ങിയത് നാലുപേരാണ്. അനുസരിച്ചാവും നിയമലംഘകരെ പിടികൂടുകയെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടിടത്തും, കോയിപ്രം, കൊടുമണ്‍ പരിധികളില്‍ ഓരോ സ്ഥലത്തുമാണ് യുവാക്കളായ നിയമലംഘകരെ കുടുക്കിയത്. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സഹിതമാകും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുക. നിരത്തുകളില്‍ ഇത്തരം നിയമലംഘകര്‍, തങ്ങള്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ആയി പോസ്റ്റ് ചെയ്യുന്നത് പരിശോധിച്ചശേഷം, ലഭ്യമാകുന്ന വിവരം അനുസരിച്ചാവും നിയമലംഘകരെ പിടികൂടുകയെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പറഞ്ഞു. 5,000 മുതല്‍ 25,000 വരെയുള്ള തുകകളാണ് പിഴയായി ഈടാക്കുകയെന്നും…
Read MoreCategory: Loud Speaker
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഡിഎംഎ അടക്കമുള്ള ലഹരികള്‍ നല്കി പീഡിപ്പിച്ചു ! 14 പേര്‍ക്കെതിരേ കേസെടുത്തു…
പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്കി നിരവധിപേര്‍ പീഡിപ്പിച്ചെന്ന് പരാതി. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കിയാണ് പീഡിപ്പിച്ചത് എന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 14 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള കാലയളവിലായിരുന്നു പീഡനം. ജൂണിലാണ് കുട്ടിയെ വീട്ടില്‍ നിന്നു കാണാതായത്. ബന്ധുക്കള്‍ നല്കിയ പരാതി പരിഗണിച്ചു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റില്‍ തലസ്ഥാനത്തുനിന്നു പൊലീസ് കുട്ടിയെ കണ്ടെത്തി. പിന്നീട് പാലക്കാട്ടെ സിഡബ്ല്യുസിക്കു കൈമാറുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് വിഷയത്തില്‍ ആദ്യം ഇടപെട്ടത്. പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഒറ്റപ്പാലം പോലീസിന് പരാതി കൈമാറുകയായിരുന്നു. പീഡനം നടന്ന ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും ഓരോ കേസുകളും കൈമാറിയിട്ടുണ്ട്. പ്രാഥമികമായി കേസ് രജിസ്റ്റര്‍ ചെയ്തത് ഒറ്റപ്പാലം പോലീസ്…
Read Moreദമ്പതിമാരിൽ ഒരാൾ എതിർത്താൽ വിവാഹമോചനം അനുവദിക്കാനാവില്ല; ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തിൽ പുനഃപരിശോധന നടത്തണമെന്ന് സുപ്രീംകോടതി
സ്വന്തം ലേഖകൻന്യൂഡൽഹി: ദന്പതിമാരിൽ ഒരാൾ എതിർക്കുന്ന പക്ഷം വിവാഹമോചനം അനുവദിക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ വിവാഹബന്ധം ഗൗരവമില്ലാത്ത സംഗതിയായി മാറിയിട്ടില്ല. ഇന്നു വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യരീതിയിലേക്കു നമ്മൾ എത്തിയിട്ടില്ലെന്നും ജസ്റ്റീസുമാരായ സഞ്ജയ് കൗൾ, അഭയ് ഓക്ക എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. ഭാര്യയുടെ എതിർപ്പു തള്ളി വിവാഹമോചനം അനുവദിക്കണമെന്ന ഭർത്താവിന്റെ ഹർജിയിലാണ് കോടതിയുടെ പ്രതികരണം. ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തിൽ പുനഃപരിശോധന നടത്താൻ ദന്പതിമാരോട് കോടതി ആവശ്യപ്പെട്ടു. മധ്യസ്ഥത്തിനായി കോടതി പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റീസിനെ നിയോഗിച്ചു. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് ദന്പതിമാർ ഒരുമിച്ചു ജീവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പരം അറിയാൻ ഈ കാലയളവു മതിയാവില്ല. ഭിന്നതകൾ പറഞ്ഞുതീർക്കാൻ രണ്ടുപേരും ഗൗരവപൂർണമായ ശ്രമം നടത്തണം. ഭാര്യയും ഭർത്താവും ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് കോടതി…
Read Moreകാമുകനായ വിദ്യാര്‍ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധം! 17 കാരന് ആത്മഹത്യ ചെയ്തതിന്റെ കാരണം വേറെ …
ചെന്നൈ: പതിനേഴുകാരനായ വിദ്യാര്‍ഥി ജീവനൊടുക്കിയ കേസില്‍ കാമുകിയായ അധ്യാപിക അറസ്റ്റില്‍ . അധ്യാപിക പ്രണയത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് 17 കാരനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അമ്പത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ മൂന്ന് വര്‍ഷമായി അധ്യാപിക ഈ വിദ്യാര്‍ഥിയെ പഠിപ്പിച്ചിരുന്നു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം 17കാരന് അധ്യാപികയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ‘വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം അധ്യാപിക വിദ്യാര്‍ഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ അധ്യാപികയുമായി കടുത്ത പ്രണയത്തിലായിരുന്ന വിദ്യാര്‍ഥിക്ക് ഇത് സഹിക്കാനായില്ല,’ അമ്ബത്തൂരിലെ ഓള് വുമണ്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജോതിലക്ഷ്മി പറയുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മകന്റെ മരണത്തിന് പിന്നില്‍…
Read Moreമാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത് അച്ഛന്റെ സുഹൃത്ത് ! ഈ നാടെന്താ ഇങ്ങനെ..?
