ചെന്നൈ വിരുഗമ്പാക്കത്ത് സിനിമാ നിര്‍മാതാവിനെ കൊന്നു കവറില്‍ കയറ്റിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്കരന് (65) കൊല്ലപ്പെട്ട കേസില്‍ വിരുഗമ്പാക്കം സ്വദേശി ഗണേശന് (50) ആണ്് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്. കൊലപാതകത്തിനു ശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. മേഖലയിലെ പ്രധാന പെണ്‍വാണിഭ സംഘാംഗമാണ് ഇയാള്‍. കഴിഞ്ഞ ഏഴു വര്‍ഷമായി ഗണേശനുമായി ഭാസ്കരനു ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ വരാന്‍ വൈകിയതിനെച്ചൊല്ലി ഭാസ്കരനും ഗണേശനും തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ഗണേശന് ഇരുമ്പുവടി കൊണ്ട് ഭാസ്കരന്റെ തലയില്‍ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കവറിലാക്കി അര്‍ധരാത്രിയില്‍ റോഡില്‍ തള്ളുകയുമായിരുന്നു. പിറ്റേന്ന് ശുചീകരണ തൊഴിലാളികളാണു…
Read MoreCategory: Loud Speaker
ഓണത്തിന് പപ്പടം പൊള്ളിച്ചാൽ കൈ പൊള്ളും; വില കൂടിയാലും ഓണസദ്യയിൽ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പപ്പടം…
മാന്നാർ: ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പപ്പടം. സദ്യവട്ടങ്ങളിൽ തൂശനിലയുടെ ഓരത്ത് ഇത്തവണ പപ്പടം പൊള്ളിച്ച് വയ്ക്കണമെങ്കിൽ കൈ അല്പം പൊള്ളും. കൈ പൊള്ളിയാലും പപ്പടം ഇല്ലാതെയുള്ള ഓണസദ്യയെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാനേ വയ്യ.ഓണമെത്തിയതോടെ എല്ലാ പലവ്യഞ്ജന സാധനങ്ങൾക്കും പച്ചക്കറികൾക്കും തീവിലയാണ്. ഇതിന് ആനുപാതികമായി പപ്പടത്തിനും വില കുത്തനെ ഉയർന്നിട്ടുണ്ട്. പപ്പട വിപണിക്ക് ഉണർവുണ്ടാകുന്നത് ഓണനാളുകളിലാണ്. മൂന്നുനാലു വർഷമായി പ്രളയവും കോവിഡും പപ്പട വിപണിയെ തളർത്തിയിരുന്നു.എന്നാൽ ഇത്തവണ പ്രതീക്ഷയോടെയാണ് പരമ്പരാഗത പപ്പട നിർമാതാക്കൾ. പപ്പട നിർമാണത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുവായ ഉഴുന്നിന്റെ വിലക്കയറ്റമാണ് പപ്പടത്തിനു വില വർധിക്കാൻ കാരണമായതെന്നാണ് നിർമാതാക്കൾ പറയുന്നത്. പരമ്പരാഗതമായി നിർമിക്കുന്ന പപ്പടത്തിന് സ്വാദ് ഏറെയായതിനാൽ ആവശ്യക്കാരും ധാരാളമാണ്.എന്നാൽ വൻകിട പപ്പട നിർമാതാക്കൾ മെഷീനുകളിൽ നിർമിച്ച് വിപണിയിൽ വൻ തോതിൽ എത്തിക്കുകയും വില കുറച്ച് നൽകുകയും ചെയ്യുന്നതിനാൽ പരമ്പരാഗത പപ്പട നിർമാതാക്കളെ സാരമായി ബാധിച്ചിട്ടുണ്ട്.…
Read Moreഅഞ്ച് ഗ്ലാസുകള്‍ ഇറക്കുന്നതിന് ചോദിച്ചത് 5000 രൂപ ! വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി…
ഇടുക്കി അടിമാലിയില്‍ വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികള്‍. അമിത കൂലി നല്‍കാത്തതിനെത്തുടര്‍ന്നുള്ള ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് സംഭവം. നിര്മ്മാണാവശ്യത്തിനായി വാങ്ങിയ അഞ്ചു ഗ്ലാസുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. അഞ്ച് ഗ്ലാസ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ 5000 രൂപയാണ് ആവശ്യപ്പെട്ടത്. പരമാവധി 1500 രൂപ നല്‍കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഒരു ലോഡ് മരഉരുപ്പടികള്‍ ഇറക്കുന്നതിന് സാധാരണയായി 2500 രൂപയാണ് ഈടാക്കുന്നത്. അതിനാല്‍ ഇത് അമിത കൂലിയാണ് എന്ന് ചൂണ്ടിക്കാട്ടി വ്യാപാരി ആവശ്യത്തോട് വഴങ്ങാതെ വന്നതോടെ, ചുമട്ടുതൊഴിലാളികള്‍ ലോഡ് ഇറക്കാതെ മടങ്ങി. അതിനിടെ, വ്യാപാരി സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കാന്‍ തുടങ്ങി. രണ്ടു ഗ്ലാസുകള്‍ ഇറക്കിവെച്ച് അടുത്തത് ഇറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, യൂണിയനില്‍പ്പെട്ട ചുമട്ടുതൊഴിലാളികള്‍ ഒരു പ്രകോപനവുമില്ലാതെ…
Read Moreവീട്ടിലേക്ക് മടങ്ങാൻ ഓട്ടോയിൽ കയറി; ഓട്ടോ വഴി തിരിച്ചുവിട്ട് കാട്ടിൽക്കൊണ്ടുപോയി യുവതിയോട് കാട്ടിയത് കൊടുംക്രൂരത… ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്…
മലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരുത അയ്യപ്പന് പെട്ടയിലെ തോരപ്പ ജലീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. വീട്ടിലേക്ക് പോകാനാണ് യുവതി ഓട്ടോ വിളിച്ചത്. തുടര്‍ന്ന് ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ മലപ്പുറം എസ്പിക്ക് യുവതി പരാതി നല്കി. പ്രത്യേകഅന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജലീഷിനെ റിമാന്‍ഡ് ചെയ്തു.
