വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു; 30 വിദ്യാർഥികൾക്കു പ​രി​ക്ക് ;മറിഞ്ഞത് 20 അടി താഴ്ചയുള്ള തോ​ട്ടി​ലേ​ക്ക്

വ​ട​ക്കാ​ഞ്ചേ​രി (തൃ​ശൂ​ർ): അ​ക​മ​ല​യി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കു​പോ​യ ബ​സ് റോ​ഡി​ൽ നി​ന്ന് തെ​ന്നി​മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 30 വിദ്യാർഥിനികൾക്കു പ​രി​ക്കേ​റ്റു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇന്നുരാവിലെ ഏഴിനായിരുന്നു അപകടം. പെ​രു​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വിനോദയാത്ര പോ​കുകയായിരുന്ന ടൂ​റി​സ്റ്റ് ബ​സ് ടോ​റ​സ് ലോ​റി​യെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ റോ​ഡി​ൽ നി​ന്ന് തെ​ന്നി​മ​റി​ഞ്ഞ് അ​ക​മ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ം 20 അടി താഴ്ചയുള്ള തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബസ് മറിഞ്ഞ ഉടനെ കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബസിനുള്ളിൽ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെ​രി​ന്ത​ൽ​മ​ണ്ണ ആ​ന​മ​ങ്ങാ​ട് യ​ത്തീം​ഖാ​ന​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ബ​സി​ൽ 35 പെ​ൺ​കു​ട്ടി​ക​ളും മു​ത​ർ​ന്ന 15 പേ​രു​മ​ട​ക്കം 50 പേ​ർ യാ​ത്ര​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു.അപകടത്തെ തുടർന്ന് തൃശൂർ – ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും…

Read More

വൈ​ദി​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വം ! മു​സ്ലിം​ലീ​ഗ് നേ​താ​വ് പി​ടി​യി​ല്‍…​പോ​ലീ​സി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത് ത​ണു​പ്പ​ന്‍ സ​മീ​പ​ന​മെ​ന്ന് ആ​ക്ഷേ​പം…

മ​ല​പ്പു​റം എ​ട​ക്ക​ര​യി​ല്‍ വൈ​ദി​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ മി​ല്ലും​പ​ടി അ​മ്പ​ല​പ്പ​റ്റ ഷി​ഹാ​ബ് പി​ടി​യി​ലാ​യി. എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച മു​ണ്ട ഇ​മ്മാ​നു​വ​ല്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. വി. ​ഗീ​വ​ര്‍​ഗീ​സി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ഇ​ട​വ​ക​യി​ലെ ഇ​ല്ലി​ക്കാ​ട് ഭാ​ഗ​ത്തെ രോ​ഗി​ക​ളു​ടെ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ബൈ​ക്കി​ല്‍ പ​ള്ളി​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ര്‍​ദ​ന​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ദി​ക​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഉ​ട​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് പു​റ​ത്തി​റ​ങ്ങു​ക​യോ അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്റെ നി​ഷ്‌​ക്രി​യ​ത്വ​ത്തി​നും അ​റ​സ്റ്റ് വൈ​കു​ന്ന​തി​നു​മെ​തി​രെ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ടു​ന്ന​നെ​യു​ള്ള അ​റ​സ്റ്റ്.

Read More

വി​വാ​ഹം ക്ഷ​ണി​ക്കാ​ന്‍ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു! പി​ന്നീ​ട് രാ​ഷ്ട്രീ​യ നേ​താ​വി​ന് കാ​ഴ്ച​വ​ച്ചു…

ത​ന്റെ വി​വാ​ഹം ക്ഷ​ണി​ക്കാ​നാ​യി ക്ഷ​ണ​ക്ക​ത്തു​ക​ളു​മാ​യി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ 18കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യി പ​രാ​തി. മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും രാ​ഷ്ട്രീ​യ നേ​താ​വി​ന് കാ​ഴ്ച​വെ​യ്ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി​യി​ല്‍ ഏ​പ്രി​ല്‍ 18നാ​ണ് സം​ഭ​വം. ഏ​പ്രി​ല്‍ 21ന് ​ന​ട​ക്കാ​നി​രു​ന്ന ത​ന്റെ വി​വാ​ഹ​ത്തി​ന്റെ ക്ഷ​ണ​ക്ക​ത്തു​ക​ള്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ ന​ല്‍​കാ​നാ​യി വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് പ​രാ​തി. തു​ട​ര്‍​ന്ന് രാ​ഷ്ട്രീ​യ നേ​താ​വി​ന് ത​ന്നെ കാ​ഴ്ച വെ​ച്ച​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ നേ​താ​വും ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. അ​തി​ന് ശേ​ഷം ത​ന്നെ മ​റ്റൊ​രാ​ള്‍​ക്ക് വി​റ്റ​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. തൊ​ട്ട​ടു​ത്തു​ള്ള ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ മ​റ്റൊ​രാ​ളി​ന്റെ ഒ​പ്പം താ​മ​സി​ക്കാ​ന്‍ ത​ന്നെ നി​ര്‍​ബ​ന്ധി​ച്ചു. അ​വി​ടെ വ​ച്ച് യു​വ​തി ഫോ​ണി​ല്‍ വി​ളി​ച്ച്…

