പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഒടുവില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തിന്റെ ജില്ലാതല പരിപാടിയില്‍ നേരിട്ട അവഗണനയാണ് മന്ത്രിക്കെതിരേ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായതെന്ന് ചിറ്റയം ഗോപകുമാര്‍ രാഷ്ട്രദീപികയോടു പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി മന്ത്രിയില്‍ നിന്നു തനിക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ പരസ്യ പ്രതികരണത്തിനു തയാറായിരുന്നില്ല. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്ന ജില്ലാതല വാര്‍ഷിക പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ തന്നെ മനഃപൂര്‍വം ഒഴിവാക്കാന്‍ ശ്രമം നടന്നു. തന്നെയുമില്ല ജില്ലാതല വാര്‍ഷിക പരിപാടികള്‍ ജില്ലയിലെ മറ്റ് എംഎല്‍എമാരുമായോ എല്‍ഡിഎഫുമായോ കൂടിയാലോചന നടത്തിയല്ല ക്രമീകരിച്ചത്. മന്ത്രിസഭ വാര്‍ഷികവുമായി ബന്ധപ്പെട്ട എന്റെ കേരളം പരിപാടിയുടെ ഉദ്ഘാടന നോട്ടീസില്‍ പേരു വച്ചിട്ടുണ്ടെന്നതിന്റെ പേരില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടയാളല്ല താനെന്ന് ചിറ്റയം പറഞ്ഞു. തലേന്നു രാത്രിയാണ് ജില്ലാ കളക്ടര്‍ തന്നെ ക്ഷണിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നു താന്‍ തന്നെ തീരുമാനിച്ചതാണ്. ഇന്നലെ…
Read MoreCategory: Loud Speaker
നീന്തല്‍കുളത്തിലും മുറിയിലും വച്ച് അയാള്‍..! റഷ്യൻ പെൺകുട്ടിക്ക് ഗോവയിൽ പീഡനം; ഒരാൾ അറസ്റ്റിൽ
ഗോവ: പ്രായപൂര്‍ത്തിയാകാത്ത റഷ്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. രവി ലമണി(28) എന്നയാളെയാണ് ഗോവയിലെ പെര്‍നെം പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയിലെ ആരംബോളിലെ റിസോര്‍ട്ടില്‍ വച്ചാണ് പീഡനം നടന്നത്. ഇയാള്‍ ഈ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു. മേയ് ആറിനാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. നീന്തല്‍കുളത്തിലും മുറിയിലും വച്ചാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. രവി ലമണിക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പടെയാണ് ചുമത്തിയിരിക്കുന്നത്.
Read More10 വർഷത്തിനിടെ 300 കോടിസമ്പത്ത്! വൈദ്യൻ കൊലക്കേസിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ജീവിതം ദുരൂഹവഴിയിൽ
മലപ്പുറം: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ സ്വത്തിന്റെ ഉറവിടം തേടി പോലീസ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇയാള്‍ 300 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചതായാണ് കണക്ക്. നിലമ്പൂരിലെ വീട് വാങ്ങിയത് രണ്ട് കോടി രൂപയ്ക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആഡംബര വാഹനങ്ങളും ഇയാള്‍ വാങ്ങിയിട്ടുണ്ട്. അതേസമയം, ഇയാള്‍ക്കു കൂടുതല്‍ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ രണ്ടു പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസിനു തെളിവു ലഭിച്ചു. ഇതിനു പദ്ധതി തയാറാക്കി പകര്‍പ്പെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു. പ്രതികളുടെ ലാപ്ടോപ്പില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുംനിലമ്പൂര്: നിലമ്പൂരിലെ കവര്‍ച്ചാ കേസിലെ പരാതിക്കാരന് കൊലക്കേസിലെ പ്രധാന പ്രതിയായ സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. നിലമ്പൂര്‍ സ്വദേശിയും വയനാട്ടില്‍ വ്യവസായിയുമായ പ്രവാസി ഷൈബിന് അഷ്റഫ് ആയിരുന്നു പരാതിക്കാരന്. മൈസൂര്‍ സ്വദേശിയും…
Read Moreസുധീർ കുടുങ്ങിയിരിക്കുന്നത് ഏഴ് അടിതാഴ്ചയിൽ; സമാന്തരമായി കുഴിച്ച കുഴിയിൽ തടസമായിപാറ; കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെപുറത്തെടുക്കാൻ ശ്രമം തുടരുന്നു
