അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തി! നാ​​ൽ​​പ്പ​​ത്തി​​യാ​​റു​​കാ​​ര​​നെ സ്ത്രീ​​ക​​ൾ മ​​ര​​ത്തി​​ൽ കെ‌​​ട്ടി​​യി​​ട്ട​​ശേ​​ഷം ത​​ല്ലി​​ക്കൊ​​ന്നു

അ​​ഗ​​ർ​​ത്ത​​ല: ത്രി​​പു​​ര​​യി​​ൽ അ​​ഞ്ചു​​വ​​യ​​സു​​കാ​​രി​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ നാ​​ൽ​​പ്പ​​ത്തി​​യാ​​റു​​കാ​​ര​​നെ സ്ത്രീ​​ക​​ൾ മ​​ര​​ത്തി​​ൽ കെ‌​​ട്ടി​​യി​​ട്ട​​ശേ​​ഷം ത​​ല്ലി​​ക്കൊ​​ന്നു. ധ​​ലാ​​യി ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. കൊ​​ല​​ക്കേ​​സി​​ൽ എ​​ട്ടു വ​​ർ​​ഷം ത‌​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച​​യാ​​ളാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി അ​​മ്മ​​യ്ക്കൊ​​പ്പം മ​​ത​​പ​​ര​​മാ​​യ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ പെ​​ൺ​​കു​​ട്ടി​​യെ ഇ​​യാ​​ൾ തൊ​​ട്ട​​ടു​​ത്തു​​ള്ള കാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി. പെ​​ൺ​​കു​​ട്ടി​​യെ അ​​വി​​ടെ ഉ​​പേ​​ക്ഷി​​ച്ച​​ശേ​​ഷം പ്രതി പോ​​യി. കു​​ട്ടി​​യു​​ടെ ക​​ര​​ച്ചി​​ൽ​​കേ​​ട്ട് എ​​ത്തി​​യ സ​​മീ​​പ​​വാ​​സി​​ക​​ൾ കു​​ട്ടി​​യെ സ​​മീ​​പ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പ്ര​​തി​​യെ പി​​ടി​​കൂ​​ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഗ്രാ​​മ​​വാ​​സി​​ക​​ൾ ഗ​​ന്ദാ​​ചെ​​റാ-​​അ​​മ​​ർ​​പു​​ർ ഹൈ​​വ് ഉ​​പ​​രോ​​ധി​​ച്ചി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​രു സം​​ഘം സ്ത്രീ​​ക​​ൾ തൊ​​ട്ട​​ടു​​ത്തു​​ള്ള ഗ്രാ​​മ​​ത്തി​​ൽ​​നി​​ന്നു പ്ര​​തി​​യെ പി​​ടി​​കൂ​​ടി. ഇ​​യാ​​ളെ മ​​ര​​ത്തി​​ൽ കെ​​ട്ടി​​യി​​ട്ട് നി​​ർ​​ദ​​യം മ​​ർ​​ദി​​ച്ചു. പ്ര​​തി​​യെ ആ​​ശു​​പ​​ത്രി​​യെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.

Read More

ദി​ലീ​പി​ന് തി​രി​ച്ച​ടി! അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ​യി​ല്ല; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി; ഫോ​ണി​ല്‍ നി​ന്ന് ക​ള​ഞ്ഞ​ത് സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നു ദിലീപ്‌

കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. കേ​സി​ലെ തെ​ളി​വു​ക​ൾ ദി​ലീ​പ് ന​ശി​പ്പി​ച്ചു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. അ​തേ​സ​മ​യം, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യോ വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സു​മാ​യോ ബ​ന്ധ​പ്പെ​ട്ട ഒ​രു തെ​ളി​വു​ക​ളും ത​ന്‍റെ ഫോ​ണി​ൽ​നി​ന്ന് ന​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ ദി​ലീ​പ് വി​ശ​ദീ​ക​രി​ക്കു​ന്നു.. ഫോ​ണി​ല്‍ നി​ന്ന് ക​ള​ഞ്ഞ​ത് സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും കേ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ​ന്ദേ​ശ​ങ്ങ​ളാ​ണ് ക​ള​ഞ്ഞി​ട്ടു​ള്ള​തെ​ന്നും ദി​ലീ​പ് കോ​ട​തി​യെ അ​റി​യി​ച്ചു. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​ല്‍ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ശ​ദീ​ക​ര​ണ​വും ത​മ്മി​ല്‍ വൈ​രു​ധ്യ​ങ്ങ​ളും ഉ​ണ്ടെ​ന്നും ലാ​ബി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മി​റ​ര്‍ ഇ​മേ​ജും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ത​മ്മി​ല്‍ വ്യ​ത്യാ​സ​മി​ല്ലെ​ന്നും ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

