രാവിലെ നടക്കാനിറങ്ങിയ സ്ത്രീകളെ പനമ്പിള്ളി നഗറില്‍ വച്ച് ഉപദ്രവിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യന് (31) കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് പോലീസ്. ഇയാള്‍ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്സാപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീലപേരില് 50ലേറെ പേരടങ്ങുന്ന അശ്ലീല ഗ്രൂപ്പ് തുടങ്ങിയതായും പോലീസ് പറയുന്നു. ദിവസവും പുലര്‍ച്ചെ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നതെന്നും പോലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്കൂട്ടറില്‍ കറങ്ങി നടന്നാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. സ്കൂട്ടറിനു നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ ഇയാളെ പിടികൂടാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. പോലീസ് അന്വേഷണം നടക്കുമ്പോഴും ഇയാള്‍ പതിവു പരിപാടികള്‍ തുടര്‍ന്നു. കടവന്ത്ര, പനമ്പിള്ളി നഗര്‍ മേഖലകളില്‍ കറങ്ങിനടന്നു സ്ത്രീകളെ നിരന്തരം…
Read MoreCategory: Loud Speaker
299 രൂപയുടെ ചുരിദാർ! ഓൺലൈൻ ആപ്പ് വഴി ചുരിദാർ ബുക്ക് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് ഒരുലക്ഷം രൂപ; സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ…
ശ്രീകണ്ഠപുരം: ഓൺലൈൻ ആപ്പ് വഴി ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. അസറുദ്ദീൻ അൻസാരി (28) യെയാണ് ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്റെ നേതൃത്വത്തിലുള്ള സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തത്. എള്ളരിഞ്ഞി സ്വദേശി രജനയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് യുവതി സിലോറി ഫാഷൻ എന്ന ഓൺലൈൻ ആപ്പ് വഴി 299 രൂപയുടെ ചുരിദാർ ബുക്ക് ചെയ്തത്. ഫോൺ പേ വഴി പണം അയച്ച് കൊടുത്തെങ്കിലും ചുരിദാർ ലഭിച്ചിരുന്നില്ല. തുടർന്ന് യുവതി ഓൺലൈൻ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോൾ പണം ലഭിച്ചില്ലെന്നും പരിശോധനയ്ക്കായി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പർ മെസേജ് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മൊബൈൽ നമ്പർ അയച്ചുകൊടുത്തതോടെ യുവതിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായാണ് പരാതി. എസ്ബിഐ യുടെ ശ്രീകണ്ഠപുരം ബ്രാഞ്ചിൽ നിന്നാണ്…
Read Moreശ്വേതയും സഹപാഠിയും പ്രണയത്തിലായിരുന്നോ? വിദ്യാർഥിനിയുടെ ആത്മഹത്യ; പോലീസ് അന്വേഷണം ആരംഭിച്ചു; പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ…
കോയന്പത്തൂർ : കോവിൽപ്പാളയത്തിൽ നീറ്റ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. കൊണ്ടയം പാളയം വാരി മെഡിക്കൽ അക്കാദമിയിലെ വിദ്യാർത്ഥിനിയായ സീർ നായ്ക്കംപ്പാളയം ശ്വേത (18) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ശ്വേത ഇവിടെ താമസിച്ചു കൊണ്ട് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരികാസ്വസ്ഥതയെ തുടർന്ന് ശ്വേത ക്ലാസിനു പോകാതെ ഹോസ്റ്റൽ മുറിയിൽ കിടക്കുകയായിരുന്നു. വൈകുന്നേരം ശ്വേതയുടെ സഹപാഠികളായ പ്രിയങ്ക, കാവ്യ എന്നിവർ ശ്വേതക്കുള്ള ഭക്ഷണവുമായി മുറിയിലേക്കു ചെന്നപ്പോൾ മുറി ഉള്ളിൽ നിന്നും പൂട്ടിയിരിക്കുന്നത് കണ്ട് ജനൽ വഴി നോക്കിയപ്പോൾ ഫാനിൽ തൂങ്ങി നില്ക്കുന്ന ശ്വേതയെ ആണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പരിശോധിച്ച ഡോക്ടർ അറയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കോവിൽപ്പാളയം പോലീസ് മരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ശ്വേതയും സഹപാഠിയും മധുരൈ സ്വദേശിയുമായിരുന്ന യോഗേശ്വരനും പ്രണയത്തിലായിരുന്നുവെന്നും ഈ…
