മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷ സാ​​​യു​​​ധ​​​സേ​​​ന​​​യ്ക്ക്; സ്വ​​​പ്ന​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു പിന്നാലെയാണ് സെഡ് പ്ല​​​സ് സു​​​ര​​​ക്ഷ​​​

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ക​​​ന​​​ത്ത സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷ സാ​​​യു​​​ധ​​​സേ​​​ന​​​യ്ക്കു കൈ​​​മാ​​​റി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ യാ​​​ത്ര​​​ക​​​ളി​​​ലും പ​​​രി​​​പാ​​​ടി​​​കളിലും ദ്രു​​​ത​​​ക​​​ർ​​​മ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും നി​​​യോ​​​ഗി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ​​​വും ബി​​​ജെ​​​പി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ണു ന​​​ട​​​പ​​​ടി. സെഡ് പ്ല​​​സ് സു​​​ര​​​ക്ഷ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ക്ലി​​​ഫ്ഹൗ​​​സി​​​ലും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലും സാ​​​യു​​​ധ ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ൾ, ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ്, എ​​​സ്ഐ​​​എ​​​സ്എ​​​ഫ്, ദ്രു​​​ത​​​ക​​​ർ​​​മ​​​സേ​​​ന എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ അ​​​റു​​​നൂ​​​റോ​​​ളം പോ​​​ലീ​​​സു​​​കാ​​​രെ നി​​​യോ​​​ഗി​​​ച്ചു.

Read More

ഇ​വ​ന്‍ എ​ന്നെ ആ​ക്ര​മി​ച്ചു…​റോ​ഡി​ലി​ട്ടു വ​ലി​ച്ചി​ഴ​ച്ചു…​റേ​പ്പ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു ! ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി…

രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ ത​നി​ക്കു നേ​രെ​യു​ണ്ടാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി ചി​ത്ര​കാ​രി ആ​ലീ​സ് മ​ഹാ​മു​ദ്ര. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ എ​ട്ട​ര​യോ​ടെ കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം ബ​സ് ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്കു ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ തെ​രു​വു വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​ത്ത ഇ​ട​ത്തു വ​ച്ചാ​ണ് ത​നി​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ആ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ളു​ടെ ചി​ത്രം സ​ഹി​ത​മാ​ണ് ആ​ലീ​സി​ന്റെ കു​റി​പ്പ്. ആ​ലീ​സി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ… ഇ​വ​ന്‍ റേ​പ്പി​സ്റ്റ് ഇ​ന്ന​ലെ രാ​ത്രി 8.30 ന് ​കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം ബ​സ്സ് ഇ​റ​ങ്ങി എ​ന്റെ വീ​ട്ടി​ലേ​യ്ക്ക് ന​ട​ന്നു വ​രു​ന്ന വ​ഴി​യി​ല്‍ ഞാ​ന്‍ അ​റി​യാ​തെ ഇ​വ​ന്‍ എ​ന്നെ ഫോ​ളോ ചെ​യ്തി​രു​ന്നു. ജം​ഗ്ഷ​ന്‍ വി​ട്ട് ഇ​ട​വ​ഴി​യി​ലേ​യ്ക്ക് തി​രി​ഞ്ഞ​പ്പോ സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത ഇ​ട​ത്തേ​യ്ക്ക് എ​ത്തി​യ​തും ഇ​വ​ന്‍ എ​ന്നെ ആ​ക്ര​മി​ച്ചു റേ​പ്പ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു. റോ​ഡി​ലി​ട്ടു വ​ലി​ച്ചി​ഴ​ച്ചു. അ​വ​നെ ഞാ​ന്‍ ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച​ല​റി. എ​ന്റെ അ​ല​ര്‍​ച്ച​യി​ല്‍ ആ​ളു​ക​ള്‍…

Read More

യുവതിക്ക് പിന്നിൽ വമ്പൻമാരോ? മുണ്ടക്കയത്ത് നിന്ന് തട്ടിയത് ലക്ഷങ്ങൾ; മാനഹാനിഭയന്ന് പരാതി നൽകാൻ മടിച്ച് ഇരകൾ