Read More

ആ പുലി വീണ്ടുമെത്തി; മരക്കൊന്പിലേക്കു കുതിച്ചുകയറി കോഴിയെ പിടിച്ചു, ഭീതിയിൽ വീട്ടുകാർ

ധോണി (പാലക്കാട്): കഴിഞ്ഞ ദിവസം പുലി രാതിയിൽ എത്തി കോഴിയെ പിടിച്ച വീട്ടിൽ വീണ്ടും പുലി എത്തി. രാത്രിയിൽ എത്തിയ പുലി വീണ്ടും കോഴിയെ പിടിച്ചുകൊണ്ടുപോയി. സിസി ടിവിയിലെ ദൃശ്യങ്ങൾ കണ്ടു നടുങ്ങിയിരിക്കുകയാണ് വീട്ടുകാർ. പാലക്കാട് ധോണിയിലെ വെട്ടം തടത്തിൽ ടി.ജി.മാണിയുടെ വീട്ടിലാണ് വീണ്ടും പുലി ആക്രമണം നടത്തിയത്. പുലർച്ചെ രണ്ടേമുക്കാലോടെയാണ് പുലി എത്തിയത്. പുലി പതുങ്ങി അടുക്കള ഭാഗത്തേക്കു വരുന്നതു ദൃശ്യങ്ങളിൽ കാണാം. തുടർന്നു കോഴിക്കൂടിനു സമീപം അല്പം സമയം ചുറ്റിത്തിരിഞ്ഞു. തുടർന്നു കോഴികൾ ഇരിക്കുന്ന മരക്കൊന്പിലേക്കായി നോട്ടം. അല്പസമയം ഇവിടെ വീക്ഷിച്ചു കോഴികൾ മരക്കൊന്പുകളിൽ ഇരിക്കുന്നത് കണ്ടെത്തിയ ശേഷം താഴെ നിന്ന് അതിവേഗം പുലി മരക്കൊന്പിലേക്ക് ചാടിക്കയറി. കോഴികൾ കൊക്കി ബഹളം കൂട്ടിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഒരു കോഴിയെ കടിച്ചെടുത്ത പുലി താഴേക്കു ചാടി ഒാടിമറയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കോഴിയെ പിടിക്കാൻ പുലി വീണ്ടുമെത്തിയതോടെ മാണിയുടെ…

Read More

അമേരിക്കയിലെ ചാ​രി​റ്റി വീ​സ ന​ല്‍​കാം..! പാസ്റ്റര്‍ ബാബുജോണ്‍ മുങ്ങിയത് ലക്ഷങ്ങളുമായി; തട്ടിപ്പിന് ഇരയായത് നിരവധിപേര്‍

പ​ത്ത​നം​തി​ട്ട: അ​മേ​രി​ക്ക​ന്‍ വീ​സ വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ല്‍ നി​ന്നായി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ തി​രു​വ​ല്ല സ്വ​ദേ​ശി ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ നാ​ളെ തി​രു​വ​ല്ല​യി​ല്‍ മാ​ര്‍​ച്ചു ന​ട​ത്തു​മെ​ന്ന് ആ​ക‌്ഷ​ന്‍ കൗ​ണ്‍​സി​ല്‍ നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ര്‍ ബാ​ബു ജോ​ണാ​ണ് അ​മേ​രി​ക്ക​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെയ്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 45 ല്‍ ​അ​ധി​കം പേ​രി​ല്‍ നി​ന്നായി ര​ണ്ടു കോ​ടി​യോ​ളം​രൂ​പ വാ​ങ്ങി​യ​ത്. നാ​ളെ രാ​വി​ലെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ തി​രു​വ​ല്ല ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് റെ​യി​ൽവേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ബാ​ബു ജോ​ണി​ന്‍റെ വീ​ട്ടി​ലേ​ക്ക് മാർച്ച് നടത്തും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലുള്ള​വ​രി​ല്‍നി​ന്ന് ചാ​രി​റ്റി വീ​സ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് പാ​സ്റ്റ​ര്‍ ബാ​ബു ജോ​ണും സ​ഹാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​നും ചേ​ര്‍​ന്ന് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ജ​യ​ച​ന്ദ്ര​നാ​ണ് ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ചു​കൊ​ടു​ത്ത​ത്. ബാ​ബു…