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സുഹൃത്ത് പിടിയില്‍. ഇന്‍ഡോറിലെ ഒരു ട്രക്ക് ഡ്രൈവറാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് വഴിയിലൂടെ കാറില്‍പോയവരാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടി അപകടനില തരണം ചെയ്തെന്നാണ് വിവരം. സംഭവത്തില്‍ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreനോണ്‍സെന്‍സ്..! എന്താണ് വിവാഹം എന്ന് ചോദ്യം ? വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം വൈറലാകുന്നു…
സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. എന്താണ് വിവാഹം എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരമാണ് വിദ്യാര്‍ത്ഥി നല്‍കിയിരിക്കുന്നത്. ഏറെ രസകരമാണ് സംഭവം. താൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങളോ നിരീക്ഷണങ്ങളോ ചേര്‍ത്തിണക്കിയാണ് വിദ്യാര്‍ത്ഥി ഉത്തരമെഴുതിയിരിക്കുന്നത്. എന്നാല്‍ ഉത്തരക്കടലാസ് നോക്കിയ അധ്യാപകന്/അധ്യാപികയ്ക്ക് കാര്യമായ ദേഷ്യമാണ് ഉത്തരം കണ്ടതോടെ അനുഭവപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ ചുവന്ന മഷി കൊണ്ട് ഉത്തരം വെട്ടുകയും ‘മണ്ടത്തരം’ എന്നര്‍ത്ഥം വരുന്ന രീതിയില്‍ ‘നോണ്‍സെൻസ്’ എന്ന് ഉത്തരമെഴുതിയതിന് മുകളിലായി എഴുതുകയും ചെയ്തിട്ടുണ്ട്. വിവാഹമെന്നാല്‍ എന്താണെന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്കിയ ഉത്തരമതാണ്. ‘പെണ്മക്കള് ‘വലുത്’ ആയി സ്ത്രീ ആയി മാറുമ്പോള്‍ അവളോട് അച്ഛനും അമ്മയും പറയും- ഇനിയും ഞങ്ങള്‍ക്ക് നിനക്ക് ഭക്ഷണം തരാൻ സാധിക്കില്ല, നീ നിനക്ക് ഭക്ഷണം തരാൻ സാധിക്കുന്ന വേറെ ആരെയെങ്കിലും കണ്ടെത്തുന്നതാണ് നല്ലത്. പെണ്‍കുട്ടിയാണെങ്കില്‍ അച്ഛനമമ്മമാര്‍ പോയി വിവാഹം കഴിക്ക് എന്ന്…
Read Moreപഴയ പാസ്പോർട്ടിൽ പുരുഷൻ, പുതിയതിൽ സ്ത്രീ; ട്രാൻസ്ജെൻഡർ രഞ്ജു രഞ്ജിമാർക്ക് കിട്ടിയത് എട്ടിന്റെപണി; കുടുങ്ങിയത് 30 മണിക്കൂർ
പാസ്പോർട്ടിലെ ആശയക്കുഴപ്പം മൂലം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ്വിമാനത്താവളത്തിൽ കുടുങ്ങിയത് 30 മണിക്കൂർ. തിങ്കളാഴ്ച രാവിലെ ആറിന് നാട്ടിൽ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിയ രഞ്ജു ചൊവ്വാഴ്ച രാവിലെ പത്തിനാണ് പുറത്തിറങ്ങിയത്. പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. മുൻപും രഞ്ജു ദുബായിൽ എത്തിയിട്ടുണ്ടെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണ് സിസ്റ്റത്തിൽ ‘പുരുഷൻ’ എന്ന് രേഖപ്പെടുത്തിയത് കണ്ടത്. പാസ്പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാൻ നടപടിയും തുടങ്ങി. തുടർന്ന്, സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിഖ് തൈക്കണ്ടി, രഞ്ജുവിന്റെ സുഹൃത്ത് ഷീല സതികുമാർ തുടങ്ങിയവരുടെ ശ്രമമാണ് തുണയായത്. അധികൃതരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ട ഇവർ കാര്യങ്ങൾ ബോധിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റും ദുബൈ ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും…
Read Moreസ്വപ്ന സുരേഷിന്റെ “ചതിയുടെ പത്മവ്യുഹം” ചൂടപ്പംപോലെ വിറ്റഴിയുന്നു; ശിവശങ്കറുമായുള്ള സ്വകാര്യചിത്രങ്ങളും പുസ്തകത്തിൽ
