സ്വന്തം ലേഖകന്‍ കോഴിക്കോട്: കൂളിമാട് പാലത്തില്‍ ചവിട്ടി പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ് ഒരുങ്ങുന്നു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെയുളള ഇപ്പോഴത്തെ ആരോപണം കൂളിമാട് പാലം പണിയാണ്. കോഴിക്കോട് നിര്‍മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നത് തൃക്കാക്കരയിലും തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ് യുഡിഎഫ്. പാലാരിവട്ടം പാലം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കൂളിമാട് പാലത്തിന്റെ തകര്‍ച്ച പറഞ്ഞ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാൻ യുഡിഎഫ് നീക്കം. പൊതുമരാമത്ത് മന്ത്രിയെ പരിഹസിച്ചുളള പോസ്റ്റുകളിട്ട് നവമാധ്യമങ്ങളിലും പ്രചാരണം കൊഴുക്കുന്നുണ്ട്. പാലാരിവട്ടത്തില്‍ ലീഗ് മന്ത്രിയായിരുന്നു പ്രതിക്കൂട്ടില്‍ എന്നതിനാല്‍ തന്നെ ‘കൂളിമാട് ഉയര്‍ത്താന്‍’ ലീഗ് പ്രവര്‍ത്തകരാണ് മുന്‍പന്തിയില്‍. ഇന്നലെ കോഴിക്കോട് പിഡബ്ലുഡി ഓഫീസിലേക്കുള്‍പ്പെടെ മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് തുടര്‍ന്നും ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു കഴിഞ്ഞു. അതേസമയം, നിര്‍മാണത്തിലിരിക്കേ ബീം തകര്‍ന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തുന്നുണ്ട്.…
Read MoreCategory: Loud Speaker
കുമ്പക്കുടി സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളിന്റെ വലുപ്പവും..! സുധാകരനെതിരേ എ.എൻ.ഷംസീർ
തലശേരി: ആറു വയസുകാരന്റെ ബുദ്ധിയും ആറാളിന്റെ വലുപ്പവും ഉള്ള ആളാണ് ഇപ്പോഴത്തെ കെപി സിസി പ്രസിഡന്റ് കുമ്പക്കൂടി സുധാകരനെന്ന് എ.എൻ. ഷംസീർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുധാകരൻ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഷംസീർ. പൊതു സമൂഹത്തോട് എങ്ങനെ മാന്യമായി സംസാരിക്കണമെന്ന് കെപിസിസി പ്രസിഡന്റുമാരെ പരിശീലിപ്പിക്കാൻ എഐസിസി നേതൃത്വം തയാറാകണം. ചിന്തൻ ശിബിരം നടത്തിയതു കൊണ്ടോ രാഹുൽ ബ്രിഗേഡും സേനയും ഒന്നും ഉണ്ടാക്കിയതു കൊണ്ടോ കാര്യമില്ല. ഉദയപൂരിൽ ചിന്തൻ ശിബിരം നടക്കുമ്പോൾ പഞ്ചാബ് പിസിസി പ്രസിഡന്റ് കോൺഗ്രസിനോട് സലാം പറഞ്ഞു പോയി. കോൺഗ്രസിന്റെ ഈ കൊഴിഞ്ഞു പോക്കിൽ മനം നൊന്താണ് സുധാകരൻ ഇത്തരം പരാമർശങ്ങൾ നടക്കുന്നത്. മഹാന്മാർ ഇരുന്ന കസേരയാണ് കേരളത്തിലെ കെപിസിസി പ്രസിഡന്റേത്. സുധാകരന്റെ പ്രസ്താവനകൾ കേരളത്തിലെ കോൺഗ്രസിന് തന്നെ ബാധ്യതയായി മാറുകയാണ്. പിണറായി വിജൻ കേരളത്തിലെ മൂന്നരകോടി ജനങ്ങളുടെ പ്രീയപ്പെട്ട മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്കെതിരേയുള്ള സുധാകരന്റെ…
Read Moreമുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല; അതു മലബാറിലെ സാധാരണ പ്രയോഗം..! മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; പ്രതികരണവുമായി കെ. സുധാകരൻ
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എല്‍ഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാല്‍ 10 വോട്ട് കൂടുതല്‍ കിട്ടുമെന്നും സുധാകരന് പറഞ്ഞു. സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച പ്രയോഗമാണ്. പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ ആ പരാമര്‍ശം പിന്‍വലിക്കുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. തൃക്കാക്കരയില്‍ ഭരണ സംവിധാനം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരന് ആരോപിച്ചു. കണ്ണൂരുകാര് തമ്മില്‍ പറയുന്ന വാക്ക്: വി.ഡി സതീശന് അത്തരം വാക്കുകള്‍ കണ്ണൂരുകാര് തമ്മില്‍ സാധാരണ പറയുന്നതാണ്.…
Read Moreനടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡറിന്റെ മരണം; പങ്കാളിയെ ചോദ്യം ചെയ്യും; യുവതിയുടെ ഫോണ്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറി
കൊച്ചി: നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ആലപ്പുഴ കാവാലെ നോര്‍ത്ത് സ്വദേശി ഷെറിന് സെലിന് മാത്യു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇവരുടെ പങ്കാളിയെ പോലീസ് ചോദ്യം ചെയ്യും. യുവതിയുടെ ഫോണ്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറിയതായി പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. രതീഷ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെങ്കിലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഷെറിന് പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കള്‍ നല്കുന്ന സൂചന. കുറച്ച് ദിവസങ്ങളായി ഇവര്‍ മാനസികമായി വിഷമത്തിലായിരുന്നുവെന്നും പറയുന്നു. ഷെറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. നിലവില്‍ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചളിക്കവട്ടത്ത് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഷെറിന് അഞ്ച് വര്‍ഷമായി പാലാരിവട്ടം, തമ്മനം ഭാഗങ്ങളില്‍ താമസിച്ചുവരികയായിരുന്നു. പാ രഞ്ജിത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷം…
Read Moreസംസ്ഥാനത്ത് വരുന്ന മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്തേക്കും. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചില്‍-വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ തുടരുകയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂം തുറന്നു. 1077 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാം. എല്ലാ…
Read Moreമന്ദാരച്ചെപ്പുണ്ടോ…! ഒരേ വേഷത്തിലെത്തി മന്ത്രിയും കളക്ടറും; ഗാനമേള വേദിയില്‍ സദസിനെ കൈയിലെടുത്തത് ഇങ്ങനെ…
പത്തനംതിട്ട: ഒരേ വേഷത്തിലെത്തിയ മന്ത്രിയും കളക്ടറും ഗാനമേള വേദിയില്‍ സദസിനെ കൈയിലെടുത്തു. എന്റെ കേരളം പ്രദര്‍ശന നഗറില്‍ ഇന്നലെ രാത്രി നടന്ന ഗാനമേളയില്‍ വിധു പ്രതാപിനൊപ്പമാണ് മന്ത്രി വീണാ ജോര്‍ജും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരും ഗായകരായെത്തിയത്. മന്ദാരച്ചെപ്പുണ്ടോ…. എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനമാണ് ഇവര്‍ ആലപിച്ചത്. സ്കൂള്‍ കലോത്സവ വേദികളില്‍ മുമ്പ് തിളങ്ങിയിട്ടുള്ള മന്ത്രിയും കളക്ടറും ഗാനമേള ആസ്വദിക്കാന്‍ നേരത്തെ തന്നെ എത്തിയിരുന്നു. മൂന്നു മിനിട്ടില്‍ ഇതാ നിങ്ങളുടെ രേഖാചിത്രം; ചന്ദ്രപ്രകാശിന് ആശംസയുമായി കളക്ടറും പത്തനംതിട്ട: ഞൊടിയിടയില്‍ വ്യക്തികളുടെ ചിത്രം വരച്ചു നല്കി മേളയില്‍ തരംഗമായ ചന്ദ്രപ്രകാശ് എന്ന കലാകാരനെ കാണാന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ എത്തി. സ്നേഹോപഹാരമായി കാരിക്കേച്ചര്‍ വരച്ചു നല്കി ചന്ദ്ര പ്രകാശ്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം…
Read Moreമൂന്നു വര്‍ഷത്തിനിടെ ദേവസ്വങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയത് 327 കോടി! സര്‍ക്കാരിലേക്കു ദേവസ്വങ്ങള്‍ തുകയൊന്നും നല്‍കിയിട്ടില്ല; രേഖകളില്‍ വ്യക്തമാകുന്നത് ഇങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നല്‍കിയത് 327.06 കോടി രൂപ. തിരുവിതാംകൂര്‍, മലബാര്‍, ഗുരുവായൂര്‍, കൊച്ചിന്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകള്‍ക്കാണ് ഇത്രയും തുക നല്‍കിയത്. നാളിതുവരെ ഒരു തുകയും സര്‍ക്കാരിലേക്കു ദേവസ്വം ബോര്‍ഡുകള്‍ നല്‍കിയിട്ടില്ലെന്നും സംസ്ഥാന ദേവസ്വം വകുപ്പില്‍ നിന്നുള്ള രേഖകളില്‍ വ്യക്തമാക്കുന്നു. 2018-19 മുതല്‍ മൂന്നു വര്‍ഷം മലബാര്‍ ദേവസ്വത്തിനാണ് ഏറ്റവുമധികം തുക സര്‍ക്കാര്‍ നല്‍കിയത്, 159.27 കോടി രൂപ. വാര്‍ഷിക വിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെ മാത്രം 44.30 കോടി രൂപ മലബാര്‍ ദേവസ്വത്തിനു നല്കി. 2020-21ല്‍ പ്രത്യേക കോവിഡ് ധനസഹായമായി 20 കോടിയാണു നല്‍കിയത്. കാവ്, കുളം നവീകരണത്തിന് രണ്ടു തവണയായി 98 ലക്ഷം രൂപ മലബാര്‍ ദേവസ്വത്തിനു ലഭിച്ചു. 142.40 കോടി രൂപയാണു തിരുവിതാംകൂര്‍ ദേവസ്വത്തിനു…
