പട്ടാപ്പകല്‍ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് ആള്‍ക്കൂട്ടം. എന്നാല്‍ കണ്ടു നിന്നവര്‍ ഇവരെ രക്ഷിക്കുന്നതിനു പകരം ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തത് എന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയില്‍ ഹോളിക്ക് മുന്നോടിയായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗോത്രോത്സവമായ ഭഗോറിയയ്ക്കിടെയായിരുന്നു സംഭവം. മാര്‍ച്ച് പതിനൊന്നിനായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. യുവതികളെലൈംഗികമായി ആക്രമിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്കാന് ആരും തയ്യാറായില്ലെന്നും പോലീസ് പറയുന്നു. വീഡിയോയുടെ തുടക്കത്തില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ലൈംഗികമായി ഉപദ്രവിക്കുന്നത് കാണാം. ബലമായി പിടിച്ചുവച്ച ശേഷമാണ് ഇവരെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ഇവര്‍ ഉറക്കെ നിലവിളിക്കുന്നുണ്ടെങ്കിലും ആരും രക്ഷിക്കാനെത്തുന്നില്ല. പകരം എല്ലാവരും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. അലിരാജ്പൂര്‍, ഝബുവ, ധാര്‍,…
Read MoreCategory: Loud Speaker
ഒരു വര്‍ഷത്തിനിടെ ഏഴു തവണ വില ഉയര്‍ത്തി! ടയര്‍ കമ്പനികളുടെ സംഘടിത നീക്കത്തിനെതിരേ വില്പനക്കാരും
പത്തനംതിട്ട: ഒരു വര്‍ഷത്തിനിടെ ഏഴു തവണ വില ഉയര്‍ത്തി ടയര്‍ കമ്പനികള്‍ നടത്തുന്ന സംഘടിത നീക്കത്തിനെതിരേ വില്പനക്കാരും രംഗത്ത്. വാഹന ഉടമകളെ ഒരേ പോലെ ബാധിക്കുന്ന വില വര്‍ധന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകള്‍ക്ക് വിരുദ്ധമായാണെന്ന് ചെറുകിട ടയര്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 4500 രൂപ മാത്രം വിലയുണ്ടായിരുന്ന ഒരു ടയറിനു ഏഴു തവണയായി അഞ്ചു ശതമാനം വീതം വില ഉയര്‍ന്നു ഇപ്പോള്‍ 5750 രൂപയില്‍ എത്തി നില്ക്കുന്നു. ഹെവി വാഹനങ്ങളുടെ ടയറിന് 1500 രൂപ വരെ വില ഉയര്‍ന്നു. വിപണിയില്‍ സംഘടിതമായി ടയര്‍ വില ഉയര്‍ത്തുകയും സ്വാഭാവിക റബറിന്റെ വിലയിടിക്കുകയും ചെയ്തതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് വന്‍ ടയര്‍ കമ്പനികള്‍ക്ക് 1788 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പിഴയിട്ടത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. കമ്പനികളുടെ അപ്പീലുകള്‍ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളുകയും ചെയ്തിരുന്നു. ഇതിനിടയിലും ടയര്‍ കമ്പനികള്‍…
Read Moreവേണ്ടെന്നു വച്ചിട്ടാ..! പാക്കിസ്ഥാനിൽ ഇന്ത്യയുടെ മിസൈൽ പതിച്ചതിൽ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്ത്യയുടെ മിസൈൽ പതിച്ചതിൽ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിഷയത്തിൽ പ്രതികരിക്കാമായിരുന്നിട്ടും യാഥാർഥ്യം മനസിലാക്കി പാക്കിസ്ഥാൻ സംയമനം പാലിക്കുകയായിരുന്നുവെന്ന് ഇമ്രാൻ പറഞ്ഞു. ഞായറാഴ്ച പാക് പഞ്ചാബിലെ ഹാഫിസാബാദ് ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവത്തിൽ സംയുക്ത അന്വേഷണം ആവശ്യപ്പെട്ടും പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയാണ് പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം നിലപാട് അറിയിച്ചത്. ഇത്രയും ഗുരുതരമായ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ലളിതമായ വിശദീകരണം തൃപ്തികരമല്ലെന്നും പാക്കിസ്ഥാന് വ്യക്തമാക്കി. അതേസമയം, ഇന്ത്യയുടെ മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും ഇന്ത്യ അറിയിച്ചു.…
Read Moreകള്ള് കണ്ട് കലിപൂണ്ടു..! മദ്യഷോപ്പ് കല്ലെറിഞ്ഞ് തകർത്ത് ഉമാ ഭാരതി; മദ്യം നിരോധിച്ചില്ലെങ്കിൽ വടികൊണ്ട് തെരുവിലിറങ്ങുമെന്നു ബിജെപി