Read More

കീവിൽ ആക്രമണം തുടരുന്നു..! മരിയുപോളിൽ കുടുങ്ങി കിടക്കുന്നത് മൂന്നര ലക്ഷംപേർ; പിന്തുണ നൽകി പ്രധാനമന്ത്രിമാർ കീവിലെത്തി

കീ​വ്: മ​രി​യു​പോ​ൾ നഗരത്തിൽ മൂ​ന്ന​ര​ല​ക്ഷം ആ​ളു​ക​ൾ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്ന് യു​ക്രെ​യ്ൻ. റ​ഷ്യ മ​രി​യു​പോ​ളി​നെ ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​ര​ക്ഷാ ഇ​ട​നാ​ഴി ഒ​രു​ക്കി ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യെ​ങ്കി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. മി​ക്ക ആ​ളു​ക​ളും ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലാ​തെ വ​ല​യു​ക​യാ​ണ്. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​റ​വേ​റ്റാ​ൻ പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം ഭീ​തി​യി​ലും ആ​ശ​ങ്ക​യി​ലു​മാ​ണ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ. മി​ക്ക ആ​ളു​ക​ളും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വൈ​ദ്യു​തി പോ​ലും ഇ​ല്ലാ​തെ ത​റ​യി​ലും മ​റ്റും ഇ​രു​ന്നും കി​ട​ന്നു​മാ​ണ് ഒാ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കു​ന്ന​തെ​ന്നും മ​രി​യു​പോ​ൾ മേ​യ​ർ അ​റ​യി​ച്ചു. കീവിൽ ആക്രമണം തുടരുന്നു യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ ഉ​ൾ​പ്പെ​ടെ റ​ഷ്യ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം യുക്രെയ്നിലെ നി​പ്രോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. രണ്ടുപേർ കൊല്ലപ്പെട്ടു പ​ടി​ഞ്ഞാ​റ​ൻ കീ​വി​ൽ…

Read More

ദു​ൽ​ഖ​ർ സ​ൽ​മാ​നും നി​ർ​മാ​ണ ക​മ്പ​നി​ക്കും ഫി​യോ​ക്കി​ന്‍റെ വി​ല​ക്ക്; നടനെതിരേ വിലക്കേർപ്പെടുത്തിയതിന്‍റെ കാരണം ഇങ്ങനെ…

കൊ​ച്ചി: ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ വേ​ഫ​റ​റി​നും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ ഫി​യോ​ക്ക്. ദു​ല്‍​ഖ​ര്‍ നാ​യ​ക​നാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന സ​ല്യൂ​ട്ട് എ​ന്ന ചി​ത്രം ധാ​ര​ണ​ക​ളും വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ച് ഒ​ടി​ടി​ക്ക് ന​ല്‍​കി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ സോ​ണി ലൈ​വി​ല്‍ കൂ​ടി മാ​ര്‍​ച്ച് 18നാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ജ​നു​വ​രി 14ന് ​സി​നി​മ തീ​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്ന് ക​രാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഈ ​ക​രാ​ര്‍ ദു​ല്‍​ഖ​ര്‍ ലം​ഘി​ച്ചു​വെ​ന്നും ഫി​യോ​ക്ക് ആ​രോ​പി​ച്ചു. തീ​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി സി​നി​മ​യ്ക്കാ​യി പോ​സ്റ്റ​റു​ക​ള്‍ അ​ടി​ച്ചു. എ​ന്നാ​ല്‍ യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ​യാ​ണ് ന​ട​ന്‍ ക​രാ​ര്‍ ലം​ഘ​നം ന​ട​ത്തി​യ​തെ​ന്നും സം​ഘ​ട​ന പ​റ​ഞ്ഞു. തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ ന​ട​നും ന​ട​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​ക്കും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​താ​യി അ​റി​യി​ച്ച​ത്. ഇ​നി​മു​ത​ല്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ​യോ ന​ട​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ വേ​ഫെ​റ​റോ…