മു​ണ്ട​ക്ക​യം: സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു മു​ണ്ട​ക്ക​യ​ത്ത് വ​ൻ ത​ട്ടി​പ്പ്.മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ വ​നി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ള്ള​ത്. വീ​ട്ട​മ്മ​മാ​രും ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​മാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​രി​ക്കു​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ മാ​ന​ഹാ​നി ഭ​യ​ന്നു പു​റംലോ​ക​ത്തെ അ​റി​യി​ക്കാ​ത്ത​താ​ണ് ഇ​വ​ർ​ക്കു വ​ള​മാ​കു​ന്ന​ത്. എ​ട​ത്വ, പ​ത്ത​നാ​പു​രം, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, മു​ണ്ട​ക്ക​യം, കോ​രു​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യാ​ണ് സൂ​ച​ന. നി​ര​വ​ധി പ​രാ​തി​ക​ൾമു​ണ്ട​ക്ക​യം പോ​ലീ​സി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ സ്ത്രീ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. ട്രൈ​ബ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍​നി​ന്ന് വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പു​കാ​രി ആ​ളു​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. വാ​യ്പ ആ​വ​ശ്യ​ക്കാ​ര​നാ​ണെ​ന്ന​റി​ഞ്ഞാ​ല്‍ വാ​യ്പ സം​ഘ​ടി​പ്പി​ക്കാ​ൻ ചെ​ല​വി​നാ​യി പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് ആ​യി​രം മു​ത​ല്‍ ല​ക്ഷം രൂ​പ​വ​രെ ഇ​വ​ര്‍ പ​ല​ത​വ​ണ​ക​ളാ​യി വാ​ങ്ങി​യെ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ചി​ല​ര്‍​ക്കു വാ​യ്പ സം​ബ​ന്ധി​ച്ചു വ്യാ​ജ എ​ഗ്രി​മെ​ന്‍റ് ത​യാ​റാ​ക്കി പ​ക​ര്‍​പ്പു ന​ല്‍​കാ​റു​ണ്ട്. എ​ഗ്രി​മെ​ന്‍റി​ല്‍ ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്ന പേ​രി​ല്‍ സാ​ക്ഷി​യാ​യി ഒ​പ്പു​വ​ച്ചാ​ണ്…

Read More

സരിതയുമായി ബന്ധമില്ല, ഒ​രേ ജ​യി​ലി​ല്‍ കു​റ​ച്ചു​കാ​ലം ഉ​ണ്ടാ​യെ​ന്ന​ല്ലാ​തെ ത​നി​ക്ക് സ​രി​ത​യെ അ​റി​യി​ല്ല; എന്‍റെ ജീവന് ഭീഷണിയുണ്ട്..! വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ആ​വ​ർ​ത്തി​ച്ച് സ്വ​പ്നാ സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ആ​വ​ർ​ത്തി​ച്ച് സ്വ​പ്നാ സു​രേ​ഷ്. വെ​ളി​പ്പെ​ടു​ത്ത​ൽ പ്ര​തിഛാ​യ ഉ​ണ്ടാ​ക്കാ​ന​ല്ലെ​ന്നും കോ​ട​തി​ക്കു ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​ക്കു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യി​ല്ലെ​ന്നും സ്വ​പ്‌​ന സു​രേ​ഷ് പാ​ല​ക്കാ​ട് വെ​ളി​പ്പെ​ടു​ത്തി. ത​ന്നെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം. എ​ല്ലാ ര​ഹ​സ്യ​മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ആ​രും അ​വ​സ​ര​മാ​യി ക​ണ്ട് മു​ത​ലെ​ടു​ക്ക​രു​ത്. സ​രി​ത​യെ അ​റി​യി​ല്ല. ത​ന്‍റെ പ്ര​സ്താ​വ​ന സ​രി​ത അ​ട​ക്കം രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ഒ​രേ ജ​യി​ലി​ല്‍ കു​റ​ച്ചു​കാ​ലം ഉ​ണ്ടാ​യെ​ന്ന​ല്ലാ​തെ ത​നി​ക്ക് സ​രി​ത​യെ അ​റി​യി​ല്ല. പ​ക്ഷേ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് പ​ല​പ്പോ​ഴും ത​ന്‍റെ അ​മ്മ​യെ വി​ളി​ച്ചെ​ന്നും ഒ​രു സ​ഹാ​യ​വും താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സ്വ​പ്‌​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പി.​സി.​ജോ​ർ​ജ് പേ​ഴ്സ​ണ​ൽ ആ​യി ഫോ​ണി​ൽ കോ​ണ്ടാ​ക്ട് ചെ​യ്തി​രു​ന്നു. അ​ല്ലാ​തെ താ​ൻ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. പി.​സി.​ജോ​ർ​ജി​ന് താ​ൻ ഒ​ന്നും എ​ഴു​തി കൊ​ടു​ത്തി​ട്ടി​ല്ല. ഉ​ണ്ടെ ങ്കി​ൽ അ​ദ്ദേ​ഹം പു​റ​ത്ത് വി​ട​ട്ടെ​യെ​ന്നും സ്വ​പ്ന വ്യ​ക്ത​മാ​ക്കി.സ്വ​ർ​ണ​ക​ട​ത്ത്…