ഭോപ്പാൽ: മദ്യഷോപ്പ് കല്ലെറിഞ്ഞ് തകര്‍ത്ത് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. മധ്യപ്രദേശിലെ ബർഖേദ പഠാനി പ്രദേശത്ത് മദ്യനിരോധനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് മദ്യശാലയ്ക്ക് നേരെ ഉമാ ഭാരതി കല്ലെറിഞ്ഞത്. കല്ലെറിയുന്ന ദൃശ്യങ്ങൾ ഉമാ ഭാരതി ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. https://twitter.com/ANI/status/1503187434997432320?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1503187434997432320%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2022%2Fmar%2F14%2Fformer-union-minister-smashes-liquor-shop-144359.html മധ്യപ്രദേശിൽ മദ്യം നിരോധിക്കണമെന്നും അതിനായി സമരം ചെയ്യുമെന്നും ഉമാ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യം നിരോധിച്ചില്ലെങ്കിൽ വടികൊണ്ട് തെരുവിലിറങ്ങുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
Read Moreവേണ്ട, അവരെ ആക്രമിക്കരുത്…! റഷ്യയിൽ യുദ്ധ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു; പോളണ്ട് അതിർത്തിയിൽ ആക്രമണം; കീവിൽ പൊരിഞ്ഞ പോരാട്ടം; ചൈനയുടെ സഹായം തേടി റഷ്യ
മോസ്കോ: അയൽരാജ്യമായ യുക്രെയ്നിനെ ആക്രമിക്കുന്നതിനെതിരേ റഷ്യയിൽ പ്രതിഷേധം ശക്തമാകുന്നു. യുദ്ധവിരുദ്ധ പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിലിറങ്ങുന്നത് പതിവായി. ഇന്നലെ മാത്രം 37 റഷ്യൻ നഗരങ്ങളിൽ നിന്നായി 817 പേരെ യുദ്ധ വിരുദ്ധ പ്രതിഷേധം നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ മോസ്കോയിൽനിന്ന് മാത്രം 300 പേരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള തുറന്ന കത്തുകളും നിരവധിയായി പ്രചരിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ യുദ്ധത്തിനെതിരേ രംഗത്തുവന്നു. എന്നാൽ പ്രതി ഷേധ സ്വരം അടിച്ചമർത്താനാണ് റഷ്യൻ ഭരണകൂടത്തിന്റെ തീരു മാനം. പോളണ്ട് അതിർത്തിയിൽ ആക്രമണം പോളണ്ട്- യുക്രെയ്ൻ അതിർത്തി നഗരത്തിൽ റഷ്യൻ മിസൈലാക്രമണം. അതിർത്തിയിലെ യവോരിവ നഗരത്തിലാണ് റഷ്യ ആക്രമണം അഴിച്ചുവിട്ടത്. പോളണ്ട് അതിർത്തിയിൽനിന്ന് 25 കിലോമിറ്റർ അകലം മാത്രമാണ് യവോരിവയിലേക്കുള്ളത്. പടിഞ്ഞാറൻ നഗരമായ ലിവിവിലെ സൈനിക പരിശീലനകേന്ദ്രം ലക്ഷ്യമാക്കി റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 35 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു.…
Read Moreസംവിധായകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പോക്കറ്റടി കേസിൽ പിടിയിൽ! നടിയുടെ ബാഗിൽനിന്നു നിരവധി പഴ്സുകളും 75,000 രൂപയും
കോൽക്കത്ത: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയ നടി കോൽക്കത്തയിൽ നടക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിനിടെ പോക്കറ്റടി കേസിൽ അറസ്റ്റിൽ. ബംഗാളി നടി രൂപ ദത്തയാണ് അറസ്റ്റിലായത്. രൂപ അടങ്ങിയ ഒരു പഴ്സ് ഡസ്റ്റ്ബിന്നിൽ ഇടുന്നതു പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പഴ്സ് എറിയുന്നതു ശ്രദ്ധയിൽപ്പെട്ട പോലീസ് നടിയെ ചോദ്യം ചെയ്തു. മൊഴിയിൽ പൊരുത്തക്കേടുണ്ടായതിനെത്തുടർന്നു പോലീസ് നടത്തിയ പരിശോധനയിൽ, നടിയുടെ ബാഗിൽനിന്നു നിരവധി പഴ്സുകളും 75,000 രൂപയും കണ്ടെടുത്തു.
Read More12 വാട്ട്സ്ആപ്പ് ചാറ്റുകള്‍, മെസേജുകളോ കോളുകളോ ആയിരിക്കാം! വീണ്ടെടുക്കാനായാല്‍ ദിലീപിനു വീണ്ടും കുരുക്കായേക്കും; ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ…
കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ വാട്ട്സ് ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ വിവരങ്ങള്‍ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് സംഘം ഫോറന്‍സിക്കിന്റെ സഹായം തേടിയിരിക്കുകയാണ്. ചാറ്റുകള്‍ വീണ്ടെടുക്കാനായാല്‍ കേസില്‍ ദിലീപിനു വീണ്ടും കുരുക്കായേക്കും. ദിലീപ് അടക്കമുള്ള കേസിലെ പ്രതികളുടെ 12 വാട്ട്സ്ആപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മെസേജുകളോ കോളുകളോ ആയിരിക്കാം ഇവയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലുള്ള സമയത്താണ് ഇവ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിനു തലേന്നാണിത്.