Read Moreചുവപ്പുമാല അണിഞ്ഞ് പരസ്പരം കൈകോർത്ത് അവർ ഒന്നായി! മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരായി
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന് ദേവും വിവാഹിതരായി. എകെജി സെന്ററില്‍ വച്ചു നടന്ന ലളിതമായ ചടങ്ങിൽ ചുവപ്പുമാല അണിഞ്ഞ് പരസ്പരം കൈകോർത്ത് അവർ ഒന്നായി. മുഖ്യമന്ത്രി പിണറായി വിജയന്, നിയുക്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉള്‍പ്പടെയുള്ള രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ സംബന്ധിച്ചു. മാര്‍ച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് വിവാഹ ക്ഷണക്കത്ത് തയാറാക്കിയത്. സിപിഎം തിരുവനന്തപുരം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യാ രാജേന്ദ്രന്. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന് ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന് സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്.
Read Moreഓണം മഴയിൽ മുങ്ങുമോ? മലയാളിയുടെ മനസിൽ ആശങ്കയുടെ കാർമേഘങ്ങൾ നിറച്ച് കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: കോവിഡ് ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ആഘോഷപ്പൊലിമയുടെ ഓണാവേശത്തിനായി കാത്തിരിക്കുന്ന മലയാളിയുടെ മനസിൽ ആശങ്കയുടെ കാർമേഘങ്ങൾ നിറച്ച് കാലാവസ്ഥാ മുന്നറിയിപ്പ്. ഉത്രാടം വരെ സംസ്ഥാനത്ത് വ്യാപകമ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയതോടെ ഓണമൊരുങ്ങിത്തുടങ്ങിയവരും വ്യാപാരികളും ഒരേ ആശങ്കയിലാണ്. വഴിയോര കച്ചവടക്കാരാണ് പ്രധാനമായും മഴ മൂലം ദുരിതത്തിലായിരിക്കുന്നത്. വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴയാണ് കച്ചവടക്കാരെ വലയ്ക്കുന്നത്.
Read Moreനായയുടെ ആക്രമണം; പന്ത്രണ്ടുകാരിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ; മാരകമായത് മുഖത്തേറ്റ കടിയെന്ന് ഡോക്ടർമാർ
പത്തനംതിട്ട: നായയുടെ കടിയേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പന്ത്രണ്ടുവയസുകാരിയുടെ മുഖത്തേറ്റ കടിയാണ് മാരകമായതെന്നാണ് ഡോക്ടർമാരുടെ നിഗമനം. കുത്തിവയ്പുകൾ സ്വീകരിച്ചിട്ടും കുട്ടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാകാൻ ഇതു കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കുട്ടിയുടെ ഉമിനീർ, കണ്ണുനീർ, നട്ടെല്ലിൽനിന്നു ശ്രവം എന്നിവ പരിശോധനയ്ക്കു വിധേയമാക്കിയതായി ഡോ. ജയപ്രകാശ് പറഞ്ഞു. ത്വക്രോഗ പരിശോധനയ്ക്കായി കഴുത്തിന്റെ പിൻഭാഗത്തെ സാന്പിൾ ശേഖരിച്ചു തിരുവനന്തപുരം, പൂന വൈറോളജി ലാബുകളിലേക്ക് അയച്ചുകൊടുത്തു. വായിൽനിന്നു നുരയും പതയും വന്നു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനാലാണ് സാമ്പിളുകൾ ലാബുകളിലേക്ക് അയച്ചത്. നാലു മണിക്കൂർ ഇടവിട്ടുള്ള പരിശോധനകളും നടത്തുന്നുണ്ടെന്നും ഡോ. ജയപ്രകാശ് കൂട്ടിച്ചേർത്തു.പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ചികിത്സയിലുള്ള അഭിരാമി. സഹോദരൻ കാശിനാഥൻ ഇതേ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. വിദേശത്ത് ഇലക്ട്രീഷനായ ഹരീഷ് കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്.
