തീ പടർന്നത് കാർപോർച്ചിൽ നിന്നുതന്നെയോ? വർക്കലയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ അവ്യക്തത തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ച്ച് അ​ഞ്ചു പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​യി തു​ട​രു​ന്നു. ‌ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ​യും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ​യും റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ വൈ​കും.ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രി​ക്കും എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഏ​തു ഭാ​ഗ​ത്ത് നി​ന്നും എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന​തി​ൽ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത​മു​ണ്ടാ​യ ചെ​റു​ന്നി​യൂ​ർ രാ​ഹു​ൽ നി​വാ​സി​ൽ പ്ര​താ​പ​ന്‍റെ വീ​ട്ടി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. തീ​പി​ടി​ത്തം കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. എ​ന്നാ​ൽ ഹാ​ർ​ഡ് ഡി​സ്ക്, ഡി​വി​ആ​ർ എ​ന്നി​വ ക​ത്തി​ന​ശി​ച്ച​താ​ണ് യ​ഥാ​ർ​ഥ കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത്. ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. സി​സി​ടി​വി കാ​മ​റ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഹാ​ർ​ഡ് ഡി​സ്ക് ക​ത്തി​പ്പോ​യ​താ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ​ത്തെ കു​ഴ​യ്ക്കു​ന്ന​ത്. പ്ര​താ​പ​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ്…

Read More

ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ പോ​ക്‌​സോ കേ​സ്; റോ​യ് വ​യ​ലാ​ട്ട് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന; ആ​റു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും പ്രതികൾക്കായി ഇ​രു​ട്ടി​ല്‍ ത​പ്പി പോലീസ്

കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യ് ജെ. ​വ​യ​ലാ​ട്ടും മ​റ്റൊ​രു പ്ര​തി സൈ​ജു ത​ങ്ക​ച്ച​നും കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന.  ഹൈ​ക്കോ​ട​തി ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​ട്ട് ആ​റു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്. റോ​യി​യു​ടെ​യും സൈ​ജു​വി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ലി​യ സ്വാ​ധീ​ന​മു​ള്ള റോ​യി രാ​ജ്യം വി​ട്ടു പോ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​തേ​സ​മ​യം റോ​യി​യു​ടെ​യും സൈ​ജു​വി​ന്‍റെ​യും മു​ന്‍​കൂ​ര്‍ ജാ​മ്യം ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​ര​യു​ടെ മൊ​ഴി​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​യി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീ​കോ​ട​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.  കേ​സി​ലെ പ്ര​തി​യാ​യ അ​ഞ്ജ​ലി റി​മ ദേ​വി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഹോ​ട്ട​ലി​ല്‍​വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് റോ​യി​ക്കെ​തി​രേ​യു​ള്ള കേ​സ്.  സൈ​ജു​വും അ​ഞ്ജ​ലി​യും…

Read More

കൊ​ച്ചി മെ​ട്രോ വി​വ​ര​ങ്ങ​ൾ വാ​ട്സാ​പ്പി​ലൂ​ടെ; ഉ​പ​ഭോ​ക്തൃ​സേ​വ​നം വാ​ട്സാ​പ്പ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ല്‍​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ മെ​ട്രോ​

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​നി വാ​ട്സാ​പ്പി​ലൂ​ടെ അ​റി​യാം. ഇ​തി​നാ​യി 9188597488 എ​ന്ന ന​മ്പ​റിലേ​ക്ക് വാ​ട്സാപ്പ് മെ​സേ​ജ് അ​യ​ച്ചാ​ല്‍ വി​വ​ര​ങ്ങ​ളു​ടെ മെ​നു എ​ത്തും. ഇ​തി​ല്‍​നി​ന്ന് അ​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത് നി​മി​ഷ​നേ​ര​ത്തി​ൽ സം​ശ​യ​ങ്ങ​ൾ അ​ക​റ്റാം. പൊ​തു​വാ​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍, പു​തി​യ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു പു​റ​മെ മെ​ട്രോ സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളോ പ​രാ​തി​യോ ഉ​ണ്ടെ​ങ്കി​ലും വാ​ട്സാപ്പ് സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കെ​എം​ആ​ര്‍​എ​ല്‍ ന​ല്‍​കു​ന്ന മി​ക​ച്ച ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഇ​തി​ലു​ണ്ടാ​കും. ഈ ​സേ​വ​ന ശൃം​ഖ​ല വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്തൃ​സേ​വ​നം വാ​ട്സാ​പ്പ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ല്‍​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ മെ​ട്രോ​യാ​ണ് കൊ​ച്ചി മെ​ട്രോ.