Read Moreയുദ്ധഭൂമിയിൽനിന്ന് കണ്ടെത്തുക എളുപ്പമല്ല! യുക്രെയ്നിലെ സൈനികസേവനം മതിയാക്കി സായ്നികേഷ് തിരിച്ചെത്തും; പക്ഷേ…
കോയന്പത്തൂർ: യുക്രെയ്നിലെ അർധസൈനിക വിഭാഗത്തിൽ ചേർന്നു റഷ്യയ്ക്കെതിരേ പൊരുതുന്ന ഇന്ത്യൻ വിദ്യാർഥി നാട്ടിലെത്താൻ സന്നദ്ധത പ്രകടിപ്പിച്ചതായി കുടുംബാംഗങ്ങൾ. കേന്ദ്രസർക്കാർ പ്രതിനിധികൾ ബന്ധപ്പെട്ടുവെന്നും മകനെ കണ്ടെത്തി നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുക്രെയ്ൻ സേനയിൽ ചേർന്ന കോയന്പത്തൂർ സ്വദേശി സായ്നികേഷിന്റെ പിതാവ് രവിചന്ദ്രൻ പറഞ്ഞു. ഖാർകീവിലെ നാഷണൽ എയ്റോസ്പേസ് സർവകലാശാലയിലെ അവസാനവർഷ എൻജിനിയറിംഗ് വിദ്യാർഥിയായ സായ്നികേഷ് കഴിഞ്ഞ മാസമാണ് യുക്രെയ്ൻ സേനയുടെ ഭാഗമായത്. മൂന്നുദിവസം മുന്‍പാണ് മകനുമായി അവസാനം സംസാരിച്ചതെന്നും തിരിച്ചെത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചുവെന്നും രവിചന്ദ്രൻ പറഞ്ഞു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ മകനുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. സായ്നികേഷുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രസർക്കാർ ഇടപെട്ട് സായ്നികേഷിനെ എത്രയുംവേഗം യുദ്ധഭൂമിയിൽനിന്ന് ഒഴിപ്പിക്കുമെന്നാണു പ്രതീക്ഷയെന്നും രവിചന്ദ്രൻ പറഞ്ഞു. യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോഴെല്ലാം സായ്നികേഷ് സഹകരിച്ചിരുന്നില്ല എന്ന് ആരോപണമുണ്ട്. യുക്രെയ്നിലെ ഇന്ത്യൻ എംബസിയിലും ഇദ്ദേഹം ബന്ധപ്പെട്ടിട്ടില്ല. യുദ്ധഭൂമിയിൽനിന്ന് സൈനികേഷിനെ കണ്ടെത്തുക എളുപ്പമല്ലെന്നും ഒരു…
Read Moreനേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന പ്രവർത്തകർക്കെതിരെ നടപടി; പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണം. സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയ-പരാജയങ്ങളില്‍ എല്ലാവര്ക്കും കൂട്ടുത്തരവാദിത്തമുണ്ട്.…
Read Moreകുപ്രസിദ്ധ ക്രിമിനലും ക്വട്ടേഷൻ നേതാവുമായ കുരിശുംമൂട്ടിൽ ജാക്സണെ വലയിലാക്കി പോലീസ്; സ്വയം കുത്തി പരിക്കേൽപ്പിച്ച് രക്ഷപെടാനുള്ള ശ്രമം പൊളിഞ്ഞതിങ്ങനെ…
ചങ്ങനാശേരി: കോട്ടയം ജില്ലയിൽ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് പോലീസ് ഓപ്പറേഷൻ തുടങ്ങി. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചിരിക്കുന്നത്. ക്രിമിനൽ കേസുകൾ നടത്തി വിവിധ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും കഴിയുന്നവരെ ആസൂത്രിതമായി പൊക്കാനാണ് പോലീസ് തീരുമാനം. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിnലെത്തി ഒളിവിൽ കഴിയുന്നവരെയും പിടികൂടി തക്ക ശിക്ഷ നൽകും. രണ്ടോ അതിൽ കൂടുതലുള്ളവരെയോ ആണ് പിടികൂടുന്നത്. കാപ്പ ചുമത്തേണ്ടവർക്ക് അതു ചുമത്തും. മറ്റു വകുപ്പുകൾ ചുമത്തേണ്ടവർക്ക് അതും നൽകും. കുപ്രസിദ്ധ ക്രിമിനലും ക്വട്ടേഷൻ നേതാവുമായ ചങ്ങനാശേരി പെരുന്ന കുരിശുംമൂട്ടിൽ ജാക്സൺ ഫിലിപ്പിനെ(28) കഴിഞ്ഞ ദിവസം ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാർ, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. കോട്ടയം അയ്മനത്തുള്ള ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.പോലീസിനെ കണ്ടമാത്രയിൽ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട്…
Read More