Read More

‘സി​ബി​ഐ-5’​നെ തി​യ​റ്റ​റി​ൽ ത​ക​ർ​ക്കാ​ൻ ശ്ര​മം ന​ട​ന്നു, പക്ഷേ..! സം​വി​ധാ​യ​ക​ൻ കെ. ​മ​ധു പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ‘സി​ബി​ഐ-5’​നെ ത​ക​ർ​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ സം​ ഘ​ടി​ത​മാ​യ കു​പ്ര​ചാ​ര​ണം ന​ട​ന്നെ​ന്ന് സം​വി​ധാ​യ​ക​ൻ കെ. ​മ​ധു. സി​നി​മ മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നും തി​യ​റ്റ​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​നും ചി​ല കോ​ണു​ക​ളി​ൽ​ നി​ന്നു ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. എ​ന്നാ​ൽ അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് യു​വാ​ക്ക​ളും കു​ടും​ബ​പ്രേ​ക്ഷ​ക​രും സി​ നി​മ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞെ​ന്നും കെ. ​മ​ധു കൂ​ട്ടി​ച്ചേ​ർ​ത്തു.  സി​ബി​ഐ സി​നി​മ​യു​ടെ അ​ണി​യ​റ ശി​ൽ​പി​ക​ളെ ആ​ദ​രി​ക്കാ​ൻ ‘അ​ഞ്ചാം വ​ര​വി​ന് ആ​ദ​രം’ എ​ന്ന പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ ദ്ദേ​ഹം.

Read More

ആനവണ്ടി ഇനി മിന്നിത്തിളങ്ങും..! കെഎ​സ്ആ​ർടിസി ര​ണ്ട് എ​ഞ്ചി​ൻ റീ ​ക​ണ്ടീ​ഷ​നിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്നു; ക​ഴു​കി വൃ​ത്തി​യാ​ക്കാ​ൻ വാ​ഷിം​ഗ് യൂ​ണി​റ്റും 

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസി ലൈ​ല​ൻഡിന്‍റെയും ടാ​റ്റ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ട് എ​ൻജിൻ റീ ​ക​ണ്ടീ​ഷ​നിം​ഗ് പ്ലാ​ന്‍റുക​ൾ സ്ഥാ​പി​ക്കു​ന്നു. വ​ർ​ക്ക് ഷോ​പ്പു​ക​ളു​ടെ ന​വീ​ക​ര​ണ​വും ഉ​ട​ൻ തു​ട​ങ്ങും. യൂ​ണി​റ്റു​ക​ളി​ലാ​യി നൂ​റോ​ളം വ​ർ​ക്ക് ഷോ​പ്പു​ക​ളു​ള്ള​ത് നി​ർ​ത്ത​ലാ​ക്കി തു​ട​ങ്ങി. ഇ​നി 22 വ​ർ​ക്ക് ഷോ​പ്പു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ. ബ​സുക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കാ​ൻ വാ​ഷിം​ഗ് യൂ​ണി​റ്റും വാ​ങ്ങും. ലൈ​ല​ൻഡിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ട​പ്പാ​ൾ റീ​ജി​ണ​ൽ വ​ർ​ക്ക് ഷോ​പ്പി​ലാ​ണ് ആ​ദ്യ​ത്തെ എ​ഞ്ചി​ൻ റീ ​ക​ണ്ടീ​ഷ​നിം​ഗ് പ്ലാ​ന്‍റ്  സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ന​ല്കു​ന്ന​തി​ന് ലൈ​ല​ൻഡിന്‍റെ എ​ൻജിനീ​യ​ർ​മാ​രും മെ​ക്കാ​നി​ക്കു​ക​ളും എ​ട​പ്പാ​ളി​ൽ എ​ത്തി ചേ​ർ​ന്നി​ട്ടു​ണ്ട്. ടാ​റ്റ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ര​ണ്ടാ​മ​ത്തെ എ​ൻജിൻ നീ ​ക​ണ്ടീ​ഷ​ൻ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യി​ൽ വ​ർ​ക്ക്ഷോ​പ്പ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക​യി​ൽ നി​ന്നാ​ണ് ആ​ധു​നി​ക രീ​തി​യു​ള്ള ബ​സ് വാ​ഷിം​ഗ് യൂ​ണി​റ്റ് വാ​ങ്ങു​ന്ന​ത് എ​ന്ന് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി…