Read More

നാ​റ്റോ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം മൂ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധം; യുദ്ധം വന്നാൽ ആരുടെകൂടെയെന്ന് വെളിപ്പെടുത്തി ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യും നാ​റ്റോ സ​ഖ്യ​ക​ക്ഷി​ക​ളും യു​ക്രൈ​നി​ൽ റ​ഷ്യ​യു​മാ​യി യു​ദ്ധം ചെ​യ്യി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. നാ​റ്റോ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം മൂ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​മാ​ണ്. മൂ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധം വ​ന്നാ​ൽ നാ​റ്റോ​യ്ക്ക് വേ​ണ്ടി പോ​രാ​ടു​മെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ പി​ന്തു​ണ യു​ക്രെ​യ്‌​നി​ന് ന​ൽ​കു​മ്പോ​ൾ, യൂ​റോ​പ്പി​ലെ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്ന​ത് തു​ട​രു​ക​യും ചെ​യ്യും. നാ​റ്റോ പ്ര​ദേ​ശ​ത്തി​ന്‍റെ ഓ​രോ ഇ​ഞ്ചും സം​ര​ക്ഷി​ക്കു​മെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. നാ​റ്റോ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം മൂ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​മാ​ണ്. അ​ത് ത​ട​യാ​ൻ ന​മ്മ​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വെ​ള്ളി​യാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ബൈ​ഡ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. റ​ഷ്യ​യ്‌​ക്കെ​തി​രാ​യ അ​ധി​ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Read More

ആ​രും ക​ണ്ടി​ല്ല! ര​ക്ഷി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ഫലമുണ്ടായില്ല; നെ​ല്ലി​ക്ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

തൃ​ശൂ​ർ: നെ​ല്ലി​ക്ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. മു​ള​ങ്കു​ന്ന​ത്തു​കാ​വ് കോ​ഞ്ചി​റ ക​ല്ലാ​റ്റ് റോ​ഡി​ൽ ക​ള​രി​ക്ക​ൽ കി​ര​ണ്‍-​മ​ഞ്ജു ദ​ന്പ​തി​ക​ളു​ടെ ഏ​ക ​മ​ക​ൻ ന​മ​സ് (ഒ​രു വ​യ​സും ര​ണ്ടു മാ​സ​വും) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ക​ളി​ക്കു​ന്ന​തി​നി​ടെ മേ​ശ​പ്പു​റ​ത്തി​രു​ന്നി​രു​ന്ന നെ​ല്ലി​ക്ക​യെ​ടു​ത്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നു. ആ​രും ഇ​തു ക​ണ്ടി​ല്ല. കു​ഞ്ഞ് അ​സ്വ​സ്ഥ​ത കാ​ണി​ക്കു​ന്ന​തു​ക​ണ്ട് ഉ​ട​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൊ​ണ്ട​യി​ൽ നെ​ല്ലി​ക്ക കു​ടു​ങ്ങി​യ​തു മ​ന​സി​ലാ​യ​ത്. കു​ഞ്ഞി​ന്‍റെ ര​ക്ഷി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വൈ​കാ​തെ മ​ര​ണം സം​ഭ​വി​ച്ചു.

Read More

മു​ടി സ്ട്രെ​യ്റ്റ് ചെ​യ്യാ​ൻ പ​ണ​മി​ല്ല! വി​ദ്യാ​ർ​ഥി​നി ജ്വ​ല്ല​റി​യി​ൽ മോ​ഷ്ടി​ച്ചു; കു​ടു​ക്കി​യ​ത് യൂ​ണി​ഫോം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്നും പ​ട്ടാ​പ്പ​ക​ൽ 25,000 രൂ​പ ക​വ​ർ​ന്ന​ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു ആ​ദ്യം ക​രു​തി​യ​ത്. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ് മോ​ഷ്ടാ​വെ​ന്ന് വ്യാ​ഴാ​ഴ്ച​യോ​ടെ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന കു​ട്ടി​യെ പി​ന്നീ​ട് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ക​ള​വ് പോ​യ പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ അ​റി​യി​ച്ച​തോ​ടെ ജ്വ​ല്ല​റി ഉ​ട​മ പ​രാ​തി​യും ന​ൽ​കി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ​ല്ലു​വേ​ദ​ന എ​ന്ന പേ​രി​ലാ​ണ് ഈ ​പെ​ൺ​കു​ട്ടി സ്കൂ​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​വി​ടെ നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ എ​ത്തി​യ പെ​ൺ​കു​ട്ടി ഒ​രു ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​യി ത​ല​മു​ടി സ്ട്രെ​യ്റ്റ് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ പ​ക്ക​ൽ ബ്യൂ​ട്ടി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട പ​ണ​മി​ല്ലാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി സ​മീ​പ​ത്തെ മൊ​ബൈ​ൽ ഷോ​പ്പു​ക​ളി​ലെ​ത്തി 1000 രൂ​പ ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ…