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥയ്ക്ക് റിക്കാർഡ് വിൽപ്പന. പുസ്തകം പുറത്തിറങ്ങിയ ഇന്നലെ അയ്യായിരത്തിലധികം കോപ്പികളാണ് വിറ്റത്. സ്വർണക്കടത്തു കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായുള്ള നിരവധി സ്വകാര്യ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് ചിത്രങ്ങൾ. ചെന്നൈയിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ചു ശിവശങ്കർ തന്നെ വിവാഹം കഴിച്ചെന്നും സ്വപ്ന അവകാശപ്പെടുന്നു. “ചതിയുടെ പത്മവ്യുഹം’ എന്നാണ് പുസ്തകത്തിന്റെ പേര്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ ആരോപണങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട് സ്വപ്ന. പിണറായി വിജയന്റെ മകൾക്ക് ഐടി ഹബ് ആരംഭിക്കുന്നതിനായി ഷാർജ രാജകുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചകളെക്കുറിച്ചും വ്യക്തമായി വിവരിക്കുന്നു പുസ്തകത്തിൽ. കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസിലെ ഉദ്യോഗത്തിനിടെ നടത്തിയ ഇടപാടുകൾ എണ്ണിയെണ്ണി പറയുന്നു. മുഖ്യമന്ത്രിയുടെ ദുബായി സന്ദർശനത്തിനിടെ കറന്‍സി കടത്താന്‍ ആവശ്യപ്പെട്ടത് അന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു. ചിലന്തിവല എന്ന അധ്യായത്തിൽ…
Read Moreകെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: വേഗത കൂട്ടാൻ ശ്രീറാമിനെ പ്രേരിപ്പിച്ച കുറ്റം വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.ശ്രീറാമിനെ അമിത വേഗതയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചുവെന്നതാണ് വഫയുടെ പേരിലുള്ള കുറ്റം. എന്നാൽ ഇക്കാര്യത്തിൽ രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വഫയും വാദിക്കുന്നു. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ വഫയ്ക്കെതിരെ തെളിവില്ലെന്നും പ്രതിഭാഗം പറയുന്നു. ഹര്‍ജിയില്‍ കഴിഞ്ഞ തവണ പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷം ഉത്തരവ് ഇന്ന് പറയാനായി മാറ്റുകയായിരുന്നു. അതേസമയം ശ്രീറാം വെങ്കിട്ടരാമന് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് എതിര്‍പ്പ് ഫയല്‍ ചെയ്യും. പ്രോസിക്യൂഷന് വാദം കേള്‍ക്കാനാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.…
Read Moreഇങ്ങനെ അകന്നുനിന്നാൽ എങ്ങനെയാ… കീഴ്വഴക്കങ്ങൾ മറികടന്ന് സുരേഷ് ഗോപിക്ക് ബിജെപി കോർ കമ്മിറ്റിയിൽ സ്ഥാനം; പിന്നിലെ ലക്ഷ്യം ഇതാണ്…
തിരുവനന്തപുരം: സുരേഷ് ഗോപി ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക്. പാര്‍ട്ടി കീഴ്വഴക്കങ്ങള് മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി കോർ കമ്മിറ്റിയിൽ സ്ഥാനം കിട്ടിയത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തല്‍. സാധാരണ ഗതിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്, മുൻ സംസ്ഥാന ഭാരവാഹികൾ എന്നിവർക്കാണ് കോർ കമ്മിറ്റിയിൽ സ്ഥാനം കിട്ടുക. സുരേഷ് ഗോപി ബിജെപിയുടെ ഒരു ഔദ്യോഗിക സ്ഥാനവും വഹിച്ചിരുന്നില്ല. പാർട്ടി സംസ്ഥാന നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ അദ്ദേഹം പാർട്ടി പരിപാടികളിൽ നിന്നും ഏറെ നാളായി അകന്ന് നിൽക്കുകയായിരുന്നു. വീണ്ടും സിനിമാ മേഖലയിൽ സജീവമായ സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി. പാര്‍ട്ടിയുടെ സുപ്രധാന…
Read More