Read More

അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം ആ​ൻ​ഡ​മാ​ൻ ദ്വീ​പു​ക​ളി​ലെ പോ​ർ​ട്ട് ബ്ലെ​യ​റി​ൽ നി​ന്ന് 380 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​സാ​നി ചു​ഴ​ലി​ക്കാ​റ്റ് തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി ആ​ന്ധ്ര-​ഒ​ഡീ​ഷ തീ​ര​ത്തേ​ക്ക് നീ​ങ്ങു​ന്നു. മ​ണി​ക്കൂ​റി​ൽ 125 കി​ലോ​മീ​റ്റ​റാ​ണ് കാ​റ്റി​ന്‍റെ വേ​ഗം. അസാനി ക​ര തൊ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു. വ​ട​ക്ക​ൻ ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ, ബം​ഗാ​ളി​ന്‍റെ തെ​ക്ക​ൻ തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​കും. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​ർ സു​ര​ക്ഷി​ത​മാ​യ തീ​ര​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ഇ​ന്നും തു​ട​രും. മ​ദ്ധ്യ​കേ​ര​ള​ത്തി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​മാ​ണ് മ​ഴ​യ്ക്ക് സാ​ദ്ധ്യ​ത. നാ​ളെ രാ​വി​ലെ വ​രെ കേരളത്തിൽ സാ​മാ​ന്യം വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. ചൊ​വ്വാ​ഴ്ച​യ്ക്ക് ശേ​ഷം അ​സാ​നി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി കു​റ​യും. പി​ന്നീ​ട് വ​ട​ക്ക​ൻ ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ തീ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി ദു​ർ​ബ​ല​മാ​കും. കേരളത്തിൽ…

Read More

സർക്കാർ ഔട്ട്ലറ്റുകൾ വഴി കുറഞ്ഞ മദ്യം ലഭ്യമല്ല; വ്യാ​ജ​മ​ദ്യ വി​ൽ​പ​ന വ്യാ​പ​ക​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് എ​ക്സൈ​സ് മു​ന്ന​റി​യി​പ്പ്

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ജ​​​മ​​​ദ്യ വി​​​ൽ​​​പ​​​ന വ്യാ​​​പ​​​ക​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് എ​​​ക്സൈ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​തേ തു​​​ട​​​ർ​​​ന്ന് എ​​​ക്സൈ​​​സ് സം​​​സ്ഥാ​​​ന​​​ത്തു ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. സ്പി​​​രി​​​റ്റ് വി​​​ല ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ വി​​​ല കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നം ക​​​ന്പ​​​നി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​താ​​​ണ് വ്യാ​​​ജ മ​​​ദ്യ​​​വി​​​ൽ​​​പ​​​ന വ്യാ​​​പ​​​ക​​​മാ​​​കാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് എ​​​ക്സൈ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ. സ്പി​​​രി​​​റ്റി​​​ന്‍റെ വി​​​ല 53 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 75 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മ​​​ദ്യ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​ല ഉ​​​യ​​​ർ​​​ത്തി​​​യി​​​ല്ല. ഇ​​​തേ തു​​​ട​​​ർ​​​ന്നു വി​​​ല കു​​​റ​​​ഞ്ഞ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ മ​​​ദ്യ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്കാ​​​ൻ മ​​​ദ്യ​​​ക​​​ന്പ​​​നി​​​ക​​​ൾ ത​​​യാ​​​റാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബി​​​വ​​​റേ​​​ജ​​​സ്, ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔട്ട്‌ലെറ്റു​​​ക​​​ൾ വ​​​ഴി വി​​​ല കു​​​റ​​​ഞ്ഞ മ​​​ദ്യം ല​​​ഭി​​​ക്കാ​​​താ​​​കു​​​ന്ന​​​തോ​​​ടെ വ്യാ​​​ജ മ​​​ദ്യ​​​ത്തി​​​ലേ​​ക്ക് തി​​​രി​​​യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​തു ത​​​ട​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന ലോ​​​ബി​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​വും നി​​​രീ​​​ക്ഷ​​​ണ​​​വും എ​​​ക്സൈ​​​സ് ശ​​​ക്ത​​​മാ​​​ക്കി. എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ…