Read More

ഭ​ർ​ത്താ​വ് ചാ​റ്റ് ചെ​യ്യു​ന്ന യു​വ​തി​ക്കെ​തി​രേ അ​ശ്ലീ​ല പ്ര​ചാ​ര​ണം; ‘ക​ണ്ണൂ​രി​ൽ യു​വ​തി ഉ​ൾ​പ്പെ​ടെ 3 പേ​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ഭ​ർ​ത്താ​വു​മാ​യി നി​ര​ന്ത​രം ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന കൂ​ട്ടു​കാ​രി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​രിൽ ഒ​രു അ​ർ​ദ്ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രേ​യാ​ണ് കേ​സ്.​ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വു​മാ​യി പ​രാ​തി​കാ​രി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച​താ​ണ് പു​ലി​വാ​ലാ​യി മാ​റി​യ​ത്. പ്ര​തി​യു​ടെ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ ചാ​റ്റിം​ഗ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തു വ​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ​യാ​ണ് ഭ​ർ​ത്താ​വ് ത​ന്‍റെ സു​ഹൃ​ത്താ​യ യു​വ​തി​യു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്താ​റു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.തു​ട​ർ​ന്ന്, സു​ഹൃ​ത്താ​യ യു​വ​തി​ക്കെ​തി​രേ അ​ശ്ലീ​ല പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ‌ ഇ​തി​നെ​തി​രേ യു​വ​തി ടൗ​ൺ പോ​ലീ​സി​ൽ കേ​സ് ന​ല്കു​ക​യാ​യി​രു​ന്നു. അ​ശ്ലീ​ല പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​വ​തി​യു​ടെ ഫെ​യ്സ്ബു​ക്ക് സു​ഹൃ​ത്തു​ക്ക​ളാ​ണ് പ്ര​തി​ക​ളാ​യ മ​റ്റ് ര​ണ്ടു​പേ​രും.

Read More

ന​മ്പ​ര്‍ 18 പോ​ക്‌​സോ കേ​സ്! സൈ​ജു​വി​നെ ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി; മോ​ഡ​ലു​ക​ളു​ടെ മ​ര​ണം; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ര്‍​പ്പി​ക്കും

കൊ​ച്ചി: ന​മ്പ​ര്‍ 18 ഹോ​ട്ട​ല്‍ പോ​ക്‌​സോ കേ​സി​ല്‍ കീ​ഴ​ട​ങ്ങി​യ ര​ണ്ടാം പ്ര​തി സൈ​ജു എം. ​ത​ങ്ക​ച്ച​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​ന്‍ തു​ട​ങ്ങി. മെ​ട്രോ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​യാ​ളി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. ഇ​യാ​ളെ ഇ​ന്ന​ലെ പീ​ഡ​നം ന​ട​ന്ന ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഒ​ന്നാം പ്ര​തി റോ​യി ജെ. ​വ​യ​ലാ​ട്ടി​നെ ഇ​ന്നോ നാ​ളെ​യോ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചേ​ക്കും. ഇ​യാ​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ റോ​യി​യേ​യും സൈ​ജു​വി​നെ​യും ഒ​ന്നി​ച്ചി​രു​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി. അ​തേ സ​മ​യം ഞാ​യ​റാ​ഴ്ച കീ​ഴ​ട​ങ്ങി​യ റോ​യി ജെ. ​വ​യ​ലാ​ട്ടി​നെ എ​റ​ണാ​കു​ളം പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ഇ​ന്ന​ലെ റി​മാ​ന്‍​ഡ് ചെ​യ്തു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ല്‍ ജ​സ്ജി…

