തോമസ് വര്‍ഗീസ് കന്യാകുമാരി: കന്യാകുമാരിയിലെ ത്രിവേണീസംഗമഭൂമിയില് പതിനായിരങ്ങള്‍ ഉയര്‍ത്തിയ ആവേശത്തിരയെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു തുടക്കമായി. കന്യാകുമാരിയില്‍നിന്നും കാഷ്മീരിലേയ്ക്കുള്ള പദയാത്രയുടെ ഔപചാരിക തുടക്കം കന്യാകുമാരി ഗാന്ധിമണ്ഡപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് എന്നിവര്‍ ചേര്‍ന്ന് ത്രിവര്‍ണപതാക രാഹുല്‍ ഗാന്ധിക്ക് നല്‍കിയാണ് നിര്‍വഹിച്ചത്. 3570 കിലോമീറ്റര്‍ ദൂരമുള്ള യാത്ര 155 ദിവസംകൊണ്ടാണ് കാഷ്മീരില്‍ എത്തിച്ചേരുന്നത്. പദയാത്രയുടെ തുടക്കമായി ഇന്നലെ വൈകുന്നേരം കന്യാകുമാരി ബീച്ച് റോഡില്‍ നടത്തിയ പൊതുസമ്മേളനത്തിന് വന്‍ ജനപങ്കാളിത്തമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ജനങ്ങള്‍ തങ്ങളുടെ പരമ്പരാഗത വേഷവിധാനങ്ങളോടെയാണ് സമ്മേളനവേദിയിലേക്ക് എത്തിയത്. ശ്രീപെരുമ്പത്തൂരിലെ രാജീവ് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചശേഷം ഉച്ചകഴിഞ്ഞ് കന്യാകുമാരിയിലെത്തിയ രാഹുല്‍ ഗാന്ധി വൈകുന്നേരം മൂന്നിന് തിരുവള്ളുവര്‍ സ്മാരകം സന്ദര്‍ശിച്ചു. തുടര്‍ന്ന് വിവേകാനന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലും സന്ദര്‍ശനം നടത്തി. ഇവിടെനിന്നു…
Read MoreCategory: Loud Speaker
ബുധലാലിന്റെ വ്യാഴം തെളിഞ്ഞില്ല; പോലീസിനെ കണ്ട് വീടിനുള്ളിൽ കയറി ഒളിച്ചു; വീടു അരിച്ചുപെറുക്കിയ പോലീസ് ഗുണ്ട വിനീതിരിക്കുന്ന സ്ഥലം കണ്ട് ഞെട്ടി…
കോട്ടയം: പോലീസ് പിടികൂടിയ കുപ്രസിദ്ധ ഗുണ്ടയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ തെള്ളകം വലിയവീട്ടിൽ ബുധലാൽ വി. ജോസി (23) നെയാണു കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം അയ്മനം ഒളശ സ്വദേശിയായ ജോസഫ് മാത്യുവിനെ വീട്ടിൽനിന്നും വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ചതിനുശേഷം ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി അന്വേഷണം തുടങ്ങുകയും ചെയ്തു. ബാംഗ്ലൂർ സായ് നഗറിലുള്ള വാടകവീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഇയാൾ വീടിന്റെ മുകളിലുള്ള വാട്ടർ ടാങ്കിൽ കയറി ഒളിക്കുകയും പോലീസ് പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. പ്രതിക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശേരി, തിരുവല്ല സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. എസ്ഐമാരായ അനുരാജ്,…
Read Moreവെമ്പായം ‘അധോലോകം’ ടെക്സ്റ്റൈല്‍സില്‍ ഓണക്കോടിയ്ക്കൊപ്പം എംഡിഎംഎയും കഞ്ചാവും ! നാലു പേര് പിടിയില്‍…
അധോലോകം എന്ന പേരില്‍ വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന വസ്ത്ര വില്പനശാലയില് നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എം. ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്. പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജുനാഥ്, എസ്. ഐ വിനീഷ് വി. എസ്, നെടുമങ്ങാട് ഡാന്‍സാഫ് എസ്. ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ പിടികൂടുന്നത്. അഴൂര്‍ സ്വദേശി റിയാസ് (37) പുല്ലമ്പാറ സ്വദേശി സുഹൈല്‍ (25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Read Moreപിൻവാതിലിലൂടെ കയറാൻ എത്ര പണം മുടക്കാനും മലയാളികൾ; സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വിനീത് തട്ടിയത് ലക്ഷങ്ങൾ; മാവേലിക്കര സംഭവം ഇങ്ങനെ…
