സ്വന്തം ലേഖകൻപാലക്കാട്: സൈലന്റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനംവകുപ്പിലെ താൽക്കാലിക വാച്ചർ മുക്കാലി സ്വദേശി രാജനുവേണ്ടിയുള്ള(52) തെരച്ചിൽ നിർത്തിയേക്കും. ഇതു സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടാകും. വനത്തിൽ മിക്കയിടത്തും തെരച്ചിൽ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായിട്ടില്ല. ഈ മാസം മൂന്നാം തിയതി രാത്രിയാണ് രാജനെ കാണാതായത്. വനത്തിൽ ഇനി തെരച്ചിൽ നടത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നു. രാജനെ കണ്ടെത്താനായി എഴുപതോളം ക്യാമറകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. കനത്ത മഴ കൂടിയായതോടെ തെരച്ചിൽ അസാധ്യമായിരിക്കുകയാണ്. മേയ് മൂന്നാം തിയതി രാത്രി എട്ടോടെയാണ് സൈരന്ധ്രി വനം വകുപ്പ് ഷെഡിന് സമീപത്ത് നിന്നും വാച്ചർ രാജനെ കാണാതായത്. മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.സൈരന്ധ്രിയിൽ ജോലിയിലായിരുന്ന രാജൻ മൂന്നാംതിയതി രാത്രി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാൻപോയി. ബുധനാഴ്ച രാവിലെ സഹപ്രവർത്തകർ നോക്കിയപ്പോൾ രാജനെ കണ്ടില്ല.…
Read MoreCategory: Loud Speaker
എഎപി-ട്വന്റി 20 സഖ്യം യാഥാര്‍ഥ്യമായി; “തൃക്കാക്കര’യില്‍ സസ്പെന്‍സ് ബാക്കിവച്ച് കേജരിവാള്‍
ഷാജിമോന്‍ ജോസഫ്കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പേ ഏറെ പറഞ്ഞുകേട്ട എഎപി-ട്വന്റി 20 സഖ്യം ഒടുവില്‍ യാഥാര്‍ഥ്യമായെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ സഖ്യം സ്വീകരിക്കേണ്ട നിലപാട് ഇപ്പോഴും സസ്പെന്സില്തന്നെ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഖ്യം എന്തു നിലപാടാവും കൈക്കൊള്ളുകയെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ഇന്നലെ കിഴക്കമ്പലത്ത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. മാത്രമല്ല, ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും അദേഹം നടത്തിയുമില്ല. ഒരു പക്ഷെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്നോട്ടുള്ള ഗതി വിലയിരുത്തി വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇക്കാര്യത്തില്‍ നിലപാട് എടുക്കാം എന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മനസാക്ഷി വോട്ടിന് ആഹ്വാനം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇടതു, വലതു മുന്നണികളില്‍ ഇതുസംബന്ധിച്ച് വളരെയധികം ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. കേജരിവാള്‍ കേരളത്തില്‍ വരുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കുമെന്നായിരുന്നു എഎപി നേതാക്കള്‍ മുമ്പ് പറഞ്ഞിരുന്നത്. ഏറെ കരുതലോടെയും…