Read Moreഅച്ഛൻ ഐസിയുവിൽ ! പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉൾപ്പെടെ വീട്ടിൽനിന്നിറക്കിവിട്ട് വീട് ജപ്തിചെയ്തു; ഒടുവില്‍ ജനപ്രതിനിധികൾ ചെയ്തത് ഇങ്ങനെ…
മൂവാറ്റുപുഴ: ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉൾപ്പെടെ വീട്ടിൽനിന്നിറക്കി വിട്ട് മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ജപ്തി നടപടി. ഇടതുമുന്നണിയുടെ നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ജനപ്രതിനിധികൾ വീട് പൂട്ടിയിരുന്ന താഴ് തകർത്ത് കുട്ടികളെ വീട്ടിൽ തിരികെ പ്രവേശിപ്പിച്ചു. പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ അജേഷ്-മഞ്ജു ദന്പതികളുടെ നാലു കുട്ടികളെയാണ് മൂവാറ്റുപുഴ അർബൻ ബാങ്കിൽനിന്നെടുത്ത വായ്പയുടെ കുടിശിക തിരിച്ചുപിടിക്കുന്നതിനുള്ള ജപ്തി നടപടികളുടെ ഭാഗമായി വീട് സീൽ ചെയ്ത് ഇറക്കിവിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. അജേഷ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ മഞ്ജുവും അജേഷിനൊപ്പം ആശുപത്രിയിലായിരുന്നു. ഇവർ വീട്ടിൽ തിരിച്ചെത്തിയശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് അയൽവാസികളും സ്ഥലത്തെത്തിയ പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല. പഞ്ചായത്ത് നൽകിയ നാല് സെന്റ് സ്ഥലത്ത് നിർമിച്ച വീടിനെതിരെയാണ്…
Read Moreകെ-റെയിൽ പദ്ധതിക്കെതിരായ പ്രചാരണം! കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ സ്വീകരിച്ചത് പിണറായിക്കു സിന്ദാബാദ് വിളിച്ച്; ഒടുവില്‍ മന്ത്രി സ്ഥലം വിട്ടു
കഴക്കൂട്ടം : കെ-റെയിൽ പദ്ധതിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി വീടു സന്ദർശനത്തിനെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ വരവേറ്റത് പിണറായിക്കു സിന്ദാബാദ് വിളിച്ച്. കഴക്കൂട്ടം വാർഡിൽനിന്നുള്ള എൽഡിഎഫ് നഗരസഭാംഗം എൽ.എസ്.കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് പിണറായിക്കു സിന്ദാബാദ് വിളിച്ച് കവിതയുടെ അച്ഛനമ്മമാരായ എൻ.ശിവരാജനും എൻ.ലീലകുമാരിയും രംഗത്തെത്തിയത്. പദ്ധതിക്കായി വസ്തു നൽകും. ഞങ്ങൾ സർക്കാരിനൊപ്പമാണ്. ആരെതിർത്താലും പദ്ധതി നടപ്പിലാകുമെന്നും വീട്ടമ്മ മന്ത്രിയോടു പറഞ്ഞു. നിങ്ങൾക്ക് ഭൂമി ഇഷ്ടം പോലെയുണ്ടെങ്കിൽ കൊടുക്കാമെന്നും പറഞ്ഞു മന്ത്രി സ്ഥലം വിട്ടു. പാർട്ടി തീരുമാനത്തിന് എതിരായ മറുപടി സിപിഎം കൗൺസിലറുടെ വീട്ടിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ല പോയതെന്നും സിപിഎമ്മിന്റെ ആസൂത്രണമായിരുന്നു പ്രതിഷേധമെന്നും വി. മുരളീധരൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Read Moreകുഞ്ഞുങ്ങളുമായി എത്തുന്ന സമരക്കാരെ മാധ്യമങ്ങൾ മഹത്വവത്കരിക്കുന്നു; സിൽവർലൈൻ പദ്ധതിയുമായി പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും ഒരുഘട്ടത്തിലും പിന്നോട്ടു പോകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. വികസന പദ്ധതികൾ നടപ്പാക്കേണ്ട സമയത്ത് തന്നെ നടപ്പാക്കേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. ഒരു കൂട്ടർക്ക് എതിർപ്പുള്ളതുകൊണ്ടു മാത്രം പദ്ധതിയിൽനിന്നു പിന്മാറാൻ കഴിയില്ല. കെ റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്ന പ്രതിഷേധക്കാരെ മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്നും ഇതു ശരിയായ രീതിയാണോ എന്നു മാധ്യമങ്ങൾ ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.