Read More

ആരോപണം നിലവാരമില്ലാത്തത്! സ്വ​പ്ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗം; ഇ.പി. ജയരാജൻ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ സ്വ​പ്ന സു​രേ​ഷ് ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ. ഇ​തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ർ​ഗീ​യ​ശ​ക്തി​ക​ളാ​ണ്. ആ​സൂ​ത്രി​ത ഗൂഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ വി​ശ​ദ​ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും നീ​ച​വു​മാ​ണെ​ന്നും ഇ.​പി. പ​റ​ഞ്ഞു. ആരോപണം നിലവാരമില്ലാത്തത് നി​ല​വാ​ര​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. ബി​രി​യാ​ണിച്ചെ​ന്പി​ൽ സ്വ​ർ​ണം ക​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​പ​ഹാ​സ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

സൈ​ബ​ർ പ്ര​തി​രോ​ധം മ​തി; മാ​ധ്യ​മ​പ്ര​തി​രോ​ധം വേ​ണ്ടെ​ന്ന് സി​പി​എം! സ​മ​ര​ങ്ങ​ൾ അ​ക്ര​മാ​സ​ക്ത​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്; സൈ​ബ​ർ പോ​രാ​ട്ട​ത്തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സും

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രേ സൈ​ബ​ർ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ സി​പി​എം. നി​ല​വി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​റു​പ​ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സി​പി​എം തീ​രു​മാ​നം. ഇ​ക്കാ​ര്യത്തിൽ ഘ​ട​ക​ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കു പി​ന്നി​ൽ പി.​സി. ജോ​ർ​ജി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ​ക​ളും പി.​സി. ജോ​ർ​ജും സ​രി​ത​യും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളു​മാ​ണ് സി​പി​എ​മ്മി​ന്‍റെ സൈ​ബ​റി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 2016ലെ ​ദു​ബാ​യ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ക​റ​ന്‍​സി ക​ട​ത്തി​യെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് ഉ​ന്ന​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​ക്കും ഭാ​ര്യ, മ​ക​ള്‍, ന​ളി​നി നെ​റ്റോ എ​ന്നി​വ​ര്‍​ക്കും എ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റു മ​ന്ത്രി​മാ​രു​ടെ​യും പേ​രു​ക​ള്‍ പ​ല​പ്പോ​ഴാ​യി സ്വ​പ്‌​ന സു​രേ​ഷ് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ സി​പി​എം നേ​താ​ക്ക​ൾ ആ​രും ത​ന്നെ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സൈ​ബ​ർ…

Read More

“കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം’; മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണെെന്ന് കെ. മുരളീധരൻ എംപി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരേ കെ. മുരളീധരൻ എംപി. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു വെന്നും മുരളീധരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും എത്രവലിയ ആരോപണങ്ങൾ ഉണ്ടായാലും മാധ്യമങ്ങ ളുടെ മുൻപിൽ എത്തിയിരുന്നുവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. സ്വപ്നയുടെ മൊഴിയില്‍ കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഒ​ന്നാം പ്ര​തി! സ്വ​പ്ന എ​ഴു​തി ന​ൽ​കി​യ ക​ത്തും ജോ​ർ​ജ് പു​റ​ത്തുവിട്ട് പിസി ജോര്‍ജ്‌ ​