Read Moreപരാതിക്കാരിയുമായുള്ള ബന്ധം എന്തായിരുന്നു; സോളാർ പീഡന കേസിൽ ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ നേരത്തെ ചോദ്യം ചെയ്തതിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ചോദ്യം ചെയ്തത്. പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങൾ.സോളാർ കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതികളാക്കിയതിനു പിന്നിൽ ഗണേഷ് കുമാറാണെന്ന് ആരോപണം ഉയർന്നിരുന്നു. ലൈംഗിക പീഡന പരാതിയിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പേരുകൾ കൂട്ടിച്ചേർത്തതിനു പിന്നിലും ഗണേഷായിരുന്നെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ ഗണേഷിന്റെ പിഎയും ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കം. ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേഷിന്റെ മുൻ പിഎ പ്രദീപ് കോട്ടത്തലയ്ക്ക് സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. സോളാർ പീഡന കേസിലെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം നേരത്തെ ഹൈബി ഈഡൻ എംപിയെ ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
Read Moreഇന്നും നാളെയും കനത്ത മഴ; ഇടക്കു-എറണാകുളം ജില്ലകളിൽ റെഡ് അലർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാലവർഷം നേരത്തെയെത്തും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലും ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. 17 വരെ കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി…
Read Moreമോഡൽ ഷഹാനയുടെ മരണം; ഭര്‍ത്താവ് സജ്ജാദിന് മയക്കുമരുന്നു കച്ചവടമെന്ന് പോലീസ്; ശാരീരികമായും മാനസികമായും സജ്ജാദ് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ
സ്വന്തം ലേഖകന്‍കോഴിക്കോട്: നടിയും മോഡലുമായ ഷഹാന(20)യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദ് മയക്കുമരുന്ന് കച്ചവടക്കാരനെന്ന് പോലീസ്. ഇയാളുടെ പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ നിന്ന് കഞ്ചാവ് പൊതിയാന്‍ ഉപയോഗിക്കുന്ന കവറുകളും മയക്കുമരുന്നെന്ന് സംശയിക്കുന്ന ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഹുക്കപോലെയുള്ള പ്ളാസ്റ്റിക് നിര്‍മിത വസ്തു ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ളതാണെന്ന് സംശയമുണ്ട്. വടകരയില്‍ നിന്നുള്ള നാര്‍ക്കോട്ടിക്ക് വിദഗ്ധര്‍ ഇന്ന് വീട്ടില്‍ പരിശോധന നടത്തുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി.കമ്മിഷണര്‍ കെ.സുദര്ശന് പറഞ്ഞു. സജ്ജാദിന്റെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. മര്‍ദനമേറ്റതിന്റെ പാടുകള്‍ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സജ്ജാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളെ ഇന്ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്്േട്രറ്റ് കോടതി (അഞ്ച്)യില്‍ ഹാജരാക്കും. ഷഹാനയുടെ…