മാവേലിക്കര: ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്പറേഷന് എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ. മുൻകൂർ ജാമ്യം ലഭിക്കാതിരുന്നതിനെതുടർന്ന് കോടതിയിൽ കീഴടങ്ങി റിമാൻഡിലായ കടവൂര്‍ കല്ലിട്ട കടവില്‍ വിനീഷ് രാജനെ (34) പോലീസ് സബ് ജയിലിൽ നിന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു. ചെട്ടികുളങ്ങര കടവൂര്‍ പത്മാലയത്തില്‍ പി. രാജേഷ്(34), ചെട്ടികുളങ്ങര പേള പള്ളിയമ്പില്‍ വീട്ടില്‍ അരുണ്‍.വി (34), ഓലകെട്ടിയമ്പലം സ്ശ്രേഷ്ഠം വീട്ടില്‍ ആദിത്യന്(ആദി-22), ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മങ്കോണത്ത് വീട്ടിൽ അനീഷ് (24) എന്നിവര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐപിഎസിന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര്. ജോസിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര…
Read Moreകുറ്റകരമായ അനാസ്ഥ! അഭിരാമിക്ക് ചികിത്സ വൈകിയത് ഗൗരവമായെടുക്കണം, ജുഡീഷല്‍ അന്വേഷണം വേണം; ആന്റോ ആന്റണി
പത്തനംതിട്ട: നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അഭിരാമിയുടെ മരണത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. നായയുടെ കടിയേറ്റത്തിനുശേഷം മൂന്നു വാക്സിനുകള്‍ എടുത്തിട്ടും കുട്ടി മരണമടഞ്ഞത് വളരെയധികം ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. വാക്സിനുകളുടെ ഗുണമേന്മയെ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കയ്ക്ക് അടിവര ഇടുന്നതാണ് ഈ സംഭവം. കടിയേറ്റ കുട്ടിയെ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ആദ്യ ഡോസ് വൈകിയതും അന്വേഷിക്കണം. വാക്സിന്റെ കാര്യക്ഷമതയെക്കുറിച്ച് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിന്റെ കാര്യക്ഷമതയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി ഗുണമേന്മ ഇല്ലാത്ത വാക്സിനുകള്‍ മുഴുവന്‍ പിന്‍വലിച്ച് ഫലപ്രദമായ വാക്സിനുകള്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാവണം. കുറ്റകരമായ അനാസ്ഥ ഒരു വര്‍ഷത്തിനിടയില്‍ ഇരുപതോളം ആളുകള്‍ പേ വിഷബാധയേറ്റ് മരണമടയുകയും രണ്ടു ലക്ഷത്തോളം ആളുകള്‍ക്ക് തെരുവു നായ്ക്കളുടെ കടിയേല്‍ക്കുകയും ചെയ്തു. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഫലപ്രദമായ വാക്സിനുകള്‍…
Read Moreഎല്ലാവരോടും സംസാരിക്കുന്ന കുട്ടി, ലീഡർ..! നല്ല ഓര്‍മകള്‍ മാത്രം ബാക്കിയാക്കി അഭിരാമി യാത്രയാകുന്നു…