Read Moreപാലം നിര്‍മിച്ചത് ഗോതമ്പ് പൊടികൊണ്ടോ ? പാലംവിവാദം കൊഴുക്കുന്നു, പ്രക്ഷോഭത്തിന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍ കോഴിക്കോട്:കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?’ ഗോതമ്പ് പൊടികൊണ്ടാണോ പാലം നിര്‍മിക്കുന്നത്… കുളിമാട് പാലനിര്മാണത്തിനിടെ തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനും പൊതുമരാമത്ത് മന്ത്രിക്കുമെതിരേ ആരോപണശരങ്ങളുമായി യുഡിഎഫും കോണ്‍ഗ്രസ് യുവനേതാക്കളും രംഗത്ത്. പാലാരിവട്ടം പാലനിര്മാണവുമായയി ബന്ധപ്പെട്ട് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെടുത്തികൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇള്‍പ്പെടെ പാല വിവാദം കൊഴുക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാലവിവാദം കയ്യില്‍ കിട്ടിയ വടിയായി യുഡിഎഫ് ഉപയോഗിക്കുകയാണ്.’ അരിപ്പൊടി കൊണ്ട് പണിത സ്കൂള്‍, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം. വൈറലായി കൂളിമാട് റിയാസ്. നല്ല ‘ഉറപ്പാണ്’ എല്‍ഡിഎഫ്’ ഇതായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണ്. ഈ പാലത്തിന്റെ നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ?…
Read Moreവിവാഹവേദിയിൽ പെണ്‍കുട്ടിയോടൊപ്പം എംഎൽഎയുടെ നൃത്തം; പദവിക്കൊത്ത് പെരുമാറണമെന്ന് വിമർശനം
പാറ്റ്ന: വിവാഹ വേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുകയും പണം അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുകയും ചെയ്ത ബിഹാറിലെ ജനതാദള്‍ എംഎല്‍എയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം. ഭഗല്പുരില് നിന്നുള്ള എംഎല്‍എ ഗോപാല്‍ മണ്ഡല് എന്നയാള്‍ക്ക് നേരെയാണ് വിമര്‍ശനം. ഫത്തേപൂരില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഒരു പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്തത്. ഗോപാല്‍ മണ്ഡല്, പെണ്‍കുട്ടിക്ക് അന്തരീക്ഷത്തിലൂടെ ചുംബനം നല്‍കുകയും തന്റെ വസ്ത്രം മുകളിലേക്ക് ഉയര്‍ത്തുകയും കൈവശമുണ്ടായിരുന്ന പണം പെൺകുട്ടിക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്ക് നേരെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. പദവിക്കൊത്ത് പെരുമാറാനും മാന്യത കാത്തുസൂക്ഷിക്കണമെന്നും ജെഡിയു നേതൃത്വം ഗോപാല്‍ മണ്ഡലിനോട് ആവശ്യപ്പെട്ടു. സംഗീതം കേട്ടപ്പോള്‍ നൃത്തം ചെയ്യാന്‍ അതിയായ മോഹം തോന്നിയെന്നും ഒരു കലാകാരനെ നൃത്തം ചെയ്യുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഗോപാല്‍ മണ്ഡല്…
Read Moreബ്രൂട്ടസേ നീയും ! യൂണിയനുമായി നേര്‍ക്കുനേര്‍ പോരാടാനിറങ്ങി മന്ത്രി ആന്റണി രാജു; കെഎസ്ആര്‍ടിസിയില്‍ സിഐടിയുവും മന്ത്രിക്കെതിരേ രംഗത്ത്…
കെഎസ്ആര്‍ടിസിയിലെ ശമ്പളവിഷയത്തില്‍ മന്ത്രിയും തൊഴിലാളി യൂണിയനുകളും നേര്‍ക്കുനേര്‍. പണിമുടക്കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതോടെ, പണിമുടക്കില്‍ പങ്കെടുക്കാതിരുന്ന സിഐടിയുവും മന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായതിനാല് കെഎസ്ആര്‍ടിസി ശമ്പളപ്രശ്നം ധനവകുപ്പിന്റെയും പരിഗണനയിലില്ല. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിനു സിഐടിയു ശ്രമിച്ചെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല. രണ്ടുദിവസത്തെ ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പണിമുടക്കുദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കെഎസ്ആര്‍ടിസിയില്‍ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പളപ്രശ്നത്തില്‍ കഴിഞ്ഞ അഞ്ചിനു പണിമുടക്കിയവരുടെ വേതനം പിടിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണു മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. പണിമുടക്കിയ ജീവനക്കാരുടെ പട്ടിക നാളെ നല്‍കാനാണു നിര്‍ദേശം. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്ക്കുമെതിരേയും നടപടിയുണ്ടാകും. തൊഴിലാളി യൂണിയനുകള്‍ക്കെതിരേ ആഞ്ഞടിച്ച്…
Read More