Read Moreവിലക്കിയത് പെൺകുട്ടിക്ക് ലജ്ജയുണ്ടാകാതിരിക്കാൻ’; അപമാനിച്ചെന്ന പ്രയോഗം തെറ്റാണ്; വിചിത്ര ന്യായീകരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൊതുവേദിയിലേക്ക് വരുമ്പോൾ സ്ത്രീകൾ ലജ്ജിതരാണെന്നും ഇതൊഴിവാക്കാനാണ് ആ പെൺകുട്ടിയെ സ്റ്റേജിൽ കയറ്റിയതിന് സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാർ വിമർശനം നടത്തിയതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ചെന്ന പ്രയോഗം തെറ്റാണ്. അങ്ങനെയൊന്ന് അവിടെ സംഭവിച്ചിട്ടില്ല. സ്ത്രീകൾ ലജ്ജിതരാകുന്ന മാനസിക അവസ്ഥ മനസിലാക്കിയാണ് അന്ന് സമസ്ത നേതാവ് പ്രതികരിച്ചത്. സ്റ്റേജിൽ കയറാൻ പെൺകുട്ടിക്ക് ലജ്ജയുണ്ടായതായി അദ്ദേഹം മനസിലാക്കിയിരുന്നു. ഇതോടെയാണ് കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ചത്. ഈ സംഭവത്തിൽ പെൺകുട്ടിക്കോ വീട്ടുകാർക്കോ നാട്ടുകാർക്കോ പരാതിയില്ല. രാജ്യത്തിന്റെ നന്മ മനസിലാക്കി പ്രവർത്തിക്കുന്നവരാണ് സമസ്ത അംഗങ്ങൾ. കാലോചിതമായ പ്രവർത്തനമാണ് സമസ്ത നടത്തുന്നത്. സമസ്ത മാറണമെന്ന് പുറത്തുള്ളവരല്ല പറയേണ്ടതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ ബാലാവകാശ കമ്മീഷൻ…
Read Moreഉദ്യോ ഗാർഥികൾക്കു ജോലിസ്വപ്നം, പിഎസ്സിക്കു സ്വന്തം കെട്ടിടവും; പ്രതിവർഷം കെട്ടിടവാടക 19 ലക്ഷം; തൃശൂരിലെ പിഎസ് സി ഓഫീസിനു നേരെ മുഖം തിരിച്ച് സർക്കാർ
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: പ്രതിവർഷം 19 ലക്ഷം കെട്ടിടവാടക നല്കി പിഎസ്സി ജില്ലാ ഓഫീസ് മുടിയുന്നു. ഇതിനിടെ പുതിയതായി തുടങ്ങിയ ഒാൺലൈൻ പരിശീലന കേന്ദ്രത്തിനും കൊടുക്കണം ലക്ഷങ്ങൾ (എട്ടരലക്ഷം). എന്നിട്ടും അവശ്യ സൗകര്യങ്ങൾ ഒരുക്കാനാകാതെ പിഎസ്സി ഒാഫീസ് ഞെരുങ്ങുകയാണ്. ഇതൊക്കെയറിഞ്ഞിട്ടും സ്വന്തം കെട്ടിടമെന്ന ആവശ്യം തരിന്പും ഗൗനിക്കാതെ സർക്കാർ മുഖംതിരിക്കുന്നു. രാമനിലയത്തിനു മുന്‍പിലുള്ള പട്ടികജാതി, പട്ടികവർഗ കോർപറേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്കാണ് പിഎസ്സി ഒാഫീസ് പ്രവർത്തിക്കുന്നത്. 5734 സ്ക്വയർ ഫീറ്റിനു പ്രതിമാസം 1,56,974 രൂപയാണ് വാടക. മുന്‍പ് എംജി റോഡിലായിരുന്ന ഒാഫീസ് എട്ടുവർഷമായി ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഇൗ കെട്ടിടത്തിലാണ് 1565 സ്ക്വയർഫീറ്റുകൂടി വാടകയ്ക്കെടുത്ത് ഒാൺലൈൻ പരീക്ഷാകേന്ദ്രം ആരംഭിച്ചത്. ഇൗ സ്ഥലത്തിനു പ്രതിമാസ വാടകം 69,620 രൂപ. സ്ഥല പരിമിതിമൂലം 80 പേർക്കുമാത്രമാണു ഇവിടെ ഒരേ സമയം പരീക്ഷയ്ക്കിരിക്കാനാകുക. ഇതുമൂലം ഘട്ടംഘട്ടമായോ അടുത്ത ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്കോ…
Read Moreആരാണ് പരാതി നല്‍കിയത് ? ഒസിഡി വൈദികന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; മദർ സുപ്പീരിയർ
തിരുവനന്തപുരം: ലത്തീൻ സഭാ വൈദികനെതിരെ സന്യാസിനിമാർ വനിതാ കമ്മീഷനു പരാതി നൽകി എന്ന പേരിൽ പ്രചരിക്കുന്നതു വ്യാജവാർത്തയാണെന്ന് ഒഐസി സന്യാസിനീ സമൂഹത്തിന്റെ പ്രൊവൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസിറ്റ ഒഐസി പത്രക്കുറിപ്പിൽ അറിയിച്ചു. പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. ഒഐസി സന്യാസിനീ സമൂഹത്തിന്റെ സാന്റ ബിയാട്രീസ് കോൺവന്റിൽനിന്ന് എന്ന വിധത്തിൽ ഏകദേശം ഒരു വർഷം മുമ്പ് ഇതേ രീതിയിൽ ഒരു പരാതി സംസ്ഥാന വനിതാ കമ്മീഷനു ലഭിച്ചിരുന്നു. എന്നാൽ, ആരാണ് പരാതി നൽകിയതെന്നു പോലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. നിക്ഷിപ്ത താത്പര്യക്കാരായ മറ്റാരോ സന്യാസിനിമാരുടെ പേരിൽ കെട്ടിച്ചമച്ചതാണ് പരാതി എന്ന നിഗമനത്തിലാണ് കമ്മീഷൻ അധികൃതരും ഒഐസി സന്യാസസഭാ നേതൃത്വവും എത്തിച്ചേർന്നത്. അതേ കത്തിന്റെ ചില ഭാഗങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ചില തത്പരകക്ഷികൾ വീണ്ടും വ്യാജവാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു വിഷയത്തിൽ ഒഐസി സന്യാസിനീ സമൂഹത്തിലെ ആർക്കും…