Read Moreഗുരുതര വീഴ്ച; പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് പരിശീലനം; ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഫയർഫോഴ്സ് മേധാവി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് വിഭാഗം പരിശീലനം നൽകിയത് ഗുരുതര വീഴ്ചയെന്ന് ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ട്. ആലുവയിൽ പോപ്പുലർ ഫ്രണ്ട് ബുധനാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാസേന പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത്. ഇത് ഏറെ വിവാദമായതിനെതുടർന്ന് ഫയർഫോഴ്സ് മേധാവിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മുൻകൂർ അനുമതി വാങ്ങാതെ പോപ്പുലർ ഫ്രണ്ടിന് അഗ്നിരക്ഷ സേന പരിശീലനം നൽകിയത് ഗുരുതര വീഴ്ചയാണെന്ന് ഡോ. ബി.സന്ധ്യയുടെ റിപ്പോർട്ടിൽ പറയുന്നു. ദുരന്തനിവാരണത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുൻകൂർ അനുമതി വാങ്ങാതെയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘടനകൾക്ക് ഫയർഫോഴ്സ് പരിശീലനം നൽകാറില്ല. ഉന്നത ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി വാങ്ങാതെ പരിശീലനം നൽകിയതിന് ഫയർഫോഴ്സിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും…
Read Moreബലി ബലി ബലി കോഴി ബലി..! ശ്രീകുരുംബ ക്ഷേത്രത്തിൽ കോഴി ബലി നടത്തി യുവാക്കൾ; രണ്ടു പേരെ കൈയോടൊ പൊക്കി പോലീസ്
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ക്ഷേത്രത്തിൽ വീണ്ടും കോഴി ബലി. നിരോധനം ലംഘിച്ചാണ് കോഴി ബലി നടത്തിയത്. ആദിത്യനാഥ് സുരേന്ദ്രൻ, സുനിൽ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലിൽ കോഴിയെ അറുത്തത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയാണ് സംഭവം. വടക്കെ നടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മീനഭരണിയാഘോഷത്തിനു കോഴിയെ ബലിയറക്കുന്ന പതിവുണ്ട്. ജന്തുബലി നിരോധന നിയമപ്രകാരം ഇതു നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇവിടെ കോഴിയെ ബലി നൽകിയിരുന്നു.
Read Moreനടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും ഉടൻ ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ സഹോദരന് അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് ഇന്ന് തന്നെ നോട്ടീസ് നല്‍കുമെന്നാണ് സൂചന. ക്രൈംബ്രാഞ്ച് എസ്പി സോജന്, ഡിവൈഎസ്പി ബൈജു പൗലോസ്, എഡിജിപി എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ഇവരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ അസൗകര്യം അറിയിച്ചു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോയത്.
Read Moreപോപ്പുലര്‍ ഫ്രണ്ടിന് ഫയർഫോഴ്സ് പരിശീലനം! വകുപ്പുതല അന്വേഷണം; ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യ വിശദീകരണം തേടി
ആലുവ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലുവയില്‍ സംഘടിപ്പിച്ച റെസ്ക്യൂ ആന്‍ഡ് റിലീഫ് എന്ന പരിപാടിയുടെ സംസ്ഥാതല ഉദ്ഘാടന ചടങ്ങില്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് വിവാദത്തിലേക്ക്. ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യ വിശദീകരണം ആവശ്യപ്പെട്ടു. മാര്‍ച്ച് 30ന് വൈകിട്ട് ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളിലായിരുന്നു പരിപാടി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോടൊപ്പം ഫയര്‍ ഫോഴ്സിന്റെ ആലുവ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വേദി പങ്കിട്ടതാണ് പരാതിക്കിടയാക്കിയത്. എന്നാല്‍ റെസ്ക്യൂ പരിശീലനം നല്‍കുന്നതിനാണ് തങ്ങളെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വിശദീകരണം കിട്ടിയ ശേഷം പരിശീലനം നല്കിയ ഉദ്യോഗസ്ഥരോടാണ് ഫയര്‍ഫോഴ്സ് മേധാവി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ. എ രാഹുല്‍ദാസ്, എം. സജാദ് എന്നിവരോട് ആവശ്യപെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍ ഉണ്ടാകുക. വിവാദം വെറുതെയെന്ന് അതേസമയം…
Read More