ചാത്തന്നൂർ: കിണർ വൃത്തിയാക്കി കോൺക്രീറ്റ് തൊടിയിറക്കുന്നതിനിടെ തൊടികൾ ഇടിഞ്ഞു വീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കിണറിന് സമാന്തരമായി കുഴിയെടുക്കൽ നടന്നു വരികയാണ്. ഇതിനിടെ സമാന്തരമായി കുഴിച്ച കുഴിയിൽ പാറ കണ്ടെത്തിയതിനെത്തുടർന്ന് ചവറയിൽ നിന്ന് യന്ത്രങ്ങളെത്തിച്ച് പാറ പൊട്ടിക്കാനുള്ള ശ്രമം തുടരുകയാണ്. എഴുപതടിയോളം താഴ്ചയുള്ളതാണ് കിണർ. പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. നെടുമ്പന മുട്ടയ്ക്കാവ് പാകിസ്താൻ മുക്ക് പിറവന്തലഴികത്തു വീട്ടിൽ സുധീറാ(28)ണ് കിണറ്റിൽ അകപ്പെട്ടിരിക്കുന്നത്. ആദിച്ചനല്ലൂർ തഴുത്തല പുഞ്ചിരി ചിറയിൽ, കണ്ണനല്ലൂർ സ്വദേശി ബൻസിലി വാടകയ്ക്ക് നല്‍കിയിട്ടുള്ള വീട്ടിലെ കിണറ്റിൽ തൊടിയിറക്കുമ്പോഴാണ് അപകടം. കിണറുപണി കരാറെടുത്ത മുട്ടയ്ക്കാവ് സ്വദേശി അമീർ, നൗഷാദ്, ഷാനവാസ്, സാബു എന്നിവരോടൊപ്പം ജോലി ചെയ്യുകയായിരുന്നു സുധീർ. കിണറ്റിൽ തൊടി ഇറക്കവേയായിരുന്നു കിണർ ഇടിഞ്ഞത്. സുധീർ കിണറ്റിനുള്ളിലും മറ്റുള്ളവർ മുകളിലുമായി…
Read Moreഅന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവ ക്രിക്കറ്റ് താരം അറസ്റ്റിൽ; ഞെട്ടലിൽ കായികലോകം
സ്വന്തം ലേഖകൻതലശേരി: അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ യുവ ക്രിക്കറ്റ് താരം അറസ്റ്റിൽ. തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ് ജാസിമിനെ(27)യാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ പോലീസ് സംഘം ചേറ്റംകുന്നിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര, ഡൽഹി, കർണാടകം, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വേരുകളുള്ള വൻ മയക്കു മരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ജാസിമെന്ന് പോലീസ് പറഞ്ഞു. അഞ്ചു യുവതികൾമലയാളികളായ രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് യുവതികളും ഈ റാക്കറ്റിലെ കണ്ണികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും മഹാരാഷ്ട്ര പോലീസ് സൂചന നൽകി. ഇവരിൽ രണ്ട് പേർ ഡാൻസ് ബാർ നർത്തകികളാണെന്നും വിവരമുണ്ട്. ഡൽഹിയിലും രത്നഗിരിയിലും നടന്ന റെയ്ഡിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രത്നഗിരി പോലീസ് തലശേരിയിലെത്തിയത്. ജില്ലാ ക്രിക്കറ്റ് ടീമിലും സംസ്ഥാനതല മത്സരങ്ങളിലും ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള യുവ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്ത…
Read Moreമഴ വില്ലനായി പെയ്തുകൊണ്ടേയിരിക്കുന്നു; ആദ്യ വെടിക്കെട്ട് മഴ തട്ടിയെടുത്ത വിഷമത്തിൽ ലൈസൻസികൾ; കാത്തിരിക്കാം ഞായറാഴ്ച വരെ
സ്വന്തം ലേഖകൻതൃശൂർ: വേറെ ഏതു പൂരത്തിനും ഉത്സവത്തിനും പെരുന്നാളിനും വെടിക്കെട്ടു നടത്തിയാലും തൃശൂർ പൂരം വെടിക്കെട്ട് ഒരു തവണ നടത്തിയാൽ അതു മതി ഏതൊരു വെടിക്കെട്ടുകാരനും പേരും പെരുമയും അടുത്ത തലമുറയ്ക്കു വരെ കിട്ടാൻ എന്നു പറയാറുണ്ട്. പൂരങ്ങളുടെ പൂരമാണു തൃശൂർ പൂരമെന്നു പറയും പോലെ വെടിക്കട്ടുകളുടെ വെടിക്കെട്ടാണു തൃശൂർ പൂരം വെടിക്കെട്ട്. അതു നടത്താനുള്ള അവസരം ആദ്യമായി കൈവന്നിട്ട് അതു നടത്താൻ സാധിക്കാതെപോയ വിഷമത്തിലാണു പാറമേക്കാവിന്റെയും തിരുവന്പാടിയുടേയും വെടിക്കെട്ട് ലൈസൻസികൾ. പൂരം നാളിൽ കുടമാറ്റ സമയത്തു പെയ്ത മഴ ഒരു സാന്പിളായിരുന്നു വരാൻ പോകുന്ന പെരുമഴയുടെ സാന്പിൾ. അതു കണ്ടപ്പോൾ തന്നെ വെടിക്കെട്ടു കരാറുകാരുടെ മനസിൽ തീമഴ പെയ്തിരുന്നു. എങ്കിലും പ്രതീക്ഷയുടെ കുട നിവർത്തി അവർ കാത്തുനിന്നു. പക്ഷേ മഴ തിമർത്തതോടെ പാറമേക്കാവിന്റെ വർഗീസിനും തിരുവന്പാടിയുടെ ഷീനയ്ക്കും വെടിക്കെട്ടു സമയത്തു പൊട്ടിക്കാൻ കഴിയില്ലെന്ന് ഉറപ്പായി. വെടിക്കട്ടു…
Read Moreകേരളം മതഭീകരവാദത്തിന്റെ കേന്ദ്രമായി മാറി! കോഴിക്കോടുനിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്റെ തെളിവ്; കെ. സുരേന്ദ്രന്