Read More

കരിങ്കടൽ തീരം കയ്യടക്കി റഷ്യ! ആ​ക്ര​മ​ണ​ത്തി​ന് അ​യ​വു​വ​രു​ത്താ​തെ റ​ഷ്യ​ൻ സേ​ന മു​ന്നേ​റു​ന്നു; വീഡിയോ പങ്കുവച്ച് മേയർ

കീ​വ്: റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം പ​ത്തൊ​ന്പ​താം ദി​വ​സ​ത്തി​ൽ എ​ത്തി​നി​ൽ​ക്കേ, ആ​ക്ര​മ​ണ​ത്തി​ന് അ​യ​വു​വ​രു​ത്താ​തെ റ​ഷ്യ​ൻ സേ​ന മു​ന്നേ​റു​ന്നു. യു​ക്രെ​യ്നി​ന്‍റെ വ​ട​ക്ക്, തെ​ക്ക് ഭാ​ഗ​ങ്ങ​ൾ ആ​ക്ര​മി​ച്ചു മു​ന്നേ​റു​ക​യാ​ണ് റ​ഷ്യ ഇ​പ്പോ​ൾ. റ​ഷ്യ​ൻ നാ​വി​ക​സേ​ന ക​രി​ങ്ക​ട​ൽ തീ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും പി​ടി​ച്ചെ​ടു​ത്തു. ക​ട​ൽ​മാ​ർ​ഗ​മു​ള്ള വ്യാ​പാ​ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വും റ​ഷ്യ ഏ​റ്റെ​ടു​ത്തു. ഇ​തോ​ടെ യു​ക്രെ​യ്നി​ന്‍റെ ക​ട​ൽ വ​ഴി​യു​ള്ള അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​രം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. യു​ക്രെ​യ്നി​ന്‍റെ ക​യ​റ്റു​മ​തി​യു​ടെ 70 ശ​ത​മാ​ന​വും ക​ട​ൽ​മാ​ർ​ഗ​മാ​ണ്. പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ റി​വ്നി​യി​ൽ ടെ​ലി​വി​ഷ​ൻ ട​വ​റി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്പ​തു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. കീ​വി​ലെ ഒ​ന്പ​തു​നി​ല പാ​ർ​പ്പി​ട​സ​മു​ച്ച​യം റ​ഷ്യ ത​ക​ർ​ത്തു. ഇ​വി​ടെ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​ട്ടേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കീ​വി​ൽ 20 ല​ക്ഷം​പേ​ർ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ന​ഗ​ര​ത്തി​ന് 11 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹോ​സ്റ്റൊ​മ​ൽ വ്യോ​മ​താ​വ​ള​ത്തി​ലും വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യി. ഖാ​ർ​കി​വി​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. റ​ഷ്യ​ൻ വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡൊ​ണെ​റ്റ്സ്ക് മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ സേ​ന ന​ട​ത്തി​യ…

Read More

12 മു​ത​ൽ 14 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ന് സം​സ്ഥാ​നം സ​ജ്ജം; ക​രു​ത​ൽ ഡോ​സ് കാര്യം ഓർമിപ്പിച്ച് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: 12 മു​ത​ൽ 14 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് സം​സ്ഥാ​നം സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 100 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 87 ശ​ത​മാ​ന​മാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 15 മു​ത​ൽ 17 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 78 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 44 ശ​ത​മാ​ന​വു​മാ​യി. ക​രു​ത​ൽ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 48 ശ​ത​മാ​ന​മാ​ണ്. കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശം ല​ഭ്യ​മാ​യാ​ലു​ട​ൻ അ​ത​നു​സ​രി​ച്ച് കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ന് പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 12 മു​ത​ൽ 14 വ​യ​സു​വ​രെ 15 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ക്സി​നെ​ടു​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ പ്രൊ​ജ​ക്ട​ഡ് പോ​പ്പു​ലേ​ഷ​ന​നു​സ​രി​ച്ച് ഇ​ത് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 10,24,700 ഡോ​സ് കോ​ർ​ബി​വാ​ക്സ് വാ​ക്സി​ൻ സം​സ്ഥാ​ന​ത്ത് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം 4,03,200…

Read More