Read Moreഇയാൾക്ക് കുട്ടിയെ മുൻ പരിചയം ഉണ്ടായിരുന്നോ, ഇയാൾ ഇവിടെ എത്താനുള്ള സാഹചര്യം എന്ത് ? സ്കൂൾ വിദ്യാർഥിക്കുനേരേ നാഗാലാൻഡ് സ്വദേശിയുടെ അതിക്രമം
കൊച്ചി: സ്കൂൾ വിദ്യാർഥിയെ നാഗാലാൻഡ് സ്വദേശി അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഇയാൾക്ക് കുട്ടിയെ മുൻ പരിചയം ഉണ്ടായിരുന്നോ, ഇയാൾ ഇവിടെ എത്താനുള്ള സാഹചര്യം എന്താണ് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കടവന്ത്ര പോലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസ് പറഞ്ഞു. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴാം ക്ലാസുകാരനുനേരേ ഇന്നലെ ഉച്ചയ്ക്ക് നാഗാലാൻഡ് സ്വദേശിയായ ആബേലാ(28)ണ് അതിക്രമം കാട്ടിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടു. പൊന്നുരുന്നിയിലെ ഒരു ചൈനീസ് റസ്റ്റോറന്റിലെ ജോലിക്കാരനാണ് ഇയാൾ. പൊന്നുരുന്നി ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു സംഭവം. തമ്മനം സ്വദേശിയായ വിദ്യാർഥി റെയിവേ പാളം മുറിച്ചുകടന്നാണ് സ്കൂളിലേക്ക് എത്തിയിരുന്നത്. ഇന്നലെ സ്കൂളിൽനിന്ന് മടങ്ങുന്പോൾ റെയിൽവേ പാളത്തിന് സമീപമുണ്ടായിരുന്ന പ്രതി വിദ്യാർഥിയെ കടന്നുപിടിച്ചു. ഇയാളുടെ പിടിയിൽ നിന്ന് കുതിറിമാറിയ കുട്ടി ഓടി സ്കൂളിലെത്തി അധ്യാപകരോട്…
Read Moreസുരക്ഷാജീവനക്കാര്‍ക്ക് മര്‍ദനം! പ്രതികള്‍‘ഒളിവിലെന്ന്’ പോലീസ്; പ്രതിഷേധം കത്തുന്നു; ഡിവൈഎഫ്ഐക്കെതിരേ കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനെതിരേ കോണ്‍ഗ്രസ്. തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർപറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജനസംഘടന എതിര്‍ഭാഗത്ത് നില്ക്കുമ്പോള് പോലീസിന് കൈവിറയ്ക്കുന്നുവെന്നാണ് ആരോപണം. അതേസമയം സംഭവത്തില്‍ ഡിവൈഎഫ്ഐയുടെ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല. മാത്രമല്ല സുരക്ഷാ ജീവനക്കാക്കാര്ക്കെതിരേ നല്കിയ കൗണ്ടര്‍ പരാതിയില്‍ പോലീസ് എന്ത് നടപടിയെടുക്കുമെന്ന കാര്യവും നേതാക്കള്‍ നിരീക്ഷിക്കുന്നുണ്ട്. നിലവിലെ അസാഹചര്യത്തില്‍ വിഷയം പ്രതിപക്ഷപാര്‍ട്ടികള്‍ ഏറ്റെടുക്കുകയും ജീവനക്കാര്‍ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തതോടെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. സംഭവത്തില്‍ നടപടി നീണ്ടുപോകുന്നതില്‍ ജീവനക്കാര്‍ക്കിടയിലും അമര്‍ഷം പുകയുകയാണ്. തുടര്‍ സമരങ്ങളിലേക്ക് നീങ്ങുമെന്നാണ് വിവരം. അഅക്രമത്തിന് പോലീസ് കൂട്ട് നിൽക്കുന്നു. അക്രമം കാണിക്കുന്ന സിപിഐഎം ഡി വൈ എഫ് ഐ പ്രവർത്തകർക്കൊപ്പമാണ് പൊലീസ് നിലകൊള്ളുന്നത് ,തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ഇതിനകം…
Read Moreഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയെ കയറിപ്പിടിച്ചു ! മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍…
ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പത്തനാപുരം ആര് ടി ഒ ഓഫീസിലെ ഉദ്യോഗസ്ഥനായ കുണ്ടറ മുളവന പേരയം അമ്പിയില്‍ വിജയനിവാസില്‍ എ എസ് വിനോദാണ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ഇയാള്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പുനലൂര്‍ ഡി വൈ എസ് പിയ്ക്ക് മുമ്പാകെ ഇയാള്‍ ഹാജരായി. കഴിഞ്ഞ ജൂലായ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിംഗ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പരാതിക്കാരിയായ യുവതിയോട് വിനോദ് വാഹനത്തിനുള്ളില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നതാണ് കേസ്. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ കീഴടങ്ങിയത്. കീഴടങ്ങലിന് പിന്നാലെ വിനോദിനെ സംഭവം നടന്ന വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുപ്പ്…
Read More