Read More

ട്വന്‍റി-20യും എഎപിയും തൃക്കാക്കരയിൽ മത്സരിക്കാനില്ല;  പിൻമാറ്റത്തെ വി.ഡി സതീശൻ സ്വാഗതം ചെയ്തതിന്‍റെ കാരണം ഇതാണ്

കൊച്ചി: തൃക്കാക്കരയിൽ ട്വന്‍റി-20യും ആംആദ്മി പാർട്ടിയും മത്സരിക്കാനില്ലാത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്വന്‍റി-20യുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. പി.വി. ശ്രീനിജൻ എംഎൽഎയെ ആയുധമാക്കി കിറ്റെക്സ് എന്ന സ്ഥാപനത്തെ സംസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യുഡിഎഫ് കൂട്ടുനിൽക്കില്ലെന്നും സതീശൻ പറഞ്ഞു.

Read More

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള​വി​ത​ര​ണം നീ​ളും ! പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങി…

ക​ഴി​ഞ്ഞ മാ​സ​ത്തി​ന് സ​മാ​ന​മാ​യി മേ​യ് മാ​സ​ത്തി​ലും കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള വി​ത​ര​ണം നീ​ളു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്. മേ​യ് ആ​റി​ന് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി​യ്ക്കി​ട​യി​ലും പ​ത്തി​ന് മു​ന്‍​പ് ശ​മ്പ​ളം ന​ല്‍​കാ​മെ​ന്ന് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ന്ത്രി​യു​ടെ വാ​ക്കി​ന് വി​ല ക​ല്‍​പ്പി​ക്കാ​തെ പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ള്‍ പ​ണി​മു​ട​ക്ക് ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​ണി​മു​ട​ക്ക് കാ​ര​ണം അ​ഞ്ച് കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഉ​ണ്ടാ​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി​യെ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന പ​ണി​മു​ട​ക്കി​ലേ​ക്ക് നീ​ങ്ങ​രു​തെ​ന്ന മ​ന്ത്രി​യു​ടെ ആ​വ​ശ്യം നി​ര​സി​ക്ക​പ്പെ​ട്ട​തോ​ടെ വേ​ത​നം ന​ല്‍​കേ​ണ്ട​ത് മാ​നേ​ജ്മെ​ന്റാ​ണെ​ന്ന ത​ല​ത്തി​ലേ​ക്ക് ഗ​താ​ഗ​ത മ​ന്ത്രി എ​ത്തി. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ളു​ടെ സ​മ​ര​ത്തി​ല്‍ സി​പി​ഐ ട്രേ​ഡ് യൂ​ണി​യ​ന്‍ പ​ങ്കെ​ടു​ത്ത​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. എ​ഐ​ടി​യു​സി യൂ​ണി​യ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ പ​ണി​മു​ട​ക്ക് ദി​വ​സം ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​ത് വി​വാ​ദ​മാ​യ​പ്പോ​ള്‍ ജോ​ലി ചെ​യ്താ​ല്‍ കൂ​ലി കി​ട്ട​ണം എ​ന്ന്…

Read More

ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും തെരഞ്ഞെടുപ്പിൽ ചർച്ചയാകും, വിശ്വാസികളുടെ വോട്ട് ബിജെപിക്കാണെന്ന്കെ. സുരേന്ദ്രൻ

  തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി എ.എൻ. രാധാകൃഷ്ണനെ തെരഞ്ഞെടുത്തത് പാർട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപി സംസ്ഥാന ഘടകം ഏകകണ്ഠമായി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ് രാധാകൃഷ്ണന്‍റെ സ്ഥാനാർഥിത്വമെന്നും പരിചയപ്പെടുത്തൽ വേണ്ടാത്ത സ്ഥാനാർഥിയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു. ഭീകരവാദ ശക്തികളെ കൈയയച്ച് സഹായിക്കുന്ന സിപിഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും സമീപനം തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട ചർച്ചാവിഷയമാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കൂടാതെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ചർച്ചയാകുമെന്നും സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Read More