കോ​ട്ട​യം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പി.​സി. ജോ​ർ​ജ്. ഒ​രു മു​ഖ്യ​മ​ന്ത്രി ക​ള്ള​ക്ക​ട​ത്തി​ന് നേ​രി​ട്ട് കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മെ​ന്നാ​ണ് ജോ​ർ​ജി​ന്‍റെ വി​മ​ർ​ശ​നം. ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഒ​ന്നാം പ്ര​തി. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്ന് തെളിഞ്ഞിരിക്കുന്നു. സ്വ​പ്ന എ​ഴു​തി ന​ൽ​കി​യ ക​ത്തും ജോ​ർ​ജ് പു​റ​ത്തു​വി​ട്ടു. തൈ​ക്കാ​ട് ഗ​സ്റ്റ് ഹൗ​സി​ൽ​വ​ച്ച് സ്വ​പ്ന​യെ ക​ണ്ട​തായും ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

Read More

എന്തിനാണ് പിന്നെ പണം മുടക്കി ഇതു വാരിക്കൂട്ടിയത് ? വാ​രി​യ മ​ണ​ൽ വീ​ണ്ടും പു​ഴ​യി​ലേ​ക്ക് ; പാതി ഒലിച്ചുപോയി

കൊ​ക്ക​യാ​ർ: പ്ര​ള​യ​ത്തി​ൽ ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും വ​ന്ന​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും മാ​ലി​ന്യ​ങ്ങ​ളും ഒരു പരിധിവരെ നീക്കം ചെയ്തെങ്കിലും വാരിക്കൂട്ടിയ മണൽ വീണ്ടും പുഴയിലേക്കു തന്നെ എത്തുമെന്ന് ആശങ്ക. വാ​രി​ക്കൂ​ട്ടി​യ മ​ണ​ൽ ലേ​ലം ചെ​യ്യാ​ത്ത​താണ് വിനയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വാരിക്കൂട്ടിയ മണലിൽ ഒരു ഭാഗം ഒഴുകിപ്പോയി. മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ല്ല​ക​യാ​റ്റി​ലെ​യും മ​ണി​മ​ല​യാ​റ്റി​ലെ​യും മ​ണ​ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ സം​ഭ​രി​ക്കു​ന്ന മ​ണ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലേ​ലം ചെ​യ്യു​ക​യും തു​ക​യു​ടെ 70 ശ​ത​മാ​നം അ​തതു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും 30 ശ​ത​മാ​നം റ​വ​ന്യു വ​കു​പ്പി​നും ല​ഭി​ക്കുകയും ചെയ്യുന്ന രീ​തി​യി​ലാ​യി​രു​ന്നു ആ​ദ്യം മ​ണ​ൽ നീ​ക്കംചെ​യ്യ​ൽ ആ​രം​ഭി​ച്ച​ത്. പാതി ഒലിച്ചുപോയി എ​ന്നാ​ൽ, പി​ന്നീ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ ഈ ​മ​ണ​ൽ ലേ​ലം ചെ​യ്യേ​ണ്ട​ എന്ന നി​ല​പാ​ടാ​ണ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സ്വീ​ക​രി​ച്ച​ത്. കൊ​ക്ക​യാ​ർ – മു​ണ്ട​ക്ക​യം – കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാഗങ്ങളിൽ ആ​യി​ര​ക്ക​ണ​ക്കിനു ലോ​ഡ് മ​ണ​ലാ​ണ് ഇ​ങ്ങ​നെ…

Read More

കൂട്ട മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്തു! ബിജെപി എംഎൽഎയ്ക്ക് മുട്ടന്‍പണി

ഹൈദാരാബാദ്: ഹൈദരാബാദിൽ കൂട്ട മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്ത ബിജെപി എംഎൽഎ എം. രഘുനന്ദൻ റാവുവിനെതിരെ ഹൈദാരാബാദ് പോലീസ് കേസെടുത്തു. ഒരു അഭിഭാഷകന്‍റെ പരാതിയിലാണു നടപടി. ശനിയാഴ്ചയാണ് അതിജീവിതയുടെ ചിത്രവും വീഡിയോയും ബിജെപി എംഎൽഎ പുറത്തുവിട്ടത്. പിന്നാലെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. മേയ് 28നാണ് പതിനേഴുകാരി കാറിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായത്.

Read More