കൊച്ചി: സംസ്ഥാനം മതഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. എല്‍ഡിഎഫിനും യുഡിഎഫിനും ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണ്. മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും ഭരണപ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. കോഴിക്കോടുനിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്റെ തെളിവാണ്. ആയുധ പരിശീലനം നിര്‍ബാധം നടത്താമെന്ന അവസ്ഥയാണിപ്പോൾ. കേന്ദ്ര ഇന്റലിജന്റ്സ് സംവിധാനം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനത്തെ പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്ത് ചെയ്താലും അതിന് മൗനാനുവാദമാണ് രണ്ട് മുന്നണികള്‍ക്കും. കേരളത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല. താലിബാന്റെ മനസാണ് പല മതസംഘടനകള്‍ക്കും. സമസ്ത നേതാവ് ഒരു പെണ്‍കുട്ടിയെ വേദിയില്‍നിന്ന് ഇറക്കിവിട്ടതിനെ എംഎസ്എഫ് പിന്തുണയ്ക്കുമ്പോള്‍ ഇടത് യുവജന സംഘടനകള്‍ക്ക് മൗനമാണ്. അതേസമയം പാലാ ബിഷപിനെതിരെയും, പി.സി. ജോര്‍ജിനെതിരെയും കേസെടുത്ത സംഭവങ്ങൾ സംസ്ഥാനത്ത് നിലനില്ക്കുന്നു. ഈ ഇരട്ട നീതി ബിജെപി തൃക്കാക്കരയില്‍…
Read Moreസംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വേനൽ മഴപ്പെയ്ത്ത് ശരാശരിക്കും മുകളിൽ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് ഇന്ന് ദുർബലമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. കോട്ടയം ജില്ലയില്‍ രാത്രി ശക്തമായ മഴയാണ് പെയ്തത്. മീനച്ചിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞു. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളിലാണ് ശക്തമായ മഴ ലഭിച്ചത്. ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. പുലര്‍ച്ചെ 2 മണിയോടെയാണ് മഴയ്ക്ക് ശമനം ഉണ്ടായത്. തൃശൂരിൽ മഴ തുടരുകയാണ്. മേയ് അവസാനിക്കാൻ മൂന്നാഴ്ചയോളം ബാക്കി നിൽക്കുന്പോഴാണ് പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ…
Read Moreമെട്രോ തൂണിനിടയില്‍ കഞ്ചാവ് ചെടി; പൂന്തോട്ടം പരിപാലിക്കുന്നവരെ ചോദ്യം ചെയ്യും; ചെടി കസ്റ്റഡിയിലെടുത്ത് എക്സൈസ് സംഘം
കൊച്ചി: മെട്രോ പില്ലറുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ രാജമല്ലിക്കൊപ്പം കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തില്‍ പൂന്തോട്ടം പരിപാലിക്കുന്ന ജീവനക്കാരെ എക്സൈസ് സംഘം ചോദ്യം ചെയ്യും. ആരെങ്കിലും മനഃപൂര്‍വം കഞ്ചാവു ചെടി നട്ടുവളര്‍ത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്. പരിസരത്തെ സിസിടിവി ഉള്‍പ്പെടെയുള്ളവയും പരിശോധിക്കും. കഴിഞ്ഞദിവസം രാത്രി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എക്സൈസ് സിഐ അന്‍വര്‍ സാദത്തും സംഘവും പാലാരിവട്ടം ട്രാഫിക് സിഗ്നലിനു സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 516-517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ നട്ടുവളര്‍ത്താന്‍ അനുവദിച്ച സ്ഥലത്തായിരുന്നു നാലുമാസം വളര്‍ച്ചയുള്ള കഞ്ചാവ് ചെടി. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ട്. ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മെട്രോ മീഡിയനിലെ പൂന്തോട്ടങ്ങളുടെ പരിപാലനം രാത്രിയാണ് നടക്കാറുള്ളത്.
Read Moreനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗമനത്തിന് മഞ്ജുവാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും; കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നു സൂചന. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും കേസിലെ സാക്ഷിയുമായ നടി കാവ്യ മാധവനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിലെ കാവ്യ മാധവന്റെ ലോക്കറുകള്‍ തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ട് പോലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. കേസിലെ പ്രതി നടന് ദിലീപിന്റെ നിര്‍ദേശപ്രകാരം കാവ്യയുടെ പേരില്‍ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സാമ്പത്തിക ഇടപാടുകള്‍ മുമ്പ് നടന്നിട്ടുണ്ടെന്നും ഇതിന്റെ പേരിലുള്ള പ്രശ്നങ്ങളും സംഭവത്തിന് കാരണമായെന്നും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.…
Read More