വൈപ്പിന്‍: കൊച്ചി പുതുവൈപ്പ് സ്വദേശിയായ യുവാവ് ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധിപേരുടെ പക്കല്‍നിന്നും പണം തട്ടിയ സംഭവത്തില്‍ ഞാറക്കല്‍, മുനമ്പം, വരാപ്പുഴ പോലീസ് സ്റ്റേഷനുകളിലായി 38ഓളം പരാതികള്‍ ലഭിച്ചതായി വിവിധ സ്റ്റേഷനുകളിലെ പോലീസ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞാറക്കലില്‍ 25, വരാപ്പുഴയില്‍ ഒൻപതും മുനമ്പത്ത് നാലും പരാതികളാണ് ലഭിച്ചത്. ഇതുകൂടാതെ ഇടുക്കിയുള്‍പ്പടെ മറ്റു പല ജില്ലകളിലും തട്ടിപ്പിനിരയായവര്‍ ഉണ്ടെന്നും പോലീസ് സൂചന നല്കുന്നു. ഞാറക്കല്‍ സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പ്രതിയായ പുതുവൈപ്പ് പരുത്തിക്കടവ് അറക്കല്‍ മജീഷ് -30 നെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാൻഡിലാണ്. കാക്കനാട് താമസിക്കുന്ന മലപ്പുറം സ്വദേശിയായ ഷംസുദ്ദീന് പറഞ്ഞിട്ടാണ് റിക്രൂട്ട്മെന്റ് നടത്തിയതെന്നാണ് അറസ്റ്റിലായ മജീഷ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മജീഷിന് തട്ടിപ്പിനിരയായവര്‍ അയച്ചുകൊടുത്ത പണം ഏത് അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്. മാത്രമല്ല ഷംസുദ്ദീനെ…
Read MoreCategory: Loud Speaker
തമിഴ്നാട്ടിൽനിന്നും കാണാതായ 12ാം നൂറ്റാണ്ടിലെ പുരാതന വിഗ്രഹം ന്യൂയോർക്കിൽ! കാണാതായത് അഞ്ച് ദശകം മുമ്പ്
ന്യൂയോർക്ക്: അഞ്ച് ദശകം മുൻപ് തമിഴ്നാട്ടിൽനിന്നും കാണാതായ 12ാം നൂറ്റാണ്ടിലെ പുരാതന വിഗ്രഹം ന്യൂയോർക്കിൽ. കുംഭകോണം തണ്ടാൻതോട്ടത്തെ നടനപുരേശ്വരർ ശിവ ക്ഷേത്രത്തിലെ പാർവതി വിഗ്രഹമാണ് ന്യൂയോർക്കിലെ ബോൺഹാംസ് ലേല സ്ഥാപനത്തിൽനിന്ന് കണ്ടെത്തിയത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലേല സ്ഥാപനമാണ് ബോൺഹാംസ്. ചെമ്പ്-അലോയ് ലോഹങ്ങൾ കൊണ്ട് നിർമിക്കപ്പെട്ടതാണ് ഈ വിഗ്രഹം. ഇതിന് ഏകദേശം 52 സെന്റിമീറ്റർ ഉയരമുണ്ട്. 1971 ൽ ആണ് വിഗ്രഹം കാണാതായെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിത്. എന്നാൽ വിഗ്രഹം കണ്ടെത്താനായിരുന്നില്ല. 2019 ൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചു. ഐഡൽ വിംഗ് ഇൻസ്പെക്ടർ എം.ചിത്ര അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസ് വീണ്ടും ചൂടുപിടിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ മ്യൂസിയങ്ങളിലും ലേലശാലകളിലും തെരച്ചിൽ നടത്തി. വിശദമായ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം ബോൺഹാംസ് ലേല സ്ഥാപനത്തിൽനിന്നും കണ്ടെത്തിയത്.