പത്തനംതിട്ട: നായയുടെ കടിയേറ്റ് ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും അഭിരാമി ഏറെ പ്രതീക്ഷിച്ചു. ഓണപ്പരീക്ഷ, ഓണാവധി തുടങ്ങി വരാനിരിക്കുന്ന നല്ല ദിനങ്ങളെക്കുറിച്ചു മാത്രമായിരുന്നു ചിന്ത. മൈലപ്ര എസ്എച്ച് സ്കൂളിലെ ഏഴാംക്ലാസ് ബി ഡിവിഷനിലെ വിദ്യാര്‍ഥിനിയായ അഭിരാമിയെ നായ കടിച്ചതറിഞ്ഞ് കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പ്രഥമാധ്യാപകന് സജി സാറിനൊപ്പം ക്ലാസ് ടീച്ചര്‍ മഞ്ജു വര്‍ഗീസ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തുന്നത്. പ്രിയപ്പെട്ട കുട്ടി മുഖത്തേറ്റ കടി കുട്ടിക്ക് അന്നേ ഏറെ ശാരീരിക അസ്വസ്ഥകള്‍ക്കു കാരണമായിരുന്നു. ആശുപത്രിയില്‍ എത്തിയ അധ്യാപകരോട് അഭിരാമി സംസാരിച്ചു. ഓണപ്പരീക്ഷയെക്കുറിച്ചു പറഞ്ഞു. ചോദ്യപേപ്പര്‍ തരണമെന്നും വീട്ടിലിരുന്ന് എഴുതിക്കൊള്ളാമെന്നും പറഞ്ഞു. ക്ലാസിലെ ലീഡറായ അഭിരാമി എന്നും അധ്യാപകര്‍ക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നുവെന്ന് മഞ്ജു ടീച്ചര്‍ പറയുന്നു. ലീഡർ അധ്യാപകര്‍ ക്ലാസിലെത്താന്‍ താമസിച്ചാല്‍ ക്ലാസിന്റെ നേതൃത്വം വേഗത്തില്‍ ഏറ്റെടുക്കും. അധ്യാപകര്‍ ക്ലാസില്‍ വന്നാല്‍ ഗുഡ്മോ്ണിംഗും ആശംസിച്ചാണ് തന്റെ സീറ്റിലവള്‍ പോയി ഇരിക്കുക. പഠിക്കാനും പാഠ്യേതര വിഷയങ്ങളിലും…
Read Moreഓണം അടിച്ചു പൊളിച്ചോളു, പക്ഷേ… ഓണാവധിക്കു വീടുപൂട്ടി പോകുന്നവര്‍ പോൽ-ആപ്പിൽ വിവരമറിയിക്കൂ, സുരക്ഷയൊരുക്കാമെന്നു പോലീസ്
കോഴിക്കോട്: ഓണാവധിക്കു വീടുപൂട്ടി യാത്രപോകുന്നവർ പോലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകണമെന്ന് അറിയിപ്പ്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററാണു പത്രക്കുറിപ്പ് ഇറക്കിയത്. ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പുവരുത്താം. പോല്‍ ആപ് എന്ന കേരളാ പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മോര് സർവീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. ഇങ്ങനെ നല്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പട്രോളിംഗും സുരക്ഷയും ക്രമീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കും. 2020 ല്‍ നിലവില്‍ വന്ന സംവിധാനം ഇതുവരെ 2,945 പേര് വിനിയോഗിച്ചിട്ടുണ്ട്. ഓണം അവധിയോടനുബന്ധിച്ചുള്ള മോഷണം തടയാനാണ് പോലീസിന്റെ സുരക്ഷാസംവിധാനം.
Read Moreറോക്കി ഭായ് സ്റ്റൈലില്‍ അഞ്ചുപേരെ കൊന്നുതള്ളി ! പത്തൊമ്പതുകാരന് പിടിയില്‍; കൃത്യം ചെയ്തത് പ്രശസ്തി ലക്ഷ്യമിട്ട്…
കെജിഎഫ് സിനിമയിലെ നായക കഥാപാത്രം റോക്കിഭായിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അഞ്ച് പേരെ കൊന്നു തള്ളിയ പത്തൊമ്പതുകാരന് അറസ്റ്റില്‍. കേസ്ലി സ്വദേശി ശിവപ്രസാദ് ധ്രുവെ(19) ആണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിടിയിലായത്. ഭോപ്പാലിലാണ് സംഭവം. കൊല്ലപ്പെട്ട അഞ്ചു പേരും സുരക്ഷാ ജീവനക്കാരാണ്. അഞ്ചാമത്തെ കൊലയ്ക്കു തൊട്ടുപിന്നാലെയാണ് ഇയാള്‍ പിടിയിലായതെന്നു പോലീസ് പറഞ്ഞു. സൂപ്പര്‍ഹിറ്റ് സിനിമ കെ.ജി.എഫിലെ റോക്കിഭായ് എന്ന കഥാപാത്രമാണു പ്രചോദനമെന്നും പണമുണ്ടാക്കി പ്രശസ്തി നേടാനാണു കൊലപാതകങ്ങള്‍ ചെയ്തതെന്നും ഇയാള്‍ പോലീസിനു മൊഴി നല്കി. അഞ്ചു ദിവസത്തിനിടെ ഭോപ്പാലില്‍ നാലു സുരക്ഷാ ജീവനക്കാരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ മേയില്‍ സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെട്ട സംഭവത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്നു പോലീസ് പറയുന്നു. ഈ സംഭവത്തിലുള്‍പ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്. സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു പ്രതിയെ പിടികൂടിയത്. ഇയാളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു. കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരന്റെ…