Read More

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ; 25000 രൂപയും തടവു​ശി​ക്ഷയും അനുഭവിക്കേണ്ടി വരിക വാഹന ഉടമ

  കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ വാ​ഹ​നം ഓ​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ. ക​ഴി​ഞ്ഞ ദി​വ​സം ക​റു​ക​ച്ചാ​ലി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ഓ​ടി​ച്ച സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​റ്റൊ​രു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​യാ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ക​ളും ന​ട​ത്തു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്റ്റേർ​ഡ് ഉ​ട​മ​യി​ൽ​നി​ന്ന് 25000 പി​ഴ​യോ, മൂ​ന്നു മാ​സം ത​ട​വു​ശി​ക്ഷ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​കും. സ്റ്റേ​ഷ​ന​തി​ർ​ത്തി​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം, രൂ​പ​മാ​റ്റം, സ്റ്റ​ണ്ടിം​ഗ് തു​ട​ങ്ങി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​റി​യി​ച്ചു.

Read More

ഇങ്ങനെ പോയാല്‍ ചിക്കന്‍ കഴിക്കാന്‍ വലിയ വില കൊടുക്കേണ്ടി വരും! കോ​ഴി വി​ൽ​പ​ന​യി​ൽ ഇ​ടി​വ്; കാരണങ്ങള്‍ ഇങ്ങനെ…

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് കോ​ഴി വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. കി​ലോ​യ്ക്ക് 160-170 രൂ​പ​യാ​ണ് നി​ല​വി​ൽ കോ​ഴി​ക്ക് ഈ​ടാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം കോ​ഴി​റ​ച്ചി​ക്ക് 230 മു​ത​ൽ 250 രൂ​പ​വ​രെ​യാണ് വി​ല. കോ​ഴി​യു​ടെ വി​ല കൂ​ടി​യ​തോ​ടെ കോ​ഴി വി​ൽ​പ​ന​യി​ലും വ​ൻ ഇ​ടി​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കോ​ഴി ക​ച്ച​വ​ട​ക്കാ​രെ​യും ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഹോ​ട്ട​ൽ ഉ​ട​മ​ക​ളെ​യും കോ​ഴി വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കോ​ഴി​വി​ല നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് കേ​ര​ള ചി​ക്ക​ൻ വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു മാ​സ​ത്തി​നി​ടെ 90 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് കോ​ഴി​ഇ​റ​ച്ചി വി​ല​യി​ലു​ണ്ടാ​യ​ത്. കോ​ഴി​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും മാ​ത്ര​മ​ല്ല കോ​ഴി​ത്തീ​റ്റ​യ്ക്കും വി​ല കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​ഴി​ത്തീ​റ്റ​യ്ക്കും വില ഉ​യ​ർ​ന്നു. കോ​ഴി കു​ഞ്ഞു​ങ്ങ​ൾ​ക്ക് 20 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് 40 രൂ​പ​യാ​യി വ​ർ​ധി​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ഫാം ​ഉ​ട​മ​ക​ൾ ഇ​റ​ച്ചി​ക്കോ​ഴി ഉ​ത്പാ​ദ​നം നി​ർ​ത്തി​യ നി​ല​യി​ല​യി​ലാ​ണ്. വി​ല​വ​ർ​ധ​ന​വി​ന് പി​ന്നി​ൽ ക​ർ​ണാ​ട​ക​യി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും…

Read More

യു​വാ​വും പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും മ​ല​മു​ക​ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച മ​രി​ച്ച നി​ല​യി​ല്‍ ! തൂ​ങ്ങി​യ​ത് ഒ​രേ ഷാ​ളി​ല്‍…

