ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാനായി ആശ്രയിക്കുന്നത് തീവണ്ടിയെ ആണല്ലൊ. ദിവസേന ലക്ഷകണക്കിനാളുകളാണ് ട്രെയിന്‍ യാത്രക്കാരായി ഉള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ഒരു ട്രെയിനില്‍ കയറിയ യാത്രക്കാരെല്ലാം സഹയാത്രികനെ കണ്ട് ഒന്ന് പരുങ്ങി. കാരണം ഒരു കാളയായിരുന്നു ബോഗിയിലുണ്ടായിരുന്നു. മിർസാ ചൗക്കി റയില്‍വേ സ്റ്റേഷനില്‍വച്ച് ആരൊ ഈ കാളയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. സാഹീബ് ഗഞ്ച് റയില്‍വേ സ്റ്റേഷനില്‍ കാളയെ ഇറക്കണമെന്ന് ഇയാള്‍ പറഞ്ഞെന്ന് ചില യാത്രക്കാര്‍ പറയുന്നു. ഏതായാലും 12 ഓളം യാത്രക്കാരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ബോഗി മാറി കയറി. വീഡിയോ മാധ്യമ പ്രവര്‍ത്തകനായ പ്രകാശ് കുമാര്‍ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Read MoreCategory: Loud Speaker
അഞ്ചുമക്കളുണ്ടായിട്ടും സംരക്ഷണത്തിനു ശരണാലയം തേടി വൃദ്ധദമ്പതികള്‍! പത്ത് വർഷമായി രേവതി തളർവാതം പിടിച്ച് കിടപ്പിലാണ്
പാവറട്ടി: മക്കൾ അഞ്ചുണ്ടെങ്കിലും രോഗികളും വയോധികരുമായ ഒരച്ഛനും അമ്മയും സംരക്ഷണത്തിനായി ശരണാലയങ്ങളുടെ വാതിൽ മുട്ടുകയാണ്. പാവറട്ടി ഗ്രാമ പഞ്ചായത്തിലെ പുതുമനശേരി സ്വദേശി പൊന്നോത്ത് ഗോപിനായർ(82), ഭാര്യ തലശേരി മുള്ളൂർ വീട്ടിൽ രേവതി(62) എന്നിവരാണ് സംരക്ഷണത്തിനായി അനാഥാലയങ്ങൾ തേടുന്നത്. ഗോപിനായരുടെ ആദ്യ ഭാര്യ അരീക്കര പത്മിനി മരണപെട്ടതിനുശേഷം 30 വർഷം മുന്‍പാണ് രേവതിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിലുള്ളതാണ് മൂന്നു പെണ്ണും, രണ്ട് ആണുമടക്കം അഞ്ച് മക്കൾ. രേവതിയിൽ ഗോപി നായർക്ക് മക്കളില്ല. പത്ത് വർഷമായി രേവതി തളർവാതം പിടിച്ച് കിടപ്പിലാണ്. ഗോപിനായരുടെ രണ്ട് കണ്ണുകളുടെയും കാഴ്ച ഭാഗികമായി നഷ്ടപെട്ട അവസ്ഥയിലുമാണ്. നിത്യരോഗികളായ ഇരുവർക്കും മരുന്നിനു മാത്രമായി രണ്ടായിരം രൂപയിലധികം മാസം ചെലവു വരുന്നുണ്ട്. ഇരുവർക്കും കിട്ടുന്ന സർക്കാറിന്റെ ക്ഷേമ പെൻഷനുകൾ മാത്രമാണ് ഏക ആശ്രയം. രണ്ടുപേരുടെ സഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത വിധം രേവതി തളർന്നു…
Read Moreമലയോര ഹൈവേ അലൈൻമെന്റ് മാറ്റി; ആരുമറിയാതെ! അലൈൻമെന്റ് മാറ്റം കോടതിയിലേക്ക്…
സിജോ പൈനാടത്ത് കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിച്ചു പദ്ധതിയിട്ട നിർദിഷ്ട മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റി. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ എതിർപ്പിനെത്തുടർന്നാണ് ജനപ്രതിനിധികൾ പോലുമറിയാതെ അലൈൻമെന്റ് മാറ്റിയതെന്നാണു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കോതമംഗലത്തിന്റെ പരിസരത്തുനിന്നാരംഭിച്ച് ഇടുക്കി രാജാക്കാട് എത്തുന്ന ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയായിരുന്നു. എറണാകുളം ജില്ലാ അതിർത്തിയിലെ മാമലക്കണ്ടം ഇളംബ്ലാശേരി വരെയാണു റോഡിന്റെ നിർമാണം നടത്തിയത്. ഇതിനുശേഷമാണ് ഫോറസ്റ്റ് അധികൃതരുടെ എതിർപ്പുയർന്നത്. വാളറ ആറാം മൈലിൽനിന്നു പഴന്പള്ളിച്ചാൽ, മാമലക്കണ്ടം, ഇളംബ്ലാശേരിയിൽനിന്ന് ആദിവാസി മേഖലയായ കുറത്തിക്കുടി വഴി പോകുന്നതായിരുന്നു മലയോര ഹൈവേ. ഇവിടുന്നു പഴയ ആലുവ-മൂന്നാർ രാജപാതയിലേക്കു പ്രവേശിച്ച്, മാങ്കുളം-കല്ലാർ-പെരിന്പൻകുത്ത്-മാങ്കുളം-കുഞ്ചിത്തണ്ണി വഴി രാജാക്കാട് എത്തുന്ന പാത, മലയോര മേഖലയുടെ വികസനത്തിനുകൂടി വലിയ പ്രയോജനം ചെയ്യുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ആറാം മൈൽ മുതൽ മാങ്കുളം പെരുമ്പൻകുത്ത് വരെ വനമേഖലയിൽ കൂടിയാണ് ഈ…