Read Moreന്യൂനമർദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത; സംസ്ഥാനത്ത് മഴ ശക്തമാകും; മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് നിർദേശം
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുളളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreപോര് തുടരുമ്പോഴും ഊഷ്മള ബന്ധത്തിന് ശ്രമം തുടരുന്നു; വിസി നിയമനത്തിൽ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. വിസി നിയമനകാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ നീക്കങ്ങള്‍ നടത്തുണ്ട്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേരള സര്‍വകലാശാല വിസി നിയമനത്തിലാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റവും അവസാനം പോര് നടന്നത്. വിസി നിയമന രീതി ആകമാനം മാറ്റിമറിക്കുന്ന നിയമഭേദഗതി ഓര്ഡിനന്സാക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചു. സര്‍വകലാശാല പ്രതിനിധിയെ നല്കാത്തതിനാല് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം നിയമിക്കണമെന്നാണ് ഭേദഗതിയുടെ കരട് പറയുന്നത്. എന്നാല്‍ ഇതടക്കം 11 ഭേദഗതികള്‍…
Read Moreമൂന്ന് മാസം കൂടി വീട്ടിലിരിക്ക്; മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ പുറത്തായ ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ വീണ്ടും നീട്ടി
തിരുവനന്തപുരം: ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി സർക്കാർ. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണ് മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു സസ്പെൻഷൻ. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ ഒമ്പതു മാസത്തിലേറെയായി ലക്ഷ്മണ സസ്പെൻഷനിലാണ്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിച്ചത്. മോണ്‍സണുമായി അടുത്ത ബന്ധമുണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണയെ കഴിഞ്ഞ വർഷം നവംബർ 10ന് സസ്പെൻഡ് ചെയ്തത്. തട്ടിപ്പ് കേസിൽ ഉന്നത ഉദ്യോഗസ്ഥന് മോൻസനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേർത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ! പാണാവള്ളി ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീ പിടിച്ച സംഭവം; കതിനപ്പുരയ്ക്ക സമീപം വെൽഡിംഗ് ജോലികൾ ചെയ്തപ്പോഴുണ്ടായ അബദ്ധം
പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീ പിടിച്ച് അഞ്ചു പേർ ആശുപത്രിയിൽ. ഗുരുതരമായി പരിക്കേറ്റ പാണാവള്ളി ഏഴാം വാർഡ് മറ്റത്തിൽ വീട്ടിൽ എം.പി. തിലകൻ (55), പാണാവള്ളി 17-ാം വാർഡ് വാലുമ്മേൽ വീട്ടിൽ രാജേഷ് (45) എന്നിവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വാലുമ്മേൽ വീട്ടിൽ വിഷ്ണു (28), തറമേൽ വന്ദനം വീട്ടിൽ ധനപാലൻ (55), മറ്റത്തിൽ വീട്ടിൽ അരുൺ കുമാർ എന്നിവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്. ഈ മാസം നടക്കാനിരിക്കുന്ന സപ്താഹത്തോടനുബന്ധിച്ച് പ്രത്യേകം വഴിപാട് കൗണ്ടറും അനുബന്ധ ജോലികളും നടക്കുകയായിരുന്നു. കതിന നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന കരിമരുന്നിലേക്ക് വെൽഡിംഗ് റാഡിൽനിന്ന് തീപ്പൊരി വീണ് അപകടമുണ്ടായെന്നാണ് നിഗമനം. നിറച്ചുവച്ചിരുന്ന കതിനകൾ കൂട്ടമായി പൊട്ടുകയും സൂക്ഷിച്ചു വച്ചിരുന്ന കരിമരുന്നിനു തീ പിടിക്കുകയുമായിരുന്നു. കതിനകൾ പൊട്ടിത്തെറിച്ച് കെട്ടിടം ഭാഗികമായി തകർന്നു. അപകടത്തിൽപ്പെട്ടവരുടെ…
Read Moreഅഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിന് കര്‍ഷക സംഘടനകള്‍ ! രാജ്യസുരക്ഷയ്ക്ക് ദോഷമെന്ന് രാകേഷ് ടികായത്ത്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഓഗസ്റ്റ് ഏഴു മുതല്‍ 14 വരെ വിവിധ സംസ്ഥാനങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത കര്‍ഷക സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുക. മക്കളെ രാജ്യസേവനത്തിന് അയയ്ക്കുന്ന കര്‍ഷക മാതാപിതാക്കള്‍ക്ക് പദ്ധതി തിരിച്ചടിയാണെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു. കര്‍ഷക കുടുംബങ്ങള്‍ക്കും മാത്രമല്ല രാജ്യസുരക്ഷയ്ക്കും പദ്ധതി ദോഷകരമാണെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു.