ക​രു​മ​ല ചൂ​ര​ക്ക​ണ്ടി മ​ല​മു​ക​ളി​ല്‍ യു​വാ​വി​നെ​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​യും മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​നാ​ലൂ​ര്‍ പൂ​ള​ക്ക​ണ്ടി തൊ​ട്ട​ല്‍ മീ​ത്ത​ല്‍ പ​രേ​ത​നാ​യ അ​നി​ല്‍ കു​മാ​റി​ന്റെ മ​ക​ന്‍ അ​ഭി​ന​വ് (20), താ​മ​ര​ശ്ശേ​രി അ​ണ്ടോ​ണ പു​ല്ലോ​റ​ക്കു​ന്നു​മ്മ​ല്‍ ഗി​രീ​ഷ് ബാ​ബു​വി​ന്റെ മ​ക​ള്‍ ശ്രീ​ല​ക്ഷ്മി (15) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ച​യോ​ടെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​മ​ര​ശ്ശേ​രി കോ​ര​ങ്ങാ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് ശ്രീ​ല​ക്ഷ്മി. ശ്രീ​ല​ക്ഷ്മി​യെ ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. കോ​ര​ങ്ങാ​ട് ച​പ്പാ​ത്തി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ഭി​ന​വ്. മ​ര​ക്കൊ​മ്പി​ല്‍ തൂ​ക്കി​യി​ട്ട ഷാ​ളി​ന്റെ ര​ണ്ട​റ്റ​ത്താ​യാ​ണു ഇ​രു​വ​രും തൂ​ങ്ങി​മ​രി​ച്ച​ത്. അ​ഭി​ന​വും ശ്രീ​ല​ക്ഷ്മി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. അ​ഭി​ന​വി​ന്റെ അ​മ്മ വ​ത്സ​ല. സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ഭി​ന​ന്ദ്, അ​ഭി​നാ​ഥ്. ശ്രീ​ല​ക്ഷ്മി​യു​ടെ അ​മ്മ ബീ​ന. സ​ഹോ​ദ​ര​ന്‍: വൈ​ഷ്ണ​വ്

Read More

യോഗി ‘യോഗ്യൻ’! ഉത്തർപ്രദേശ് വീണ്ടും കീഴടക്കി ബിജെപി; പഞ്ചാബിൽ കോൺഗ്രസ് തകർന്നടിഞ്ഞു; പ്രതീക്ഷിച്ചു, പക്ഷേ അതും പോയി കിട്ടി….

നിയാസ് മുസ്തഫ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, മ​ണി​പ്പു​ർ, ഗോ​വ എ​ന്നീ അ​ഞ്ചു​ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫലം പുറത്തു വരുന്പോൾ (രാവിലെ 11മണി വരെയുള്ളത്) പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് മേൽക്കൈ. സമാജ് വാദി പാർട്ടി ഉയർത്തിയ വെല്ലുവിളി മറികടന്ന് ഉത്തർ പ്രദേശിൽ ബിജെപി മുന്നിലെത്തി തുടർഭരണം ഉറപ്പിച്ചു. സമാജ് വാദി പാർട്ടിയും കഴിഞ്ഞ തവണത്തേക്കാൾ നില മെച്ച പ്പെടുത്തി. ബിഎസ്പിക്ക് കോട്ടം തട്ടി. കോൺഗ്രസ് യുപിയി ൽ പഞ്ചറായി. പഞ്ചാബിൽ കോൺഗ്രസ് തകർന്നടിഞ്ഞു പഞ്ചാബിൽ കോൺഗ്രസിലെ തമ്മിലടി കാരണം തുടർഭരണം എന്ന അവരുടെ ആഗ്രഹം പൂവണിഞ്ഞില്ല. ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമാണ് പഞ്ചാബിൽ നടത്തി യിരിക്കുന്നത്. ഡൽഹിക്ക് പുറത്തേക്ക് ആദ്യമായാണ് ആം ആദ്മി ഭരണത്തിലെത്തുന്നത്. കേന്ദ്രസർക്കാരിനെതിരേയുള്ള കർഷക രോഷം ഇവിടെ ആംആദ്മി പാർട്ടിക്ക് ഗുണം ചെയ്തിരിക്കുകയാണ്. ഇതോ ടൊപ്പം കോൺഗ്രസ് ഭരണ വിരുദ്ധ…

Read More