Read Moreവീട്ടിലെ നായ്ക്കളെ കുളിപ്പിക്കാനും വിസർജ്യം കോരാനും വിസമ്മതിച്ചു! പോലീസുകാരനെതിരേ അച്ചടക്ക നടപടി സ്വീകരിച്ച എസ്പി നവനീത് ശർമയ്ക്ക് മുട്ടന്‍പണി
സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിലെ നായ്ക്കളെ കുളിപ്പിക്കാനും വിസർജ്യം കോരാനും വിസമ്മതിച്ച പോലീസുകാരനെതിരേ അച്ചടക്ക നടപടി സ്വീകരിച്ച എസ്പി നവനീത് ശർമയ്ക്ക് സ്ഥലംമാറ്റം. രണ്ടാം സായുധ ബറ്റാലിയൻ കമൻഡാന്റ് സ്ഥാനത്തു നിന്ന് നീക്കിയ നവനീത് ശർമയെ പോലീസ് ആസ്ഥാനത്ത് എസ്പിയായി നിയമിച്ചു. എസ്പി നവനീത് ശർമ സസ്പെൻഡ് ചെയ്ത പോലീസുകാരനെ ഐജി അനൂപ് കുരുവിള ജോണ്‍ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തിരുന്നു. ഗോപേഷ് അഗർവാളിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് ഐജിയായിരുന്നു. കോസ്റ്റൽ പോലീസ് ഐജി പി.വിജയനെ ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ എംഡിയാക്കി. ഇന്റലിജൻസ് ഐജിയായ കെ.സേതുരാമനെ പരിശീലന വിഭാഗം ഐജിയാക്കി. കോസ്റ്റൽ പൊലീസ് ഐജിയുടെ അധികചുമതലയും സേതുരാമന് നൽകി. ക്രൈംബ്രാഞ്ച് ഡിഐജി എസ്. ശ്യാംസുന്ദറിനെ സുരക്ഷാ വിഭാഗം ഡിഐജിയായും മാറ്റി നിയമിച്ചു.
Read Moreമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് ചട്ടം ലംഘച്ച് നിയമനം! സർക്കാരുമായി പോരിനുറച്ച് ഗവർണർ; വിശദീകരണം തേടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സർവകലാശാലാ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ ചിറകരിയാൻ ഒരുങ്ങുന്ന സർക്കാരുമായി പോരിനുറച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ യുജിസി ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഇന്നലെ ഗവർണർ വിശദീകരണം തേടി. പരാതി ലഭിച്ചാൽ ഗവർണർക്കു കൈയും കെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്നുകൂടി പരസ്യമായി പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ സർക്കാർ നടത്തുന്ന കൂടുതൽ ചട്ടലംഘനങ്ങളിൽ ഇടപെടുമെന്ന വ്യക്തമായ സൂചനകൂടിയാണു ഗവർണർ നൽകുന്നത്. കഴിഞ്ഞ ദിവസം കേരള സർവകലാശാലാ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്കു ഗവർണർ രൂപം നൽകി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. യുജിസി ചട്ടപ്രകാരം എട്ടു വർഷം അധ്യാപനപരിചയമില്ലാത്ത, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ്…
Read Moreഖത്തറിൽ നിന്നെത്തിയ റിജേഷ് എവിടെ ? വീട്ടിൽ നിന്ന് മാറി നിൽക്കുന്നതാണോ ? പോലീസ് അന്വേഷണം ഊർജിതമാക്കി
നാദാപുരം: ഖത്തറിൽ നിന്നെത്തിയ യുവാവിനെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ജാതിയേരി കോമ്പി മുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെയാണ് കാണാതായതായി സഹോദരൻ രാജേഷ് പരാതി നൽകിയത്. ജൂൺ 16 ന് നാട്ടിലെത്തുമെന്ന് രാജേഷിന് റിജേഷ് ജൂൺ പത്തിന് വാട്ട്സാപ്പിൽ സന്ദേശം അയച്ചിരുന്നെന്നും എന്നാൽ റിജേഷ് വീട്ടിൽ എത്തിയില്ല എന്നുമാണ് വളയം പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വളയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റിജേഷിനെ അന്വേഷിച്ച് ജാതിയേരിയിലെ വീട്ടിലെത്തിയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചും വീട്ടിലെത്തിയ സംഘത്തെ കുറിച്ചുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണ കടത്ത് സംഘം പെരുവണ്ണാമൂഴി പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തതോടെ റിജേഷിന്റെ തിരോധാനത്തെ പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഇതിനിടെ വിദേശത്ത് നിന്ന് എത്തിയ റിജേഷ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.…