Read Moreവനിതയെ അപമാനിച്ച ബിജെപി നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചു ! സംഭവം യുപിയില്‍…
വനിതയെ അപമാനിച്ച ബിജെപി കിസാന്‍മോര്‍ച്ച നേതാവിന്റെ കെട്ടിടം ബുള്ഡോസറുമായിട്ടെത്തി പൊളിച്ച് നീക്കി അധികൃതര്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോയിഡയിലെ സെക്ടര്‍-93 ബിയിലുള്ള ഗ്രാന്‍ഡ് ഒമാക്സ് സൊസൈറ്റിയില്‍ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന് നേരെ ജില്ലാ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടി. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ അധികൃതര്‍ ശ്രീകാന്ത് ത്യാഗിയുടെ വസ്തുവിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. നിലവില്‍ കിസാന്‍മോര്‍ച്ച നേതാവായ ശ്രീകാന്ത് ത്യാഗി ഒളിവിലാണ്. ഹൗസിംഗ് സൊസൈറ്റിയില്‍ ബഹളം സൃഷ്ടിച്ച ത്യാഗിയുടെ അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ പോലീസ് ത്യാഗിക്കെതിരെ ഗുണ്ടാനിയമം ചുമത്തി. കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് ത്യാഗിയും ഹൗസിംഗ് സൊസൈറ്റിയില്‍ താമസക്കാരിയായ വനിതയും തമ്മില്‍ വൃക്ഷത്തൈകള്‍ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ത്യാഗി ഹൗസിംഗ് സൊസൈറ്റിയില്‍ ചില വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുകയും നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സ്ത്രീ അതിനെ എതിര്‍ക്കുകയുമായിരുന്നു. സംഭവം നടന്നപ്പോള്‍ ത്യാഗി…
Read Moreബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദം രൂപപ്പെട്ടു. ഇത് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. കൂടാതെ മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതുമാണ് ശക്തമായ മഴയ്ക്ക് കാരണം.അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385.18 അടിയായി ഉയർന്നു. ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാനാണ് തീരുമാനം. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നു. ഇപ്പോൾ 138.75 അടിയാണ് ജലനിരപ്പ്. നിലവിൽ മൂന്ന് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഒരു ലക്ഷം…
Read Moreന്റെ കണ്ണാ…വര്‍ഗീയമായ പരിപാടികളില്‍ പോകുന്നതിനുമാത്രമാണ് പാര്‍ട്ടി വിലക്ക്; ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിന്റെ കാരണം വിശദീകരിച്ച് മേയർ ബീനാ ഫിലിപ്പ്
സ്വന്തം ലേഖകന്‍കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ഡോ. ബീനാഫിലിപ്പ് വിവാദത്തില്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയര്‍ സംബന്ധിച്ചത്. അമ്മമാര്‍ പങ്കെടുപ്പിച്ച പരിപാടി എന്ന നിലയ്ക്കാണ് താന്‍ പങ്കെടുത്തതെന്നും തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും മേയര്‍ പിന്നീട് പ്രതികരിച്ചു. കുട്ടികളെ നന്നായി നോക്കുന്നത്…കോഴിക്കോട് ചിന്മയ വിദ്യാലയത്തിലാണ് മാതൃസമ്മേളനം ഒരുക്കിയിരുന്നത്. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. കേരളത്തിലെ ശിശു പരിപാലനത്തെ കുറ്റപ്പെടുത്തിയ മേയര്‍ ഉത്തരേന്ത്യയിലാണ് കുട്ടികളെ നന്നായി നോക്കുന്നതെന്ന് പറഞ്ഞിരുന്നു. ശ്രീകൃഷ്ണ രൂപം മനസില്‍ ഉണ്ടാകണമെന്നും പുരാണ കഥാപാത്രങ്ങളെ മനസിലേക്ക് ഉള്‍ക്കൊള്ളണമെന്നും മേയര്‍ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഉണ്ണിക്കണ്ണനേടു ഭക്തിയുണ്ടായാല്‍ ഒരിക്കലും കുട്ടികളോടു നമ്മള് ദേഷ്യപ്പെടില്ലെന്നും അവര്‍ പ്രസംഗിച്ചിരുന്നു. വർഗീയമായി ഒന്നുമില്ല- മേയർസിപിഎം പ്രതിനിധിയായ മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിക്ക് എത്തിയത് വിവാദമായതോടെയാണ് മേയര്‍ ഇന്ന് വിശദീകരണവുമായി എത്തിയത്.…
Read More