Read Moreആറു വര്‍ഷത്തിനിടെ കൊച്ചി സിറ്റി പോലീസില്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയത് 23 പോലീസുകാരെ; ഈ വര്‍ഷം ഇതുവരെ പിരിച്ചുവിട്ടത് ഏഴു പേരെ
സീമ മോഹന്‍ലാല്‍കൊച്ചി: വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കൊച്ചി സിറ്റി പോലീസില്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയത് 23 പോലീസ് ഉദ്യോഗസ്ഥരെ. ആക്ടിവിസ്റ്റ് രാജു വാഴക്കാല നല്കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പോലീസ് ഈ വിവരങ്ങള്‍ നല്‍കിയത്. കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 23 ഉദ്യോഗസ്ഥരില്‍ അഞ്ചുപേരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ വി.ജെ. ബിജോയും പട്ടികയിലുണ്ട്. ലീവ് വിത്തൗട്ട് അലവന്‍സ് ഓപ്ഷന്റെ കാലാവധി കഴിഞ്ഞതിനുശേഷം ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനെത്തുടര്‍ന്ന് നിരവധി ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തതായാണ് വിവരം. മാനസികമായി ഈ തൊഴിലിന് അനുയോജ്യരല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നു നീക്കം ചെയ്യപ്പെട്ടവരും കൂട്ടത്തിലുണ്ട്. ഈ വര്‍ഷം ഇതുവരെ ഏഴ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. അവധിയെടുത്ത് വിദേശത്തേക്കു പോകുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അനുവദിച്ച അവധിക്കുശേഷം ഇവര്‍ ജോലിയില്‍…
Read Moreമനുഷ്യക്കടത്ത്; കൊല്ലത്ത് 11 ശ്രീലങ്കൻ അഭയാർഥികൾ പിടിയിൽ; ബോട്ടുമാർഗം പോകാനിരുന്നത് ഓസ്ട്രേലിയിലേക്ക്
കൊല്ലം: മനുഷ്യകടത്തുമായി ബന്ധപ്പെട്ട് 11പേർ പിടിയിൽ. ഇവരിൽ 9പേർ ശ്രീലങ്കൻ അഭയാർഥി ക്യാന്പുകളിലുള്ളവരാണ്. മറ്റ് രണ്ടുപേർ ശ്രീലങ്കൻ സ്വദേശികളും. ബോട്ടുമാർഗം ഇവരെ ഓസ്ട്രേലിയിലേക്ക് കടത്താനായിരുന്നു തീരുമാനം.ഏജന്റുപറഞ്ഞതനുസരിച്ച് സംഘം കൊല്ലത്തെ ഒരുസ്വകാര്യ ലോഡ്ജിലെത്തുകയായിരുന്നു. ഇവിടെവച്ച് ഈസ്റ്റ് പോലീസാണ് ഇന്ന് പുലർച്ചെ സംഘത്തെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് നൽകിയ നിർദേശത്തെതുടർന്നാണ് ഈസ്റ്റ് പോലീസിന് സംഘത്തെ പിടികൂടാനായത്. മൂന്നിന് നാലുപേർ ലോഡ്ജിലെത്തിയിരുന്നു. ഇന്നലെ ഏഴുപേരും എത്തിയതോടെയാണ് ക്യൂ ബ്രാഞ്ച് പോലീസ് വിവരം കേരളാപോലീസിന് കൈമാറിയത്. തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാന്പ് തമിഴ്നാട് ക്യൂബ്രാഞ്ച് സംഘംനിരീക്ഷിച്ചുവരികയായിരുന്നു. അഭയാർഥി ക്യാന്പിൽനിന്ന് അടിക്കടി കാണാതാകുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുവന്നിരുന്നു. ഇതിനെതുടർന്നാണ് കാണാതായവരുടെ വിവരം കേരളാപോലീസിന് കൈമാറിയത്. പോലീസ് കസ്റ്റഡിയിലെടുത്ത സംഘത്തെ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്. സംഘത്തെ ഏകോപിച്ച് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നൽകിയ ശ്രീലങ്കൻ ട്രിങ്കോമാലി സ്വദേശികളായ പവിത്രൻ, സുദർശൻ എന്നിവരെ…
Read More