Read Moreമോഷണത്തിന് പോകുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല, കിട്ടുന്ന പണം തുല്യമായി വീതിച്ച ശേഷം പിരിയുന്നു! അന്തർജില്ല മോഷണസംഘത്തിലെ അഞ്ചു പേർ പിടിയിൽ
ഹരിപ്പാട്: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അഞ്ചംഗ സംഘം പോലീസ് പിടിയിൽ. കാവിൽപ്പടി, ഏവൂർ കണ്ണമ്പള്ളിൽ ദേവി ക്ഷേത്രങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് അന്തർ ജില്ലാ മോഷണ സംഘതിലെ അഞ്ചുപേരെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണ കേസുകളിൽ ഇവർക്കെതിരേ കേസ് രെജിസ്റ്റർ ചെയ്തു. ആലപ്പുഴ തുമ്പോളിയിൽ താമസിച്ചു വരികയായിരുന്ന കോട്ടയം സ്വദേശിയായ പൂവരണി ജോയ് എന്ന ജോസഫ്, ആലപ്പുഴ കാട്ടൂർ സ്വദേശി സെബാൻ എന്ന സെബാസ്റ്റ്യൻ, ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശി രമേശ്, ഇടുക്കി കല്ലാർ സ്വദേശി വിഷ്ണു, പത്തനംതിട്ട വാഴമുട്ടം സ്വദേശി അമ്പി എന്ന ഗിരീഷ് എന്നിവരെയാണ് കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. കഴിഞ്ഞ രണ്ടര വർഷകാലമായി തൃശൂർ മുതൽ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം…
Read Moreപ്രതീക്ഷിച്ച പുറത്താക്കല്‍! ലക്ഷ്യം മനസിലൊളിപ്പിച്ച് കെ.വി. തോമസ്; കെ.വി. തോമസ് ഇടതുവേദിയിലേക്ക് നടന്നുകയറിയത് സഖാവ് വിളികള്‍ക്കിടെ…
സ്വന്തം ലേഖകൻ കൊച്ചി: രോഗി ഇച്ഛിച്ചതും വൈദ്യന് കല്പിച്ചതും എന്നു പറയുന്നതുപോലെയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ പുറത്താക്കിയ കോണ്‍ഗ്രസ് നടപടി. തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള കെ.വി. തോമസിന്റെ തീരുമാനം വന്നപ്പോള്‍ മുതല്‍ ഏതു നിമിഷവും പുറത്താക്കല്‍ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതാണ്. കണ്‍വന്‍ഷനു മുമ്പോ ശേഷമോ എന്നതു മാത്രമായിരുന്നു അവശേഷിക്കുന്ന ആകാംക്ഷ. അതിന് ഉത്തരം ഇന്നലെ കെ.വി. തോമസിന്റെ പ്രസംഗത്തിനു പിന്നാലെ കെപിസിസിസി പ്രസിഡന്റിന്റെ അറിയിപ്പായി എത്തുകയും ചെയ്തു. കെ.വി. തോമസിന്റെ ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുന്ന പല പ്രസ്താവനകളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ അദ്ദേഹത്തെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ തീരുമാനം. രക്തസാക്ഷി പരിവേഷം നല്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇടതുസ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു കണ്വന്ഷന് വേദിയിലെത്തി കോണ്‍ഗ്രസിനെതിരേ ആഞ്ഞടിക്കുകയും പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്ത…
Read More