Read Moreകോവിഡ് രോഗികളുടെ എണ്ണം കൂടുന്നു! സംസ്ഥാനത്ത് ആറുമാസത്തേക്ക് മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി; പുതിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ആറ് മാസത്തേക്ക് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള മറ്റ് എല്ലായിടങ്ങളിലും ആൾക്കൂട്ടത്തിലും വാഹനങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ ഉപയോഗിക്കാൻ സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വെള്ളിയാഴ്ച 1,113 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read Moreദേശീയ പാതയിലെ ഭീമൻകുഴിയിൽ വീണ ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം! പിന്നാലെ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങി, വാഹനം കണ്ടെത്താനായില്ല
നെടുമ്പാശേരി: ദേശീയപാതയിലെ ഭീമൻകുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം. നെടുമ്പാശേരി എംഎഎച്ച്എസ് സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ എ.എ. ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെൽക്ക് കവലയിലെ “ഹോട്ടൽ ബദ്രിയ്യ’ ഉടമയാണ്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10 ഓടെയായിരുന്നു ദുരന്തം. സ്കൂളിന് സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിൽ തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന അജ്ഞാത വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കനത്ത മഴയിൽ വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിൽ ടാറിംഗ് പൂർത്തിയാക്കിയ ശേഷവും മാസങ്ങളായി രൂപം കൊണ്ട ആഴമുള്ള കുഴിയാണിത്.…
Read Moreസ്പാ ജീവനക്കാരിയെ മദ്യം നല്കി ബോധരഹിതയാക്കി ! രണ്ടു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു…
ഡല്‍ഹിയില്‍ രണ്ടു പേര് ചേര്‍ന്ന് സ്പാ ജീവനക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ തന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പീതാംപുരയിലെ സ്പായിലെ ജീവനക്കാരിയെ മദ്യം നല്കി മയക്കിയ ശേഷം ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ട്വീറ്റില്‍ പറയുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്വാതി മാലിവാള്‍ അറിയിച്ചു. അതേസമയം ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
Read Moreയുവതികളെ കാട്ടിയുള്ള പരസ്യം ! മസാജ് സെന്ററില്‍ ചെന്ന് കുടുങ്ങിയവരില്‍ നിരവധി മലയാളികളും…
ആകര്‍ഷകമായ വാഗ്ദാനത്തില്‍പ്പെട്ട് മസാജ് സെന്ററിലെത്തുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന ‘വ്യാജ മസാജ് പാര്‍ലര്‍’ സംഘം അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ തരം മസാജുകളും സ്പായും നല്‍കാമെന്നു പറഞ്ഞ് ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് പിടിയിലായത്. മസാജിനായി എത്തുന്നവരെ സംഘം ബ്ലാക്ക്മെയില്‍ ചെയ്യുകയും കത്തിമുനയില്‍ നിര്‍ത്തി അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ ചിത്രങ്ങള്‍ കാട്ടിയുള്ള ബിസിനസ് കാര്‍ഡുകളിലൂടെയാണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. റോള ഏരിയയില്‍ പ്രതികളിലൊരാള്‍ ഇത്തരം ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയതെന്ന് ഷാര്‍ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അബു സൗദ് പറഞ്ഞു. പ്രത്യേക സംഘം പ്രതിയുടെ വീട് കണ്ടെത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. പെട്ടികള്‍ നിറയെ മസാജ്…
Read More